Thursday, November 02, 2017

പ്രകൃതി ചികിത്സ

ഔഷധ സസ്യങ്ങള്‍ , ചികിത്സയും
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി സസ്യങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. പല അത്ഭുത മരുന്നുകളുടെയും ഉറവിടം സസ്യങ്ങളാണ്. നമ്മുടെ ചുറ്റുപാടുമുള്ള എത്രയോ ചെടികളും മരങ്ങളും ഔഷധഗുണമുള്ളവയാണ്. ആധുനിക വൈദ്യശാസ്ത്രത്തിലെ പല ജീവന്‍രക്ഷാ മരുന്നുകളും സസ്യങ്ങളില്‍ നിന്നുള്ളതാണ്. വേദനാസംഹാരികള്‍ തുടങ്ങിയവ മുതല്‍ കാന്‍സര്‍ പ്രതിരോധ മരുന്നകള്‍ വരെ ഇതിലുള്‍പ്പെടുന്നു.
ഔഷധ സസ്യങ്ങള്‍ , ചികിത്സയും
ഔഷധ സസ്യങ്ങള്‍ , ചികിത്സയും
1) എരുക്ക്
കലോട്രോപിസ് ജൈജാന്റിയ (Calotropis gigantean) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന് ഇംഗ്ലീഷില്‍ മഡ്ഡര്‍ പ്ലാന്റ് (Maddar Plant) എന്നാണ് പേര്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസ്സായ പാതയോരങ്ങളിലും മറ്റും ഏതാനും ഉയരത്തില്‍ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്. ഇതില്‍ ധാരാളം വെള്ളക്കറയുണ്ട്. ഇല കട്ടിയുള്ളതും അടിഭാഗം പൗഡര്‍ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്. ആയുര്‍വേദ ഔഷധമെന്ന നിലയില്‍ സമൂലം ഇത് ഉപയോഗിച്ചുവരുന്നു. പുഴുപ്പല്ല് മാറുവാന്‍ എരിക്കിന്‍ കറ പുരട്ടിയാല്‍ മതി. പാമ്പുകടിച്ചാലുടന്‍ എരിക്കില പച്ചക്ക് സേവിച്ചാല്‍ പാമ്പിന്‍ വിഷത്തിന്റെ ശക്തി കുറയും. എരിക്കില നീരും തേങ്ങാപ്പാലും ചേര്‍ത്ത് വെയിലില്‍ വറ്റിച്ചെടുത്തത് തേച്ചാല്‍ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാം. വെള്ള എരുക്കിന്റെ വേര് കാടിയില്‍ അരച്ച് പുരട്ടിയാല്‍ മന്തുരോഗം ശമിക്കും.
2) കടലാടി
അക്കിരാന്തെസ് ആസ്പെര (Achyranthes Aspera) എന്നാണ് കടലാടിയുടെ ശാസ്ത്രനാമം. അരമീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി കുറ്റിച്ചെടിയാണിത്. വലുതും ചെറുതും ഇടചേരുന്ന ഇലകള്‍ സന്ധികളില്‍ വിന്യസിച്ചിരിക്കും. പരുപരുത്ത ഫലങ്ങള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തില്‍ പറ്റിയാണ് വിതരണം ചെയ്യപ്പെടുന്നത്. ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും രൂക്ഷഗുണവും മൂത്രളവുമാണ് കടലാടി. ഇത് സമൂലം ഔഷധയോഗ്യമാണ്. വിഷഹരവും നീര്‍വീഴ്ച ഇല്ലാതാക്കുന്നതുമാണ് കടലാടി. കടലാടി സമൂലമെടുത്ത് കരിച്ച ചാരം കലക്കിയ വെള്ളത്തിന്റെ തെളിനീര്‍ കുടിച്ചാല്‍ വയറുവേദന ശമിക്കും. ചെവിയില്‍ നിന്നും പഴുപ്പു വരുന്ന അസുഖത്തിനെതിരായ പരമ്പരാഗത ചികിത്സയില്‍ കടലാടിനീര് ചേര്‍ത്ത് കാച്ചിയ എണ്ണ വിശേഷമാണ്. കടലാടി സമൂലം കഷായമാക്കി രണ്ടുനേരവും സേവിച്ചാല്‍ ശരീരത്തിലെ നീര്‍വീക്കം ശമിക്കും. അതിസാരത്തിന് കടലാടിയില ഉണക്കിപ്പൊടിച്ച് തേനില്‍ സേവിച്ചാല്‍ ശമനം കിട്ടും
3) അത്തി
പുരാണ പ്രസിദ്ധമായ വൃക്ഷമാണ് അത്തി. ഫൈക്കസ് ഗ്ലോമെറാറ്റ (Ficus glomerata) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന അത്തിയെ ഇംഗ്ലീഷില്‍ ഫിഗ് ട്രീ (Fig tree) എന്ന് വിളിക്കുന്നു. ആല്‍ കുടുംബത്തിലെ അംഗമായ അത്തിയും പേരാല്‍, അരയാല്‍, ഇത്തി എന്നിവയുമാണ് നാല്‍പാമരങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്. ഇടത്തരം വൃക്ഷമാണ് അത്തി. തടിയില്‍ പറ്റിച്ചേര്‍ന്ന് ചെറുകൂട്ടമായാണ് പഴങ്ങള്‍ ഉണ്ടാവുക. ഇതിന്റെ ഇല അല്പം വീതികൂടിയതും മിനുസമാര്‍ന്നതും മാവില പോലെ സാമ്യമുള്ളതുമാണ്. അത്തിയുടെ ഇല, പഴം, തൊലി, കറ എന്നിവയെല്ലാം ഔഷധഗുണപ്രദാനമാണ്. നാല്‍പാമരങ്ങളുടെയും കല്ലാലിന്റെയും തൊലിയാണ് പഞ്ചവല്‍ക്കങ്ങള്‍ എന്നറിയപ്പെടുന്നത്.
അത്തി, വാത-പിത്തങ്ങളെ ശമിപ്പിക്കുകയും വ്രണശുദ്ധി ഉണ്ടാക്കുകയും ചെയ്യും ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാന്‍ നല്ലതാണ്. അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും
4) അകത്തി
അഗസ്തിചീര എന്നും അകത്തി എന്നുമെല്ലാം അറിയപ്പെടുന്ന ഈ ചെറുസസ്യത്തിന്റെ ശാസ്ത്രനാമം സെസ്ബാനിയ ഗ്രാന്‍ഡി ഫ്ലോറ (Sesbania grandiflora Pers) എന്നാണ്. 6-9 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഇലയും പൂവും ഇലക്കറിയായി ഉപയോഗിക്കുന്നതിനാലാണ് ചീര എന്ന വിശേഷണം ഇതിനു ലഭിച്ചത്. അകത്തിയുടെ ഇലയില്‍ ധാരാളം പ്രോട്ടീനും കാത്സ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇതിന് തിക്തരസവും ശീതവീര്യവുമാണ്. വൃക്ഷത്തിന്റെ തൊലി, ഇല, പൂവ്, കായ ഇവയെല്ലാം ഔഷധയോഗ്യമാണ്. ഒരുമുഖ്യ അക്ഷത്തില്‍ ഇരുവശത്തേക്കും നേര്‍ക്കുനേര്‍ വിന്യസിച്ചിരിക്കുന്ന 10-20 ജോഡി പത്രകങ്ങള്‍ ചേര്‍ന്നതാണ് അകത്തിയുടെ ഇല. പൂമൊട്ടിന് അരിവാളിന്റെ ആകൃതിയാണ്. പൂവിന്റെ നിറത്തെ ആധാരമാക്കി അകത്തിയെ വെള്ള, ചുവപ്പ് എന്നു രണ്ടായി തരം തിരിക്കാം. അകത്തിയില ഉപ്പു ചേര്‍ക്കാതെ തോരനാക്കിയോ നെയ്യില്‍ വറുത്തോ കഴിക്കുന്നത് ജീവകം എ യുടെ കുറവുകൊണ്ടുള്ള നേത്രരോഗങ്ങള്‍ ശമിപ്പിക്കും. എല്ലുകളുടെ വളര്‍ച്ചയ്ക്ക് കുട്ടികള്‍ക്ക് നല്കാവുന്ന ഒന്നാന്തരം ഇലക്കറിയാണ് അകത്തി. ഇതിന്റെ പൂ പിഴിഞ്ഞ് നീരെടുത്ത് പാലില്‍ ചേര്‍ത്തു സേവിച്ചാല്‍ സ്ത്രീരോഗങ്ങള്‍ക്ക് ശമനമുണ്ടാകും. ഇതിന്റെ കുരു അരച്ച് പുരട്ടിയാല്‍ നീരും വേദനയുമുള്ള പരു വേഗം പഴുത്തു പൊട്ടി ഉണങ്ങും. ഇലച്ചാര്‍ പിഴിഞ്ഞെടുത്ത് അരിച്ചെടുത്ത് നസ്യം ചെയ്താല്‍ കഫക്കെട്ടും പീനസവും തലവേദനയും മാറും
5) അമരക്കായ
പാപ്പിലിയോണേസി – (Papilionaceae) കുടുംബത്തില്‍പ്പെടുന്ന അമരക്കായ സംസ്കൃതത്തില്‍നിഷ്പാവഃ എന്നറിയപ്പെടുന്നു. ബീന്‍സ്, പയര്‍, കൊത്തമരയ്ക്കാ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ പെട്ടതാണ് അമരക്കായ. പയറുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്താല്‍ ഭൂമിയില്‍ നൈട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതുപോലെ അമരക്കായ കൃഷിചെയ്താലും നൈട്രജന്റെ അളവ് വര്‍ധിക്കുന്നതാണ്. വേരുകളില്‍ കാണുന്ന ചെറു മുഴകള്‍, നൈട്രജന്‍വാതകം ഉപയോഗയോഗ്യമാക്കി മാറ്റി സംഭരിക്കുവാന്‍ കഴിവുള്ള ബാക്ടീരിയകളെ ഉണ്ടാക്കുന്നു.
അമരക്കായ വാതത്തേയും പിത്തത്തേയും രക്തത്തേയും മൂത്രത്തേയും വര്‍ധിപ്പിക്കും. ദഹിക്കുവാന്‍ വിഷമമുള്ളതാണ്. നേത്രരോഗികള്‍ക്ക് അത്ര നല്ലതല്ല ഇത്. മുലപ്പാലിനെ വര്‍ധിപ്പിക്കുകയും കഫദോഷങ്ങളെയും നീരിനെയും വിഷത്തെയും ശമിപ്പിക്കുകയും ചെയ്യും. ശുക്ലധാതുവിനെ വര്‍ധിപ്പിക്കുകയില്ല. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ കുറവാണെങ്കില്‍ അമരക്കായ തോരന്‍വെച്ച് നാളികേരം ധാരാളം ചിരകിയിട്ട് കഴിച്ചാല്‍ മതി. മൂത്രം പോകാത്ത അവസ്ഥയുണ്ടായാല്‍ അമരക്കായ 24 ഗ്രാം ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് നാഴിയാക്കി പിഴിഞ്ഞ് അരിച്ച് ദിവസം രണ്ടുനേരമായി കഴിക്കുകയാണെങ്കില്‍ മൂത്രം പോകുകയും നീര് ശരീരത്തില്‍ ഇല്ലാതാകുകയും ചെയ്യും. ഹൃദ്രോഗികള്‍ക്ക് ഉണ്ടാകുന്ന നീരിനും ഇത് ഫലപ്രദമാണ്. സോറിയാസിസിന് അമരക്കായ വളരെ നല്ലതാണ്. അമരക്കായ മേല്‍പറഞ്ഞ വിധത്തില്‍ കഷായംവെച്ച് കഴിക്കുകയും ആ കഷായത്തില്‍ തന്നെ അമരക്കായ കല്‍ക്കമായി ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടുകയും ചെയ്താല്‍ ഒരു മാസത്തെ ഉപയോഗം കൊണ്ട് ഈ ത്വക് രോഗത്തിന് ആശ്വാസം ലഭിക്കും.
6) രക്തചന്ദനം
ലെഗുമിനോസി സസ്യകുടുംബത്തില്‍പെട്ടതാണിത്. ഇലകൊഴിക്കുന്ന മരമായ ഇതിന്റെ തൊലി തവിട്ടുനിറത്തില്‍ കാണപ്പെടുന്നു. തടി വെട്ടുമ്പോള്‍ ചുവന്ന ദ്രാവകം ഊറിവരും. ഈ തടി അരച്ചുണ്ടാക്കുന്നതാണ് രക്തചന്ദനം. കാതലാണ് ഔഷധയോഗ്യഭാഗം. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ രക്തചന്ദനം നല്ലതാണ്. തലവേദന, രക്താര്‍ശസ്, രക്താതിസാരം, ഛര്‍ദ്ദി, രക്തപിത്തം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ലക്ഷ്മണാരിഷ്ടം, പ്രാസാരിണിതൈലം, അഷ്ടാരിഗുളിക,ചാര്‍ങ്ങ്യേരാദിഗുളിക എന്നിവ രക്തചന്ദനം ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്. ഔഷധഗുണമുണ്ടെങ്കിലും പ്രധാനമായും ഫര്‍ണിച്ചര്‍, വീടുപണി തുടങ്ങിയവയ്ക്കും ചായം ഉണ്ടാക്കാനുമാണ് രക്തചന്ദനത്തിന്റെ തടി ഉപയോഗിക്കുന്നത്. തടിക്ക് നല്ല കടുപ്പമുള്ളതിനാല്‍ ആശാരിപ്പണിക്ക് ഒന്നാന്തരമാണ്.
ചെടികള്‍ തമ്മില്‍ അകലം 15 അടിവേണം. ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്തകുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം. പത്താംവര്‍ഷം വിളവെടുപ്പിന് തയ്യാറാകും.
7) യൂക്കാലിപ്റ്റസ്
വളരെ വേഗത്തില്‍ വളരുന്നതും അറുനൂറോളം വിഭാഗങ്ങളുമുള്ള യൂക്കാലിപ്റ്റസ് മിര്‍ട്ടേസിസസ്യകുടുംബത്തില്‍ പെട്ടതാണ്. കേരളത്തില്‍ വയനാട്, ഇടുക്കി തുടങ്ങിയ ശൈത്യമേഖലാപ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന യൂക്കാലിപ്റ്റസ്, ഔഷധഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഇലയില്‍ നിന്നും തണ്ടില്‍ നിന്നും, തൈലം വാറ്റിയെടുക്കുന്നു. പനി, ജലദോഷം, മൂക്കടപ്പ്, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, നീരിറക്കം തുടങ്ങിയ അസുഖങ്ങള്‍ക്ക്, തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് ഏറെ ഫലപ്രദമാണ്. സന്ധിവേദന, ശരീരവേദന എന്നിവയ്ക്ക് തൈലം പുറമെ പുരട്ടുന്നത് ഗുണം ചെയ്യും. ഇതിന്റെ തടി വിറകായും പള്‍പ്പ് നിര്‍മ്മാണത്തിനും ഉപകാരമാണ്. വളപ്രയോഗമോ മറ്റു ശുശ്രൂഷയോ വേണ്ടാത്ത ഈ മരങ്ങള്‍ ടെറിറ്റിക്കോര്‍നിസ്, ഗ്രാന്‍ഡിസ്, ഗ്ലോബുലസ്, ടൊറിലിയാന, ഡെഗ്ളുപ്പറ്റ, സിട്രിഡോറ എന്നീ ഇനങ്ങള്‍ കേരളത്തില്‍ കാണപ്പെടുന്നു. ഇനങ്ങള്‍ക്കനുസരിച്ചും പ്രായഭേദമനുസരിച്ചും ഇലയുടെ വലുപ്പത്തിനും ആകൃതിക്കും വ്യത്യാസമുണ്ടാകും.
8) ചപ്പങ്ങം (casalpinia sapan)
ഒരടി ആഴവും സമചതരവുമുള്ള കുഴികളില്‍ 5 കിലോ ഗ്രാം ജൈവവളവും മേല്‍മണ്ണും കൂട്ടി നിറച്ച് വ‍ര്‍ഷ കാലാരംഭത്തോടെ തൈകള്‍ നടുന്നു. കുഴികള്‍ തമ്മില്‍ 6 അടി അകലം ഉണ്ടായിരിക്കണം. കാതലാണ് ഔഷധ യോഗ്യഭാഗം, വ്രണങ്ങള്‍ , ചര്‍മ്മരോഗങ്ങള്‍ , ചുടുനീറ്റല്‍, ഗര്‍ഭാശയ രോഗങ്ങള്‍, മൂത്രതടസ്സം, അതിസാരം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ ശരീരത്തെ തണുപ്പിക്കുന്നതിനും ദാഹശമനത്തിനും ഉപയോഗിക്കുന്നു. ഭക്ഷ്യ വസ്തുക്കളില്‍ നിറം ചേര്‍ക്കാന്‍ കൃത്രിമ ചായങ്ങള്‍ ഉപയോഗിക്കുന്നതിനെ ലോകാരോഗ്യസംഘടന വിലക്കിയ സാഹചര്യത്തില്‍ ചപ്പങ്ങത്തിന്റെ ആവശ്യം കൂടുന്നുണ്ട്. ഇന്നും മദ്യത്തിനും തുണികള്‍ക്കും ചായം നല്‍കാനും ചപ്പങ്ങം ഉപയോഗിക്കുന്നു. ചപ്പങ്ങം ചേരുന്ന ചില പ്രധാന ഔഷധങ്ങള്‍. സുദര്‍ശന ചൂര്‍ണ്ണം, ദര്‍വാദിഘൃതം, ബൃഹത്‍ ശ്യാമാഘൃതം.
9)അമുക്കുരം (Withania somnitera)
സമൂലം ഔഷധയോഗ്യഭാഗമാണ്. ചുട്ടുനീറ്റല്‍, ത്വക്ക് രോഗങ്ങള്‍, വാത സംബന്ധമായ അസുഖങ്ങള്‍, നേത്രരോഗങ്ങള്‍, ലൈഗിംകശേഷി കുറവ്, പനി, മൂലക്കുരു, വ്രണങ്ങള്‍, തുടങ്ങിയ രോഗാവസ്ഥകളില്‍ ചികിത്സക്ക് ഉപയോഗിക്കുന്നു. അമുക്കുരത്തിന്റെ ഭാഗങ്ങള്‍ ചേരുവയായ പ്രധാന ഔഷധങ്ങള്‍ അശ്വഗന്ധാരിഷ്ടം, ബലാരിഷ്ടം.
10) ഓരില (Desmodium gangeticum)
ദശമൂലത്തിലെ ഒരു ചേരുവയാണിത്. സമൂലം ഔഷധ യോഗ്യമാണ്. ഹൃദ്രോഗം, സര്‍വ്വാംഗ വേദന, നീര് തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഓരിലയടങ്ങിയിട്ടുള്ള പ്രധാന ഔഷധങ്ങളാണ് മധ്യയഷ്ടാധികഷായം, വലിയനാരായണാധി തൈലം, കല്യാണഘൃതം, ദശമൂലംകഷായം, ച്യവനപ്രാശം.
11) മൂവില (Preudarthria viscida)
ദശമൂലങ്ങളില്‍ ഒന്നാണിത്. സമൂലം ഔഷധ യോഗ്യം, ഹൃദ്രോഗങ്ങള്‍ , രക്താര്‍ശ്ശസ്സ് , രക്തവാതം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. മൂവിലയടങ്ങിയ പ്രധാന ഔഷധങ്ങള്‍ വലിയ നാരായണ തെലം, കല്യാണഘൃതം, ച്യവനപ്രാശം, ദശമൂലകഷായം.
12) പലകപ്പയ്യാനി
ഇതിന്റെ വേരാണ് ഔഷധയോഗ്യഭാഗം. തടി തീപ്പെട്ടി വ്യവസായത്തില്‍ ഉപയോഗിക്കുന്നു. അതിസാരം, നെഞ്ചുവേദന, നീര്, വയറിളക്കം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. പലകപ്പയ്യാനി അടങ്ങിയ ചില പ്രധാന ഔഷധങ്ങളാണ് ദശമൂലാരിഷ്ടം, ധന്വന്തരാരിഷ്ടം, ദ്രാക്ഷ്രാദികഷായം, വീരതരാദികഷായം, ച്യവനപ്രാശം എന്നിവ.
ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം.
13) പൂപ്പാതിരി
ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍ക്കണം. 15-)0 വര്‍ഷം വിളവെടുക്കാം.
വേര്, പൂവ്, തൊലി എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍. ബോട്ട്, ഫര്‍ണിച്ചര്‍ എന്നിവയുണ്ടാക്കാന്‍ തടി ഉപയോഗിക്കുന്നു. വാതം, ഇക്കിള്‍, മൂത്രതടസ്സം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ദശമൂലാരിഷ്ടം, ധന്വന്തരാരിഷ്ടം, ദ്രാക്ഷാദികഷായം, ച്യവനപ്രാശം തുടങ്ങിയവ പൂപ്പാതിരി ചേര്‍ന്ന പ്രധാന ഔഷധങ്ങളാണ്.
14) ചിറ്റമൃത് /അമൃത്
അംബ്രോസിയ (Ambrosia) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അമൃത് ടൈനോസ്പോറകോര്‍ഡിഫോളിയ (Tinospora cordifolia Miers) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചിറ്റമൃതുംടൈനോസ്പോറ മലബാറിക്ക (Tinospora Malabarica) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കാട്ടമൃത് എന്നിങ്ങനെ രണ്ടുതരമുണ്ട്. ഇതൊരു ലതാസസ്യമാണ്. ചിറ്റമൃത് എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യം മരണമില്ലാത്തവന്‍ ‍അല്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ച് മരണത്തെ അകറ്റി നിറുത്തന്നവന്‍ എന്ന പേരിന് തീര്‍ത്തും അനുയോജ്യമാണ്. ഇതിന്റെ തണ്ടുമുറിച്ച് മരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയാല്‍ പോലും വേരു താഴേക്കു വിട്ട് മരണത്തെ അതിജീവിക്കും. കാട്ടമൃത്, പോത്തനമൃത്, ചിറ്റമൃത് തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും രോമങ്ങളില്ലാത്ത ചെറിയ ഇലകളുള്ള ചിറ്റമൃതിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണം. കാടുകളിലും നാട്ടിന്‍പുറങ്ങളിലും ധാരാളമുള്ള ഈ കയ്പന്‍ വള്ളിച്ചെടി വന്‍മരങ്ങളി‍ല്‍ പടര്‍ന്നു കയറുന്നവയാണ്. ഇലയ്ക്ക് വെറ്റിലയുടെ രൂപവുമായി സാമ്യമുണ്ട്. നല്ല മൂപ്പെത്തിയ വള്ളികള്‍ക്ക് തള്ളവിരലോളം വണ്ണമുണ്ടാകും.
ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമാണ് അമൃതിന്. ബെര്‍ബെറിന്‍, ഗിലിയന്‍ എന്ന ആല്‍ക്കലോയിഡുകളാണ് ഇതിലെ മുഖ്യ രാസവസ്തുക്കള്‍. പനിക്കെതിരായ ഔഷധവീര്യം മൂലം ഇന്ത്യന്‍ ക്വിനൈന്‍ എന്ന ഖ്യാതിയും അമൃതിനുണ്ട്. വള്ളിയാണ് നടാനായി ഉപയോഗിക്കുന്നത്.
ഇതിന്റെ വള്ളിയും കാണ്ഡവുമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ഇലകള്‍ക്ക് ഹൃദയാകൃതിയാണ്. മുകളില്‍നിന്നും വളരുന്ന പാര്‍ശ്വ വേരുകള്‍ പിന്നീട് തണ്ടായി മാറുന്നു. ശരീരതാപം ക്രമീകരിക്കാന്‍ അത്ഭുത ശക്തിയുള്ള ഔഷധിയാണ് ചിറ്റമൃത്. രക്തശുദ്ധിയുണ്ടാകാനും ധാതുപുഷടി വര്‍ദ്ധിപ്പിക്കാനും, മൂത്രാശയ രോഗങ്ങള്‍, ദഹനശേഷിക്കുറവ്, പ്രമേഹം, ത്വക്കരോഗങ്ങള്‍ ഇതിനെല്ലാം അമൃത് ഫലപ്രദമാണ്. ചിറ്റമൃത്, ദശമുലകങ്ങളുടെ വേര് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന അമൃതാരിഷ്ടം പനി കുറക്കാന്‍ വിശിഷ്ടമാണ്.
അമൃതിന്റെ തണ്ട്, തൊലി നീക്കി ചതച്ച് നാലുമണിക്കൂര്‍ വെള്ളത്തിലിട്ടാല്‍ ഇവയുടെ നൂറ് കിട്ടും. ഒരൌണ്‍സ് നൂറ് പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് 1-3 ഔണ്‍സായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ചൂട് ക്രമീകരിക്കാനാകും. രക്തശുദ്ധിയുണ്ടാകാനും എല്ലാവിധ പനികള്‍ക്കും ഇത് പ്രയോജനപ്രദമാണ്. ഇതിന്റെ തണ്ടു ചതച്ച് അര ഔണ്‍സ് നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് 6 നേരം കഴിച്ചാല്‍ പനി മാറും.
വൃക്കരോഗങ്ങള്‍ക്ക് അമൃത് ഇടിച്ചു പിഴിഞ്ഞ നീര് 15 മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുക. ശരീരത്തില്‍ അമിതമായുണ്ടാകുന്ന ചുട്ടുനീറ്റല്‍ മാറ്റാന്‍ അമൃതിന്‍ നൂറ് 250 മി.ഗ്രാം വീതം മൂന്നുനേരം കഴിക്കണം. വാതജ്വരം കുറയ്ക്കാന്‍ അമൃത് നെല്ലിക്കാത്തോട്, കുമിഴിന്റെ വേര് തുടങ്ങിയ ഔഷധങ്ങള്‍ സമം ചേര്‍ത്ത് കഷായമായി ഉപയോഗിക്കാം. അമൃത്, നറുനീണ്ടിക്കിഴങ്ങ്, തഴുതാമ വേര്, മുന്തിരി, ശതകുപ്പ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഗുഡുച്യാദി കഷായം വാതജ്വരത്തിനുത്തമമാണ്. ചിറ്റമൃത്, പച്ചോറ്റിത്തൊലി, ചെങ്ങഴങ്ങിനീര്‍ക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് തുടങ്ങിയവ ചേര്‍ത്തു കഷായം വെച്ചുപയോഗിക്കുന്നത് പിത്തജ്വരം കുറയ്ക്കും. അമൃത്, കടുക്കാത്തോട്, ചുക്ക് തുടങ്ങിയവയടങ്ങിയ നാഗരാദികഷായം എല്ലാത്തരം പനികള്‍ക്കും ഉത്തമമാണ്. അമൃതിന്‍ നീര്, നെല്ലിക്കാനീര്, മഞ്ഞള്‍പൊടി ഇവ മൂന്നും 10 മി.ലി. വീതം വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഉത്തമമാണ്.
അമൃതിന്‍ നീര് തേനില്‍ ചേര്‍ത്തുപയോഗിക്കുന്നത് മൂത്രവര്‍ദ്ധനവിനും അസ്ഥിസ്രാവത്തിനും ഫലപ്രദമാണ്. അമൃതിന്‍ കഷായത്തില്‍ കുരുമുളകുപൊടി ചേര്‍ത്തുപയോഗിക്കുന്നത് ഹൃദ്രോഗത്തിനും രക്തവാതത്തിനും ഫലപ്രദമാണ്. അമൃത്, മുത്തങ്ങ, ചന്ദനം, ചുക്ക് ഇവയുടെ കഷായം തലവേദനയും ജലദോഷവും പനിയും മാറ്റും. അമൃതനീര് തേന്‍ ചേര്‍ത്തുപയോഗിച്ചാല്‍ ഛര്‍‍ദ്ദി കുറയും. ദഹനക്കുറവുള്ളവര്‍ അമൃതിന്‍ നീരില്‍ ചുക്ക് പൊടിച്ചുപയോഗിക്കണം. അമൃതയിലയില്‍ വെണ്ണ പുരട്ടിയിട്ടാല്‍ കുരുക്കള്‍ പെട്ടെന്നും പഴുത്തു പൊട്ടും. കാലു വിണ്ടുകീറുന്നതിന് അമൃതയിലയും മൈലാഞ്ചിയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കിടക്കുന്നതിന് മുമ്പ് കാലിലിടുക. പ്രമേഹത്തിനും വൃക്കരോഗങ്ങള്‍ക്കുമെതിരായുള്ള സിദ്ധൗഷധമാണ് അമൃത്. ത്വക് രോഗങ്ങളും ശമിപ്പിക്കും. അമൃതും ത്രിഫലയും സമം കഷായമാക്കി ദിവസം 3 നേരം മൂന്ന് ഔണ്‍സ് വീതം സേവിച്ചാല്‍ പെരുമുട്ടുവാതം ശമിക്കും.
അമൃത് വള്ളി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസം രണ്ടുനേരം വീതം സേവിച്ചാല്‍ മൂത്രാശയരോഗങ്ങള്‍ ശമിക്കും. ‌അമൃതിന്‍ നീരില്‍ ചുക്കുപൊടി ചേര്‍ത്ത് സേവിച്ചാല്‍ നല്ല ദഹനം ലഭിക്കും.അമൃത് ചതച്ചിട്ട് ഒരു രാത്രി വെച്ച വെള്ളം അല്പം മഞ്ഞള്‍പൊടി ചേര്‍ത്തു കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം. അമൃതിന്‍ നീരും തേനും ചേര്‍ന്ന ലേപനം വ്രണങ്ങള്‍ ഉണക്കും.
15) പതിമുകം
സിയാല്‍പിനിയ സപ്പന്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പതിമുകം സിസാല്‍പിനിയേസിഎന്ന സസ്യകുടുംബത്തില്‍ പെട്ടതാണ്. ഇതിനെ പതംഗം, കുചന്ദനം എന്നാണ് സംസ്കൃതനാമത്തില്‍ അറിയപ്പെടുന്നത്. പതിമുകം- പത്മകം എന്നും ചപ്പങ്ങ എന്നുമറിയപ്പെടുന്നു. കായില്ലാത്ത വലിയ വൃക്ഷമായ ഇതിന്റെ തടിക്ക് നല്ല സുഗന്ധമുണ്ട്. പതിമുകം ദാഹശമനിയായി ഉപയോഗിക്കുന്ന കരിങ്ങാലിയില്‍ വ്യാപകമായി അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും, ചര്‍മ്മരോഗങ്ങള്‍ക്കും ഇത് ഉത്തമമാണ്. നിറയെ മുള്ളുകളോടുകൂടിയ പതിമുകച്ചെടിക്ക് വേനല്‍ ചൂടിനെ അതിജീവിക്കാനുള്ള കഴിവ് കൂടുതലാണ്. ഏത് കാലാവസ്ഥയിലും ഇത് നട്ടുവളര്‍ത്താവുന്നതാണ്.
16) തിപ്പലി
പൈപ്പറേസിലിന്‍ സസ്യകുടുംബത്തില്‍ പെട്ടതാണ് തിപ്പലി. പൈപ്പര്‍ ലോങം ലിന്‍ (Piper Longum Linn) എന്നു ശാസ്ത്രനാമമുള്ള ഇതിനെ ഏറെ ഔഷധഗുണമുള്ള തിപ്പലി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. കായ്കളും വേരുമാണ് ഔഷധ യോഗ്യമായ ഭാഗങ്ങള്‍ .
അര്‍ശസ്, ജീര്‍ണജ്വരം, ചുമ എന്നീ അസുഖങ്ങള്‍ക്ക് തിപ്പലിപ്പൊടി പാലില്‍ ചേര്‍ത്ത് ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ഫലപ്രദമാണ്. ച്യവനപ്രാശം, പഞ്ചകോലം, താലീസപത്രചൂര്‍ണം,ദശമൂലകടുത്രയകഷായം, കൃഷ്ണാവലേഹ്യം, അഗസ്ത്യരസായനം തുടങ്ങിയവ തയ്യാറാക്കാന്‍ തിപ്പലിയാണ് മുഖ്യമായി ഉപയോഗിക്കുന്നത്.
ദഹനശക്തി, ജ്വരം, ആമവാതം, ചുമ ഊരു സ്തംഭം, അതിസാരം, മൂത്രാശയ കല്ല് തുടങ്ങിയവയുടെചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ തിപ്പലി കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവര്‍ത്തിക്കുന്നു. ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യണം. 15 ദിവസങ്ങള്‍ക്കുള്ളില്‍ കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാകുന്നു. (ശരീരം മെലിയും) തിപ്പലി ചേര്‍ത്ത പ്രധാന ഔഷധങ്ങള്‍ ഭൃഗരാജാദി തൈലം, അശ്വഗന്ധാരിഷ്ടം,ദശമൂലാരിഷ്ടം, നിര്‍ഗുണ്‍ഡ്വാദി തൈലം, അജമാംസ രസായനം
17) ആനച്ചുവടി
എലഫന്റോപസ് സ്കാബര്‍ (Elephantopus scaber) എന്നാണ് ആനച്ചുവടിയുടെ ശാസ്ത്രനാമം. ആനയുടെ കാല്‍ മണ്ണില്‍ പതിഞ്ഞപോലെ നിലംപറ്റി വളരുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ആനച്ചുവടി എന്ന വിശേഷണമുണ്ടായത്. ഇതിനെ ഇംഗ്ലീഷില്‍ എലഫന്റ്സ് ഫൂട്ട് (Elephant’s Foot) എന്നാണ്അറിയപ്പെടുന്നത്. ഒരു മുഖ്യ അക്ഷത്തിനു ചുറ്റുമായി പശുവിന്റെ നാക്കുപോലുള്ള 10-15 ഇലകള്‍ മണ്ണില്‍ ചേര്‍ന്ന് വിന്യസിക്കപ്പെട്ടിരിക്കും. ഇതിന്റെ ഓരോ ഇലയ്ക്കും 8-10 സെ.മീ. നീളവും 5-6 സെ.മീ. വീതിയുമുണ്ടാകും. മധ്യഭാഗത്തുനിന്നും 8-10 സെ.മീ. മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഒരു തണ്ടിലാണ് പൂവുണ്ടാവുക.
സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്നു. ആയുര്‍വേദ പ്രകാരം കയ്പുരസവും ശീതവീര്യവുമുള്ള ആനച്ചുവടിയില്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം,ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിനെതിരായും കാന്‍സറിനെതിരായും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടിതിന്. കുടല്‍രോഗങ്ങല്‍ക്കെതിരെയും വളരെ ഫലപ്രദമാണ് ഈ സസ്യം. സമൂലം വെന്ത കഷായം കുടിച്ചാല്‍ ആമാശയ രോഗങ്ങളും അര്‍ശസും ശമിക്കും. ആനച്ചുവടി നീരും കടുക്കാത്തോടും അരച്ചുചേര്‍ത്ത് സേവിച്ചാല്‍ അഞ്ചാംപനി മാറും. ഇത് സമൂലം അരച്ച് പാലില്‍ സേവിച്ചാല്‍ വസൂരിശമിക്കുന്നതാണ്. ഭക്ഷ്യവിഷവും ജന്തുവിഷവും മാറും. ചെടി സമൂലം അരച്ച് മുറിവില്‍ പുരട്ടിയാല്‍ വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന വിഷവും മുറിവും മാറുന്നതാണ്. കൂടാതെ മുടിയ്ക്ക് വളര്‍ച്ചയും ആരോഗ്യവും തരുന്ന നല്ലൊരു താളിയും കൂടിയാണ് ആനച്ചു
18) കണിക്കൊന്ന
കാഷ്യ ഫിസ്റ്റുല ലിന്‍ (Cassia Fistula Lin.) എന്ന ശാസ്ത്രനാമത്തിലും ഇന്ത്യന്‍ ലബേണം (Indian Laburnum) എന്ന് ഇംഗ്ലീഷിലുമറിയപ്പെടുന്ന കണിക്കൊന്ന, 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഒരടിയിലധികം നീളമുള്ള മുഖ്യതണ്ടിന് ഇരുപുറവുമായി 6-7ജോഡി ഇലകളുണ്ടാവും. വിരലിന്റെ ആകൃതിയിലുള്ള കായകള്‍ക്ക് 40-50 സെ.മീ. നീളമുണ്ടാവുകയും ചെയ്യും. ഏപ്രില്‍ മാസത്തോടെ അടിമുടി പൂങ്കുലകളുണ്ടാവും. ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും ത്രിദോഷഹരവുമാണ്. വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമജ്ജയ്ക്ക് തേന്‍മെഴുകിന്റെ ഗന്ധമാണ്. പുഴുക്കടി, പക്ഷപാതം, തലച്ചോറു സംബന്ധമായ രോഗങ്ങള്‍ ത്വക്ക് രോഗം തുടങ്ങിയവക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ ഇല അരച്ചു സേവിച്ചാല്‍ പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങള്‍ ഇവയ്ക്ക് ശമനം കിട്ടും. പുഴുക്കടിക്ക് കിളിന്നിലയുടെ നീര് നല്ലതാണ്. കണിക്കൊന്നപ്പട്ട കഷായം വെച്ച് രണ്ടുനേരം കുടിച്ചാല്‍ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും.
19) ഇലഞ്ഞി
മിമുസോപ്സ് ഇലന്‍ജി (Mimusops Elengi) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇലഞ്ഞിയെ മിമുസോപ്സ് (Mimusops) എന്നാണ് ഇംഗ്ലീഷില്‍ പറയുക. തരംഗിതമായ വക്കോടുകൂടിയ ഇലകള്‍ക്ക് തിളങ്ങുന്ന പച്ചനിറമാണ്. നക്ഷത്രാകൃതിയില്‍ ബട്ടനോളം വലിപ്പമുള്ള വെള്ളപ്പൂവുകള്‍ക്ക് തീവ്രസുഗന്ഥമാണുള്ളത്. തൊലിയും പൂവും പഴവും ഔഷധയോഗ്യമാണ്. ആയുര്‍വേദ വിധിപ്രകാരം ഇതിന്റെ പൂവും കായും കഫപിത്തങ്ങളെ ശമിപ്പിക്കുന്നതും ശീതളവുമാണ്. അതിസാരം, ലൈംഗികശേഷി, അര്‍ശസ്, മോണരോഗങ്ങള്‍, തലവേദന, വായ്പ്പുണ്ണ്, വായ്നാറ്റം തുടങ്ങിയവക്ക് മരുന്നായി ഉപയോഗിക്കുന്നു. പുഷ്പത്തില്‍ നിന്നും സുഗന്ധതൈലം വാറ്റിയെടുക്കുന്നു. ആരോഗ്യദായകവും കൃമിഹരവുമാണ് പഴം. മരപ്പട്ട ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. ഇലഞ്ഞിപ്പഴം നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന ശമിക്കും. ഈ പഴം കഴിച്ചാല്‍ അര്‍ശസ് രോഗങ്ങള്‍ കുറയും. പഴവും തൊലിയും ദന്തധാവനത്തിന് ഉപയോഗിച്ചാല്‍ മോണരോഗങ്ങള്‍ മാറുകയും പല്ലുകള്‍ ദൃഢമാകുകയും ചെയ്യും. തൊലിക്കഷായം വായ്പ്പുണ്ണും വായ്നാറ്റവും ഇല്ലാതാക്കും. പൂവ് ഇട്ടുകാച്ചിയ പാല്‍ സേവിച്ചാല്‍ അതിസാരം മാറും.
20) വാഴ
ഗ്ലൂക്കോസ് എന്ന പഞ്ചസാര വാഴപ്പഴത്തിലുള്ളതിനാല്‍ ആഹാരത്തിന്റെ ദഹനത്തിന് സഹായിക്കുന്നു. കൂടാതെ ശരീരത്തിന് ബലം നല്കാനും വാഴപ്പഴത്തിന് കഴിവുണ്ട്. പൊതുവെ തണുപ്പുള്ളതായതിനാല്‍ വാഴയുടെ ഏതുഭാഗവും ശരീരത്തിന് നല്ലതാണ്. വാഴയില പൊള്ളലും, പൂവ്- മൂത്രം അധികം പോകുന്ന അസുഖവും ഇല്ലാതാക്കും. ഫലം, കൂമ്പ്, കാമ്പ് എന്നിവയെല്ലാം ഭക്ഷ്യയോഗ്യമായവയാണ്.
21) വയല്‍ചുള്ളി.
ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ളഒരു ഔഷധസസ്യമാണ് വയല്‍ചുള്ളി. നെല്‍പാടങ്ങളുടെ വരമ്പുകളോടു ചേര്‍ന്നും അരികുപറ്റിയും ചതുപ്പു നിലങ്ങളിലുമാണ് ഇവയുടെ വളര്‍ച്ച. ആസകലം മുള്ളുനിറഞ്ഞതാണ് ഈ ചെടി. ഈ മുള്ളുകള്‍ ശരീരത്തില്‍ തുളച്ചുകയറുകമാത്രമല്ല അഗ്രം ഒടിഞ്ഞ് അകത്തിരിക്കുകയും ചെയ്യും. നീലകലര്‍ന്ന തിളക്കമാര്‍ന്ന പൂക്കള്‍ ആകര്‍ഷകമാണ്. അധികം ഉയരത്തില്‍ വളരാത്ത ചെടിയാണിത്. പരമാവധി 150 സെ.മീ. ഉയരം മാത്രമേ ഉണ്ടാവൂ.ശരീരത്തിലെ നീരും വീക്കവും അകറ്റുന്നതിനാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. മൂത്രാശയസംബന്ധമായ രോഗങ്ങള്‍, മഹോദരം, രക്തവാതം, മൂലക്കുരു എന്നിവക്കെതിരെയുള്ള പല ഔഷധങ്ങളിലും പ്രധാന ചേരുവയായി ഇത് ഉപയോഗിക്കുന്നു. മികച്ച വാജീകരണ ഔഷധവുമാണ് വയല്‍ചുള്ളി. സിദ്ധ, യുനാനി എന്നീ വൈദ്യശാഖകളില്‍ ധാതുവര്‍‍ധനക്കായി വയല്‍ചുള്ളിയുടെ വിത്ത് ഉപയോഗിച്ചുവരുന്നു. ഇല, വേര്, വിത്ത് എന്നിങ്ങനെയും സമൂലമായും മരുന്നു കൂട്ടുകളില്‍ ഉപയോഗിക്കുന്നു. പാണ്ട്, മഹോദരം, മൂത്രശോധനയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവ നീരകറ്റുന്നതിനുള്ള ഔഷധയോഗങ്ങളില്‍ വേരാണ് പ്രധാന ചേരുവ. രക്തവാതത്തിന് വയല്‍ചുള്ളിയുടെ വേരിന്റെ കഷായമാണ് ഉത്തമം. വാജീകരണ ഔഷധങ്ങളില്‍ വിത്തിനാണ് സ്ഥാനം. വിത്ത് അരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ അതിസാരം നില്‍ക്കും. മഞ്ഞപ്പിത്തം, ഗൊണേറിയ എന്നീ രോഗങ്ങള്‍ക്കും ഇത് ഉപയോഗിച്ചുവരുന്നു.അധികം മൂക്കാത്ത ഇലകള്‍ കറിക്കുപയോഗിക്കാം. ആഹാരമെന്നതിലുപരി രക്തവാതം പോലുള്ള രോഗങ്ങള്‍ക്കെതിരെ ഫലപ്രദമാണ് ഈ ഇലക്കറി. ഇളം പ്രായത്തില്‍ കന്നുകാലികള്‍ക്ക് ഏറെ പ്രിയപ്പെട്ട തീറ്റയാണ് വയല്‍ചുള്ളി. അധികം മൂപ്പാകാത്ത സമയത്തില്‍ മുള്ളുകള്‍ ശക്തമാവാത്തതു കാരണം മൃഗങ്ങള്‍ അനായാസം ഭക്ഷിച്ചുകൊള്ളും.
22) അയമോദകം
വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ആദികാല ഭിഷഗ്വരനായ ചരകന്റെയും സുശ്രുതന്റെയും കാലത്തുതന്നെ ഇതിനെ ഒരു ദഹനസഹായിയായി ഉപയോഗിച്ചിരുന്നു. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്.
നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകംഅംബലിഫെറെ (Umbeliferae) സസ്യകുലത്തില്‍ പെട്ടതാണ്. ഇതിന്റെ ഫലവും ഇതേ പേരില്‍ അറിയപ്പെടുന്നു. അജമോദ (ആടിനെ സന്തോഷിപ്പിക്കുന്നത്) അജമോജം എന്നീവയാണ് അയമോദകത്തിന്റെ സംസ്കൃതനാമങ്ങള്‍. അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദര്‍ഭ, യവാനിക എന്നിവയാണ് പര്യായങ്ങള്‍. ഇതിനെ ഇംഗ്ലീഷില്‍ കാലറി സീഡ് (Calery seed) എന്നു പറയുന്നു. ഔഷധപ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്നതുമാണ് അയമോദകം. ഭക്ഷ്യവിഭവങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടാന്‍ പ്രിസര്‍ വേറ്റീവ് ആയും അയമോദകം ഉപയോഗിക്കുന്നു. ചിലര്‍ വെറ്റില മുറുക്കാനും ഉപയോഗിക്കുന്നു. അയമോദകത്തിന്റെ കുടുംബത്തില്‍ പെട്ട മറ്റു സുഗന്ധവിളകളാണ് സെലറി, മല്ലി, ജീരകം, ഉലുവ, പെരുംജീരകം തുടങ്ങിയവ.
മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധമാണിത്. ഒരു സുഗന്ധമസാല വിളകൂടിയാണ് അയമോദകം. വായുക്ഷോഭം, വയറുകടി, കോളറ, അജീര്‍ണ്ണം, അതിസാരം, സൂതികാപസ്മാരം, മുതലായ രോഗങ്ങളില്‍ അയമോദകം ഫലപ്രദമാണ്. അതിസാരം മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ ഫലദായകമായ ഒരൗഷധികൂടിയാണിത്. അയമോദകത്തില്‍ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട്. കോളറയുടെ ആദ്യഘട്ടങ്ങളി‍ല്‍ ഛര്‍ദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്. കഫം ഇളകിപ്പോകാത്തവര്‍ക്ക് അയമോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാന്‍ അയമോദകപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതി. മദ്യപാനാസക്തിയുള്ളവര്‍ക്ക് അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കൊടത്താല്‍ മദ്യപാനത്തിനുള്ള മോഹം കുറയുകയും മദ്യപാനത്താല്‍ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറിക്കിട്ടുകയും ചെയ്യും. അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടില്‍ തടവിയാല്‍ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്.
അയമോദകച്ചെടിയുടെ തളിരില ദിവസവും തേനില്‍ അരച്ച് രണ്ടുനേരം ഏഴുദിവസം കഴിച്ചാല്‍ കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. വിഷജന്തുക്കള്‍ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്. അയമോദകം, ചുക്ക്, താതിരിപ്പൂവ് ഇവ സമം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ എത്ര വര്‍ധിച്ചതായ അതിസാരവും മാറുന്നതാണ്. അയമോദകം, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം ഇവ സമമെടുത്ത് പൊടിച്ചതില്‍ നിന്ന് അല്പമെടുത്ത് ഊണുകഴിക്കുമ്പോള്‍ ആദ്യയുരുളയോടൊപ്പം നെയ്യുചേര്‍ത്ത് കഴിച്ചാല്‍ ജഠരാഗ്നി (വിശപ്പ്)വര്‍ധിക്കും. മയില്‍പ്പീലികണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചക്കര്‍പ്പൂരവും അയമോദകവും സമം കൂട്ടിപ്പൊടിച്ച് ചേര്‍ത്ത് (എല്ലാം കൂട്ടി 5 ഗ്രാം) തേനില്‍ ചാലിച്ച് കഴിച്ചാല്‍ എത്ര പഴകിയ ചുമയായാലും ശമിക്കുന്നതാണ്, ഔഷധമായി ഉപയോഗിക്കുന്ന അയമോദകം ആട്ടിന്‍പാലില്‍ പന്ത്രണ്ട് മണിക്കൂര്‍ ഇട്ടശേഷം ശുദ്ധജലത്തില്‍ കഴുകിയെടുത്ത് ഉണക്കി ശുദ്ധീകരിച്ച ശേഷമാണ് ഔഷധങ്ങളില്‍ ചേര്‍ക്കേണ്ടത്.
അയമോദകം വാറ്റിയെടുത്ത് തൈമോള്‍ എന്ന ഒരുതരം എണ്ണ ഉല്പാദിപ്പിക്കുന്നു. തീക്ഷ്ണമായ സ്വാദാണ് ഇതിന്. ഈ എണ്ണയില്‍ നിന്നും തൈമോളിന്റെ ഒരു ഭാഗം പരലിന്റെ രൂപത്തില്‍ വേര്‍പ്പെടുത്തിയെടുത്ത് ഇന്ത്യന്‍ വിപണിയിലും വില്‍ക്കപ്പെടുന്നു. ഇത് ശാസ്ത്രക്രിയാ വേളയില്‍ ആന്റിസെപ്റ്റിക് എന്ന നിലയില്‍ ഉപയോഗിച്ചിരുന്നു. അയമോദകം വാറ്റുമ്പോള്‍ കിട്ടുന്ന വെള്ളം, എണ്ണ, തൈമോള്‍ എന്നിവ കോളറക്കുപോലും ഫലപ്രദമായ മരുന്നാണ്. തൈമോള്‍ ലായനി ഒന്നാന്തരം മൌത്ത് മാഷും ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകംവും കൂടിയാണ്. ത്വക്ക് രോഗങ്ങള്‍ക്ക് ഇത് ആശ്വാസം പകരുകയും ചെയ്യുന്നു. പുഴുക്കടി, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്കു പറ്റിയ മരുന്നാണ് അയമോദകം. ഇതു മഞ്ഞള്‍ ചേര്‍ത്തരച്ച് പുരട്ടുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് നല്ലതാണ്. ആസ്തമാരോഗികള്‍ക്ക് ആശ്വാസം പകരുന്ന ലേപനൌഷധമായും ഇതുപയോഗിക്കാം.
അയമോദകത്തിന്റെ വേരിനുപോലും ഔഷധഗുണമുണ്ട്. കുതിര്‍ത്ത അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാനീരു ചേര്‍ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കു നല്ലമരുന്നാണ്. ഇതു കഫം കെട്ടുന്നതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്കു ശമനം നല്കുന്നു. അയമോദകം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വിഷമമില്ലാതെ കഫം ഇളകിപ്പോരും. ബ്രോങ്കൈറ്റിസിനും നല്ല മരുന്നാണ് അയമോദകം. ഇതുകൊണ്ട് ആവിപിടിക്കുന്നതും ആസ്തമക്കു ശമനം കിട്ടും. അയമോദകം കൊണ്ടു തയ്യാറാക്കുന്ന കഷായം ക്ഷയത്തിന്റെ ചികിത്സക്കും ഉപയോഗിക്കുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വീതം അയമോദകവും ഉലുവയും ചേര്‍ത്ത് അരമണിക്കൂര്‍ ചെറുതീയില്‍ തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ഈ കഷായം. ഇത് 30 മില്ലി വീതം ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം കഴിക്കുന്നത് വളരെ പ്രയോജനം ചെയ്യും. കടുത്ത ജലദോഷം മൂലം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാന്‍ ഒരു ടീസ്പൂണ്‍ അയമോദകം ചതച്ച് ഒരു തുണിയില്‍ കെട്ടി ആവിപിടിക്കാം. ഇത്തരം കിഴി കെട്ടി ഉറങ്ങുന്ന സമയത്ത് തലയിണയുടെ അടിയില്‍ വെയ്ക്കുന്നതും മൂക്കടപ്പ് മാറ്റാന്‍ നല്ലതാണ്. കൊച്ചു കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ അവര്‍ ഉറങ്ങുമ്പോള്‍ അയമോദകം ഒരു ചെറുകിഴിയായി കെട്ടി അവരുടെ താടിക്കു താഴെയായി ഉടുപ്പില്‍ പിന്‍ ചെയ്തു വെച്ചാലും മതി.
ഒരുനുള്ള അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ചു തിന്നാല്‍ ഇന്‍ഫ്ലുവന്‍സ കൊണ്ടുണ്ടാകുന്ന ചുമ മാറും. ഉപ്പും അയമോദകവും ചേര്‍ത്തു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും തൊണ്ടയടപ്പിനു നല്ലതാണ്. കൊടിഞ്ഞിക്കും പിച്ചും പേയും പറയുന്നതിനുമെല്ലാം ഇത് കണ്‍കണ്ട മരുന്നാണ്. സന്ധിവാതം മൂലമുണ്ടാകുന്ന വേദനക്ക് അയമോദകത്തില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നാന്തരം മരുന്നാണ്. വേദനയുള്ള ഭാഗത്ത് ഈ എണ്ണ പുരട്ടി തിരുമ്മിയാല്‍ വതി. അയമോദകം വെളിച്ചെണ്ണയില്‍ മൂപ്പിച്ചു വേദനയുള്ള സന്ധികളില്‍ പുരട്ടുന്നതും നല്ലതാണ്.
പുളിങ്കുരുവും അയമോദകവും ചേര്‍ത്ത് തയ്യാറാക്കുന്ന മരുന്ന് നല്ല സെക്സ് ടോണിക്കാണ്. ഇവ തുല്യ അളവിലെടുത്ത് നെയ്യില്‍ വറുത്തുപൊടിച്ച് കാറ്റുകയറാത്ത കുപ്പിയില്‍ ‍അടച്ചു സൂക്ഷിക്കുക. ഇതില്‍ നിന്ന് ഒരു ടീസ്പൂണെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് എല്ലാ ദിവസവും കിടക്കും മുമ്പ് കഴിച്ചാല്‍ ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാവും. ഇത് വിലകൂടിയ മരുന്നിനേക്കാള്‍ പ്രയോജനം ചെയ്യും. ആരോഗ്യമുള്ള സന്താനങ്ങളെ കിട്ടാനും ഇതു സഹായകമാകും. ഗര്‍ഭപാത്രം പുറത്തേക്കു തള്ളി വരുന്നതു തടയാനും അയമോദകം സഹായിക്കുന്നു. കുറച്ച് അയമോദകമെടുത്ത് ഒരു തുണിയില്‍ കിഴികെട്ടി 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക. പിന്നീടെടുത്ത് വെള്ളം ഊറ്റിക്കളയുക. തുണിക്കഷ്ണത്തില്‍ എണ്ണ പുരട്ടി കിഴി ചൂടാക്കുക. ഈ കിഴികൊണ്ടു പുറത്തേക്കു തള്ളിവരുന്ന ഗര്‍ഭപാത്രം ഉള്ളിലേക്കു തള്ളുക. ഈ ചികിത്സ ദിവസം നാലഞ്ചു പ്രാവശ്യം ആവര്‍ത്തിച്ചു ചെയ്യുകയാണെങ്കില്‍ പ്രയോജനം ചെയ്യും.
23) നോനി / ഇന്ത്യന്‍മള്‍ബറി, ബീച്മള്‍ബറി
ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി എന്നെല്ലാം അറിയപ്പെടുന്ന ഔഷധസസ്യമാണ് നോനി. സര്‍വ്വരോഗസംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ചമരുന്നുകളിലൊന്നാണ് ഈ സസ്യം. നാല്പതോളം ഒഷധക്കൂട്ടുകളിലെചേരുവയാണിത്. വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധഗുണങ്ങളുള്ളവയാണ്. സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ് അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനും കൊളസ്ട്രോള്‍ കുറക്കാനും പുകവലിമൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും ഇവക്കാവും.
മോറിന്‍ഡ സിട്രിഫോലിയ (Morinda Sitrifoliaea) എന്നതാണ് ശാസ്ത്രനാമം. ഇവ കുറ്റിച്ചെടിയായി വളരുന്ന സസ്യമാണ്. കേരളത്തിലെ എല്ലാ മണ്ണിലും കൃഷിചെയ്യാം. വിത്തോ പതിവച്ചുണ്ടാക്കുന്ന തൈയോ നടീല്‍ വസ്തുവാക്കാം. നട്ട് പത്തുമാസത്തിനകം കായ്ക്കും. വിളവെടുപ്പ് പാകമാകാന്‍ ‍18 മാസം വേണം. മാസം 4-8 കിലോ കണക്കില്‍ എല്ലാ മാസവും വിളവെടുക്കാം.
പനി മാറുന്നതിന് വേരുപയോഗിക്കുന്നു. ഇലച്ചാറു പിഴിഞ്ഞ് പുരട്ടുന്നതോടെ വേദനക്കും കുറവുവരും. അള്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവിന് പുറമെ തൊണ്ടവേദന, മോണവീക്കം, ക്രമരഹിതമായ ആര്‍ത്തവം, വയറിളക്കം, മഞ്ഞപ്പിത്തം, മലേറിയ, മൂത്രക്കടച്ചില്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍, ചുമ, തൊലിപ്പുറത്തെ പാട്, ആസ്തമ, വിഷാദരോഗം, ഗ്രന്ഥിവീക്കം, പക്ഷാഘാതം തുടങ്ങിയവക്കെല്ലാം പ്രതിവിധിയാണ് നോനി.
മൂത്തുപഴുത്ത കായ്കളുടെ കുരുനീക്കി ചാറെടുത്ത് തനിച്ചും മറ്റു പഴച്ചാറുകള്‍ക്കൊപ്പവും സേവിക്കാം. പഴത്തിന്റെ കുരുനീക്കി പള്‍പ്പെടുത്ത് പുളിപ്പിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സൂക്ഷിക്കാം. അന്താരാഷ്ട്രാ വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഔഷധസസ്യമാണ് നോനി. ഇടത്തരം അവക്കാഡോയുടെ വലിപ്പമുള്ള നോനിപ്പഴം ചെറു പ്രായത്തില്‍ പച്ചനിറവും മൂപ്പെത്തുമ്പോള്‍ മഞ്ഞനിറവും വിളവെടുപ്പിന് പാകമാകുമ്പോള്‍ വെള്ള നിറവുമാകും. പാകമാകുമ്പോള്‍ തോടിന് കട്ടികുറയുകയും മത്തുപിടിപ്പിക്കുന്ന മണം പരക്കുകയും ചെയ്യും. കായ മുഴുവനായോ, കുരുകളഞ്ഞോ പൊടിച്ചാണ് വില്പനക്ക് തയ്യാറാക്കുന്നത്. കീടരോഗബാധ വിരളമാണ്.
നിത്യഹരിത കുറ്റിച്ചെടിയായ നോനി തനിവിളയായും കൃഷിചെയ്യാം. തനിവിളയാക്കുമ്പോള്‍ പരമാവധി 20 അടിവരെ ഉയരം വെക്കും ഇടവിളയാകുമ്പോള്‍ 8-12 അടിയില്‍ കൂടാറില്ല. പതിവെക്കല്‍ രീതിയിലാണ് നടീല്‍ വസ്തുക്കളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനം. ആദ്യമാസങ്ങളില്‍ വളര്‍ച്ച പതുക്കെയാവും. ചെടിയുടെ ചുവട്ടില്‍ നിന്ന് അല്പം മാറ്റി പൂതയിട്ടുകൊടുക്കണം. ജൈവ, രാസക്കൃഷി പിന്തുടരാം. ഫോസ്ഫറസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ പൂവിടലും ഫലലഭ്യതയും ഏറും. ഇലകളിലൂടെയുള്ള വളപ്രയോഗത്തെ നല്ലവണ്ണം പ്രയോജനപ്പെടുത്തുന്ന ചെടിയാണിത്.
24) ആഫ്രിക്കന്‍മല്ലി / ശീമ മല്ലി.
മല്ലിയുടെ തന്നെ അല്പം കൂടെ തീവ്രമായ ഗന്ധവും രുചിയും പ്രധാനം ചെയ്യാന്‍ കഴിവുള്ള ആഫ്രിക്കന്‍മല്ലി എന്ന ശീമമല്ലി കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും മല്ലിയുടെ നറുമണവും സ്വാദും പകരും. മല്ലിയോടുള്ള അപാരമായ സാമ്യം നിമിത്തം ഇതിനെ നീളന്‍ കൊത്തമല്ലി അഥവാ ലോങ് കൊറിയാന്‍ഡര്‍ എന്നും വിളിക്കുന്നു മെക്സിക്കന്‍മല്ലി എന്നും ഇതിനു പേരുണ്ട്.
കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും ആകര്‍ഷകമായ ഗന്ധവും രുചിയും പകരുക മാത്രമല്ല ആഫ്രിക്കന്‍ മല്ലിയുടെ പ്രത്യേകത. ഇത് ഇരുമ്പ്, കരോട്ടിന്‍, റിബോഫ്ളേവിന്‍, കാത്സ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ്. വിശേഷതയുള്ള ചില തൈലങ്ങള്‍ (എസന്‍ഷ്യല്‍ ഓയില്‍സ്) കൂടെ അടങ്ങിയിരിക്കുന്നും.
മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തില്‍ ആഫ്രിക്കന്‍മല്ലി നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. നാട്ടുവൈദ്യത്തിന്റെ അവിഭാജ്യഘടകമായിരുന്ന ഇതിന്റെ ഇലകള്‍ കൊണ്ടു തയ്യാറാക്കുന്ന കഷായം നീര്‍വീക്കത്തിന് ഉള്ളില്‍ സേവിക്കാന്‍ നല്ലതാണ്. ആഫ്രിക്കന്‍മല്ലിച്ചായ ജലദോഷം, വയറിളക്കം, പനി, ഛര്‍ദ്ദി, പ്രമേഹം, മലബന്ധം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിച്ചിരുന്നു. വേരില്‍ നിന്നും തയ്യാറാക്കുന്ന കഷായം വയറുവേദനക്ക് ഉത്തമപരിഹാരമാണ്.
25) പൂവരശ്
പൂവരശിനെ ഒറ്റവാക്കില്‍ കുപ്പയിലെ മാണിക്യം എന്നു വിളിക്കുന്നു. ചതുപ്പുകളിലും നീര്‍ത്തടങ്ങളിലും ധാരാളമായി കാണുന്ന മരമാണ് പൂവരശ്. പൂപ്പരുത്തി എന്നുകൂടി പേരുള്ള പൂവരശ് കണ്ടല്‍ക്കാടുകളുടെ സഹസസ്യമാണ്. ജലത്തില്‍ നിന്നും കരയിലേക്കുള്ള സസ്യങ്ങളുടെ സംക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ വന്ന മരങ്ങളിലൊന്നാണ് പൂവരശ്.
ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമായി പൂവരശിനെ ഉപയോഗിക്കുന്നു. തടിയൊഴികെ മറ്റെല്ലാം (വേര്, തൊലി, ഇല, പൂവ്, വിത്ത്) ഔഷധമായി ഉപയോഗിക്കുന്നു. തൊലികൊണ്ടുള്ള കഷായം ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കും. ഇലയരച്ച് ആവണക്കെണ്ണയില്‍ ചാലിച്ചിട്ടാല്‍ സന്ധിവേദനയും നീരും മാറും. പൂവ് അരച്ചിട്ടാല്‍ കീടങ്ങള്‍ കടിച്ച മുറിവുണങ്ങും. പൂവരശിന്റെ തൊലിയിട്ടു കാച്ചിയ എണ്ണ ചൊറിയും ചിരങ്ങും ശമിപ്പിക്കും. ആയുര്‍വേദത്തിലും നാട്ടറിവിലും ഒന്നാംതരം ഔഷധമാണ് പൂവരശ്. പലരാജ്യങ്ങളിലും പൂവരശിന്റെ ഇളംഇലയും പൂവും ഭക്ഷണമായി ഉപയോഗിക്കുന്നു. വെള്ളത്തടിയോടു ചേര്‍ന്നുള്ള നാര് ബലമുള്ള ഫൈബറായി ഉപയോഗിക്കുന്നു. അകംതൊലി കോര്‍ക്കുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുറംതൊലിയില്‍ നിന്നും ടാനിന്‍ വേര്‍തിരിച്ചെടുത്ത് പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. പല രാജ്യക്കാര്‍ക്ക് അവരുടെ ഈട്ടിമരമാണ് പൂവരശ്.
വിത്ത് പാകിയും കമ്പ് മുറിച്ചുനട്ടും പൂവരശ് കൃഷിചെയ്യാം. കണംകയ്യോളം ചുവടുവണ്ണമുള്ളതും രണ്ടു മീറ്ററോളം നീളമുള്ളതുമായ നേര്‍കമ്പുകളാണ് കൃഷിചെയ്യേണ്ടത്. നട്ടുനനച്ചാല്‍ വേഗം കിളിര്‍ത്തു വരുന്നതിനാല്‍ വിത്തുപാകുന്നതിനേക്കാള്‍ രണ്ടു വര്‍ഷത്തോളം സമയലാഭം ലഭിക്കും. ചാണകം പൂവരശിന് ഒന്നാന്തരം വളമാണ്. കീടബാധയോ രോഗങ്ങളോ സാധാരണയായി പൂവരശിനെ ബാധിക്കാറില്ല. എട്ടുപത്തു വര്‍ഷം കൊണ്ട് പൂവരശിന്റെ തടിക്ക് കാതലുണ്ടാകും.
26) പിച്ചകം
പിച്ചകത്തിന്റെ ഇലയില്‍ സാലിസിലിക് അമ്ലവും ജാസ്മിനിന്‍ എന്ന ആല്‍ക്കലോയിഡുമുണ്ട്. പിച്ചകപ്പൂവിട്ടു കാച്ചിയ എണ്ണ ചൊറി, ചിരങ്ങ്, കരപ്പന്‍ ഇവക്കെതിരെ ഉപയോഗിക്കുന്നു. ഇല കഴിച്ചാല്‍ വായ്പ്പുണ്ണ് ശമിക്കും. മുലപ്പാല്‍ നിര്‍ത്തുന്നതിനായി പിച്ചകം സമൂലം കഷായം വെച്ച് കുടിക്കുകയും പൂവ് അരച്ച് സ്തനങ്ങളില്‍ പുരട്ടുകയും ചെയ്തിരുന്നു.
27) അരിപ്പൂ
പൂച്ചെടി, കൊങ്ങിണിപ്പൂ, ഈടമക്കി, ഒടിച്ചുകുത്തി എന്ന പ്രാദേശികനാമങ്ങളിലും ഇംഗ്ലീഷില്‍വൈല്‍ഡ് സേജ് (Wild Sage) എന്നും അറിയപ്പെടുന്ന അരിപ്പൂവിന്റെ ശാസ്ത്രീയനാമം ലന്റാന കാമറ (Lantana camara) എന്നാണ് എന്നാണ്. വെര്‍ബെനേസി (Verbenaceae) സസ്യകുടുംബത്തില്‍പെട്ട ഇത് നാട്ടുപ്രദേശങ്ങളിലെ വേലികളിലും മറ്റും സുലഭമായി കാണപ്പെടുന്ന ഈ ചെടി അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നും വന്നതാണ്. പൂവിനും ഇലയ്ക്കും ഒരുതരം രൂക്ഷഗന്ധമാണ്. വെള്ള, പിങ്ക്, മഞ്ഞ, ഓറഞ്ച്, നീല, ചുവപ്പ് എന്നിങ്ങനെ പലനിറങ്ങളിലുള്ള പൂക്കളാണ്. രണ്ടു നിറമുള്ള പൂക്കള്‍ വിടരുന്ന ചെടികളുമുണ്ട്. കന്നുകാലികള്‍ ഇതിന്റെ ഇല കഴിക്കാറില്ല. ഇലയില്‍ നിന്നും പൂവില്‍ നിന്നും ഒരുതരം സുഗന്ധതൈലം വേര്‍തിരിക്കുന്നുണ്ട്. ഇലയില്‍ ലന്റാഡിന്‍ -എ എന്ന വിഷമുണ്ട്. ഇലകള്‍ക്ക് ശരീരത്തിലെ നീരും വേദനയും ശമിപ്പിക്കാനാവും. തൊലിക്ക് വ്രണങ്ങള്‍ കരിക്കാന്‍ കഴിയും. വേലിയില്‍ വളര്‍ത്താന്‍ ഉത്തമമായ സസ്യമാണിത്. ഇതിന്റെ തണ്ട് പേപ്പര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു
28) പെരുക്
പെരുകിന്റെ വേര് പ്രസാവാനന്തരമുള്ള മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നു. കൂടാതെ വയറ്റില്‍ പുണ്ണിനും മരുന്നായി ഉപയോഗിക്കുന്നു. പെരുവിന്‍ തൂമ്പില, കണ്ണറക്കിന്‍ തൂമ്പ് എന്നിവ ചതച്ച് ചാറെടുത്ത് കഴിക്കുന്നത് വയറുവേദനക്ക് നല്ലതാണ്.
29) ചെമ്പകം
ചെമ്പകത്തിന്റെ പൂവില്‍ വാസനതൈലം അടങ്ങിയിരിക്കുന്നു. പൂവിന് ഔഷധഗുണവുമുണ്ട്. കഫം, പിത്തം, ചുട്ടുനീറ്റല്‍ മുതലായവക്കെതിരെ ഫലപ്രദമാണിത്
30) മലന്തുളസി
പനി, ജലദോഷം, തുമ്മല്‍ , കഫക്കെട്ട് എന്നിവക്ക് നല്ല പ്രതിവിധിയാണ് മലന്തുളസി. പനി, കൈകാല്‍ വേദന, തലവേദന എന്നിവക്ക് മലന്തുളസിയുടെ വേര് ചുക്ക്, കുരുമുളക്, എന്നിവ തിളപ്പിച്ച് മുക്കിടികഞ്ഞിവെച്ച് കുടിച്ചാല്‍ മതി
31) പൂവാം കുരുന്നില
പനി, മലമ്പനി, തേള്‍വിഷം, അര്‍ശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരില്‍ പകുതി എണ്ണ ചേര്‍ത്ത് കാച്ചി തേച്ചാല്‍ മൂക്കില്‍ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്
32) എള്ള്
വളരെയേറെ പഴക്കമുള്ള കൃഷിവിളകളിലൊന്നാണ് ഒരു വാര്‍ഷികസസ്യമായ എള്ള്. എള്ളിനങ്ങള്‍ മുന്നുതരം. വിത്തിന്റെ നിറം കറുപ്പ്, വെളുപ്പ്, ചാരനിറം എന്നിവയിലേതെങ്കിലും ആവാം. വെളുത്ത വിത്തില്‍‍നിന്നും കുടുതല്‍ എണ്ണ ലഭിക്കും. വിതയ്ക്കുന്ന കാലം കണക്കാക്കി, മുപ്പു കുറഞ്ഞത്, ഇടത്തരം മുപ്പുള്ളത്, മുപ്പു കൂടിയത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. കേരളത്തില്‍ പറമ്പിലും പാടത്തും എള്ളു വിതക്കാറുണ്ട്. പറമ്പില്‍ വിതക്കുന്നതിനെ കരയെള്ളെന്നും പാടത്തു വിതക്കുന്നതിനെ വയലള്ളെന്നും വിളിക്കുന്നു. ചിങ്ങമാസത്തില്‍ മകം ഞാറ്റുവേലയാണ് കരയെള്ളു വിതക്കാന്‍ പറ്റിയ സമയം. വിത്ത് കുറച്ചേ വേണ്ടു. ഒരു പറ നെല്ലു വിതയ്ക്കുന്ന സ്ഥലത്ത് ഒരു നാഴി എള്ള് എന്നാണ് പ്രമാണം. വയലെള്ള് കൃഷിചെയ്യുന്നത് ഒരുപ്പു നിലങ്ങളില്‍ രണ്ടാം കൃഷിയായ മുണ്ടകനു ശേഷമാണ്.
എള്ളിന്‍ പിണ്ണാക്ക് നല്ല കാലിത്തീറ്റമാത്രമല്ല, എണ്ണ തേച്ചു കുളിക്കുമ്പോള്‍ മെഴുക്കു കളയാനുള്ള സ്ക്രബര്‍ കൂടിയായിരുന്നു. ശുദ്ധമായ എള്ളെണ്ണക്ക് നിറമുണ്ടാകില്ല. എള്ളെണ്ണ പാചകത്തിനും തേച്ചുകുളിക്കുന്നതും ഉപയോഗിക്കാം. പലതരം സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത്, എള്ളെണ്ണ പരിമളതൈലമായി വില്‍ക്കുന്നു. വളരെയേറെ ഔഷധഗുണമുള്ള ധാന്യമാണ് എള്ള്. ഇതില്‍ പലതരം അമിനോ ആസിഡുകള്‍, കാത്സ്യം, വിറ്റാമിന്‍ എ, ബി തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇതു ചര്‍മ്മത്തിനും മുടിക്കും ബഹുവിശേഷമാണ്. കാഴ്ച, ശരീരപുഷ്ടി, ശക്തി, തേജസ് എന്നിവ ഉണ്ടാക്കുന്നു. ചര്‍മ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കുന്നു. ല്ലിന്റെ ഉറപ്പിനും, അര്‍ശസിനും ഉപയോഗിക്കുന്നു. തലമുടിയുടെ വളര്‍ച്ചക്ക് താളിയായും എണ്ണ കാച്ചാനും ഉപയോഗിക്കുന്നു.
പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള്, ഉത്തമമായ പ്രതിവിധിയാണ്. എള്ളരച്ച്, പഞ്ചസാരയും ചേര്‍ത്ത് പാലില്‍ കലക്കി കുറച്ചു ദിവസം സേവിച്ചാല്‍ ഈ കുറവു പരിഹരിക്കാം. മുഖകാന്തിയും സൌന്ദര്യവും വര്‍ധിപ്പിക്കാന്‍ എള്ള്, നെല്ലിക്കാത്തോടു ചേര്‍ത്തുപൊടിച്ചു തേനില്‍ ചാലിച്ച് മുഖത്തു പുരട്ടുക. കാലത്ത് വെറുംവയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും രണ്ടു ടീസ്പൂണ്‍ നല്ലെണ്ണ വീതം കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും. വാതം വരാതിരിക്കുന്നതിനും ഉത്തമമാണ്. നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിച്ചാല്‍, മാറാരോഗങ്ങള്‍ അകന്നുപോകും. അര്‍ശസിനും ഇതു ഫലപ്രദമാണ്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളുള്ള സ്ത്രീകള്‍ ആര്‍ത്തവത്തിനു ഒരാഴ്ച മുമ്പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ ദുസ്സഹമായ വയറുവേദന പോലെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതാവും.
സ്വാദിഷ്ടമായ നാടന്‍ പലഹാരങ്ങള്‍ക്കു രുചി പകരുന്നതില്‍ എള്ള് സുപ്രധാനമായ പങ്കു വഹിക്കുന്നു. അവില്‍ വിളയിച്ചത് സ്വാദിഷ്ടമാകാന്‍ നെയ്മയം തൂത്ത ചീനച്ചട്ടിയില്‍ അരക്കപ്പോളം എള്ള് വറുത്തുചേര്‍ക്കുന്നു. അര കിലോ അവലിന് അര കപ്പ് എള്ള് എന്ന കണക്കില്‍ ചേര്‍ക്കണം. മുന്തിരിക്കൊത്തിലും സ്വാദു മെച്ചപ്പെടുത്താന്‍ നെയ്മയം പുരട്ടി മൂപ്പിച്ച എള്ളു ചേര്‍ക്കാം. അച്ചപ്പം, ചീനപ്പം, ചിമ്മിനി അപ്പം, തരി ഉണ്ട എന്നിവയിലും പ്രധാന ചേരുവയാണ് എള്ള്. മധുരപലഹാരങ്ങള്‍ക്കും പുറമെ ഉപ്പു ചേര്‍ത്ത പലഹാരങ്ങളിലെയും ഒരു പ്രധാന ചേരുവയാണിത്. പലതരത്തിലുള്ള മുറുക്ക്, പപ്പടബോളി, കുഴലപ്പം എന്നിവയ്ക്ക് വെള്ള എള്ളാണ് ഉപയോഗിക്കുക. എള്ളുകൊണ്ടുണ്ടാക്കുന്ന ഏറ്റവും രുചികരമായ വിഭവമാണ് എള്ളുണ്ട. എള്ളു പൊരിയും വരെ വറുത്ത് ശര്‍ക്കരപ്പാവില്‍ ഇട്ട് ഇളക്കണം. വാങ്ങിവെച്ചതിനുശേഷം ചൂടുകുറഞ്ഞാല്‍ ചുക്കുപൊടി വിതറി ഇളക്കി, ചെറുതായി ഉരുട്ടിയെടുക്കാം. ചേരുവകള്‍ ഒരു സവിശേഷ അനുപാതത്തില്‍ ചേര്‍ത്താല്‍ ഈ പലഹാരം ചുമക്കുള്ള ഹൃദ്യമായ ഔഷധമാകും. ചുക്ക്, ശര്‍ക്കര, എള്ള് എന്നിവയ്ക്ക് 1:2:4 എന്ന അനുപാതമാണ് വൈദ്യശാസ്ത്രം വിധിക്കുന്നത്.
33) വെള്ളമന്ദാരം
വെള്ളമന്ദാരത്തിന്റെ വേര് കഷായംവെച്ച് പൊള്ളലിന് ഉപയോഗിക്കുന്നു. വിഷത്തിന് മരുന്നായി ഇതിന്റെ തൊലി ഉപയോഗിക്കുന്നത് നല്ലതാണ്.
34) റൈഹാന്‍
റൈഹാന്റെ ഇല ചതച്ച് പിഴിഞ്ഞ് അതിന്റെ നീരെടുത്ത് ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകുന്നതാണ്.
35) അപ്പൂപ്പന്‍താടി
അപ്പൂപ്പന്‍ താടിയുടെ വേര് കഷായംവെച്ച് കുടിച്ചാല്‍ ഹൃദ്രോഗം, കുഷ്ഠം ദുഷിച്ചുണ്ടാകുന്ന രോഗങ്ങള്‍ , ശ്വാസംമുട്ട്, നീര് എന്നിവക്ക് ആശ്വാസം ലഭിക്കും.
36) കുമ്പളം
ആഷ് ഗാഡ് (Ashgourd) എന്ന ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന കുമ്പളത്തിന്റെ ശാസ്ത്രനാമംബെനിന്‍കാസ ഹിസ്പിഡ (Benincasa hispida Cogn.) എന്നാണ്. വെള്ളരിയുടെ കുടുംബത്തില്‍ പെട്ട ഈ ആരോഹിസസ്യത്തിന്റെ ഫലങ്ങള്‍ കട്ടിയുള്ള പുറംതൊലിയോടു കൂടിയതും ഇരുണ്ട് മാംസളവുമാണ്. വര്‍ഷം മുഴുവന്‍ കായ ലഭിക്കുന്ന ഇതിന്റെ പൂക്കള്‍ക്ക് മഞ്ഞനിറമാണ്. വര്‍ഷത്തോളം കേടുകൂടാതെ ഇതിന്റെ കായ സൂക്ഷിക്കാനാകും. ചാരം പോലെ വെളുത്ത പൊടി കായിലുള്ളതു കൊണ്ടാണ് ആഷ്ഗൗഡ് എന്ന് ഇംഗ്ലീഷില്‍ പേരു വരാന്‍ കാരണം.ശീതവീര്യവും മധുരഗുണവുമുള്ള ഇത് പ്രമേഹം, മൂത്രാശയക്കല്ല് എന്നിവയ്ക്കെതിരെ പ്രകൃതി ചികിത്സയിലെ ഫലപ്രദമായ ഒരു ജീവനവിധിയാണ്. വൈറ്റമിന്‍ ബിയും കുക്കുര്‍ ബിറ്റിനും അടങ്ങിയിരിക്കുന്നു. ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാന്‍ ഇതിന്റെ ജ്യൂസ് ശീലമാക്കാവുന്നതാണ്. സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്നിയെയും ഉത്തേജിപ്പിക്കും. കുമ്പളങ്ങാനീരില്‍ ഇരട്ടിമധുരം ചേര്‍ത്ത് സേവിച്ചാല്‍ അപസ്മാരം ശമിക്കുന്നതാണ്. വൃക്കരോഗങ്ങള്‍ മാറാന്‍ രാവിലെ വെറുംവയറ്റില്‍ 5 ഔണ്‍സ് കുമ്പളങ്ങാനീരില്‍ ഒരു നുള്ള് തഴുതാമയിലയും രണ്ടു നുള്ള് ചെറൂള ഇലയും അരച്ച് സേവിച്ചാല്‍ മതി. ആന്തരാവയവങ്ങളില്‍ അടിഞ്ഞുകൂടിയ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടുന്നതിനും ശരീരം ദീപ്തമായിത്തീരുന്നതിനും കുമ്പളങ്ങാനീര് 10 മില്ലി വീതം രണ്ടു നേരവും ശീലമാക്കണം. ദഹനക്കേട്, ഛര്‍ദ്ദി എന്നിവയെ ശമിപ്പിക്കും. കുമ്പളത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് അതിന്റെ നീരുകുടിച്ചാല്‍ വയറിന് അസുഖമുണ്ടെങ്കില്‍ ‍പെട്ടെന്ന് മാറ്റി ദഹനശക്തി തരും.
37) പെരും ജീരകം.
വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വായുകോപത്തിന്ഉത്തമൌഷധമാണ് പെരുംജീരകത്തിലടങ്ങിയിരിക്കുന്ന എണ്ണ. ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സംഎന്നിവയുടെ ശമനത്തിനും ഇതു നല്ലതാണ്. വായുശല്യമകറ്റാന്‍ പെരുംജീരകച്ചെടിയുടെ ഇലയ്ക്കു കഴിയും. ദഹനസഹായികളായ ഇഞ്ചി, ജീരകം, കുരുമുളക് എന്നിവയുമായി ചേര്‍ത്തു കഴിക്കുന്നതുംനല്ലതാണ്. ഒരു ഏലക്കായും ഒരു നുള്ളു ജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തെ സഹായിക്കും. ഒരു ടീസ്പൂണ്‍ പെരുംജീരകം ഒരു കപ്പു തിളച്ച വെള്ളത്തിലിട്ട്, ഒരു രാത്രി മുഴുവന്‍ അടച്ചു വെച്ച് രാവിലെ തെളിവെള്ളം മാത്രം ഊറ്റി തേനും ചേര്‍ത്തുകഴിച്ചാല്‍ മലബന്ധം ശമിക്കും. പാനീയമെന്ന നിലയിലും പെരുംജീരകം ഉദരവ്യാധികള്‍ക്ക് ആശ്വാസംപകരും. സോസ്പാനില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂണ്‍ പെരുംജീരകം ഇട്ടടച്ച്, തീരെ ചെറിയതീയില്‍ 15 മിനിറ്റ് വയ്ക്കുക. പിന്നീട് അരിച്ച് ചെറുചൂടോടെ കുടിക്കുക. ഇതാണു പെരുംജീരക പാനീയം. സ്വാദു മെച്ചപ്പെടുത്താന്‍ കുറച്ചു പാലും തേനും ചേര്‍ക്കാം. ഇതില്‍ പെരുംജീരകപ്പൊടി ഉപയോഗിച്ചാലും മതി. പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അരക്കപ്പു വെള്ളത്തില്‍ അര ടീസ്പൂണ്‍ മതി. തിമിരംകൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്ക് ദിവസവും രാവിലെയും വൈകുന്നേരവും 6 ഗ്രാം വീതം കഴിക്കുന്നത് ആശ്വാസമാണ്. തുല്യഅളവില്‍ പെരുംജീരകവും മല്ലിയും പഞ്ചസാരയും ചേര്‍ത്ത് പൊടിച്ച് 12 ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നതും നല്ലതാണ്. ഉറക്കമില്ലായ്മക്ക് വായുകോപത്തിനു തയ്യാറാക്കിയതുപോലെ പാനീയം ഉണ്ടാക്കി രാത്രി ഭക്ഷണശേഷം കുടിക്കുക. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനു തുല്ല്യമായ ഘടകങ്ങള്‍ പെരുംജീരകത്തില്‍ അടങ്ങിയിരിക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക്മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് പെരുംജീരകം കൊണ്ട് തയ്യാറാക്കുന്ന പാനീയം ദിവസം മൂന്നു പ്രാവശ്യം കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന വിഷമതകള്‍ ഇല്ലാതാക്കാനും ഈ പാനീയത്തിനു കഴിയും. ദന്തരോഗ ശമനത്തിനു വേണ്ടി തയ്യാറാക്കുന്നഎല്ലാത്തരം മരുന്നുകളിലും മൌത്ത് വാഷുകളിലും പെരുംജീരകം ഒരു പ്രധാന ചേരുവയാണ്. ഇത്വെള്ളത്തിലിട്ട് ഒരുപാട് നേരം തിളപ്പിക്കരുത്. എണ്ണയും ദഹനസഹായിയായ ഘടകങ്ങളും നഷ്ടപ്പെടും. പെരുംജീരകം വാറ്റിയെടുക്കുന്ന എണ്ണ പെര്‍ഫ്യൂംസ്, സോപ്പ് തുടങ്ങിയ സൌന്ദര്യവര്‍ദ്ധകവസ്തുക്കളുടെനിര്‍മാണത്തിനുപയോഗിക്കുന്നു. ഗ്രൈപ്പ് വാട്ടറിന്റെ നിര്‍മാണത്തിനും ഇത് ഒരു പ്രധാന ചേരുവയാണ്. പെരുംജീരകത്തില്‍ നിന്നും എണ്ണ വാറ്റിയ ശേഷം കിട്ടുന്ന പിശിട് കാലിത്തീറ്റയായും ഉപയോഗിക്കുന്നു.
38) മുക്കുറ്റി
വേരിലും ഇലയിലും പ്രത്യേകമായ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നു. കേരളത്തിലെ ഏതു കാലാവസ്ഥയിലും വളരുന്ന ഈ ചെടി 15 സെ.മീ. ഉയരം വരും. മഞ്ഞപ്പൂക്കളും ചെറിയ ഇലകളുമാണ്. പൂക്കള്‍ കുലകളായിട്ടാണ് കാണപ്പെടുന്നത്. വിത്തിലൂടെയാണ് പുതിയ ചെടി ഉണ്ടാവുന്നത്. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് സാധാരണയായി കാണുന്നത്. ചിങ്ങമാസത്തിലാണ് ഈ ചെടി സാധാരണയായി കാണുന്നത്.
ദശപുഷ്പങ്ങളില്‍ ഒന്നാണ് മുക്കുറ്റി. മുക്കുറ്റിയുടെ ഇലയരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അതിസാരം മാറും. പനിക്ക് മുക്കുറ്റി സമൂലം അരച്ച് കുടിക്കാം. മുക്കുറ്റി അരച്ച് നെറ്റിയില്‍ പുരട്ടുന്നത് ചെന്നിക്കുത്തിന് നല്ലതാണ്. മുക്കുറ്റി പച്ചവെള്ളത്തില്‍ അരച്ചുപുരട്ടുന്നത് മുറിവുകള്‍ ഉണങ്ങാന്‍ നല്ലതാണ്. മുറിവില്‍ ഇലയരച്ച് വെച്ചുകെട്ടിയാല്‍ മുറിക്ക് വേഗം ഉണക്കം കിട്ടും. അതുകൊണ്ട് ഇതിനെ മുറികൂടി എന്നും അറിയപ്പെടുന്നു. കടന്നല്‍ കുത്തിയാല്‍ മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് കുറച്ച് കടന്നല്‍ കുത്തിയഭാഗത്ത് ചുറ്റും പുരട്ടുന്നത് കടന്നലിന്റെ വിഷം പോകുന്നതിന് നല്ലതാണ്. തീപ്പൊള്ളിയാല്‍ മുക്കുറ്റി തൈരിലരച്ച് പുരട്ടുന്നത് നല്ലതാണ്. മുക്കുറ്റി സമൂലമെടുത്ത് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ,കഫക്കെട്ട് എന്നിവ മാറും. ഇതിന്റെ വേര് പറങ്കിപ്പുണ്ണ് എന്ന അസുഖത്തിനെതിരെ ഉപയോഗിക്കുന്നു.
കഫക്കെട്ട്, ചുമ, വലിവ്, കണ്ണുവേദന, പച്ചമുറി, എന്നിവക്ക് എണ്ണകാച്ചാനാണ് സാധാരണയായിഉപയോഗിക്കുന്നത്. മുക്കുറ്റിപ്പൂവ് വെളിച്ചെണ്ണയില്‍ ചേര്‍ത്തരച്ച് പ്രാണികടിച്ച ഭാഗത്ത് പുരട്ടിയാല്‍ നീരും വേദനയും മാറും. മുക്കുറ്റിയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് തലക്ക് തണുപ്പ് കിട്ടാനും മുടിവളരാനും സഹായിക്കുന്നു. അരച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ കഫക്കെട്ട് മാറുന്നു. മുക്കുറ്റിയുടെ ഇലയരച്ച് നീരെടുത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണുവേദന മാറും.
39) ജാതിക്ക
മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് (Myristica Fragrans Linn.) എന്നാണ് ജാതിവൃക്ഷത്തിന്റെ ശാസ്ത്രനാമം. ഇടത്തരം വൃക്ഷമായ ഇതില്‍ ആണ്‍-പെണ്‍ മരങ്ങള്‍ പ്രത്യേകമായുണ്ട്. മഞ്ഞനിറമുള്ള ആണ്‍പൂവിന് വാസനയുണ്ടാവും. കട്ടിയുള്ള പുറംതോടിനുള്ളിലായാണ് ജാതിക്ക ഉണ്ടാവുക. ഇതിന് പുറത്ത് പൊതിഞ്ഞ് വലപോലെയാണ് ജാതിപത്രി കാണുക. കയ്പുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് ജാതിക്കയ്ക്കും ജാതിപത്രിക്കുമുള്ളത്. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വര്‍ദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേര്‍ത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാല്‍ പല്ലുവേദന, ഊനില്‍കൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു അരച്ചിടുന്നത് ശമനമുണ്ടാക്കും. ഒലിവെണ്ണയില്‍ ജാതിക്കാഎണ്ണ ചേര്‍ത്ത് അഭ്യ്രംഗം ചെയ്താല്‍ ആമവാതത്തിന് ശമനമുണ്ടാകും. ജാതിക്കുരുവും ജാതിപത്രിയും ഇട്ടുവെന്ത വെള്ളം വയറിളക്കരോഗം വരുത്തുന്ന ജലശോഷണം തടയാനും നിയന്ത്രിക്കാനും നല്ലതാണ്. ജാതിക്ക അരച്ച് പാലില്‍ കലക്കി സേവിച്ചാല്‍ ഉറക്കമില്ലായ്മ മാറും. തൈരില്‍ ജാതിക്കയും നെല്ലിക്കയും ചേര്‍ത്ത് കഴിച്ചാല്‍ പുണ്ണ് ഭേദമാകും. വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങള്‍ക്കും ജാതിക്ക ഉത്തമമാണ്.
40) മുള്ളങ്കി
മൂത്രാശയ കല്ല് അലിയിച്ചുകളയുവാനുള്ള കഴിവ് മുള്ളങ്കിക്കുണ്ട്. മുള്ളങ്കിയുടെ കായയും ഇലയും മൂത്രത്തെ വര്‍‍ധിപ്പിക്കും. ഊണിന് മുമ്പ് മുള്ളങ്കി കഴിച്ചാല്‍ വിശപ്പും ദാഹവും ഉണ്ടാകും. മുള്ളങ്കിയുടെ പൂവ് കഫ-പിത്തങ്ങളെ ശമിപ്പിക്കും. വാതം, അര്‍ശ്ശസ് എന്നിവക്ക് ആശ്വാസം ലഭിക്കും.
41) കറുകപ്പുല്ല്
കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അര ഗ്ലാസ്സ് വീതം പതിവായി കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും. കറുക ചതച്ചിട്ടു പാലുകാച്ചി ദിവസവും കഴിക്കുന്നത് രക്താര്‍ശസ്സിന് ഗുണം ചെയ്യും. കറുകനീര് 10 മില്ലി വീതം രാവിലെയും രാത്രിയും സമം പാല്‍ ചേര്‍ത്ത് കഴിക്കുന്നത് നാഡീക്ഷീണമകറ്റും.
42) ഗ്രാമ്പൂ
സിസിജിയം അരോമാറ്റിക്കം (Zyzygium Aromaticum Merr.) എന്നാണ് ഗ്രാമ്പൂവിന്റെ ശാസ്ത്രനാമം. ഒരു നിത്യഹരിത ചെറുവൃക്ഷമാണ് ഗ്രാമ്പൂ. എണ്ണപ്പച്ച നിറമുള്ള ഇലകള്‍ക്ക് ക്ലോവ് ഓയിലിന്റെ ഗന്ധമുണ്ട്. മറ്റുസസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമ്പുവിന്റെ പൂമൊട്ടുകള്‍ പറിച്ചുണക്കിയാണ് ഗ്രാമ്പുവാക്കുന്നത്. ഉണങ്ങിയ ഗ്രാമ്പുമൊട്ടുകള്‍ വാറ്റിയാണ് വളരെ വിലയേറിയ സുഗന്ധതൈലമായ ഗ്രാമ്പൂഎണ്ണ എടുക്കുന്നത്. പൂമൊട്ടുകളില്‍ 19% വരെ തൈലമുണ്ട്. യൂറോപ്പിലും മറ്റും അണുനാശകമായും അത്തറായും മൗത്ത് ‌വാഷായുമൊക്കെ ഗ്രാമ്പൂതൈലം ഉപയോഗിക്കുന്നു. ഈ തൈലത്തിലെ പ്രധാന രാസഘടകമായ യൂജിനോള്‍ ആണ് തൈലത്തിനു മണവും എരിവും നല്കുന്നത്. ഗ്രാമ്പൂ മൊട്ടുകള്‍ക്ക് ആദ്യം ഇളംപച്ച നിറമായിരിക്കും. മൊട്ടു വളരുന്നതോടെ നിറം ഇളം റോസാകുന്നു. ഈ ഘട്ടത്തില്‍തൈലത്തിന്റെ അളവു കൂടും. രക്തചംക്രമണ വ്യവസ്ഥയെ ദൃഢപ്പെടുത്താനും ശരീരോഷ്മാവിനെക്രമീകരിക്കാനും സഹായിക്കുന്ന വസ്തുക്കള്‍ ഗ്രാമ്പൂ എണ്ണയിലുണ്ട്. ഇതു പുരട്ടി തിരുമ്മുന്നത് ചര്‍മ്മത്തിനുബലമേകും. ഗ്രാമ്പൂതൈലം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് മൗത്ത് വാഷായി ഉപയോഗിച്ചാല്‍ വായ്നാറ്റവും പല്ലുവേദനയും മാറും. ഗ്രാമ്പുതൈലം ഇറ്റിച്ച വെള്ളത്തില്‍ ആവി പിടിച്ചാല്‍ ജലദോഷം മാറുകയും പീനസവും കഫക്കെട്ടും ഒഴിവാകുകയും ചെയ്യും.
വായുകോപം ശമിപ്പിക്കുന്ന ഔഷധമാണു ഗ്രാമ്പൂ. ദഹനക്കുറവ്, വയറുവേദന തുടങ്ങിയ ഉദരരോഗങ്ങളുടെ ചികിത്സയില്‍ ഗ്രാമ്പൂ ഫലപ്രദമാണ്. ആറു ഗ്രാമ്പൂ 30 മില്ലി വെള്ളത്തിലിട്ടു തിളപ്പിച്ചു തയ്യാറാക്കുന്ന ഡിക്കോഷന്‍ ദിവസവും ആഹാരത്തിനു ശേഷം മൂന്നുനേരം കഴിച്ചാല്‍, ഉദരരോഗങ്ങള്‍ശമിക്കും. ഗ്രാമ്പൂവില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നോ രണ്ടോ തുള്ളിയെടുത്ത് ഒരു നുള്ള് പഞ്ചസാരയും ഒരു നുള്ള് സോഡാപ്പൊടിയും ചേര്‍ത്ത് മൂന്നു നേരം കഴിച്ചാലും ഉദരരോഗങ്ങള്‍ക്ക് ശമനം കിട്ടും. ഗ്രാമ്പൂ വറുത്തുപൊടിച്ചു തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഛര്‍ദ്ദി നില്‍ക്കും. ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്നവയറിളക്കവും ഛര്‍ദ്ദിയും ഇല്ലാതാക്കാനും ഗ്രാമ്പൂ നന്ന്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ആറു ഗ്രാമ്പൂ ഇട്ട് 12മണിക്കൂര്‍ അടച്ചുവെച്ച് ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി,അരമണിക്കൂര്‍ ഇടവിട്ട് രോഗിക്കു കൊടുത്താല്‍ ഛര്‍ദ്ദി ശമിക്കും. ഗ്രാമ്പൂ നല്ല വേദനസംഹാരിയാണ്.പല്ലുവേദനക്ക് ഒന്നാന്തരം മരുന്നാണ്. അല്പം പഞ്ഞിയെടുത്ത് ഗ്രാമ്പൂ തൈലത്തില്‍ മുക്കി, പല്ലിന്റെപോട്ടില്‍ വെച്ചാല്‍ വേദന ശമിക്കും. ചെവിവേദന അകറ്റാനും ഗ്രാമ്പൂ നന്ന്. ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ ഒരു ഗ്രാമ്പൂ ഇട്ട് ചൂടാക്കി ആറുമ്പോള്‍ അതില്‍ നിന്ന് മൂന്നോ നാലോ തുള്ളിയെടുത്ത് ചെവിയിലൊഴിച്ചാല്‍ വേദന മാറും. മസിലുകളുടെ വേദനയകറ്റാന്‍ ഗ്രാമ്പൂതൈലം പുരട്ടിയാല്‍ മതി. സന്ധിവേദന,മൈഗ്രെയിന്‍ തുടങ്ങിയ രോഗങ്ങള്‍ അസഹീനമാവുമ്പോള്‍, അഞ്ചു തുള്ളി ഗ്രാമ്പൂ എണ്ണ 30 മില്ലി ഒലിവ്ഓയിലില്‍ യോജിപ്പിച്ചു പുരട്ടുക. ഗ്രാമ്പൂവും ഉപ്പുപരലും പാലില്‍ അരച്ചിട്ടാല്‍ കൊടിയ തലവേദന ശമിക്കും. സന്ധിവാതത്തിനും വാതസംബന്ധമായ മറ്റു രോഗങ്ങള്‍ക്കും പറ്റിയ മരുന്നാണ് ഗ്രാമ്പൂ. വാതംമൂലമുണ്ടാകുന്ന ഹോര്‍മോണുകളെ നിയന്ത്രിച്ചു നിറുത്താന്‍ ഇതിനു കഴിയും. ദിവസവും രണ്ടു നേരം ഓരോ ഗ്രാമ്പൂ വായിലിട്ടു ചവക്കുന്നതും കൊള്ളാം. അപകടകരമായ രീതിയില്‍ രക്തം കട്ടകെട്ടുന്നതും ഗ്രാമ്പൂ തടയുന്നു. ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതിവിധിയാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ഡിക്കോക്ഷന്‍ നല്ല ചുമസംഹാരിയാണ്.
ഗ്രാമ്പൂതൈലം അല്പംടാര്‍പെന്റൈന്‍ ചേര്‍ത്ത് മാറത്തുഴിഞ്ഞാല്‍ ബ്രോങ്കൈറ്റിസ്, വില്ലന്‍ചുമ, ന്യൂമോണിയ എന്നിവകൊണ്ടുണ്ടാകുന്ന വിഷമതകള്‍ മാറും. ഒരു ഗ്രാമ്പൂ ഒരു കല്ലുപ്പും ചേര്‍ത്ത് ചവച്ചാല്‍ തൊണ്ട ഉറുത്തുന്നതു കൊണ്ടുള്ള അസ്വസ്ഥത ശമിക്കും. കണ്‍കുരുവിന് ഒന്നാന്തരം മരുന്നാണ് ഗ്രാമ്പൂ. കണ്‍കുരുമൂലമുണ്ടാകുന്ന നീരില്‍ നിന്നും മോചനം കിട്ടാന്‍, ഒരു ഗ്രാമ്പൂ വെള്ളത്തിലിട്ട് നന്നായി തിരുമ്മിയശേഷം കണ്‍പോളകളില്‍ പുരട്ടിയാല്‍ അസഹ്യത മാറും. ലൈംഗികമരവിപ്പും ബലഹീനതയും ഇല്ലാതാക്കാന്‍ പറ്റിയ മരുന്നാണ് ഗ്രാമ്പൂ. മുരിങ്ങമരത്തിന്റെ തടിയില്‍ ഒരു ദ്വാരമുണ്ടാക്കി, അതില്‍ നിറയെ ഗ്രാമ്പൂ നിറച്ച് ദ്വാരം മെഴുകുരുക്കി അടക്കുക. 40 ദിവസം കഴിഞ്ഞ് ഈ ഗ്രാമ്പൂ പുറത്തെടുത്ത്, തണലില്‍ ഉണക്കി കാറ്റു കയറാതെ കുപ്പിയിലടച്ചു സൂക്ഷിക്കുക. ഭക്ഷണശേഷം ഒരു ഗ്രാമ്പൂ നാക്കിനടിയിലിടുക. ഒരുനുള്ള് ഗ്രാമ്പൂപൊടി തേനില്‍ ചാലിച്ച് മൂന്നുനേരം സേവിച്ചാല്‍ ശ്വാസംമുട്ടലും കഫക്കെട്ടും കുറയും.
ഗ്രാമ്പൂ തൈലം മരുന്നിനും ആഹാരത്തിനും രുചി വരുത്താനും, സുഗന്ധ വസ്തുക്കള്‍ ഉണ്ടാക്കാനും ചിലയിനം സിഗരറ്റുകളില്‍ സുഗന്ധമുണ്ടാക്കാനും ഉപയോഗിക്കുന്നു. ടൂത്ത് പേസ്റ്റ്, ബേക്കറി പലഹാരങ്ങള്‍,മരുന്നുകള്‍, തുടങ്ങിയവയില്‍ ഗ്രാമ്പൂ സത്ത് അടങ്ങിയിട്ടുണ്ട്. വെറ്റില മുറുക്കുമ്പോഴും രുചിക്കും സുഗന്ധത്തിനും വേണ്ടി ഇതു ചേര്‍ക്കുന്നു.
43) വാതംകൊല്ലി
വാതംകൊല്ലിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ വാതത്തിന്റെ അസുഖത്തിന് ഫലപ്രദമാണ്. ഇതിന്റെ വേര് ചതച്ച് തുണിയില്‍ കിഴികെട്ടി തലവേദന (കൊടിഞ്ഞി) യുള്ളപ്പോള്‍ മൂക്കിലൂടെ വലിക്കുന്നത് തലവേദന കുറയ്ക്കും.
44) താന്നിക്ക
വലിയ മരമായി വളരുന്ന ഔഷധസസ്യമാണിത്. രണ്ടടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 20 കിലോഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴിമൂടി വര്‍ഷാരംഭത്തില്‍ തൈകള്‍ നടുന്നു. ചെടികള്‍ തമ്മില്‍ 20 അടി അകലം വേണം. ദീര്‍ഘകാലം ഫലം നല്കുന്ന മരമാണിത്. താന്നിക്കയുടെ തോടാണ് ഔഷധയോഗ്യഭാഗം. തൊണ്ടചൊറിച്ചില്‍, ചുമ, നേതൃരോഗങ്ങള്‍, പാണ്ടുരോഗം തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ത്രിഫലചൂര്‍ണ്ണം, കുമാര്യാസവം, ഭൃഗാരാജാദിതൈലം, മഹാതിക്തകം കഷായം, പശാഗുളിച്യാദികഷായം എന്നിവ താന്നിക്കാത്തോടു ചേര്‍ത്ത ചില ഔഷധങ്ങളാണ്. മുടി വളരാനും കറുപ്പു നിറം ലഭിക്കാനും ഫലപ്രദമാണ്. ചുമ, ഛര്‍ദ്ദി, തണ്ണീര്‍ദാഹം എന്നിവയെ ശമിപ്പിക്കുന്നതാണ്
45) ചുവന്നുള്ളി
ഭക്ഷണങ്ങള്‍ക്ക് രുചിയേകുന്നതോടൊപ്പം പല രോഗങ്ങളെയും പ്രതിരോധിക്കാനും പര്യാപ്തമായ ഒഷധഗുണമുള്ള ഒരു പദാര്‍ത്ഥമാണ് ചുവന്നുള്ളി. ജലദോഷം, ചുമ, നീര്‍ക്കെട്ട് എന്നിവയൊക്കെ ഉണ്ടാവുമ്പോള്‍ നാല് ടീസ്പൂണ്‍ ഉള്ളിസത്ത് തുല്യ അളവില്‍ തേന്‍ ചേര്‍ത്ത് സേവിക്കണം. ജലദോഷം തടയാന്‍ ഉള്ളി ഭക്ഷണത്തോടൊപ്പം കഴിച്ച് ശീലിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദവും ഹൃദ്രോഗങ്ങളും തടയാന്‍ ദിവസവും 100 ഗ്രാം ഉള്ളി കഴിക്കുന്നത് നല്ലതാണ്. ശര്‍ക്കരവെള്ളത്തിലോ പഞ്ചസാര വെള്ളത്തിലോ ചുവന്നുള്ളി അരിഞ്ഞിട്ട് കുടിക്കുന്നത് ദാഹം തീര്‍ക്കാനും ക്ഷീണമകറ്റാനും നല്ലതാണ്. 10 ഗ്രാം ചുവവന്നുള്ളിയും സമം അരിയും കൂട്ടി വറുത്തു ചുവന്നാല്‍ അതില്‍ കാല്‍ ഗ്ലാസ്സ് വെള്ളമൊഴിച്ച് അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്ത് കുടിക്കുക. ഇങ്ങനെ ആറേഴു പ്രാവശ്യം ചെയ്യുന്ന പക്ഷം സ്വരസാദം (ഒച്ചയടപ്പ്) വിട്ടുമാറും. 10 ഗ്രാം ചുവന്നുള്ളി പിഴിഞ്ഞ നിരിന് സമം ഇഞ്ചിയുടെ ഊരല്‍ കളഞ്ഞ നീരും ചേര്‍ത്ത് ഏഴു ദിവസം കിടക്കാന്‍ നേരം കുടിക്കുക. എല്ലാവിധ കൃമിരോഗങ്ങളും വിട്ടുമാറും. നല്ലൊരു ലൈംഗിക ഉത്തേജകവുമാണ് ഉള്ളി. അരിഞ്ഞു നെയ്യില്‍ വറുത്ത് വഴറ്റി ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുന്നു. സുഗന്ധ മസാലവിള, ദന്തരോഗ നിവാരണി,കാസ രോഗ നിവാരണി, വേദന സംഹാരി എന്നിവക്ക് പേരുകേട്ടതാണ്. ഉള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുന്നത് രക്താര്‍ശസിന് നല്ലതാണ്. ചൊറി, വ്രണം, വിഷജന്തു കടിച്ചാലുണ്ടാകുന്ന മുറിവുകള്‍ എന്നിവക്ക് പച്ചവെളിച്ചെണ്ണയില്‍ ഉള്ളി ചതച്ച് കാച്ചി തേക്കുന്നത് നല്ലതാണ്. അപസ്മാര രോഗിക്ക് ബോധം തെളിയിക്കാന്‍ അല്‍പം ഉള്ളിനീര് മൂക്കില്‍ ഒഴിച്ച് കൊടുത്താല്‍ മതി. ചെവിയിലുണ്ടാകുന്ന മൂളലുകള്‍ക്ക് ഉള്ളിനീര് പഞ്ഞിയില്‍ വീഴ്ത്തി ചെവിയില്‍ വെക്കുക.
46) ഏലം
എലറ്റേറിയ കാര്‍ഡമോമം (Elettaria Cardamomum Maton) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഏലത്തിനെ ഇംഗ്ലീഷില്‍ കാര്‍ഡമം (Cardamom) എന്നു പറയുന്നു. തണുപ്പും ഈര്‍പ്പവും തണലുമുള്ള സ്ഥലങ്ങളില്‍ നന്നായി വളരുന്നു. 4 മീറ്ററോളം ഉയരം വെയ്ക്കുന്ന ഈ സസ്യം ഇഞ്ചിവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നതാണ്. ഭൂകാണ്ഡത്തില്‍ നിന്നും മണ്ണിനു മുകളിലൂടെ പടരുന്ന അപസ്ഥാനീയ വേരുകളിലാണ് കായ ഉണ്ടാകുന്നത്. ഈ വേരുകള്‍ക്ക് ശരം എന്നാണ് പറയുക. വേരുകളില്‍ കായ വിന്യസിക്കപ്പെട്ടിരിക്കും. ഫലത്തിനുള്ളിലെ ചെറുവിത്തുകളാണ് ഏലക്കായ്ക്ക് ഗുണവും മണവും നല്‍കുന്നത്. രൂക്ഷഗുണവും ശീതവീര്യവുമുള്ളതാണ് ഏലയ്ക്കാ. ഔഷധമായി കായ മാത്രമാണ് ഉപയോഗിക്കുന്നത്. ദഹനൗഷധങ്ങളായ മരുന്നുകളില്‍ വലിയൊരു പങ്ക് ഏലയ്ക്കാക്കുണ്ട്. ഹൃദയപേശികളെ ശക്തിപ്പെടുത്താനും അതിസാരത്തെ നിയന്ത്രിക്കാനും ഇതിനാകും. ഏലയ്ക്കാപ്പൊടി കരിക്കിന്‍ വെള്ളത്തില്‍ കലക്കി സേവിച്ചാല്‍ മൂത്രതടസ്സം മാറും. ഏലയ്ക്കാപ്പൊടി നെയ്യില്‍ ചാലിച്ച് നുണഞ്ഞിറക്കിയാല്‍ കഫക്കെട്ട് മാറും. ഏലയ്ക്കാപ്പൊടി ദന്തചൂര്‍ണ്ണത്തില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ ദന്തരോഗങ്ങളും വായ് നാറ്റവും മാറും. ഏലത്തരിയും തിപ്പലിയും കല്‍ക്കണ്ടം ചേര്‍ത്ത് പൊടിച്ചു സേവിച്ചാല്‍ ചുമ ശമിക്കും. ഛര്‍ദ്ദി, അര്‍ശസ്സ്, തലവേദന, പല്ലുവേദന, വാതവേദന എന്നിവ ശമിപ്പിക്കും ചായപ്പൊടിയോടുകൂടിയും ഉപയോഗിക്കാം.
47) കാട്ടുള്ളി
കാട്ടുള്ളി തീയിലിട്ട് വേവിച്ച് പാകത്തിനു ചൂടാക്കി അതില്‍ കാല്‍ ചൂടുപിടിപ്പിച്ചാല്‍ കാലിലെ ആണിരോഗം സുഖപ്പെടുന്നതാണ്.
48) പുത്തരിച്ചുണ്ട
ആട്ടിന്‍സൂപ്പ്, ലേഹ്യം എന്നിവ ഉണ്ടാക്കുമ്പോള്‍ പുത്തരിച്ചുണ്ട ഉപയോഗിക്കുന്നു.
49) വാളന്‍പുളി
കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവക്കു പുറമെ ടാര്‍ടാറിക് ആസിഡ്, സിട്രിക് ആസിഡ്, മാലിക് ആസിഡ്, അസറ്റിക് ആസിഡ്, പഞ്ചസാര എന്നിവയും വാളന്‍പുളിയില്‍ അടങ്ങിയിരിക്കുന്നു.
ദഹനശക്തി വര്‍ധിപ്പിക്കാന്‍ വാളന്‍പുളി ചേര്‍ത്ത ഭക്ഷണത്തിന് സാധിക്കും. കൂടാതെ വാതരോഗികള്‍ക്കും ഇത് ഉത്തമ ഔഷധമാണ്. വാതം, കഫം, പിത്തം, വസീരി, എന്നിവക്കെതിരെ ഉപയോഗിക്കുന്നു. പുളിയില വെള്ളത്തില്‍ ചേര്‍ത്ത് ചൂടാക്കി ആ വെള്ളം കൊണ്ട് കുളിച്ചാല്‍ ശരീരക്ഷീണം ഇല്ലാതാകും. പുളിയിലയിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ നീരുള്ളഭാഗത്ത് ചൂടു പിടിപ്പിച്ചാല്‍ ശരീരത്തിലെ നീര് കുറയും.
50) പേരക്ക Psidium guajava
സിഡിയം ഗ്വാജാവ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പേരക്കയില്‍ വിറ്റാമിന്‍ എ, ബി, സി,കാത്സ്യം, ജീവകം, അന്നജം, മാംസ്യം എന്നിവ ധാരാളമായുണ്ട്. പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് പേരക്ക ഉത്തമമാണ്. കൂടാതെ തൊണ്ടവേദന, ഉദരരോഗങ്ങള്‍, ഡയേറിയ തുടങ്ങിയവക്ക് പേരക്ക ഉത്തമ ഔഷധമാണ്. കണ്ണിന്റെ കാഴ്ചശക്തി കൂട്ടാനും ഉദരരോഗ ശമനം എന്നിവക്കുംഫലപ്രദമാണ്.
51) മൈലാഞ്ചി
ലിത്രേസി സസ്യകുടുംബത്തില്‍ പെട്ട മൈലാഞ്ചിയുടെ ശാസ്ത്രനാമം ലോസോണിയ ഇനേര്‍മിസ്എന്നാണ്. ബലമുള്ള നേര്‍ത്ത ശാഖകള്‍ കാണപ്പെടുന്ന ഇതിന്റെ ഇലകള്‍ വളരെ ചെറുതായിരിക്കും.
മൈലാഞ്ചി ഒരു സൌന്ദര്യവര്‍ദ്ധക ഔഷധിയാണ്. സൌന്ദര്യം കൂട്ടുവാന്‍ മത്രമല്ല, ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഇതിനാകും. ഇംഗ്ലീഷില്‍ ഹെന്ന എന്നും സംസ്കൃതത്തില്‍ മദയന്തിക,രാഗാംഗി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രക്തശുദ്ധി, മന:ശ്ശാന്തി, ആര്‍ത്തവത്തകരാറുകള്‍,മഞ്ഞപ്പിത്തം എന്നിവക്കെല്ലാം മൈലാഞ്ചി വിശേഷഔഷധമാണ്. മൈലാഞ്ചിയരച്ച് കൈത്തലത്തിലും കാലിന്റെ വെള്ളയിലും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കും മന:ശ്ശാന്തിക്കും നല്ലതാണ്. മൈലാഞ്ചിയിലയും പച്ചമഞ്ഞളും അരച്ച് കാലില്‍ പൊതിഞ്ഞ് വെച്ചാല്‍ കുഴിനഖം മാറിക്കിട്ടും. മൈലാഞ്ചിവേര്, ചുക്ക്, എള്ള് എന്നിവയെല്ലാം കൂടി 50 ഗ്രാം വീതമെടുത്ത് 400 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലിയാക്കി കല്ലുപ്പ് മേമ്പൊടിയാക്കി കാലത്തും രാത്രിയും കഴിക്കുന്നത് ആര്‍ത്തവത്തകരാറുകള്‍ക്ക് ഗുണം ചെയ്യും. മൈലാഞ്ചി സമൂലം അരച്ച് പാലില്‍ കഴിക്കുകയോ കഷായം വെച്ചു കഴിക്കുകയോ ചെയ്താല്‍ മഞ്ഞപ്പിത്തം കുറയും. മൈലാഞ്ചി ഇടിച്ചു പിഴിഞ്ഞ നീരില്‍ മൈലാഞ്ചിവേര് കല്‍ക്കമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തേച്ചാല്‍ തലമുടി കറുത്ത് വളരുകയും മുടികൊഴിച്ചില്‍ മാറുകയും ചെയ്യും. മുടിവളര്‍ച്ചക്കും അഴകിനും 3 ഗ്രാം മൈലാഞ്ചിപ്പൂവരച്ച് 2 നേരം സേവിക്കുക. കുഷ്ഠത്തിന് മൈലാഞ്ചിയില കഷായം വെച്ച് 25 മില്ലി വീതം രണ്ടുനേരം സേവിക്കുക. 3 ഗ്രാം മൈലാഞ്ചിപ്പൂവ് അരച്ച് ശുദ്ധജലത്തില്‍ കലക്കിക്കുടിച്ചാല്‍ ബുദ്ധിപരമായ ഉണര്‍വ്വിന് നല്ലതാണ്. മൈലാഞ്ചിയില കഷായം വെച്ച് ഒരൌണ്‍സ് വീതം രണ്ടുനേരം സേവിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും.കഫ-പിത്തരോഗങ്ങള്‍ ശമിപ്പിക്കാനും വ്രണം ഉണങ്ങാനും വേദന ഇല്ലാതാക്കാനും കഴിയുന്നവയാണ് മൈലാഞ്ചി. മൈലാഞ്ചി അരച്ച് കഷായം വെച്ച് കുടിക്കുന്നത് നല്ലതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്.
52) തേക്കിന്‍തൂമ്പ്
തേക്കിന്‍‌തൂമ്പും പച്ചമഞ്ഞളും അരച്ച് വെളിച്ചെണ്ണയില്‍ കാച്ചിത്തേച്ചാല്‍ ഏത് ഉണങ്ങാത്ത വ്രണങ്ങളും മാറിക്കിട്ടും
53) അരൂത
പശ്ചിമേഷ്യക്കാരുടെ വിശുദ്ധസസ്യമാണ് അരൂത അഥവാ ശതാപ്പ്. സോമവല്ലി എന്നുകൂടി അറിയപ്പെടുന്ന ഈ കുറ്റിച്ചെടി ശിശുരോഗങ്ങള്‍ക്കെതിരെ പ്രശസ്ത ഔഷധമാണ്. ഒരു മീറ്ററോളം ഉയരം വെയ്ക്കുന്ന അരൂതയുടെ ശാസ്ത്രനാമം റൂട്ടാ ഗ്രാവിയോളെന്‍സ് (Ruta graveolens) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ ഗാര്‍ഡന്‍ റൂ (Garden Rue) എന്ന് പറയുന്നു. ഇളം പച്ചനിറമുള്ള സസ്യത്തിന് വളരെ ചെറിയ ഇലകളാണുള്ളത്. റൂട്ടിന്‍‌ (Rutin) എന്ന ഗ്ലൈക്കോസൈഡും ബാഷ്പശീലതൈലവുമാണ് മുഖ്യരാസഘടകങ്ങള്‍. തുളസിയെപ്പോലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ അസാധാരണ കഴിവുണ്ട്. തീവ്രമായ ഔഷധവീര്യം മുലം അധികമാത്ര സേവിക്കുന്നത് അപകടകരമാണ്. രണ്ടു വര്‍ഷത്തിലധികം ചെടി നിലനില്‍ക്കാറില്ല. ഒരു സര്‍വ്വരോഗസംഹാരിയായ അരൂതയുടെ സമൂലം ഔഷധമാണ്. ഇലപിഴിഞ്ഞെടുത്ത നീര് സേവിച്ചാല്‍ കഫവും പീനസവും മാറും. കുട്ടികള്‍ക്കുള്ള ചുമ, പനി, ശ്വാസംമുട്ടല്‍,ക്ഷീണം, വയറുവേദന എന്നിങ്ങനെ നിരവധി അസുഖങ്ങള്‍ക്കെതിരെ ഉപയോഗിക്കാം. ഉള്ളില്‍ സേവിക്കുന്നതിന്റെ അളവ് കുട്ടികളുടെ പ്രായമനുസരിച്ച് കൃത്യതയോടെ പാലിക്കേണ്ടതാണ്. വിരയ്ക്കും കൊക്കപ്പുഴുവിനും എതിരായ സിദ്ധൗഷധവുമാണ് അരൂത. ഇലപിഴിഞ്ഞടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും. കുട്ടികളുടെ അപസ്മാരത്തിന് അരൂത മണപ്പിക്കുകയും അരയില്‍ കെട്ടുകയും ചെയ്താല്‍ മതി.
54) കമ്മ്യൂണിസ്റ്റപ്പ
വീണോ കത്തിയോ മറ്റെന്തെങ്കിലും കൊണ്ടോ ഉണ്ടായ മുറിവില്‍ ഇതിന്റെ തൂമ്പെടുത്ത് പിഴിഞ്ഞ നീരൊഴിച്ചാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങിക്കിട്ടും.
55) കച്ചോലം / കര്‍ച്ചൂര (Kaempferia galanga)
കേരളത്തില്‍ എല്ലായിടത്തും സമൃദ്ധമായി കാണുന്ന സസ്യമാണ് കച്ചോലം. വളക്കൂറുള്ള ഏതുമണ്ണിലും ഇവ വളരുന്നു. കോംപ് ഫെറിയ ഗലന്‍ഗ (Kaempferia galanga) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കച്ചോലം സിന്‍ജിബെറേസ് എന്ന കുടുംബത്തില്‍ പെട്ടതാണ്. വെള്ള നിറമുള്ള ഈ ചെടിയുടെ പൂക്കളില്‍ പാടലനിറത്തിലുള്ള പൊട്ടുകളും കാണാം. ഇതിന്റെ കിഴങ്ങില്‍ ആല്‍ക്കലോയിഡ്,സ്റ്റാര്‍ച്ച്, പശ, സുഗന്ധദ്രവ്യം, തൈലം എന്നിവ അടങ്ങിയിരിക്കുന്നു. അമൂല്യതകൊണ്ടും ഔഷധഗുണം കൊണ്ടും പ്രാധാന്യമുള്ള ഈ സസ്യം സമൂലം സുഗന്ധവാഹിയാണ്. ആയുര്‍വേദ വിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമാണ് കച്ചോലം. കിഴങ്ങാണ് ഔഷധയോഗ്യഭാഗം. ശ്വാസകോശരോഗങ്ങളെയും വാത-കഫ രോഗങ്ങളെയും ശമിപ്പിക്കും. കച്ചോലം ചേര്‍ത്ത് കാച്ചിയ എണ്ണ പീനസവും ശിരോരോഗങ്ങളും മാറ്റും. ഉണങ്ങിയ കച്ചോലം പൊടിച്ച് തേനില്‍ സേവിച്ചാല്‍ ഛര്‍ദ്ദി ശമിക്കും. കച്ചോലത്തിന്റെ വേര് അരച്ച് ശരീരത്തില്‍ പുരട്ടുന്നത് നീരിളക്കത്തിന് ശമനം തരും. കാസം, ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍,ദഹന സംബന്ധമായ രോഗങ്ങള്‍, ചുമ, വായനാറ്റം, നാസരോഗങ്ങള്‍, ശിരോരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ദഹനസംബന്ധമായ രോഗങ്ങള്‍ക്കാണ് ഇത് പ്രധാനമായുംഉപയോഗിക്കുന്നത്. കാസം, ശ്വാസകോശരോഗങ്ങള്‍ എന്നിവക്കുള്ള മരുന്നിന്റെ ചേരുവയിലും വിരയെ നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ചൊറി, വ്രണം, രക്തദോഷം, മുഖരോഗം, മൂക്കുമായി ബന്ധപ്പെട്ട രോഗം എന്നിവക്കുള്ള ഔഷധമാണ് കച്ചോലം. ദഹനക്കുറവ്, അര്‍ശ്ശസ്സ്, ചര്‍‍മ്മരോഗം, അപസ്മാരം,പ്ലീഹാരോഗം എന്നിവക്കും കച്ചോലം ഉത്തമൌഷധമാണ്. കഷായ നിര്‍മ്മാണത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു. കച്ചോലം ചേര്‍ന്ന പ്രധാന ഔഷധങ്ങള്‍, അശ്വഗന്ധാരി ചൂര്‍ണ്ണം, ഹിഗുപചാദിചൂര്‍ണ്ണം, നാരായ ചുര്‍ണ്ണം, ദാര്‍വ്യാധീ കഷായം, പ്രയംഗ്വാദി കഷായം. മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ബഹുവര്‍ഷി ഔഷധിയുടെ ഉണങ്ങിയ പ്രകന്ദമാണ് ഔഷധമായും നടീല്‍ വസ്തുവായും ഉപയോഗിക്കുന്നത്. കടലോരമേഖല ഒഴികെ എല്ലായിടത്തും നന്നായി വളരും. സ്ഥലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 2 മുതല്‍ 3 ടണ്‍ വരെജൈവവളങ്ങള്‍ ചേര്‍ത്ത് ഇറയിക്ക് വാരമെടുക്കുന്നത് പോലെ വാരം എടുക്കണം ഇങ്ങനെയാണ്കച്ചോലത്തിന്റെ കൃഷിരീതി.
56) പറത്തന്‍വേര്
പറത്തന്‍‍വേരിന്റെ വേര് മാത്രമാണ് ഔഷധമായി ഉപയോഗിക്കുന്നത്. ഇത് കുട്ടികളില്‍ കാണുന്ന വയറുവേദനക്ക് ഉത്തമമാണ്.
57) കുടകപ്പാല
അതിസാരത്തിനെതിരെ ഒരുകാലത്തെ ജീവന്‍രക്ഷാ ഔഷധമായിരുന്നു കുടകപ്പാല. ഹോളറീന ആന്റിഡിസെന്‍ട്രിക്ക (Holarrhena Antidysentrica Roth DC) എന്ന ശാസ്ത്രനാമം തന്നെ ഡിസെന്‍ട്രിക്കെതിരായി ഈ ഔഷധം എത്രമാത്രം ഉപയോഗപ്പെട്ടിരിക്കുന്നു എന്നതിന് സാക്ഷ്യപത്രമാണ്. മനുഷ്യജീവന്‍ രക്ഷിക്കുന്നതില്‍ പാമ്പുവിഷത്തിനുള്ള ഒറ്റമൂലികള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രയോജനപ്പെട്ട സസ്യം ഇതാണെന്നു പറയാം. ഹോളറീന (Holarrhena) എന്നാണ് ഇതിനെ ഇംഗ്ലീഷില്‍ അറിയപ്പെടുക. ആയുര്‍വേദ ഗുണവിശേഷമനുസരിച്ച് തിക്തരസപ്രദാനവും ശീതവീര്യദായകവുമാണ് കുടകപ്പാല. ഇതിന്റെ മരത്തില്‍ സമൃദ്ധമായ വെള്ളക്കറയുണ്ട്. കേരളത്തിലെ ഉയര്‍ന്ന വനമേഖലകളില്‍ കണ്ടുവരുന്ന 8 മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന ഈ വൃക്ഷത്തിന്റെ തൊലിയാണ് ഔഷധമായി ഉപയോഗിക്കുന്നത്. രൂക്ഷഗുണമുള്ള ഇത് കൃമിഹരവും വ്രണവിരോപണശക്തിയുള്ളതുമാണ്. തൊലിയിലെ രാസഘടകങ്ങള്‍ വൃക്ഷത്തിന്റെ പ്രായം കൂടുന്തോറും വര്‍ദ്ധിച്ചുവരുന്നതായി കാണാം. കഠിനമായ അര്‍ശസിനു കുടകപ്പാലയുടെ തൊലി കഷായം വെച്ചു സേവിച്ചാല്‍ ആശ്വാസം കിട്ടും. തൊലിക്കഷായം കൊണ്ട് വ്രണം കഴുകുന്നതും പച്ചത്തൊലി വ്രണത്തിന് പുറമ്പാടയായി അരച്ചിടുന്നതും അത്യധികം നല്ലതാണ്. തൊലി ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ അതിസാരം മാറുന്നതാണ്.
58 )വേലിപ്പരുത്തി
വേലിപ്പരുത്തി വേര് അരച്ച് പശുവിന്‍ പാലില്‍ കുടിച്ചാല്‍ ആന്ത്രവായുവിന് നല്ലതാണ്.
59) കദളിപ്പൂ
വയറുവേദന, അജീര്‍ണ്ണം എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു
60) ചുള്ളിമുള്ള്
ചുള്ളിമുള്ള് നീരിന് കഷായം വെച്ച് കുടിക്കുവാന്‍ ഉപയോഗിക്കുന്നു
61) തൂവയില
തൂവയില പൊടിയാക്കി കഴിച്ചാല്‍ ചുമക്ക് ആശ്വാസം കിട്ടും.
62) കസ്തൂരി മഞ്ഞള്‍
കുര്‍ക്കുമ അരോമാറ്റിക്ക (Curcuma Aromatica Salish) എന്നാണ് ഈ സസ്യത്തിന്റെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ ഇതിനെ യെല്ലോ സെഡോറി (Yellow Zedoary) എന്നു പറയുന്നു. മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ഔഷധിയുടെ പ്രകന്ദമാണ് ഉപയോഗയോഗ്യം. പ്രകന്ദത്തില്‍ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ രാസഘടകങ്ങള്‍ മിക്കതും ഇതിലും അടങ്ങിയിരിക്കുന്നു. ആയുര്‍വേദ വിധിപ്രകാരം ഉഷ്ണവീര്യവും തിക്തരസവുമാണ് ഈ ഔഷധത്തിന്. അണുനാശകശക്തിയും വിഷവിരോപണശക്തിയും നന്നായുള്ള ഔഷധമാണ് കസ്തൂരിമഞ്ഞള്‍. കുര്‍ക്കുമിന്‍ എന്ന വര്‍ണ്ണവസ്തു ചര്‍മ്മത്തിന് അഴക് നല്കുന്നു. മഞ്ഞളിനെപ്പോലെ ഭക്ഷണമായി ഉപയോഗിക്കാറില്ലെങ്കിലും പലഅസുഖങ്ങള്‍ക്കും നിര്‍ദ്ദിഷ്ടമാത്രയില്‍ ഉള്ളില്‍ സേവിക്കാവുന്നതാണ്. ഉളുക്ക്, ചതവ് എന്നിവയ്ക്ക് പുറമ്പാടയായി കറുവയുടെ ഇലയ്ക്കൊപ്പം ചാലിച്ചിടുന്നത് നല്ലതാണ്. അയമോദകം കൂട്ടി ചെറിയമാത്രയില്‍ സേവിച്ചാല്‍ വിഷം തീണ്ടിയതിന്റെ വേദന കുറയും. നവജാതശിശുക്കള്‍ക്കും സ്ത്രീകള്‍ക്കും ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത് അരച്ച് പനിനീരില്‍ ചാലിച്ച് ശരീരത്തില്‍ പുരട്ടാവുന്നതാണ്.
സൌന്ദര്യവര്‍ദ്ധക വസ്തുവിലും ഔഷധ ചേരുവകളിലും ധാരാളമായി ഉപയോഗിക്കുന്ന കസ്തൂരിമഞ്ഞള്‍മഞ്ഞകവേ, കര്‍പ്പൂര ഹരിദ്ര, വനഹരിദ്ര എന്നീ പേരുകളില്‍ അറിയപ്പെടുന്നു. മികച്ച ഒരു ആന്റിഓക്സിഡന്റുമാണ് കസ്തൂരി മഞ്ഞള്‍. പ്രധാന ഗുണം രക്തശുദ്ധി വരുത്തുന്നതും ത്വക്ക് രോഗങ്ങള്‍,ശരീരത്തിലെ നിറഭേദങ്ങള്‍, കുഷ്ഠം, ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കാനുള്ള കഴിവാണ്. പുറംതൊലിക്കു മാര്‍ദ്ദവവും മേനിയും നിറവും വര്‍ധിപ്പിക്കും. കൂടാതെ വിഷഹരവും വെള്ളപ്പാണ്ട് മാറ്റുവാനുംപ്രയോജനകരമാണ്. സൌന്ദര്യസംരക്ഷണത്തിനു കസ്തൂരി മഞ്ഞള്‍ പ്രയോജനകരമാണ്. മുഖത്തെ പാടുകള്‍ മാറ്റുവാന്‍ കസ്തൂരിമഞ്ഞള്‍, രക്ത ചന്ദനം, മഞ്ചട്ടി കൂട്ടി നീലയമരി നീരില്‍ അരച്ചിട്ടാല്‍ മുഖത്തെ പാടുകള്‍, കറുപ്പു കലര്‍ന്ന നിറം എന്നിവക്കു ഫലപ്രദമാണ്. ഈ രീതിമൂലം മുഖകാന്തി കൂട്ടുന്നതോടൊപ്പം ഒന്നാംതരം അണുനാശശക്തിയും മുഖത്തിനു നല്‍കുന്നു. ദിവസവും കുളിക്കുന്നതിനു മണിക്കൂര്‍ മുമ്പ് കസ്തൂരി മഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി ശരീരത്തില്‍ പുരട്ടി കുളിച്ചാല്‍ ദേഹകാന്തി വര്‍ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം ഉണ്ടാകും. ഒരു പരിധിവരെ തലവേദനയടക്കം പല ശിരോരോഗങ്ങള്‍ക്കും പ്രതിവിധിയാണ്. അഞ്ചാംപനി, ചിക്കന്‍പോക്സ് അടക്കം ശരീരത്തിലുണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ കസ്തൂരി മഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടിവെള്ളത്തിലരച്ചിടുന്നത് ഗുണപ്രദമാണ്. കസ്തൂരിമഞ്ഞള്‍ നന്നായി പൊടിച്ചു വെള്ളത്തില്‍ കുഴച്ചു ശരീരത്തില്‍ പുരട്ടിയാല്‍ കൊതുകുശല്യം നന്നായി കുറയും.
രക്തവാതം, ചുമ, കുഷ്ഠം, എക്കിള്‍ എന്നിവ കസ്തൂരിമഞ്ഞള്‍ കൊണ്ട് ഉണ്ടാക്കുന്ന ഔഷധം ശമിപ്പിക്കും. ചര്‍മ്മരോഗ സംഹാരികൂടിയാണിത്. പ്രസവാനന്തരം അമ്മയേയും നവജാതശിശുവിനെയും കസ്തൂരി മഞ്ഞള്‍ തേച്ച് കുളിപ്പിച്ചാല്‍ ചര്‍മ്മരോഗങ്ങള്‍ മാറുകയും, രോഗണുവിമുക്തമാവുകയും ശരീരകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കസ്തൂരിമഞ്ഞള്‍ അഴകിനൊപ്പം ആരോഗ്യവും കാക്കുന്നു. മഞ്ഞള്‍, ഇഞ്ചി എന്നിവ കൃഷിചെയ്യുന്ന രീതിയില്‍ കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്യാം. കാലവര്‍ഷാരംഭമാണ് വിത്തു കിഴങ്ങു നടുവാനനുയോജ്യം. നന്നായി ജൈവവളങ്ങള്‍ ചേര്‍ത്തു സംരക്ഷിച്ചാല്‍ എട്ടു മാസം കൊണ്ടു വിളവെടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാം.
63) നെല്ലിക്ക
എംബ്ലിക്ക ഒഫീസിനാലിസ് ഗര്‍ട്ട്ന്‍ (Emblica Officinalis Gaerten) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നെല്ലിക്കയുടെ സംസ്കൃതനാമം ആമലകി, ശിവം, ധാത്രി എന്നാണ്. ഇത്യൂഫോര്‍ബിയേസി സസ്യകുടുംബത്തില്‍ പെട്ടതാണ്. പ്രകൃതിദത്തമായ വിറ്റാമിന്‍ ‘സി’ യുടെഉറവിടമാണ് നെല്ലിക്ക. ഇലപൊഴിയുന്ന ഇടത്തരം വൃക്ഷമാണ് നെല്ലി. ചെറിയ ഇലകള്‍ വിച്ഛകപത്രങ്ങളാണ്. ആയുര്‍വേദവിധിപ്രകാരം ശീതവീര്യവും ഗുരുഗുണവുമാണ് നെല്ലിക്കയ്ക്കുള്ളത്. ത്രിദോഷങ്ങളെയും ശമിപ്പിക്കും. പ്രതിരോധശക്തിയും ധാതുപുഷ്ടിയും വര്‍ദ്ധിപ്പിക്കും. കായ്, വേര്. തൊലി എന്നിവ ഔഷധയോഗ്യമാണ്. നെല്ലിക്ക, ശര്‍ക്കര സമം ചേര്‍ത്ത്, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ഉള്‍പ്പെടുത്തി മണ്‍ഭരണിയില്‍ സൂക്ഷിച്ച് ഒരുമാസത്തിനുശേഷം പുറത്തെടുത്ത് അതിന്റെ നീര് (വൈന്‍)ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിക്കുന്നത് ജരാനരകള്‍ ബാധിക്കാതെ യൌവനം നിലനിര്‍ത്താന്‍ സഹായിക്കും.
ആയുര്‍വേദ മരുന്നുകളില്‍ നെല്ലിക്ക ചേര്‍ക്കാത്തവ വിരളമാണ്. പച്ചനെല്ലിക്ക ചതച്ചെടുത്ത് നീര് മാത്രം ചേര്‍ത്താണ് ധാര്‍ത്യാരിഷ്ടം തയ്യാറാക്കുന്നത്. പോഷകഗുണവും ഔഷധമൂല്യവും വളരെയധികം അടങ്ങിയിരിക്കുന്നു. യൌവനം നിലനിര്‍ത്തുന്നതിന്അപൂര്‍വകഴിവുള്ള ഫലസസ്യമാണ് നെല്ലിക്ക. ഒരമ്മയുടെ ഗുണം ചെയ്യും നെല്ലിക്ക. അതുകൊണ്ടാണ്സംസ്കൃതത്തില്‍ ധാത്രീ എന്ന പേര് വന്നത്. പ്രസിദ്ധ ഔഷധമായ ച്യവനപ്രാശം രസായനത്തിലെ മുഖ്യചേരുവ നെല്ലിക്കയാണ്. ധാത്ര്യാരിഷ്ടം, ദശമൂലാരിഷ്ടം, അഭയാരിഷ്ടം, ഭൃംഗരാജതൈലം, അശോകാരിഷ്ടം, ബ്രഹ്മിഘൃതം എന്നിവയിലെല്ലാം നെല്ലിക്ക കൂടിയ തോതില്‍ ഉപയോഗിക്കുന്നു. അമ്ലപിത്തം, കഫരോഗങ്ങള്‍,വാതരോഗങ്ങള്‍, നേത്രരോഗം അല‍‍ര്‍ജി എന്നിവ നശിപ്പിക്കുവാനുള്ള നെല്ലിക്കയുടെ കഴിവ്അത്ഭുതാവഹമാണ്.
ശരീരത്തില്‍ സാധാരണയായി ഉണ്ടാകുന്ന ചൊറിഞ്ഞു ചുമന്നുതടിച്ച തിണര്‍പ്പ് എന്ന അലര്‍ജിക്ക്ഉണക്കനെല്ലിക്കയും ചെറുപയറും കൂടി സൂക്ഷ്മചൂര്‍ണ്ണമാക്കി നെയ്യില്‍ കുഴച്ചുപുരട്ടിയാല്‍ തിണര്‍പ്പുംചൊറിച്ചിലും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും മാറും. ശരീരത്തില്‍ ഉണ്ടാവുന്ന ചൊറിചിരങ്ങുകള്‍ക്ക്ഉണക്കനെല്ലിക്ക കഷായം കൊണ്ട് കഴുകിയാല്‍ വളരെ വേഗം അസുഖം ഭേദമാവും. പച്ചനെല്ലിക്കചതച്ചെടുത്ത നീരില്‍ അല്പം പഞ്ചസാരയും ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുത്താല്‍ കണ്ണിന്തിളക്കമുണ്ടാവുകയും പല്ലിന് ബലവും എല്ലിന് ശക്തിയും കൂടും. കടുക്ക, നെല്ലിക്ക, താന്നിക്ക ഇവ മൂന്നും ചേര്‍ന്നതാണ് തൃഫലാ ചൂര്‍ണ്ണം. ഈ ചൂര്‍ണ്ണം മൂന്നു ഗ്രാംവീതം തേനില്‍ ചേ‍ര്‍ത്ത് കഴിച്ചാല്‍ തിമിരബാധ തടയും, മലബന്ധം അകറ്റും, കണ്ണിന് കാഴ്ചശക്തിയുംവര്‍ധിക്കും.
അമ്ലപിത്തം, പുളിച്ചുതികട്ടല്‍, ഓക്കാനം, വായില്‍ നിന്നും വെള്ളം വരിക എന്നിവയ്ക്ക്ഉണക്കനെല്ലിക്കയുടെ പൊടി തേന്‍ ചേര്‍ത്തു കഴിച്ചാല്‍ സുഖപ്പെടും. പ്രമേഹവും ജ്വരവും കുറയ്ക്കും. നാഡികളെ ഉത്തേജിപ്പിക്കും. നെല്ലിക്കനീരും അമൃതുനീരും ഒരു ടേബിള്‍സ്പൂണ്‍ വീതം ചേര്‍ത്ത് സേവിച്ചാല്‍ പ്രമേഹം മാറും. നെല്ലിക്ക അരച്ച് അടിവയറ്റില്‍ ലേപനം ചെയ്താല്‍ മൂത്രതടസ്സം മാറും. നെല്ലി ഇലകൊണ്ടുള്ള ശീതകഷായത്തില്‍ ഉലുവപ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ എത്ര പഴകിയ അര്‍ശസ്സും മാറും. നല്ല മൂപ്പെത്തിയ നെല്ലിക്ക മൂന്നുകിലോ, ശര്‍ക്കര ഒരു കിലോ എന്നിവ മണ്‍ഭ‍രണിയിലോ,സ്ഫടികഭരണിയിലോ ഇട്ട് മഞ്ഞള്‍ പ്പൊടി 25 ഗ്രാം. ഏലം, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ അഞ്ച് ഗ്രാം വീതം പൊടിച്ച് ചേര്‍ത്ത് അടച്ചുകെട്ടി ഒരു മാസം സൂക്ഷിക്കുക. അതിനുശേഷം ഓരോ നെല്ലിക്കയും അതില്‍രൂപംകൊണ്ട തേന്‍ പോലുള്ള സ്വരസവും ഓരോ സ്പൂണ്‍ വീതം ദിവസവും കഴിക്കുക. ഇത് തുടര്‍ച്ചയായികഴിച്ചാല്‍ ഒരു പരിധിവരെ യൌവനയുക്തത സൂക്ഷിക്കാം. ദേഹപുഷ്ടിക്കും, യുവത്വം നിലനിര്‍ത്താനും സാധിക്കുന്നു. നല്ല ഉറക്കം കിട്ടുന്നതിനും തലവേദന മാറ്റുന്നതിനും ഉണക്ക നെല്ലിക്ക ഒരു ദിവസം നല്ലശുദ്ധജലത്തില്‍ ഇട്ടുവെച്ച് പിറ്റേദിവസം ആ വെള്ളം കൊണ്ട് തല കുളിച്ചാല്‍ മതി. നെല്ലിക്കാത്തോട്ഉണക്കിപ്പൊടിച്ച് തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ നല്ലതാണ്. അകാലനരക്കും മുടി കൊഴിച്ചിലിനും എണ്ണകാച്ചാന്‍ ഉപയോഗിക്കുന്നു. നെല്ലിക്ക അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മൂത്ര തടസ്സംമാറിക്കിട്ടും.
കണ്ണിന്റെ ആരോഗ്യത്തിന് പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീര് നല്ലത് പോലെ അരിച്ചെടുത്ത്കണ്ണിലൊഴിച്ചാല്‍ കണ്ണിലുണ്ടാകുന്ന മിക്ക അസുഖത്തിനും നല്ലതാണ്. നെല്ലിക്ക ചതച്ചുപിഴിഞ്ഞ നീര് കണ്ണില്‍ ഉറ്റിക്കുന്നത് ആരംഭത്തിലുണ്ടാകുന്ന എല്ലാവിധ നേത്രരോഗങ്ങള്‍ക്കും നല്ലതാണ്. കണ്ണിലെപഴുപ്പിനും ഉപയോഗിക്കുന്നു. നെല്ലിക്കയുടെ നീര് കണ്ണ് വീക്കത്തിന് പോളപ്പുറത്ത് പുരട്ടുവാന്‍ നല്ലതാണ്. മഞ്ഞള്‍ പൊടി നെല്ലിക്കാനീരില്‍ ചേ‍ര്‍ത്ത് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും. നെല്ലിക്ക കഷായം വെച്ച് അതില്‍ മഞ്ഞള്‍പ്പൊടിയും തേനും ചേ‍ര്‍ത്ത് കഴിക്കുക ഇതും പ്രമേഹംനിയന്ത്രിക്കാന്‍ കഴിയുന്നതാണ്. നെല്ലിക്കാ നീരില്‍ തേന്‍ ചേ‍ര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന്നല്ലതാണ്. നെല്ലിക്കാനീര്, അമൃതിന്റെ നീര് എന്നിവ 10.മി.ലി. വീതം എടുത്ത് അതില്‍ 1.ഗ്രാംപച്ചമഞ്ഞള്‍പ്പൊടിയും ചേ‍ര്‍ത്ത് ദിവസേന രാവിലെ കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. നെല്ലിക്ക ചേര്‍ന്ന പ്രധാന ഔഷധങ്ങള്‍ – ദശമൂലാരിഷ്ടം, അശോകാരിഷ്ടം, ഭൃംഗരാജതൈലം,ബ്രഹ്മിഘൃതം, ച്യവനപ്രാശം. ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം.
64) കുരുമുളക്
ഔഷധയോഗ്യഭാഗം: വേര്, ഫലം: പൈപ്പര്‍ നൈഗ്രം (Piper Nigram Lin.) എന്നാണ് കുരുമുളകിന്റെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ ഇതിനെ ബ്ലാക്ക് പെപ്പര്‍ (Black Pepper) എന്നാണ് അറിയപ്പെടുന്നത്. പറ്റുവേരുകള്‍ പടര്‍ത്തിക്കയറുന്ന ഈ ആരോഹിസസ്യത്തിന്റെ ഇലകള്‍ കട്ടിയുള്ളതും വെറ്റിലയുടെ ഇലയോട് സാമ്യമുള്ളതുമാണ്. സന്ധികളിലാണ് ഫലസംയുക്തം ഉണ്ടാകുന്നത്. ഇത് പാകമാവുമ്പോള്‍ ഉണക്കി മണികള്‍ വേര്‍പ്പെടുത്തിയെടുക്കുന്നു. കടുരസവും തീക്ഷ്ണവീര്യവുമുള്ള കുരുമുളകിലെ പൈപ്പെറിറ്റില്‍ എന്ന രാസഘടകമാണ് ഗുണഹേതു. ‌
ദഹനരസഗ്രന്ഥികളെ ഉദ്ദീപിപ്പിക്കുവാനും അണുക്കളെയും കൃമികളെയും നശിപ്പിക്കുവാനും ഇതിനാകും. വൈറസ് ബാധകളെ തടയുവാന്‍ കുരുമുളകിന് പ്രത്യേകമായ കഴിവുണ്ട്. പഴുത്ത തക്കാളി അരിഞ്ഞ് കുരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാല്‍ വിരദോഷങ്ങള്‍ ശമിക്കും. കുരുമുളകും വേപ്പിലയും അരച്ച് പുളിച്ച മോരില്‍ കലക്കി രണ്ടുനേരവും സേവിച്ചാല്‍ ആസ്തമയ്ക്ക് ശമനമുണ്ടാകും. എള്ളെണ്ണയില്‍ കുരുമുളകിട്ടു കാച്ചി തേച്ചാല്‍ വാതരോഗങ്ങള്‍ക്ക് ശമനമുണ്ടാകും. കുരുമുളക്, തിപ്പലി, ചുക്ക് എന്നിവ കഷായമാക്കി സേവിച്ചാല്‍ വൈറല്‍ പനിക്ക് ശമനമുണ്ടാകും. തൊണ്ടനീരിന് കുരുമുളക് കഷായം ചെറുചൂടോടുകൂടി പല പ്രാവശ്യംകവിള്‍ കൊള്ളുക. കുരുമുളകിട്ട് വെളിച്ചെണ്ണ കാച്ചി തേച്ചാല്‍ ശരീരത്തിന്റെ അസഹ്യമായ ചൂട്ശമിക്കും. പനി, ചുമ, കഫക്കെട്ട് എന്നിവ മാറാന്‍ കുരുമുളക്, ചുക്ക്, തിപ്പല്ലി എന്നിവ സമമെടുത്ത്അതിന്റെ ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് രണ്ട് നേരം 20.മി.ലി. വീതംകുടിക്കുക. കുരുമുളകും തിപ്പല്ലിയും തുല്ല്യ അളവിലെടുത്ത് പൊടിച്ച് തിളപ്പച്ചാറ്റിയ വെള്ളത്തില്‍ കലക്കി കുടിക്കുന്നത് അതിസാരം ശമിക്കുന്നതിന് നല്ലതാണ്.
വയറിളക്കം, ഗ്രഹണി എന്നിവയ്ക്ക് 1.ഗ്രാം. കുരുമുളകും 10 ഗ്രാം തെറ്റിയുടെ വേരും ചേര്‍ത്തരച്ച് വെള്ളത്തിലോ മോരിലോ കലക്കി രാവിലെയും വൈകീട്ടും പതിവായി മൂന്നോ നാലോ ദിവസം കഴിക്കുക. കഫജന്യരോഗങ്ങള്‍ക്ക്മഞ്ഞക്കനകാംബരത്തിന്റെ ഇല കഷായം വച്ച് കുരുമുളക് ചേര്‍ത്ത് കഴിക്കുക. ശ്വസംമുട്ടല്‍, കഫക്കെട്ട്എന്നിവയ്ക്ക് ഉണങ്ങിയ എരുക്ക് പുഷ്പങ്ങള്‍ക്ക് സമം കുരുമുളക് പൊടി, ഇന്തുപ്പ് ഇവ 400-800.മി.ഗ്രാംവരെയെടുത്ത് വെറ്റില നീരില്‍ ചവച്ചിറക്കിയാല്‍ ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട് ഇവക്ക് ആശ്വാസംകിട്ടും. പല്ലു കേടു വരാതിരിക്കാന്‍ കറുവപ്പട്ട, ഗ്രാമ്പു, കടുക്കത്തോട്, മുത്തങ്ങ, ചുക്ക്, കുരുമുളക്,കരിങ്ങാലിപ്പൊടി, പാക്ക്, കര്‍പ്പൂരം എന്നിവ സമം പൊടിച്ച് സമം കാവി മണ്ണും ചേര്‍ത്ത് എടുക്കുന്നതാണ്പ്രസിദ്ധമായ ദശന സംസ്കാരം എന്ന ദന്ത ചൂര്‍ണ്ണം. ഇത് കൊണ്ട് പല്ല് വൃത്തിയാക്കിയാല്‍ ഒരിക്കലും പല്ലിനു കേടു വരില്ല. ദഹനശേഷി കൂട്ടാനും, വിഷം നീക്കം ചെയ്യാനും നീര്‍കെട്ട്, കഫോപദ്രവം, പനി,നീര്‍വീഴ്ച എന്നിവക്കും ഗുണപ്രദമാണ്. ചുമക്കും രക്തം കട്ടപിടിക്കുന്നതിനെതിരായും ഉപയോഗിക്കുന്നു. വിശപ്പില്ലായ്മ, കഫദോഷം, ഉദര രോഗം, കൃമി, ത്വക്ക് രോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നതാണ്. ചുക്കുംകുരുമുളകും, തിപ്പലിയും ചേര്‍ന്നാല്‍ ആയുര്‍ വേദത്തില്‍ “തൃകുടം” എന്നാണ് പറയുന്നത്. ഭക്ഷണത്തില്‍കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുന്നത് രക്തം കട്ടപിടിക്കാതിരിക്കാന്‍ നല്ലതാണ്. കൂടാതെ ഭക്ഷണത്തിലൂടെയുണ്ടാകുന്ന വിഷാംശത്തിനും ശമനം കിട്ടും. തക്കാളി അരിഞ്ഞ് കുരുമുളകുപൊടി വിതറി വെറും വയറ്റില്‍ രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വിരശല്യം മാറും.
65) മഞ്ഞള്‍
സിന്‍ജിബറേസി (Zingiberacea) കുടുംബത്തില്‍ പെട്ട മഞ്ഞളിന്റെ ശാസ്ത്രനാമം കുര്‍കുമാ ലോങ്ഗാ ലിന്‍ (Curcuma Longa Lin.) എന്നാണ്. ഇതിനെ സംസ്കൃതത്തില്‍ ഗൌരി, ഹരിദ്ര, രജനിഎന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. കുര്‍ക്കുമിന്‍ എന്ന വര്‍ണവസ്തുവാണ് മഞ്ഞളിന് നിറം നല്കുന്നത്. ഇതിലടങ്ങിയ ടര്‍മറോള്‍ സുഗന്ധം ഉണ്ടാക്കുന്നു.
ഭക്ഷ്യവിഷാംശങ്ങള്‍ക്കെതിരായ ശക്തിയും ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ കഴിവുമുണ്ട് മഞ്ഞളിന്. നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യപങ്ക് വഹിക്കുന്നു. നല്ലൊരു ഔഷധവും സൌന്ദര്യ വര്‍ദ്ധക വസ്തുവുമാണ് മഞ്ഞള്‍. ഇളക്കവും നീര്‍വാര്‍ച്ചയുമുള്ള മണ്ണും ചൂടുള്ള അന്തരീക്ഷവുമുണ്ടെങ്കില്‍ ടെറസ്സിലോ ചാക്കിലോ മഞ്ഞള്‍ വളര്‍ത്താം.
ഔഷധയോഗ്യ ഭാഗം : സമൂലം
കുഷ്ഠരോഗികള്‍ക്ക് നല്കുന്ന ഹരിദ്രാഖണ്ഡം എന്ന ലേഹ്യത്തിലെ പ്രധാന ചേരുവ മഞ്ഞളാണ്. ചര്‍മ്മരോഗം, വ്രണം, ചൊറി, മൈഗ്രെയിന്‍ എന്ന തലവേദന തുടങ്ങിയവക്ക് മഞ്ഞള്‍ പ്രതിവിധിയാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് പച്ചമഞ്ഞളും നാട്ടുമാവിന്റെ തൊലിയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുളിക്കാന്‍ നല്കുന്നത് മേനിയുടെ ശുദ്ധീകരണത്തിന് ഉത്തമമാണ്. ഭക്ഷണ സാധനങ്ങള്‍ക്ക് ഗുണവും മണവും സ്വാദും നല്‍കുന്നു. രക്തശുദ്ധിക്കും നിറം വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു. പ്രമേഹത്തിന് നല്ലതാണ്. മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സുവെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍‍ പൊടി ഇവ ചേര്‍ത്ത് പതിവായിസേവിക്കുക.
ശരീരത്തില്‍‍ ‍ചൊറിച്ചില്‍,വിഷജന്തുക്കള്‍ കടിക്കുക എന്നിവയുണ്ടായാല്‍ മഞ്ഞള്‍ അരച്ചിട്ടാല്‍ മതി. തേനീച്ച, കടന്നല്‍ എന്നിവ കുത്തിയ സ്ഥലത്ത് മഞ്ഞള്‍ അരച്ച് തേച്ചാല്‍ വീക്കം, കടച്ചില്‍ എന്നിവ ഭേദപ്പെടുന്നതാണ്. അലര്‍ജിക്ക് നല്ലതാണ്. തുമ്മല്‍ ഇല്ലാതാക്കും. മുറിവില്‍ മഞ്ഞള്‍ പൊടിയിട്ടാല്‍ പെട്ടെന്ന് ഉണങ്ങും. വിഷബാധക്ക് വളരെ നല്ലതാണ്. തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരംഅരച്ചിടുക. പച്ചമഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ തേള്‍, പഴുതാര, ചിലന്തി ഇവ കടിച്ചുള്ള നീരും വേദനയും ശമിക്കുകയും മുറിവുണങ്ങുകയും ചെയ്യും. പൂച്ച കടിച്ചാല്‍‍ മഞ്ഞളും വേപ്പിലയും മൂന്നുനേരം അരച്ചിടുക. തേനീച്ച കുത്തിയാല്‍‍ മഞ്ഞളും വേപ്പിലയും അരച്ചിടുക. (മഞ്ഞളും തകരയിലയും സമം കൂട്ടി മൂന്ന് നേരം അരച്ചിടുക)
സൌന്ദര്യം കൂടാന്‍ രാത്രിയില്‍‍ ഉറങ്ങുന്നതിനുമുമ്പ് പച്ചമഞ്ഞള്‍‍ അരച്ച് മുഖത്ത് പുരട്ടി രാവിലെകഴുകിക്കളയുക. മഞ്ഞളും മഞ്ഞളിലയും സേവിക്കുന്നതും അരച്ച് ലേപനം ചെയ്യുന്നതും ചര്‍മകാന്തി കൂട്ടും. പച്ചമഞ്ഞള്‍, തെറ്റിവേര്, പുളിയാറില, തൃത്താവ്, തെറ്റിപ്പൂവ്, തുമ്പ വേര്, പിച്ചകത്തില, കടുക്ക എന്നിവഅരക്കഞ്ചു വീതമെടുത്ത് കല്കണ്ടംചേര്‍ത്ത് നെയ്യ് കാച്ചി സേവിച്ചാല്‍ ഉദരപ്പുണ്ണ് ശമിക്കും. വിഷജന്തുക്കള്‍ കടിച്ചാല്‍ മഞ്ഞള്‍, തഴുതാമ, തുളസിയുടെ ഇല, പൂവ് എന്നിവ സമമെടുത്ത് അരച്ച് കടിച്ചഭാഗത്ത് പുരട്ടുകയും അതോടോപ്പം 6ഗ്രാം വീതം ദിവസവും മൂന്ന് നേരം എന്ന കണക്കില്‍ 7 ദിവസം വരെകഴിച്ചാല്‍ വിഷം പൂര്‍ണമായും ശമിക്കും. മഞ്ഞളും കറ്റാര്‍വാഴയുടെ നീരുംകൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാന്‍ ഉത്തമമാണ്. സ്തനത്തില്‍ പഴുപ്പും നീരും വേദനയും വരുമ്പോള്‍ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും അരച്ച് പൂശിയാല്‍ശമനമുണ്ടാകും. കുഴിനഖം, വളംകടി എന്നിവ മാറാന്‍ മഞ്ഞളും മൈലാഞ്ചിയിലും നല്ലത് പോലെ അരച്ച്കെട്ടുക. പച്ചമഞ്ഞള്‍ വേപ്പെണ്ണയിലരച്ച് രണ്ടുനേരം പുരട്ടിയാല്‍ കുഴിനഖം മാറും. കുഴിനഖത്തിന്വേപ്പെണ്ണയില്‍‍ മഞ്ഞളരച്ചിടുക. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒര മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കും. വേപ്പിലയും മഞ്ഞളും കൂടി അരച്ചത് ചൊറി, ചിരങ്ങ് എന്നിവ ശമിക്കാന്‍ സഹായിക്കും. വാതം, പിത്തം, ത്വക്ക് രോഗങ്ങള്‍, എന്നിവയെ ചെറുക്കാനും മഞ്ഞളിനാകും. ചൂടും ഈര്‍പ്പവും നീര്‍വാര്‍ച്ചയുമുള്ള മണ്ണില്‍ സമൃദ്ധമായി വളരുന്ന മഞ്ഞളിന്റെ മണ്ണിനടിയില്‍ വളരുന്ന പ്രകന്ദമാണ് ഭക്ഷ്യ-ചികിത്സാ ഭാഗം. ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന ചെടിയുടെ ഇലകള്‍ക്ക് മഞ്ഞകലര്‍ന്ന പച്ചനിറമാണ്.
66) മല്ലി
മനുഷ്യന്‍ ഏറ്റവും ആദ്യം ഉപയോഗിക്കാന്‍ തുടങ്ങിയ പലവ്യഞ്ജനമാണ് മല്ലി. മെഡിറ്ററേനിയന്‍ പ്രദേശമാണ് മല്ലിയുടെ ജന്മനാട്. മല്ലിയുടെ തണ്ടിനും ഇലക്കും കായ്കുമെല്ലാം ആകര്‍ഷകമായ മണമുണ്ട്. വിറ്റാമിന്‍ ‘സി’ യുടെയും ‘എ’ യുടെയുംമികച്ച ഉറവിടവുമാണ്. മല്ലിയിലുള്ള എണ്ണയാണ് അതിനു സൌരഭ്യം പകരുന്നത്. ഓരോ രാജ്യത്തും ഉണ്ടാകുന്ന മല്ലിയുടെ സ്വഭാവമനുസരിച്ച് അതിലടങ്ങിയിരിക്കുന്ന എണ്ണയുടെ അളവിലും ഏറ്റക്കുറവുണ്ടാകും. മല്ലി ഉണക്കുമ്പോള്‍അതിലടങ്ങിയിരിക്കുന്ന വോലറ്റൈല്‍ ഓയിലിന്റെ ഒരുഭാഗം നഷ്ടമാകും.
മല്ലിക്ക് ഏറെ ഔഷധഗുണമുണ്ട്. മല്ലി ചേരുന്ന ഔഷധം ദഹനത്തിനും ഉദരവ്യാധികള്‍ക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു. ആയുര്‍വേദ ഔഷധങ്ങളിലും മല്ലി ഒരു പ്രധാന ചേരുവയാണ്. മല്ലിദഹനസഹായിയായും ഉദ്ദീപനൌഷധമായും പ്രവര്‍ത്തിക്കുന്നു. പനിയുടെ തീവ്രത കുറച്ച് കുളിര്‍മ്മ അനുഭവപ്പെടാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ, ബി-1, ബി-2, സി, അയണ്‍ എന്നിവയുടെ കുറവു നികത്താന്‍ മല്ലിച്ചാര്‍ കഴിച്ചാല്‍ മതി. വയറുകടിക്കും വയറിളക്കത്തിനും പറ്റിയ മരുന്നാണ് മല്ലി. അര്‍ശസ്, കൃമിശല്യം, പുളിച്ചുതികട്ടല്‍ എന്നിവയില്‍ നിന്നെല്ലാം ആശ്വാസം പകരാന്‍ മല്ലിക്കു കഴിയും. ഉണക്കമല്ലി, പച്ചമുളക്, തേങ്ങ, ഇഞ്ചി, കുരുവില്ലാത്ത മുന്തിരി എന്നിവ ചേര്‍ത്തരക്കുന്ന ചമ്മന്തി ദഹനക്കേടുമൂലമുണ്ടാകുന്ന വയറുവേദന ശമിപ്പിക്കുന്നു. മല്ലികൊണ്ട് ഡിക്കോഷന്‍ തയ്യാറാക്കി തേന്‍ചേര്‍ത്തു കഴിക്കുന്നതും രോഗത്തെ ശമിപ്പിക്കും.
മാരകമായ വസൂരിക്കുപോലും പ്രത്യൌഷധമാണ് മല്ലിച്ചാര്‍. ദിവസം ഒരു നേരമെങ്കിലും ഒരു സ്പൂണ്‍ മല്ലിച്ചാറു കഴിച്ചാല്‍ ഈ രോഗത്തില്‍ നിന്നും ആശ്വാസം കിട്ടും. മല്ലിയിലച്ചാര്‍ കണ്ണുകളില്‍ ഇറ്റിക്കുന്നതും നല്ലതാണ്. വസൂരികൊണ്ടു സംഭവിച്ചേക്കാവുന്ന അന്ധത ഇല്ലാതാക്കാന്‍ ഇതിനു കഴിയും. ഉയര്‍ന്ന കൊളസ്റ്ററോള്‍ കുറയ്ക്കാനും പറ്റിയ മരുന്നാണ് മല്ലികൊണ്ട് തയ്യാറാക്കുന്ന ഡിക്കോഷന്‍. രണ്ടു ടേബിള്‍ സ്പൂണ്‍ മല്ലി ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ടു തിളപ്പിച്ചു തയ്യാറാക്കുന്ന ഡിക്കോഷന്‍ അരിച്ച് ദിവസം രണ്ടു നേരം ഏതാനും മാസങ്ങള്‍ കഴിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാകും. കൊളസ്റ്ററോള്‍ കുറക്കുകയും ചെയ്യും. ചെങ്കണ്ണിനും പറ്റിയ മരുന്നാണ് ഈ ഡിക്കോഷന്‍. ഇതുകൊണ്ട് കണ്ണ് കഴുകിയാല്‍ വേദനയുടെയും നീരിന്റെയും തീവ്രത കുറയും. ആര്‍ത്തവ സംബന്ധമായ വേദനയുടെ കാഠിന്യം കുറയ്ക്കാനും മല്ലിക്കു കഴിയും. ആറു ഗ്രാം ഉണക്കമല്ലി അര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ചു പകുതി അളവിലാകുമ്പോള്‍ വാങ്ങി, ഇളം ചൂടോടെ പഞ്ചസാരയും ചേര്‍ത്ത് മൂന്നാലു ദിവസം കഴിച്ചാല്‍ വേദനക്ക്ആശ്വാസം കിട്ടും. ലൈംഗികശേഷി നഷ്ടപ്പെട്ടവര്‍ക്കും പറ്റിയ മരുന്നാണ് മല്ലി. മല്ലി വറുത്തുപൊടിച്ച് തേനും ചേര്‍ത്ത് കഴിച്ചാല്‍ ശീഘ്രസ്ഖലനത്തില്‍ നിന്നു മോചനം കിട്ടും. ദിവസം ഒരു തവണവീതം തുടര്‍ച്ചയായി ഒരു മാസം കഴിക്കണം. മൂലക്കുരുവിനും പറ്റിയ മരുന്നാണ് മല്ലി. മല്ലികൊണ്ട് കടുപ്പത്തില്‍ ഡിക്കോഷന്‍ തയ്യാറാക്കി, പാലൊഴിച്ചു ശര്‍‌ക്കരയോ തേനോ ചേര്‍ത്തു കഴിച്ചാല്‍ മൂലക്കുരു കൊണ്ടുള്ള ഈര്‍ച്ചയും അസഹ്യതയും കുറഞ്ഞുകിട്ടും. തലവേദനയുടെ കാഠിന്യം കുറഞ്ഞു കിട്ടാന്‍ മല്ലി അരച്ച് നെറ്റിയില്‍ പുരട്ടുക.
കറിപ്പൊടി, ഗരംമസാല, അച്ചാര്‍പൊടി എന്നിവയിലെ പ്രധാന ചേരുവയാണ് മല്ലി. പച്ചക്കറി വിഭവങ്ങള്‍ക്കും സസ്യേതര വിഭവങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ചേരുവയണിത്. മല്ലി, ബ്രഡ്, കുക്കീസ്,പേസ്ട്രീ എന്നിവയ്ക്കു ഫ്ലേവര്‍ പകരുന്നു. മല്ലികൊണ്ടു തയ്യാറാക്കുന്ന ഡിക്കോഷന്‍ പാല്‍ ചേര്‍ത്തു പാനീയമായി ഉപയോഗിക്കാം. യു.എസ്.എ.യിലും യൂറോപ്യന്‍ രാജ്യങ്ങളിലും മദ്യങ്ങള്‍ക്ക് പ്രത്യേകിച്ചു് ജിന്നിനു ഫ്ലേവര്‍ നല്കാന്‍ ഇതുപയോഗിക്കുന്നു. മല്ലിയില്‍ നിന്നെടുക്കുന്ന വോലറ്റൈല്‍ ഓയില്‍ കൊക്കോ, ചോക്കലേറ്റുകള്‍ എന്നിവക്കും ഫ്ലേവര്‍ നല്കുന്നു. പെര്‍ഫ്യൂമിന്റെ ഒരു പ്രധാന ചേരുവകൂടിയാണ് വോലറ്റൈല്‍ ഓയില്‍.
67) പപ്പായ (കപ്ലങ്ങ) Carica papaya
ഫലവര്‍ഗ്ഗവിളയായ പപ്പായ ഔഷധച്ചെടികൂടിയാണ്. കാരിക്കേസി കുടുംബത്തില്‍ പെട്ട പപ്പായയുടെ ശാസ്ത്രനാമം കാരിക്ക പപ്പായ എന്നാണ്. പപ്പായ ഫലത്തില്‍ ധാരാളമായി പെക്റ്റിന്‍, സിട്രിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു
ഇന്ത്യയില്‍ സുലഭമായി വളരുന്ന ഒരു ഫലവൃക്ഷമാണ്. ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു,ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍, പുഴുക്കടി, മുറിവ് മുതലായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്‍ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും. കപ്ലങ്ങയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി,കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും, ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മലത്തെ പുറന്തള്ളി ശുചിയാക്കാനും കഴിവുണ്ട്. ആപ്പിള്‍, തക്കാളി ഇവയേക്കാള്‍ ഫലമുള്ള ഈ പഴങ്ങള്‍ക്ക് വിലകല്പിക്കാതെകാക്ക തിന്നുപോവുകയാണ്. ഈ പഴം കണ്ണിന് വളരെ നല്ലതാകയാല്‍ കുട്ടികള്‍ക്ക് കൊടുക്കാം. കുട്ടികള്‍ക്ക് വിറ്റാമിന്‍ എ സുലഭമായി ലഭിക്കുന്ന ഏക പഴമാണ് പപ്പായ. ഏത്തക്കായില്‍ ഉള്ളതിന്റെപത്തിരട്ടി വിറ്റാമിന്‍ എ കപ്ലങ്ങാ പഴത്തില്‍ അടങ്ങിയിരിക്കുന്നു. രണ്ടുമാസം പ്രായമായ കുട്ടിക്കു ഒരു സ്പൂണ്‍ പഴത്തോടൊപ്പം ഒരു സ്പൂണ്‍ പശുവിന്‍ പാലോ ഒരു ടീസ്പൂണ്‍‍ കടലപ്പാലോ (തേങ്ങാ പാലോ) ചേര്‍ത്ത് അഞ്ചുതുള്ളി തേന്‍ കൂട്ടി യോജിപ്പിച്ച് കൊടുത്താല്‍ ഏറ്റവും ഉചിതമായ സമീകൃതാഹാരമാണ്. പഴംലഭിക്കാത്തപ്പോള്‍ പച്ചക്കായ വേവിച്ച് അലിയിപ്പിച്ച് പാലില്‍ പഞ്ചസാരയോ തേനോ ചേര്‍ത്ത്കൊടുത്താലും മതി. പപ്പായയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. കൂടാതെ ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍- എ, സി തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. പപ്പായയുടെ തൊലിയിലെ വെളുത്ത നിറമുള്ള പപ്പയിന്‍ എന്ന കറ ഔഷധങ്ങളില്‍ ഒരു പ്രധാന ചേരുവയാണ്. കൂടാതെ ച്യൂയിംഗം നിര്‍മ്മാണത്തിനും പപ്പയിന്‍ പ്രയോജനപ്പെടുത്തുന്നു.
68) ചെറുനാരകം
സിട്രസ് ഓറാന്റിഫോളിയ (Citrus Aurantifolia Christm) എന്നാണ് ചെറുനാരകത്തിന്റെ ശാസ്ത്രനാമം. ഏതാണ്ട് രണ്ടുമീറ്റര്‍ നീളത്തില്‍ വളരുന്ന മുള്ളോടുകൂടിയ വൃക്ഷമാണ് ചെറൂനാരകം. വെളുത്ത ചെറുപൂവുകള്‍ക്ക് ഹൃദ്യമായ മണമുണ്ട്. നാരങ്ങയ്ക്ക് പച്ചനിറവും പാകമാവുമ്പോള്‍ മഞ്ഞനിറവുമാണ്. പഴുത്തകായ ആയുര്‍വേദത്തിലും നാട്ടുചികിത്സയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നു. പേരില്‍ ചെറുനാരങ്ങ എന്നറിയപ്പെടുന്ന ഈ ഫലം ഔഷധസമൃദ്ധിയുടെ കാര്യത്തില്‍ വളരെ വലിയൊരു ഫലമാണ്. ആയുര്‍വ്വേദത്തില്‍ സമാനതകളില്ലാത്ത ഒരു ഫലമാണ്. ഹിന്ദുക്കള്‍ വേദപൂജക്കായി ഉപയോഗിക്കുന്ന അപൂര്‍വ്വം ഫലങ്ങളിലൊന്നാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി യുടെ കലവറയുംഔഷധഗുണമുള്ള ഒരു ലഘുഫലവുമാണ് ചെറുനാരങ്ങ.
ചെറുനാരങ്ങാനീര് തേനോ പഞ്ചസാരയോ ചേര്‍ത്ത് കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കുകയും ഉദരരോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യും. നാരങ്ങാവെള്ളം ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും.
നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്സിന് നല്ലതാണ്. നാരങ്ങാനീരില്‍ തുളസിയില അരച്ച് മുറിവില്‍ മൂന്നുനേരം പുരട്ടിയാല്‍ തേള്‍ കുത്തിയ മുറിവും നീരും വേദനയും മാറും. ചുമക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെനീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. രക്തശുദ്ധി, ജലദോഷം,തൊണ്ടവേദന, മലശോധന, രക്തപ്രസാദം എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു. നമ്മുടെ സാധാരണ ഉപയോഗങ്ങള്‍ക്കുപുറമെ ഭക്ഷണഡിഷുകള്‍ അലങ്കരിക്കുവാനും ഫ്രൂട്ട്ജെല്ലി, ഫര്‍ണിച്ചര്‍ പോളിഷ് എന്നിവ ഉണ്ടാക്കുവാനും നാരങ്ങ ഉപയോഗിക്കുന്നു.
69) മുത്തങ്ങ
അരയടിയോളം മാത്രം ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. സൈപ്പെറസ് റോട്ടുന്‍ഡസ് (Cyperus Rotundus Lin.) എന്നാണ് മുത്തങ്ങയുടെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ നട്ട്ഗ്രാസ്സ് (Nut grass) എന്നും പറയുന്നു. നനവും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന സസ്യമാണിത്. ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായുംചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.
കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. മുത്തങ്ങയുടെ ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കൊടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുകയും പതിവുണ്ട്. 15-20 ഗ്രാം മുത്തങ്ങ ഒരു ഗ്ലാസ്സ് പാലും സമം വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് പതിവായി കുറുക്കിക്കൊടുത്താല്‍ കുട്ടികളുടെ ദഹനക്കേട്, രുചിക്കുറവ്, അതിസാരം എന്നിവ സുഖപ്പെടും. മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും. മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ചുകഴിച്ചാല്‍ വയറുകടിയും വയറിളക്കവും മാറും. മുത്തങ്ങ മോരില്‍ അരച്ചു കുഴമ്പാക്കി പുരട്ടിയാല്‍ കഴുത്തിലുണ്ടാകുന്ന കുരുക്കള്‍ ശമിക്കുന്നതാണ്.
70) വെളുത്തുള്ളി
ലല്ലിയേസി കുടുംബത്തില്‍ പെട്ട വെളുത്തുള്ളിയുടെ ശാസ്ത്രനാമം അല്ലിയം സാറ്റിവം (Allium sativum)എന്നാണ്. ലശുനാ, കൃതഘ്ന, ഉഗ്രഗന്ധ എന്നീ പേരുകളാണ് സംസ്കൃതത്തില്‍ ഇതിന്. ആഹാരത്തിന് രുചി പകരുന്നതിനും ഔഷധ ആവശ്യങ്ങള്‍ക്കും പ്രാചീന കാലം മുതല്‍ക്കേ വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു.
ഹൃദ്രോഗം, ഗ്യാസ്ട്രബിള്‍, ഉദരകൃമി, പുളിച്ചുതികട്ടല്‍, ദഹനക്കുറവ് എന്നീ അസുഖങ്ങള്‍ക്ക് വെളുത്തുള്ളി വേവിച്ച് കഴിക്കുന്നത് ഉത്തമമാണ്. തൊണ്ടവേദനക്ക് വെളുത്തുള്ളി ചുട്ടുതിന്നുന്നത് പ്രതിവിധിയാണ്. വാതരോഗങ്ങള്‍ ശമിപ്പിക്കാനുള്ള തൈലങ്ങള്‍ തയ്യാറാക്കുന്നതില്‍ പ്രധാനമായി ഉപയോഗിക്കുന്നത് വെളുത്തുള്ളിയുടെ എസ്സന്‍സാണ്. ഗ്യാസ്ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുക. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന്കഴിക്കാവുന്നതാണ്. ചെവിവേദനക്ക് വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിക്കുക. വെളുത്തുള്ളി അരച്ച് എള്ളെണ്ണയില്‍ കുഴച്ചു രാവിലെ ആഹാരത്തിനു മുമ്പ് സേവിച്ചാല്‍ എല്ലാവിധ വാതരോഗങ്ങള്‍ക്കും ശമനംകിട്ടും. രക്തസമ്മര്‍ദ്ദം, കുടല്‍വ്രണം എന്നിവക്ക് വെളുത്തുള്ളി ചതച്ച് പാലില്‍ പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ മതി. ആമാശയ – കുടല്‍ രോഗം, മുടിവളര്‍ച്ച, പനി, ഛര്‍ദ്ദി, കൃമി, കൊളസ്റ്ററോള്‍, ഹൃദ്രോഗം, എന്നിവസുഖപ്പെടുത്തുന്നു.
71) കുറുന്തോട്ടി
ഔഷധഗുണ സമ്പന്നമാണ് ഈ സസ്യം. കുറുന്തോട്ടി വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ്. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മര്‍മ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേര്‍ത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. വേര് കഷായം വെച്ച് കഴിക്കാം. കാലു പുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍‍ ധാര കോരുക. അസ്ഥിസ്രാവമുള്ളവര്‍ക്ക് ഗുണം ചെയ്യും. കുറുന്തോട്ടി കഷായം വെച്ച് 75 മില്ലി വീതം ദിവസം രണ്ടു നേരം കഴിച്ചാല്‍ അസ്ഥിസ്രാവം കുറയും. ആനക്കുറുന്തോട്ടി വേര് ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ ക്ഷയം മാറും.കുറുന്തോട്ടി ഇല ചതച്ച് താളിയാക്കി ഉപയോഗിച്ചാല്‍ മുടികൊഴിച്ചിലും താരനും മാറും.
72) ചതുരമുല്ല
ഇതിന്റെ വേരുകൊണ്ട് എണ്ണ കാച്ചിഉപയോഗിച്ചാല്‍ വാതത്തിനും സന്ധിവേദനക്കും വളരെ കുറവുകിട്ടും. ഈ എണ്ണ പുരട്ടി ചൂടുപിടിപ്പിക്കുകയാണ് വേണ്ടത്. ഉളുക്ക്, ചതവ് ഇവക്ക് ഇതിന്റെ ഇലയും ചെറുകടലാടിസമൂലം, പച്ചമഞ്ഞള്‍ ഇല എന്നിവ സമം അരച്ച് കുഴമ്പാക്കി പുരട്ടിയാല്‍ നീരും വേദനയും മാറും. തണ്ടുമുറിച്ചു നട്ടാണ് കൃഷിചെയ്യേണ്ടത്.
73) കുടങ്ങല്‍ (മുത്തിള്‍)
സെന്റെല്ലാ ഏഷ്യാറ്റിക്ക (Centella Asiatica Urb.) എന്നാണ് കുടങ്ങലിന്റെ ശാസ്ത്രനാമം. ഇഗ്ലീഷില്‍ സെന്റെല്ലാ / ഇന്ത്യന്‍ പെനിവെര്‍ട്) (Centella – (Indian Penivert) എന്നും ബുദ്ധിപരമായ കഴിവുകളെ ത്വരിതപ്പെടുത്താനുള്ള കഴിവുള്ളതുകൊണ്ട് സരസ്വതി എന്ന് സംസ്കൃതത്തിലും ഇതിന് നാമമുണ്ട്. ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിപ്പിക്കുന്ന ഇതിനെ ഒരു ഉത്തേജക ഔഷധമായി ഉപയോഗിക്കുന്നു. നഗരപ്രാന്തങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും നനവാര്‍ന്ന പ്രദേശങ്ങളിലാകെ ധാരാളമായി കണ്ടുവരുന്ന ഒരു പടര്‍ച്ചെടിയാണ് കുടങ്ങല്‍. ആയുര്‍വേദ ആചാര്യന്മാര്‍ പറഞ്ഞുവെച്ച ഇതിന്റെ ഗുണശക്തി മസ്തിഷ്കവുമായി ബന്ധപ്പെട്ടതാണ്. നട്ടെല്ലുമായി ചേര്‍ന്നുള്ള മസ്തിഷ്കത്തിന്റെ രേഖാചിത്രം പോലെയാണ് ഇലയുടെ രൂപം എന്നത് കൗതുകമാണ്. മസ്തിഷ്ക സെല്ലുകള്‍ക്ക് നവജീവന്‍ പകരുന്ന ഈ അത്ഭുത ഔഷധം ശരീരത്തിന് യുവത്വവും ആരോഗ്യവും പ്രദാനം ചെയ്യും.
കയ്പുരസവും ശീതവീര്യവുമായ കുടങ്ങല്‍ സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്. നല്ല ഉറക്കം നല്കുകയും ഉന്മാദാവസ്ഥ കുറയ്ക്കുകയും ചെയ്യുന്ന ഇത് ചര്‍മ്മരോഗങ്ങള്‍ക്കെതിരായും ഔഷധമാണ്. ഇതിന്റെ ഇല അരച്ചു പുരട്ടിയാല്‍ ചര്‍മ്മരോഗങ്ങള്‍ ശമിക്കും. ഇലച്ചാര്‍ ഒരു ടീസ്പൂണ്‍ വീതം വെണ്ണ ചേര്‍ത്ത് കുട്ടികള്‍ക്ക് ദിവസവും നല്കിയാല്‍ രോഗപ്രതിരോധശേഷിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും. ഇലനീരും തളിരില ചമ്മന്തിയും ശ്വാസകോശങ്ങളെയും ഹൃദയത്തെയും ഉത്തേജിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. കൊച്ചുകുട്ടികള്‍ക്ക് ഇതിന്റെ നീര് ഒരു സ്പൂണ്‍ വീതം തേന്‍ ചേര്‍ത്ത് രാവിലെ കൊടുത്താല്‍ ത്വക്ക് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടും. ഓര്‍മ്മശക്തി കൂട്ടുകയും ചെയ്യും. കുടങ്ങല്‍ സമൂലം പിഴഞ്ഞെടുത്ത് സ്വരസം അര ഔണ്‍സ് വീതമെടുത്ത് വെണ്ണ ചേര്‍ത്ത് ദിവസവും രാവിലെ കുട്ടികള്‍ക്ക് കൊടുത്താല്‍ ബുദ്ധി ശക്തിയും ധാരണാ ശക്തിയും വര്‍ദ്ധിക്കും.
74) തെച്ചി (ചെക്കി, കാട്ടുതെച്ചി)
വീടുകളില്‍‌ അലങ്കാരത്തിനു വളര്‍ത്തുന്ന ചെടിയാണ് തെച്ചി. തെച്ചിയുടെ വേരും ഇലകളും പൂക്കളും രക്തശുദ്ധി ഉണ്ടാക്കാനും ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നിവക്ക് വെളിച്ചെണ്ണയില്‍ തെച്ചിപ്പൂവിട്ട് കാച്ചി പുരട്ടുന്നത് ഫലപ്രദമാണ്.
75) ചെറുവഴുതന
പ്രസിദ്ധമായ ദശമൂലത്തിലെ ഒരംശമാണ് ചെറുവഴുതന. വേരാണ് ഔഷധമായി ഉപയോഗിക്കുന്നത്. ചുമ, ആസ്തമ, പനി, നെഞ്ചുവേദന, ശരീരവേദന, ഹൃദ്രോഗം, ഛര്‍ദ്ദി എന്നിവയ്ക്ക് മരുന്നായിഉപയോഗിക്കുന്നു. ഇതിന്റെ വേര് തലവേദനക്ക് എണ്ണ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.
76) ചെറൂള
മൂത്രാശയകല്ലിനെ ദ്രവിപ്പിച്ചു കളയാന്‍ കഴിവുള്ള ഔഷധസസ്യമാണ് ചെറൂള. ചെറൂളയും തഴുതാമയും സമം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തില്‍ കരിക്കിന്‍ വെള്ളത്തില്‍ കലക്കി 21 ദിവസം കഴിച്ചാല്‍ മൂത്രാശയക്കല്ല് സുഖപ്പെടും. തൈ നട്ടു വളര്‍ത്താവുന്ന ഒരു ചെറുസസ്യമാണിത്.
77) കഞ്ഞിക്കൂര്‍ക്ക / പനിക്കൂര്‍ക്ക (നവര)
പേരു സൂചിപ്പിക്കുന്നതുപോലെ പനിക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു പടര്‍‍സസ്യമായ ഇതിനെ വീട്ടുപരിസരത്തും പൂച്ചട്ടികളിലും നട്ടുവളര്‍ത്താവുന്ന ഒരു അലങ്കാരസസ്യമായും പരിഗണിക്കാം. കോളിയസ് ആരോമാറ്റിസ് (Coleus Aromatis Benth) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇതിനെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ റോക്ക് ഫോയില്‍ (Indian Rock-foil) എന്ന് അറിയപ്പെടുന്നു. മാംസളമായ ഈ ദുര്‍ബല സസ്യത്തിന് ഇളം പച്ചനിറമായിരിക്കും. നല്ല ഗന്ധവും ധാരാളം രസം നിറഞ്ഞതുമായ ഇലയും തണ്ടുമാണ് ഔഷധയോഗ്യഭാഗങ്ങള്‍.നമ്മുടെ നാട്ടുചികിത്സയിലെ ശിശുരോഗസംഹാരിയാണ് പനിക്കൂര്‍ക്ക. ഇത് ഉപയോഗിക്കുന്നതുമൂലം കുട്ടികളുടെ രോഗപ്രതിരോധശേഷിയും ഉറക്കവും വര്‍ദ്ധിപ്പിക്കാവുന്നതാണ്. ചെറിയ കുട്ടികള്‍ക്ക് പനിവന്നാല്‍ കഞ്ഞിക്കൂര്‍ക്കയുടെ നീര് കൊടുത്താല്‍ മതി. കുട്ടികളിലെ നീര്‍ ദോഷത്തിനും ഇത് നല്ല പ്രതിവിധിയാണ്. പനിക്കൂര്‍ക്കയില വാട്ടിയ നീര് ഉച്ചിയില്‍ തേച്ചുകുളിച്ചാല്‍ പനിയും ജലദോഷവും മാറും. ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കുകയും ചെയ്യും. ചെറുചൂടുവെള്ളത്തില്‍ പനിക്കൂര്‍ക്കയില ഞെരടി കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ജലദോഷം വരാതിരിക്കുന്നതിനും പ്രതിരോധത്തിനും ഉത്തമമാണ്. പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞ് കുടിക്കുന്നത് കൃമിശല്യം കുറയ്ക്കുകയും ചെയ്യും. ജലദോഷം,കഫക്കെട്ട്, പുണ്ണ് എന്നിവക്ക് ഇതിന്റെ നീര് നല്ലതാണ്. വലിയവര്‍ക്ക് കഞ്ഞിക്കൂര്‍ക്കയുടെ പത്ത് ഇല,നാല് ചുവന്നുള്ളി, ഒരു പിടി തുളസിയില എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിലിട്ട് ആവി പിടിപ്പിക്കുക.
78) നന്ത്യാര്‍വട്ടം
ഇതില്‍ ലാറ്റക്സ് എന്ന രാസഘടകം അടങ്ങിയിട്ടുണ്ട്. പൂവില്‍ നിന്നും വാസന തൈലം ഉണ്ടാക്കുന്നു. വേരില്‍ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ചെടിയായി വളര്‍ത്തുന്ന ഔഷധസസ്യമാണ് നന്ത്യാര്‍വട്ടം.
ഉപയോഗങ്ങള്‍ – ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് പൂവിന്റെ നീര് ഉപയോഗിക്കുന്നു. ചെടിയുടെമൊട്ട് നേര്‍ത്ത തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ മുക്കി പിഴിഞ്ഞ് കണ്ണില്‍ ഒഴിക്കുന്നത് ചെങ്കണ്ണ് ശമനത്തിന് നല്ലതാണ്. നന്ത്യാര്‍ വട്ടപ്പൂവ് ഏറെ നേരം വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ടു കഴുകിയാല്‍ചെങ്കണ്ണ് മാറും. നന്ത്യാര്‍വട്ടത്തിന്റെ കറക്ക് മുറിവുകള്‍ക്കു ചുറ്റുമുള്ള നീരിനെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. വേര് വിരകളെ നശിപ്പിക്കാന്‍ സഹായിക്കുന്നു.
79) മുയല്‍ചെവിയന്‍
നിലം പറ്റി നില്‍ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഔഷധഗുണത്തെ പറ്റി വലിയ പ്രചാരമില്ലാത്തതിനാല്‍ ആരും നട്ടുവളര്‍ത്താറില്ല. കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലംവെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും. റ്റോ‍‍ണ്‍സലൈറ്റിന് മുയല്‍ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക
80) ഇലവംഗം / കറുവാപ്പട്ട
സിലാനിക്കേസി (Zeylanaceae) സസ്യകുലത്തില്‍ പെട്ട ഇലവംഗത്തിന് ഇംഗ്ലീഷില്‍ സിനമണ്‍(Cinnamon) എന്നും സംസ്കൃതത്തില്‍ ലവംഗം, തമാലപത്രം എന്നും മലയാളത്തില്‍ കറുവ, ഇലവര്‍ങംഎന്നും പറയുന്നു. ഭാരതീയ വൈദ്യഗ്രന്ഥങ്ങളിലെല്ലാം ഇലവംഗത്തിന്റെ ഗുണത്തെക്കുറിച്ച്പരാമര്‍ശമുണ്ട്. ചരകസംഹിതയിലും അഷ്ടാംഗഹൃദയത്തിലും ഇലവര്‍ങത്തിന്റെ ഔഷധഗുണങ്ങള്‍വിവരിക്കുന്നുണ്ട്.
കറികള്‍ക്ക് നല്ല രുചിയും മണവും നല്കുന്നതുകാരണം കറിമസാലകളിലാണ് സര്‍വ്വസാധാരണമായികറുവാപ്പട്ട ഉപയോഗിക്കുന്നതെങ്കിലും പല ഔഷധഗുണവുമുള്ളതാണ്. പനി, വയറിളക്കംആര്‍ത്തവസംബന്ധമായ തകരാറുകള്‍ തുടങ്ങിയവക്ക് ചൈനീസ് ഭിഷഗ്വരന്മാര്‍ ഫലപ്രദമായഔഷധമായി കറുവപ്പട്ടയെ കരുതുന്നു. ഉന്മേഷവും ഉണര്‍വ്വും ഓര്‍മ്മശക്തിയും നല്കുവാന്‍ കറുവാപ്പട്ടയ്ക്ക്കഴിയും. ഗ്യാസ്ട്രബിളിന് കുറവുണ്ടാകും.
കറുവമരത്തിന്റെ ഇലകള്‍, പൊടിയായോ (പൌഡര്‍ രൂപത്തിലായോ) ഡിക്കോക്ഷനായോ ഉപയോഗിക്കാം. വായുകോപത്തെ ഇല്ലാതാക്കാനും മൂത്രതടസ്സം നീക്കാനും ഇതു സഹായിക്കുന്നു. മാനസികസംഘര്‍ഷം ഇല്ലാതാക്കാനും ഓര്‍മയുണര്‍ത്താനും കറുവപ്പട്ട സഹായിക്കുന്നു. ഒരു നുള്ളു കറുവപ്പട്ടപൊടിച്ചത് അല്പം തേനില്‍ ചാലിച്ചു പതിവായി കഴിച്ചാല്‍ വായുകോപം ശമിക്കുകയും മൂത്രതടസ്സമില്ലാതാകുകയും, മാനസിക സംഘര്‍ഷം അകലുകയും ചെയ്യും. കറുവ ദഹനക്കേട് മാറ്റുകയും പ്രമേഹരോഗിയുടെ രക്തത്തിലുള്ള പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യും. വയറ്റിനൂള്ളിലുണ്ടാകുന്നമുറിവുകള്‍, മൂത്രനാളിയിലും യോനിയിലുമുള്ള അണുബാധ എന്നിവ ഇല്ലാതാക്കും. ദന്തക്ഷയം ചെറുക്കും. മോണരോഗം ഇല്ലാതാക്കും. ഒരു കഷണം കറുവപ്പട്ട എടുത്തു ചവച്ചാല്‍ അതു വായില്‍ മധുരവും പല്ലിനു തിളക്കവുമേകും. ജലദോഷത്തിനു പറ്റിയ മരുന്നാണ് കറുവ. കറുവപ്പട്ട പൊടിച്ചു താഴെ പറയുംപ്രകാരം ഡിക്കോക്ഷന്‍ തയ്യാറാക്കുക. നന്നായി പൊടിച്ച ഒരു നുള്ളു കറുവപ്പട്ട എടുത്ത് ഒരു ഗ്ലാസ്സ്വെള്ളത്തിലിട്ട് ഒരു നുള്ള് കുരുമുളകു പൊടിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ ഇന്‍ഫ്ലുവന്‍സ, തൊണ്ടയടപ്പ്,എന്നിവയെല്ലാം ശമിക്കും. ദഹനക്കേടിനും വയറ്റിളക്കത്തിനും ഇതു തന്നെ ഉപയോഗിക്കാം. കറുവത്തൈലം തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിന്റെ തീവ്രത കുറയും. ഛര്‍ദ്ദിക്കാനുള്ളതോന്നല്‍ ഇല്ലാതാകും. സ്വാഭാവിക ഗര്‍ഭനിരോധനൌഷധം കൂടിയാണ് കറുവപ്പട്ട. പ്രസവം കഴിഞ്ഞ്ഒരു മാസത്തേക്ക് എല്ലാ രാത്രിയിലും ഒരു കഷണം കറുവപ്പട്ട കഴിക്കുക. 15-20 മാസം വരെ ആര്‍ത്തവംവൈകുന്നു. അങ്ങനെ വീണ്ടും ഉടനടി ഗര്‍ഭം ധരിക്കാതിരിക്കാനും ധാരാളം മുലപ്പാല്‍ ഉണ്ടാകാനുംസഹായിക്കുന്നു. കറുവ പ്രധാന ചേരുവയായ ഡിക്കോക്ഷന്‍ പ്രസവവേദനയുടെ കാഠിന്യംകുറക്കും. ശീതക്കാറ്റേറ്റുണ്ടാകുന്ന തലവേദന ശമിക്കാന്‍ കറുവ പൊടിച്ചു വെള്ളത്തില്‍ ചാലിച്ചു നെറ്റിയില്‍ പുരട്ടുക. നെറ്റിയില്‍ കറുവത്തൈലം പുരട്ടുന്നതും ആശ്വാസം പകരും. പല്ലുവേദന ശമിക്കാന്‍കറുവത്തൈലത്തില്‍ മുക്കിയെടുത്ത ഒരു ചെറിയ കഷണം പഞ്ഞി പല്ലിന്റെ പോട്ടിനുള്ളില്‍ തിരുകുക. വേദന ശമിക്കും.വായ് നാറ്റം അകറ്റാനും കറുവക്ക് കഴിയും. ഒരു സൌന്ദര്യ സംവര്‍ധക വസ്തുകൂടിയാണ്കറുവ. മുഖക്കുരുവിന്റെ വേദന അകറ്റാനും അതുമൂലമുണ്ടാകുന്ന പാടുപോകാനും കറുവപ്പട്ട പൊടിച്ചുനാരങ്ങാനീരില്‍ ചാലിച്ചു പുരട്ടുക.
ഇല, ഞെട്ട്, പട്ടയുടെ കഷണങ്ങള്‍ തുടങ്ങിയവ വാറ്റി കറുവത്തൈലം ഉല്പാദിപ്പിക്കുന്നു. 2 ഗ്രാം കറുവാപ്പട്ട, 2 ഗ്രാം കരയാംപൂവ്, 10 ഗ്രാം തുളസിയില, 6 ഗ്രാം ചുക്ക്, 3 ഗ്രാം ഏലക്കായ ഇവ പൊടിച്ച് ഇടങ്ങഴി വെള്ളത്തിലിട്ട് തിളപ്പിച്ച് ( 15 മിനിട്ട് തിളപ്പിക്കണം) ചൂടാറിയതിന് ശേഷം 3 ഔണ്‍സ് തേനും ചേര്‍ത്ത് കുലുക്കി 4 ഔണ്‍സ് വീതം 4 മണിക്കൂര്‍ ഇടവിട്ട് കഴിച്ചാല്‍ വൈറല്‍ഫീവര്‍ എന്ന ജലദോഷപ്പനിമാറുകയും അതിനെത്തുടര്‍ന്നുണ്ടാകുന്ന ചുമ, ക്ഷീണം, അരുചി എന്നിവയ്ക്ക് പരിപൂര്‍ണ്ണശാന്തി ലഭിക്കുകയും ചെയ്യും. ആഹാരം കഴിഞ്ഞ ഉടനെ 2 കഷ്ണം കറുവാപ്പട്ട ചവച്ച് നീരിറക്കിയാല്‍ വായ്നാറ്റവും പല്ല് തേയുന്നതും മാറി ഒരു നവോന്മേഷം ഉണ്ടാകും. ഇലവംഗപ്പട്ട പൊടിച്ചത് ഒരു ടീസ്പൂണ്‍ വീതം തേനില്‍ ചാലിച്ച് രാത്രിതോറും പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് ഗുണം കിട്ടുന്നതാണ്. പ്രായമായവര്‍ക്ക് ഉണ്ടാകുന്ന അള്‍ഷിമേഴ്സ് എന്ന രോഗത്തിന് ഈ പ്രയോഗം ഒരു പരിധിവരെ ഫലം ചെയ്തുകാണാറുണ്ട്.
ഇലവംഗത്തില്‍ നിന്നും വാറ്റിയെടുക്കുന്ന കറപ്പത്തൈലം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍കേടുവരാതിരിക്കുന്നതിന് ഉപയോഗിക്കുന്നു. അഞ്ചോ എട്ടോ തുള്ളി കറപ്പത്തൈലം അല്പം തേനില്‍ ദിവസം മൂന്ന് തവണ കഴിച്ചാല്‍ ദഹനക്കേട്, വയറിളക്കം, ജലദോഷം എന്നിവയ്ക്ക് ശമനം കിട്ടും. പതിനഞ്ച് തുള്ളി കറപ്പത്തൈലം മൂന്ന് ഔണ്‍സ് ആവണക്കെണ്ണയില്‍ ചേര്‍ത്ത് മൂലക്കുരുവിനും മറ്റു പുണ്ണുകള്‍ക്കുംവീക്കത്തിനും പുറമെ പുരട്ടിയാല്‍ ആശ്വാസം കിട്ടും. കറപ്പത്തൈലവും യൂക്കാലിപ്റ്റസ് തൈലവും സമമെടുത്ത് തൂവാലയില്‍ തളിച്ച് മണപ്പിച്ചാല്‍ ജലദോഷവും മൂക്കടപ്പും മാറുന്നതാണ്.
സോസ്, അച്ചാര്‍ ബേക്കറി പലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍, ഔഷധങ്ങള്‍, പെര്‍ഫ്യൂമുകള്‍,എന്നിവ നിര്‍മ്മിക്കാന്‍ കറുവത്തൈലം ഉപയോഗിക്കുന്നു. ടൂത്തപേസ്റ്റ്, സോപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍,കീടനാശിനികള്‍, എന്നിവയുടെ നിര്‍മാണത്തിനും ഈ തൈലം ഉപയോഗിക്കുന്നു. കറുവത്തൈലംഭക്ഷ്യവിഭവങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നു. കറുവയുടെ ഉണങ്ങിയ ഇലയും ഉള്ളിലെ പട്ടയും കേക്കിനും മധുരവിഭവങ്ങള്‍ക്കും ഗരംമസാലപ്പൊടിക്കും സ്വാദു പകരുന്നു. കറുവ ഇല പെര്‍ഫ്യൂംഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഒട്ടേറെ ഗുണങ്ങള്‍ അവകാശപ്പെടാമെങ്കിലും അമിതമായിഉപയോഗിച്ചാല്‍ വൃക്കകളും മൂത്രസഞ്ചിയും തകരാറിലാകും. ഗര്‍ഭിണികള്‍ അളവിലേറെ കഴിച്ചാല്‍ ഗര്‍ഭംഅലസിപ്പോകും.
81) വള്ളിപ്പാല
ആസ്മാ രോഗത്തിന് ഒരൊറ്റമൂലിയാണ് വള്ളിപ്പാലയുടെ ഇലകള്‍ എന്നുള്ളതുകൊണ്ട് ഈ സസ്യം ഇന്ന്ആഗോളവ്യാപകമായി ശ്രദ്ധിക്കപ്പെടുന്നു. ഇതിന്റെ ഇല 3 എണ്ണം വീതം തുടര്‍ച്ചയായി 7 ദിവസം രാവിലെ വെറും വയറ്റില്‍‍ കഴിക്കുക. പച്ച ഇലകഴിച്ചാല്‍‍ ചിലര്‍ക്ക് വായ്പ്പുണ്ണ്, ദഹനക്കുറവ്, ചൊറി, ഛര്‍ദ്ദി ഇവ ഉണ്ടാക്കുന്നു. അതിനാല്‍വള്ളിപ്പാലയുടെ ഇലയും സമം ജീരകവും ചേര്‍ത്തരച്ച് തണലില്‍‍ ഉണക്കി ഗുളികയാക്കി കഴിച്ചാല്‍‍ ആസ്മകുറയുന്നതാണ്.
82) കടുകുരോഹിണി.
ഇത് വള്ളിയായി കാണപ്പെടുന്ന ഔഷധസസ്യമാണ്. ഇന്ത്യയില്‍‍ സമൃദ്ധിയായി കാണപ്പെടുന്നഈ ഔഷധസസ്യം കരള്‍‍ ഉത്തേജക ഔഷധിയാണ്. കരള്‍‍ രോഗങ്ങള്‍ക്കും കരള്‍‍ സംരക്ഷണത്തിനുംഈ സസ്യം വളരെയധികം ഫലപ്രദമാണെന്ന് ആയുര്‍‍വേദവും ആധുനിക വൈദ്യശാസ്ത്രുവും കരുതുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്മെന്ന ഗുണവും ഈ സസ്യത്തിനുണ്ട്.
അധികം കയ്പ്പുരസമുള്ള ഈ സസ്യത്തിന്റെ വേര്, കാണ്ഡം എന്നിവയാണ് പ്രധാനമായുംഔഷധത്തിനുപയോഗിക്കുന്നത്. വേരില്‍‍ നിന്നുണ്ടാക്കുന്ന കഷായം ദിവസത്തില്‍ രണ്ടു തവണ കഴിച്ചാല്‍മഞ്ഞപ്പിത്തമടക്കമുള്ള കരള്‍‍ രോഗ സംബന്ധിയായ രോഗങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്ന്കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് കരള്‍‍ഉത്തേജനത്തിന് സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എണ്ണകാച്ചാനും ഉപയോഗിക്കുന്നു.
83) ശംഖുപുഷ്പം
കേരളത്തില്‍ എല്ലായിടത്തും സമൃദ്ധിയായി വളരുന്ന ഔഷധ സസ്യമാണ് ശംഖുപുഷ്പം. ബുദ്ധിവികാസത്തിനു വളരെ പ്രയോജനം ചെയ്യുന്ന ഒരു മരുന്നാണിത്. ബുദ്ധിശക്തിയും മേധാശക്തിയുംവര്‍ദ്ധിപ്പിക്കുന്നതിന് പ്രഥമഗണനീയമാണ് ഈ സസ്യം. ഉറക്കം വര്‍ദ്ധിപ്പിക്കാനും പനി കുറയ്ക്കുവാനും കഴിവുള്ള ഈ ഔഷധസസ്യത്തിന്റെ വേരും പൂവും ചിലപ്പോള്‍ സമൂലവും ഉപയോഗിക്കുന്നു. ശംഖുപുഷ്പത്തിന്റെ വേര് പച്ചയ്ക്ക് അരച്ച് നെയ്യിലോ വെണ്ണയിലോ വെറും വയറ്റില്‍ നല്കിയാല്‍ കുട്ടികള്‍ക്ക്ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും.
പൂവിന് ഗര്‍ഭാശയത്തിലെ രക്തസ്രാവം കുറക്കാനുള്ള ശക്തിയുണ്ട്.ശംഖുപുഷ്പത്തില്‍‍വെള്ളക്കാണ് കൂടുതല്‍ ഔഷധഗുണം. സമൂലമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
84) കിരിയാത്ത
കേരളത്തിലുടനീളം കളയായി കാണപ്പെടുന്ന ഈ ഔഷധസസ്യം വിശേഷപ്പെട്ട ഒരു കരള്‍ സംരക്ഷണ ഔഷധിയാണ്. തിക്തരസ പ്രധാനമായ ഈ സസ്യം കരളിന്റെ ബൈല്‍ ഒഴുക്ക് (billiary flow) ത്വരിതപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കരള്‍ നാശത്തില്‍ നിന്നും കരളിനെവീണ്ടെടുക്കുന്നതിനും ഈ സസ്യം ഉപയോഗിക്കുന്നു.
സമൂലം ഉണക്കിയ കിരിയാത്തയാണ് മരുന്നിന് ഉപയോഗിക്കുന്നത്. പനി, മഞ്ഞപ്പിത്തം, കരള്‍സംബന്ധമായ അസുഖങ്ങള്‍, വിശപ്പില്ലായ്മ, എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
85) കീഴാര്‍നെല്ലി
നനവാര്‍ന്ന സമതലങ്ങളിലും വീട്ടുപറമ്പിലും നന്നായി വളരുന്ന ചെറുസസ്യമായ ഇതിന്റെ ശാസ്ത്രനാമംഫില്ലാന്തസ് ഡെബ്ലിസ് (Phyllanthus Deblis) എന്നാണ്. ഹസാര്‍മണി (Hazarmani) എന്ന് ഇംഗ്ലീഷിലറിയപ്പെടുന്ന ഈ ചെടിയുടെ ശരാശരി ഉയരം അരയടിയാണ്. പുളിയിലകളോട് സാദൃശ്യമുള്ള ചെറിയ ഇലകളുള്ള ഇവയുടെ പത്രകക്ഷത്തുനിന്നും തൂങ്ങിനില്‍ക്കുന്ന ‍ ‍ഞെട്ടില്‍ മൂന്ന് കടുകുമണികള്‍ ചേര്‍ത്ത് ഒട്ടിച്ചതുപോലെ പച്ചവിത്തുകള്‍ കാണപ്പെടുന്നു. രൂക്ഷഗുണവും ശീതവീര്യവുമാണ് കീഴാര്‍ നെല്ലിക്കുള്ളത്. ഇത് സമൂലമാണ് ഉപയോഗിക്കുന്നത്.
മഞ്ഞപ്പിത്തത്തിനെതിരായ കീഴാര്‍‌നെല്ലിയുടെ ഔഷധശക്തിയെ എല്ലാ ചികിത്സാമാര്‍ഗ്ഗങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ക്കെതിരെയുള്ള ഉത്തമ ഔഷധി എന്ന നിലയിലാണ് കീഴാര്‍നെല്ലി ശ്രേഷ്ഠമാവുന്നത്. ആയുര്‍വേദം മുതല്‍ആധുനിക വൈദ്യശാസ്ത്രം വരെ കീഴാര്‍നെല്ലിയെ മഞ്ഞപ്പിത്തത്തിനെതിരായുള്ള ഔഷധമായികണക്കാക്കുന്നു. സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10 മില്ലി പശുവിന്‍ പാലില്‍ ചേര്‍ത്ത് രാവിലെയുംവൈകുന്നേരവും തുടരെ 7 ദിവസം സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും. കീഴാര്‍നെല്ലി സമൂലം അരച്ച് മോരില്‍ സേവിച്ചാല്‍ അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും. കഫത്തെയും വിഷശക്തിയെയും കുറയ്ക്കാന്‍ കീഴാര്‍നെല്ലിക്കാവും. ഉദരരോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇത് സമൂലം അരച്ച് അരിക്കാടിയില്‍ സേവിച്ചാല്‍ വയറുവേദനയും അമിതാര്‍ത്തവവും ശമിക്കും.
