Thursday, November 02, 2017

പരമപുരുഷന്റെ (ഈശ്വരന്റെ) ശക്തിയാണ്‌ പ്രകൃതി (മായ). പ്രകൃതിയിൽനിന്ന്‌ മഹത്തത്ത്വങ്ങളും അഹങ്കാരവും സംസാരവും (ജീവിതം) ഉണ്ടായി. ഇവ സാത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്നായി. താമസത്തിൽനിന്ന്‌ മണ്ണ്‌, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുണ്ടായി. രാജസത്തിൽനിന്ന്‌ ഇന്ദ്രിയങ്ങളുണ്ടായി, തേജസ്സിന്റെ രൂപങ്ങളായ ദേവതകളുണ്ടായി. സത്വഗുണത്തിൽനിന്ന്‌ മനസ്സു ബുദ്ധി അഹങ്കാരം ചിത്തം ഉ ണ്ടായി. 

No comments: