Sunday, November 12, 2017

ശതധാരമുത് സമക്ഷീയമാണം
വിപശ്ചിതം പിതരം വക്ത്വാനാം
മേളീംമദന്തം പിത്രോരുപസ്ഥേ
തം രോദസീ പിപൃതം സത്യവാചം (ഋഗ്വേദം 3-26-9)
അര്‍ത്ഥം : അല്ലയോ ദ്യാവാപൃഥിവികളേ, വലുതായ വെള്ളച്ചാട്ടം പോലേയും, മുറിയാത്ത ഒഴുക്കു പോലേയും, ഒഴുകി വരുന്ന വാക്സരണിയോടുകൂടിയവരും, സകലശസ്ത്രാഭിഞ്ജ്യരും വിദ്യോപദേശം കൊണ്ട് പിതാവിനേപ്പോലെയുള്ളവരും, നാനാശഖകളൊടുകൂടിയ വേദവാക്യങളെ അന്യോന്യ വിരുദ്ധതയില്ലതെ, സമന്വയിച്ച് വെളിപ്പെടുത്തുന്നവരും, ജഗത്പിതാക്കളുമായ നിങളുടെ അടുക്കല്‍ ജ്ഞാനതിശയം കൊണ്ട് പരാമാനന്ദലീനനും,അറിവില്ലത്തതോ, അറിയപ്പെടേണ്ടതോ, മറ്റൊരാള പറഞുപറ്റിക്കേണ്ടതോ ആയി ഒന്നുമില്ലത്തതിനാല്‍ പൂര്ണ്ണസത്യവാദിയുമായ (എന്ടെ) ഉപാധ്യായനെ, അര്‍ഥിത ഫലപ്രാദാനം കൊന്ണ്ട് സംപൂര്ണ്ണനാക്കിയാലും!, രക്ഷിച്ചാലും!

No comments: