എങ്ങനെയാണ് ബ്രഹ്മത്തെ അറിയേണ്ടത്?
”പ്രതിബോധ വിദിതം മതം അമൃതത്വാ ഹിവിന്ദതേ
ആത്മനാ വിന്ദതേ വീര്യം വിദ്യയാ വിന്ദതേളമൃതം”
”പ്രതിബോധ വിദിതം മതം അമൃതത്വാ ഹിവിന്ദതേ
ആത്മനാ വിന്ദതേ വീര്യം വിദ്യയാ വിന്ദതേളമൃതം”
-ബ്രഹ്മം ബോധം തോറും അറിയപ്പെട്ടിരിക്കുന്നുവെങ്കില്‍ അത് ശരിയായ അറിവാണ്. എന്തെന്നാല്‍ അതില്‍നിന്ന് അമൃതത്വത്തെ ലഭിക്കുന്നു. ആത്മജ്ഞാനം വീര്യത്തെ നല്‍കുന്നു. ആ ആത്മജ്ഞാനത്തിലൂടെയാണ് മോക്ഷം കിട്ടുന്നത്. എല്ലാ ബോധങ്ങളേയും അറിയുകയും എല്ലാ ബോധങ്ങളിലും സാക്ഷിയായിരിക്കുകയും ചെയ്യുന്ന ചൈതന്യവിശേഷമാണ് ആത്മാവ്. ബോധങ്ങളുടെയെല്ലാം അന്തര്യാമിയായ ആത്മാവായിട്ടാണ് ബ്രഹ്മത്തെ അറിഞ്ഞതെങ്കില്‍ അതാണ് ശരിയായ അറിവ്. എന്റെ ബോധത്തിനു സാക്ഷിയായ ഈ ചൈതന്യം തന്നെയാണ് എല്ലാ ദേഹത്തിലും സാക്ഷിയായിരിക്കുന്നത്.
‘ബോധം’ എന്നാല്‍ ബുദ്ധിയിലുണ്ടാകുന്ന ജ്ഞാനം എന്നാണ് ഇവിടെ അര്‍ത്ഥം. അവ ആത്മാവിന്റെ പ്രകാശനമാണ്. അതുകൊണ്ട് ആത്മാവിനെ അറിയണം. അറിവും അറിയുന്ന ആളും ആത്മാവുതന്നെ. ആത്മവിദ്യകൊണ്ട് അവിദ്യയെ നശിപ്പിക്കാനുള്ള ബലം ഉണ്ടാകുന്നു. ആ ബലം മരണമില്ലാത്ത അവസ്ഥയെ നല്‍കും. എല്ലാ ബോധങ്ങള്‍ക്കും സാക്ഷിയായതുകൊണ്ട് ആത്മാവിന് മാറ്റമോ ഉല്‍പ്പത്തിയോ നാശമോ ഒന്നുമില്ലാത്തതാണെന്നും ബോധസ്വരൂപനും നിത്യനും എന്നുമൊക്കെ മനസ്സിലാക്കണം.
ആത്മചൈതന്യമാണ് നമ്മുടെ അറിവുകളിലൊക്കെ സാക്ഷിയായി ഇരിക്കുന്നത്. അത് തനിയേ വെളിപ്പെടണം. വേറൊന്നുകൊണ്ടും അതിനെ അറിയാന്‍ കഴിയില്ല. ഓരോ അറിവിലും വെളിപ്പെടുന്ന ചൈതന്യമാണ് ബ്രഹ്മമെന്ന് നമുക്ക് അനുഭവപ്പെടണം. അത് അമൃതത്ത്വത്തിന് കാരണമാകും. ആത്മാവല്ലാത്തതിനെ ആത്മാവെന്ന് തെറ്റിദ്ധരിക്കുന്നത് അറിവില്ലായ്മകൊണ്ടാണ്. ആത്മവീര്യമുണ്ടാകുമ്പോള്‍ അവിദ്യ നീങ്ങും. അപ്പോള്‍ തെറ്റിദ്ധാരണയും ദുഃഖവും നീങ്ങും. മരണത്തിനപ്പുറം എത്തും. യഥാര്‍ത്ഥ ആത്മസ്വരൂപം വിളങ്ങുന്ന അമൃതാവസ്ഥയെ, മോക്ഷത്തെ പ്രാപിക്കും.
ഇഹചേദ വേദീദഥ സത്യമസ്തി
ന ചേദി ഹാ വേദീന്‍ മഹതീ വിനഷ്ടിഃ
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാഃ
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി
ന ചേദി ഹാ വേദീന്‍ മഹതീ വിനഷ്ടിഃ
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാഃ
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി
ഇവിടെ ഈ ജന്മത്തില്‍തന്നെ ആത്മതത്വം അറിഞ്ഞാല്‍ ജന്മം സഫലമായി. അല്ലെങ്കിലോ വലിയ നഷ്ടമാകും. അതിനാല്‍ ബുദ്ധിമാന്മാര്‍ എല്ലാ ഭൂതജാലങ്ങളിലും ആത്മതത്ത്വത്തെ അറിഞ്ഞ് ഈ ലോകത്തില്‍ നിന്ന് വിട്ട് അമൃതത്ത്വത്തെ നേടുന്നു.
എത്രയോ ജന്മങ്ങള്‍ കഴിഞ്ഞാണ് നമുക്ക് മനുഷ്യജന്മം കിട്ടിയത്. ആത്മസാക്ഷാത്കാരമാണ് ഈ മനുഷ്യജന്മത്തിന്റെ ലക്ഷ്യം. ഈ ജന്മം സത്യമാകണമെങ്കില്‍ ആ പരമപദം പ്രാപിക്കുക തന്നെ വേണം. കഴിഞ്ഞില്ലെങ്കില്‍ മനുഷ്യജന്മത്തെ നഷ്ടപ്പെടുത്തലാകും. എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്നത് അന്തര്യാമിയായ ആത്മാവാണെന്ന് അറിവുള്ളവര്‍ വിവേചിച്ചറിയും. ഞാനും എന്നും എന്റേതെന്നുമുള്ള അഭിമാനമാകുന്ന ലോകത്തില്‍ നിന്ന് അറിവുള്ളവര്‍ പിന്തിരിയും. ഇവരാണ് ധീരന്മാര്‍ – അവര്‍ ഏകമായ ആത്മസ്വരൂപമായിത്തീരുന്നു. എല്ലാം ആ ആത്മാവാണെന്ന അനുഭൂതിയെ നേടും. ഇതോടെ രണ്ടാം ഖണ്ഡം കഴിഞ്ഞു.
ജന്മഭൂമി: http://www.
No comments:
Post a Comment