കീഴാര്‍നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്‍ത്തോ, ഇടിച്ചു പിഴിഞ്ഞ നീരോദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും വളരെഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. കരളിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ഇതിനുള്ള കഴിവ്ആധുനിക പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
86) കയ്യോന്നി / കഞ്ഞുണ്ണി
ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു ഏകവര്‍ഷി ദുര്‍ബല സസ്യമായ കയ്യോന്നിയുടെ ശാസ്ത്രനാമം എക്ലിപ്റ്റ ആല്‍ബ (Eclipta Alba Hassk.) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ എക്ലിപ്റ്റ(Eclipta) എന്നറിയപ്പെടുന്നു. ഭൃംഗരാജ എന്ന പേരിലും ഇതറിയപ്പെടുന്നു. ഇത് ദശപുഷ്പത്തില്‍ഉള്‍പ്പെടുന്നു. ആയുര്‍വേദ വിധിപ്രകാരം കടുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് കയ്യോന്നിക്ക്. വട്ടതില്‍ കമ്മല്‍ പോലെ കാണപ്പെടുന്ന പൂവുകള്‍ക്ക് പൊതുവെ വെള്ളനിറമാണ്. ഇലച്ചാറിന് ഹൃദ്യമായ ഗന്ധമാണ്. രൂക്ഷഗന്ധമുള്ള ഈ സസ്യം സമൂലമാണ് ഉപയോഗിക്കുന്നത്. നാട്ടിന്‍ പുറങ്ങളിലെ ആരോഗ്യരക്ഷാ ഔഷധസസ്യങ്ങളില്‍ പ്രധാനപ്പെട്ട ഇത് കൈകൊണ്ട കേശ ഔഷധവും കൂടിയാണ്. ശരീരത്തിന് പ്രതിരോധശേഷി പ്രദാനം ചെയ്യാന്‍ കയ്യോന്നിക്ക് കഴിവുണ്ട്. മുടിവളരുന്നതിനും ശിരോരോഗങ്ങള്‍ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന കയ്യോന്നി എണ്ണ നല്ല ഉറക്കം നല്‍കും. . കയ്യോന്നി,പനിക്കൂര്‍ക്ക ഇവയുടെ സ്വരസവും പച്ചമഞ്ഞളും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ കുട്ടികളുടെ മുടിയഴകും ശരീരബലവും കൂട്ടും. ജലദോഷം വരാതിരിക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചക്ക് എണ്ണ കാച്ചാനും മുടികൊഴിച്ചില്‍ തടയാനും താളിയായും കയ്യോന്നി ചേര്‍ക്കുന്നു. ശരീരത്തിന്റെ തണുപ്പിനും, രക്തചംക്രമണത്തിനും ത്വക്ക് രോഗങ്ങള്‍ക്കും ഗുണപ്രദമാണ്. ശരീരഹേമങ്ങള്‍ക്കെതിരെ കയ്യോന്നി സ്വരസത്തില്‍ ആട്ടിന്‍കരള്‍ വിധിപ്രകാരം വഴറ്റി സേവിക്കുന്നത് വളരെ ഫലപ്രദമാണ്. കയ്യോന്നിനീര് അല്പം ആവണക്കെണ്ണ ചേര്‍ത്ത് ആഴ്ചയില്‍ രണ്ടുനേരം സേവിച്ചാല്‍ ഉദരകൃമി ഇല്ലാതാകും കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് ഒരു ടേബിള്‍ സ്പൂണ്‍ വീതം പതിവായി സേവിച്ചാല്‍ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും പലമടങ്ങ് വര്‍ദ്ധിക്കും.
കയ്യോന്നി സമൂലം അരച്ചു പഴിഞ്ഞ നീര് അഞ്ചു മില്ലി വീതം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും പതിവായി കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് വളരെയധികം ഗുണം ചെയ്യുന്നു. സമൂലം കഷായം നല്ല ഒരു കരള്‍ടോണിക്കാകുന്നു. കരള്‍ സംബന്ധമായ മരുന്നുകളില്‍ ഈ സസ്യം ഒരു പ്രധാന ചേരുവയാണ്. കഞ്ഞുണ്ണി അരച്ചു മോരില്‍ കലക്കി കഴിച്ചാല്‍ ഒച്ചയടപ്പ് മാറും. ചുമ, വലിവ് എന്നിവക്ക് കയ്യോന്നി നീരില്‍ കടുക്കത്തോട് അരച്ച് കലക്കി കുടിക്കുക. അര്‍ശസിനും നല്ലതാണ്. കഞ്ഞുണ്ണി നീരില്‍ എള്ള് അരച്ച് കലക്കിയ വെള്ളം കവിള്‍ കൊണ്ടാല്‍ ഇളകിയ പല്ല് ഉറക്കും.
87) ബ്രഹ്മി (Bacopa monnieri)
ബ്രഹ്മി ഔഷധരംഗത്തെ ഒറ്റയാനാണ്. സമാന്തരങ്ങളില്ലാത്ത ഉന്നതനാണ്. ശാരീരിക അവശതകളും, അസുഖങ്ങളും മാറുവാനുള്ള ഔഷധമായിട്ടല്ല ബ്രഹ്മി ഉപയോഗിക്കുന്നത്. ബുദ്ധിവികാസമാണ് ബ്രഹ്മി നല്കുന്നത്. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന്ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. ഈ അത്ഭുത സസ്യത്തിന്റെ ഗുണഗണങ്ങള്‍ സഹസ്രയോഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടിയമാത്രയില്‍ വിരേചനം ഉണ്ടാവും എന്ന ഒരു ദോഷവശവും ബ്രഹ്മിക്കുണ്ട്.
ബ്രഹ്മിയുടെ ഔഷധഗുണം സമൂലമാണ്. ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍നല്ലതാണിത്. പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാര രോഗത്തിനും ഭ്രാന്തിന്റെ ചികിത്സക്കും,ബുദ്ധിവികാസത്തിനും, മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു. ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.
ബ്രഹ്മി അരച്ച് മഞ്ചാടി വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുക. ഓരോന്നും വീതം കറന്നയുടനെയുള്ള ചൂടോടുകൂടിയ പാലില്‍ അരച്ച് കലക്കി പതിവായി കാലത്ത് സേവിക്കുക. ഓര്‍മ്മക്കുറവിന് നല്ലതാണ്. ബ്രഹ്മിനീര് പാലിലോ നെയ്യിലോ ദിവസേന രാവിലെ സേവിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ്സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് 5 ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം.
ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും. കുട്ടികളുടെ സംസാരശേഷി വ്യക്തമാകാന്‍ വേണ്ടിയും ഉപയോഗിക്കും. . ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും. ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൌവ്വനം നിലനിര്‍ത്താം. ബ്രഹ്മി അരച്ചുപുരട്ടിയാല്‍ അപക്വമായ വൃണങ്ങള്‍ പെട്ടെന്ന് പഴുത്തു പൊട്ടും. പ്രമേഹം, ക്ഷയം , വസൂരി,നേത്രരോഗങ്ങള്‍ എന്നിവക്കും ഉപയോഗിക്കുന്നു. ബ്രഹ്മി അരച്ച് പഥ്യമില്ലാതെ ദിവസവും ആദ്യാഹാരമായി കഴിച്ചാല്‍ പ്രമേഹം കുഷ്ഠം എന്നിവക്ക് ഫലപ്രദമാണ്. ഉണങ്ങിയ ബ്രഹ്മിയില പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്ത ശുദ്ധീകരണത്തിന് നല്ലതാണ്. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതവണ്ണം കുറയും.

‌ ദിവസവും കുറച്ച് ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘകാലം ജീവിക്കാവുന്നതാണ്. സാരസ്വതാരിഷ്ടം, പായാന്തക തൈലം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്. ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ലഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. ഉഴുതു മറിച്ച് പച്ചില, ജൈവവളംഎന്നിവ ചേര്‍ത്ത് കൊത്തിയിളക്കി വെള്ളം കെട്ടി നിര്‍ത്തി പാടം ഒരുക്കുകയാണ് കൃഷിയുടെ ആദ്യപടി.ഇത് നിലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 3 ടണ്‍ ജൈവവളം ചേര്‍ത്തിളക്കി 4 ഇഞ്ച് നീളമുള്ളനടീല്‍ വസ്തു നടുകയോ വിതറുകയോ ചെയ്യുക. 6 മാസം കൊണ്ട് വളര്‍ന്നുവരും. ഒരാഴ്ചയ്ക്കു ശേഷം വെള്ളംഭാഗികമായി തുറന്ന് വിട്ട് ഏക്കറിന് 500 കിലോ വീതം കുമ്മായം ചേര്‍ത്തിടുക. നാലഞ്ചു ദിവസങ്ങള്‍കഴിഞ്ഞ് വെള്ളം പാകത്തിനു നിര്‍ത്തി വേരോടു കൂടി പറിച്ചെടുത്ത ബ്രഹ്മി വിതറിയിടുക എന്നതാണ് നടീല്‍ രീതി. വേരു പിടിക്കുന്നതു വരെ വെള്ളം നിയന്ത്രിക്കണ്ടത് അത്യാവശ്യമാണ്. ബ്രഹ്മി വളര്‍ന്നുതുടങ്ങിയാല്‍ ആവശ്യാനുസരണം വെള്ളം നിര്‍ ത്തേണ്ടത് അത്യാവശ്യമാണ്. കള പറിക്കല്‍യഥാസമയങ്ങളില്‍ ചെയ്യുവാന്‍ സാധിക്കുകയും വേണം. നട്ട് 4 മാസത്തിനു ശേഷംവിളവെടുക്കാവുന്നതാണ്. ബ്രഹ്മി പറിച്ചെടുക്കുകയാണ് പതിവ്. പൊട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന്അവ വീണ്ടും വളര്‍ന്നു കൊള്ളും. ഓരോ പ്രാവശ്യവും വിളവെടുപ്പിനു ശേഷം വെള്ളം നിയന്ത്രിച്ച്ചാണകപ്പൊടി, ചാരം, നല്ലവണ്ണം പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു കൊടുക്കുന്നത് ശക്തിയായിബ്രഹ്മി വീണ്ടും വളരുന്നതിന് സഹായിക്കും. ഒരു വര്‍ഷത്തില്‍ 4 പ്രാവശ്യം വിളവെടുപ്പ്നടത്താവുന്നതാണ്. പറിച്ചെടുത്ത ബ്രഹ്മി പച്ചയായിത്തന്നെ വിപണനം നടത്താം. മൂന്നു വര്‍ഷംകഴിഞ്ഞാല്‍ മൊത്തം പറിച്ച് പുതുകൃഷി ചെയ്യാം. നല്ല നനവുള്ള മണ്ണിലെ ബ്രഹ്മിവളരുകയുള്ളൂ.

88) രാമച്ചം

വിഖ്യാതമായ ഒരു ഇന്ത്യന്‍ പുല്ലിനമാണ് രാമച്ചം. വനമേഖലയിലെ പുല്‍മേടുകളില്‍ കണ്ടുവരുന്നവയാണെങ്കിലും വ്യാവസായിക പ്രാധാന്യമുള്ളതിനാല്‍ തോട്ടങ്ങളായും വളര്‍ത്തിവരുന്നുണ്ട്. മണ്ണൊലിപ്പു തടയാന്‍ പറ്റിയ നല്ലൊരു സസ്യമാണിത്. വെറ്റിവെരിയ സിസനോയിഡെസ്(Vetiveria Zizanoides (Lin.) Nash.) എന്നാണ് രാമച്ചത്തിന്റെ ശാസ്ത്രനാമം. വെറ്റിവെര്‍ (Vetiver) എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു. ഒരു മീറ്ററില്‍ താഴെ മാത്രം ഉയരത്തില്‍ വളരുന്ന പുല്ലിന്റെ വേരുകളില്‍ വാസനതൈലം അടങ്ങിയിട്ടുണ്ട്. വളരെ സമൃദ്ധമായി വളരുന്ന ഈ നാരുവേരുപടലമാണ് ഔഷധമായും കരകൗശലവസ്തുവായും ഉപയോഗിക്കുന്നത്. രാമച്ചവേരുകൊണ്ടുള്ള വിശറി വിഖ്യാതമാണ്. ഇതുകൂടാതെ ചെരുപ്പ്, തൊപ്പി, തലയിണ, പായ, മെത്ത, തട്ടി, കര്‍ട്ടനുകള്‍ , കാര്‍കുഷ്യനുകള്‍ , സീറ്റ് കവറുകള്‍ തുടങ്ങിയ വിവിധ തരം ഉല്‍പന്നങ്ങളും രാമച്ച വേരു കൊണ്ട് ഉണ്ടാക്കുന്നു. വിദേശവിപണികളെ ലക്ഷ്യംവെയ്ക്കുന്ന ഈ ഉല്പന്നങ്ങള്‍ക്ക് നല്ല വിലയാണ്. വേരുവാറ്റി ശേഖരിക്കുന്ന തൈലത്തിനും അന്താരാഷ്ട്രാ പ്രശസ്തിയും വിലയുമുണ്ട്. മറ്റു പുല്‍ച്ചെടികളെപ്പോലെ മാതൃസസ്യത്തില്‍ നിന്നും വേര്‍പ്പെടുത്തിയെടുക്കുന്ന ചെറുതൈകള്‍ നട്ട് പുനരുല്പാദനം നടത്താം. വളക്കൂറുള്ള പുഴയോരമണ്ണാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യം.

ഉഷ്ണ രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും പ്രതിവിധിക്കുള്ള ഔഷധ ചേരുവ, സുഗന്ധതൈലംഎടുക്കുന്നതിനും ദാഹശമനി, കിടക്ക നിര്‍മ്മാണം എന്നിവക്കും ഉപയോഗിക്കാം. ശരീരത്തിന്തണുപ്പേകാന്‍ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന്റെ വേരാണ് ഔഷധത്തിനായിഉപയോഗിക്കുന്നത്. ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് വേദനയുള്ളപ്പോള്‍ പുരട്ടുക. വാതരോഗം, നടുവേദന എന്നിവയ്ക്കെതിരെ രാമച്ചമെത്തയും പായും ഫലപ്രദമായി ഉപയോഗിക്കാം. വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാന്‍ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം.
89) ആര്യവേപ്പ്
ആര്യവേപ്പ് – ആര്യന്‍ എന്നാല്‍ ശ്രേഷ്ഠന്‍ എന്നാണര്‍ത്ഥം. ഏറ്റവും ശ്രേഷ്ഠമായ വൃക്ഷത്തിന് ഭാരതീയര്‍ നല്കിയ പേരാണ്. ആര്യവേപ്പ് പേരു നല്കുക മാത്രമല്ല, ഇതിന്റെ ഗുണഗണങ്ങളും 5000 വര്‍ഷം മുമ്പേ ഋഷിമാര്‍ പറഞ്ഞുവെച്ചു. പ്രഥമ വേദമായ ഋഗ്വേദത്തില്‍ തന്നെ വേപ്പിന്റെ ഗുണങ്ങള്‍ പറയുന്നുണ്ട്. ചരകന്റെയും ശുശ്രൂതന്റെയും സംഹിതകളിലും കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും വേപ്പിന്റെ ഔഷധ സമൃദ്ധി വിവരിക്കുന്നുണ്ട്. ആയുര്‍ വേദഗ്രന്ഥങ്ങളില്‍ വേറെയും ഇതിനെക്കുറിച്ച് വര്‍ണ്ണിക്കുന്നുണ്ട്. വടക്കെ ഇന്ത്യയില്‍ പലഭാഗത്തും ഇന്നും ആര്യവേപ്പിനെ മഹാലക്ഷ്മിയായി കരുതി ആരാധിക്കുന്നു.
ഇന്ത്യയിലുടനീളം വ്യാപകമായി കണ്ടു വരുന്ന ഔഷധ സസ്യമാണ് വേപ്പ്. വേദപുരാണങ്ങളുടെ കാലം മുതലേ വൃക്ഷശ്രേഷ്ഠന്‍ എന്ന മഹത്വം പേറി നില്‍ക്കുന്ന ഭാരതീയ വൃക്ഷമാണ് ആര്യവേപ്പ്. അടിമുടി ഔഷധഗുണവും സാമ്പത്തിക മൂല്യവുമുള്ളതുകൊണ്ട് ഇതിനെ ആര്യന്‍ എന്നു വിളിക്കുന്നു. മിലിയേസിസസ്യകുടുംബത്തില്‍ ആര്യവേപ്പിന്റെ സഹോദരങ്ങളായി മലവേപ്പ്, മലവേമ്പ് എന്നീ വൃക്ഷങ്ങളുമുണ്ട്. അഭിധാന, തിക്തക, നിംബ എന്ന സംസ്കൃത നാമങ്ങളിലാണ് അറിയപ്പെടുന്നത്. അസഡിററ്റ ഇന്‍ഡിക ജസ്സ് (Azadirachta Indica juss) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ആര്യവേപ്പ് സര്‍വ്വരോഗങ്ങളും ശമിപ്പിക്കുന്ന ഔഷധമായി അറിയപ്പെടുന്നു. ഏതാണ്ട് 12 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒരുനിത്യഹരിത വൃക്ഷമാണിത്. കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങള്‍ക്ക്വിശേഷപ്പെട്ടതാണ്. ആര്യവേപ്പിന്റെ കായകള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്.
ഇലപൊഴിയും വനങ്ങളിലും വരണ്ട പ്രദേശങ്ങളിലും നന്നായി വളരുന്ന ഇടത്തരം വൃക്ഷമാണ് വേപ്പ്. ദന്തുരമായ വക്കോടുകൂടിയ ഇലകള്‍ക്ക് കടുംപച്ച നിറമായിരിക്കും. വളരെയേറെ കയ്പ്പുരസമാണ് ഇലയ്ക്ക്. ഇതിന്റെ തടി ഈടും ഉറപ്പുമുള്ളതാണ്. ഇല, എണ്ണ, വിത്ത് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. പനി മുതല്‍ എയ്ഡ്സ് വരെയുള്ള നിരവധി രോഗങ്ങള്‍ക്കെതിരെ ഇതിന്റെ ഔഷധവീര്യം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാരതീയ ചികിത്സാരീതിയിലും വേപ്പ് ഒരു സര്‍വ്വരോഗ സംഹാരിയാണ്. വേപ്പെണ്ണയ്ക്ക് ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുണ്ട്. ഇതിന്റെ പിണ്ണാക്ക് ഒന്നാന്തരം ജൈവവളമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ടൂത്ത് ബ്രഷ് ആണ് വേപ്പിന്‍കമ്പ്. ഇതുകൊണ്ട് പല്ലുതേക്കുമ്പോള്‍ പേസ്റ്റ് ആവശ്യമില്ല. വേപ്പിലത്തൊലിയും കറുവാപ്പട്ടയും കഷായമാക്കി കുടിച്ചാല്‍ വിശപ്പില്ലായ്മയും ക്ഷീണവും മാറും. തൊലി കഷായം വെച്ച് കുരുമുളകുപൊടി ചേര്‍ത്തു സേവിച്ചാല്‍ പനി മാറും. വേപ്പില അരച്ച് തേനില്‍ ചേര്‍ത്ത് സേവിച്ചാല്‍ കൃമിശല്യം മാറും.
മഞ്ഞപ്പിത്തത്തിന് ഈ സസ്യം വളരെയധികം ഗുണം ചെയ്യുമെന്ന് ആയുര്‍ വേദവും നാട്ടുവൈദ്യവുംപറയുന്നുണ്ട്. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ഈ സസ്യം. ഈഔഷധസസ്യത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇലയുംതൊലിയും കായും ഔഷധയോഗ്യമാണ്. രോഗാണുക്കളെ നശിപ്പിക്കുവാന്‍ കഴിവുള്ള ആര്യവേപ്പ് കീടനാശിനികൂടിയാണ്. വിഷാണുക്കളെയും രോഗബീജങ്ങളെയും നശിപ്പിക്കാനുള്ള വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെക്കാലങ്ങള്‍ക്ക് മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കുവാനുള്ള അത്ഭുതശക്തി വേപ്പിലക്കുണ്ട്.
പല്ലുവേദന, മോണപഴുപ്പ്, ജ്വരം, പൂപ്പല്‍ എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി വേപ്പ് ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം – 10 മില്ലി ലിറ്റര്‍ വീതം വേപ്പിലനീരും തേനും ചേര്‍ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക. ചിക്കന്‍പോക്സിന് ആര്യവേപ്പ് അരച്ച് ദേഹത്ത് തേച്ചുകൊടുക്കാം. ഇല താരനെതിരെ എണ്ണ കാച്ചാന്‍ വേണ്ടി ഉപയോഗിക്കുന്നു. മുഖക്കുരു മാറുന്നതിന് ഇലയും മഞ്ഞളും അരച്ച് തേക്കുന്നു. ഒരു പിടി വേപ്പിലയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം കൊണ്ട് രാവിലെ ഉണര്‍ന്നാലുടന്‍ ആ വെള്ളത്തില്‍ മുഖം കഴുകുക. ഉളുക്കിന് വേപ്പെണ്ണ ഉപയോഗിക്കും. വേപ്പില കൊമ്പുകളോടെ ഒടിച്ച് കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതും, വേപ്പില പുകയ്ക്കുന്നതും കൊതുകുകളെ അകറ്റും. വേപ്പിലയും മഞ്ഞളും കടുകെണ്ണയില്‍ ചാലിച്ച് ലേപനമായി ഇട്ടാല്‍ ചൊറി ശമിക്കും. അഞ്ചാം പനിക്ക് വേപ്പിലയും കുരുമുളകും കൂടി സമം അരച്ചുരുട്ടിയത് നെല്ലിക്ക വലിപ്പം രണ്ടു നേരം വീതം മൂന്നു ദിവസം കഴിക്കുക. വസൂരി വന്നു സുഖപ്പെട്ട ശേഷം വേപ്പിലയും പച്ചമഞ്ഞളും കൂടി ചതച്ച് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. രക്തം ശുദ്ധമാവുകയും വസൂരി കലകള്‍ മായുകയും ചെയ്യും. വേപ്പെണ്ണവാതരോഗത്തെ ഇല്ലാതാക്കും. വേപ്പിന്‍ തൊലിക്കഷായം മലമ്പനി ചികിത്സക്കായി ഉപയോഗിക്കുന്നു. വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകിയാല്‍ താരന്‍, മുടികൊഴിച്ചില്‍ എന്നിവഇല്ലാതാകും. വേപ്പില അരച്ചു കഴിക്കുന്നത് ആമാശയത്തിലെയും കുടലുകളിലെയും രോഗങ്ങള്‍ക്ക് കുറവുണ്ടാകും. വേപ്പെണ്ണ വയറിലെ കൃമികളെ നശിപ്പിക്കുന്നു, വിഷ ജന്തുക്കള്‍ കടിച്ചാല്‍ വേപ്പിലയും മഞ്ഞളും കൂടി അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് വിഷശമനത്തിനും വിഷത്തില്‍ നിന്നുള്ള മറ്റുപദ്രവങ്ങള്‍ക്കും നല്ലതാണ് ഇലയുടെയും പട്ടയുടെയും കഷായം കൊണ്ടുള്ള കഴുകല്‍ വ്രണങ്ങള്‍ക്കും ചര്‍മ്മ രോഗങ്ങള്‍ക്കുംഉത്തമമാണ്. വസൂരി, ചിക്കന്‍ പോക്സ് എന്നീ രോഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ വേപ്പിലകൊണ്ട് തൊലിപ്പുറം ഉരസുന്നത് നല്ലതാണ്. ഉദരകൃമി നശിക്കാന്‍ 10 മി.ലി വേപ്പെണ്ണയില്‍ അത്ര തന്നെ ആവണക്കെണ്ണ ചേര്‍ത്ത് രാവിലെവെറുംവയറ്റില്‍ കുടിച്ചാല്‍ ഉദരകൃമി നശിക്കും. ചൊറി,ചിരങ്ങ് എന്നിവ ശമിപ്പിക്കാനും വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഉപയോഗിച്ചാല്‍മതി. വേപ്പില ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ പൊടി ഒരു ഗ്ലാസ്സ് പാലിലോ ചുടുവെള്ളത്തിലോഏഴുദിവസം കഴിക്കുകയാണെങ്കില്‍ കൃമിശല്യം ഒഴിവാക്കുന്നതാണ്.
സാധാരണ കുളിക്കാനുള്ള വെള്ളത്തില്‍ വേപ്പിലയിട്ട് വെക്കുന്നത് നല്ലതാണ്. ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു. അണു നാശകമാണ്. ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി വെള്ളംതിളപ്പിച്ചു കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍, നീര് എന്നിവയില്ലാതാവും. രക്തശുദ്ധിയുണ്ടാകും. മുറിവ്, കൃമി എന്നിവയെ നശിപ്പിക്കും. വളംകടിക്ക് വേപ്പിലയും മഞ്ഞളും കൂടി അരച്ച് കാലില്‍ പുരട്ടുക. വേപ്പിന്റെ തണ്ട് ചതച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കാം. വായിലെ അണുക്കളെ നശിപ്പിക്കുന്നു. ആര്യവേപ്പില അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍ പതിവായി കാലത്ത് കഴിച്ചാല്‍ കൃമിശല്യം ഇല്ലാതാവും. പ്രമേഹമുള്ളവര്‍ വേപ്പില കഴിച്ചാല്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്. ഉദരസംബന്ധമായ രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, മുറിവുകള്‍ എന്നിവക്ക് ഉപയോഗിക്കുന്നു. വേപ്പില്‍ നിന്നും ലഭിക്കുന്ന മരക്കറ ഉന്മേഷവും ഉത്തേജനവും നല്‍കുന്ന ഔഷധമാണ്. രക്തശുദ്ധീകരണത്തിന് ഇതു സഹായിക്കുന്നു. 150 ഗ്രാം വേപ്പെണ്ണയില്‍ 30 ഗ്രാം കര്‍പ്പൂരം അരച്ച് കലക്കി മൂപ്പിച്ചെടുക്കുന്ന തൈലം വാതം,മുട്ടുവീക്കം, പുണ്ണ് എന്നിവക്ക് ഫലപ്രദമാണ്. മൃഗങ്ങളുടെ ആഹാരമായും അവയുടെ ആരോഗ്യസംരക്ഷണത്തിനും വേപ്പ് ഉപയോഗിച്ചുവരുന്നു. ആധുനിക മൃഗചികിത്സയില്‍ പ്രമേഹത്തിനെതിരെയും ബാക്ടീരിയ, വൈറസ് എന്നിവ മൂലമുള്ളരോഗങ്ങള്‍ക്കും വയറിലും കുടലിലുമുണ്ടാകുന്ന വിരകള്‍, അള്‍സര്‍ എന്നിവക്കെതിരെയും വേപ്പിന്റെ സത്ത് ഫലപ്രദമായി ഉപയോഗിക്കുന്നു.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ജൈവ കീടനാശിനികള്‍‍ നിര്‍മ്മിക്കുന്നതിനായി വേപ്പിലവിത്ത് എന്നിവ ഉപയോഗിക്കുന്നു. ജൂണ്‍‍ മുതല്‍‍ ഓഗസ്റ്റ് മാസം വരെയുള്ള സമയത്താണ് വേപ്പിന്റെവിത്തുകള്‍ വിളഞ്ഞ് പാകമാകുന്ന സമയം. ഈസമയത്ത് മരച്ചുവട്ടില്‍‍ പഴുത്ത് വീഴുന്ന വേപ്പിന്‍‍ കായ്കള്‍ ഉണക്കി സൂക്ഷിച്ച് വെയ്ക്കാം.
90) ആടലോടകം
ഭാരതത്തിന്റെ ഔഷധപാരമ്പര്യത്തിന്റെ മുഖ്യകണ്ണികളിലൊന്നാണ് ആടലോടകം. സമൂലം ഔഷധഗുണം മൂലം ഒട്ടുമിക്ക ആയുര്‍വേദ ഗ്രന്ഥങ്ങളിലും ഈ ഔഷധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആഡത്തോഡ വസിക്ക (Adhatoda Vasica Nees) എന്ന പേരിലറിയപ്പെടുന്ന വലിയ ആടലോടകവുംആഡത്തോഡ ബെഡോമിയൈ (Adhatoda beddomei Clark) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ചെറിയ ആടലോകവുമുണ്ട്. ഇതില്‍ ചെറിയ ആടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍. ആടുതൊടാപ്പാല എന്ന വിളിപേരില്‍ നിന്നാണ് ഈ സസ്യത്തിന് ആഡത്തോഡ ( Adhatoda) എന്ന ശാസ്ത്രനാമം ലഭിച്ചത്. ഈ ചെടികളുടെ വേരുകളിലുള്ള വീര്‍ത്തഗ്രന്ഥികളാണ് മലബാര്‍ നട്ട് (Malabar nut) എന്ന് ഇംഗ്ലീഷ് വിളിപ്പേരിന് കാരണം. ഏതു കാലാവസ്ഥയിലും പരിസ്ഥിതിയിലും ഇത് വളര്‍ത്താം. കയ്പുരസമുള്ള കറ ധാരാളമായുള്ള ഈ ചെടി കന്നുകാലികള്‍ തിന്നാറില്ല. ആസ്തമക്കും കഫക്കെട്ടിനുമുള്ള ദിവ്യൗഷധമാണ് ആടലോടകം. ഏതാനും മീറ്റര്‍ ഉയരം വെയ്ക്കുന്ന ഈ കുറ്റിച്ചെടി കമ്പുനട്ടോ വിത്തുപാകിയോ കിളിര്‍പ്പിക്കാം. രക്തസ്രാവത്തിനെതിരായ അലോപ്പതി ഔഷധങ്ങള്‍ ഈ ചെടിയില്‍ നിന്നും എടുക്കുന്നുണ്ട്. ആയുര്‍വേദ വിധിപ്രകാരം രൂക്ഷഗന്ധവും ശീതവീര്യവുമുള്ളതാണ് ആടലോടകം. ഇലയില്‍ ബാഷ്പശീലത്വമുള്ള സുഗന്ധതൈലമുണ്ട്. കഫനിവാരണത്തിനുള്ള ഒരു അലോപ്പതി ഔഷധം ഈ സസ്യത്തില്‍ നിന്നും ഉല്പാദിപ്പിച്ചുവരുന്നു. രോമാവൃതമായ തളിരിലകളും നിത്യഹരിത സ്വഭാവവും ചെടിയെ തിരിച്ചറിയാന്‍ സഹായിക്കും. ഇലച്ചാറും തേനും ഓരോ സ്പൂണ്‍ വീതം ചേര്‍ത്ത് സേവിച്ചാല്‍ ചുമ ശമിക്കും. ഇലയുടെ നീര് ശര്‍ക്കര ചേര്‍ത്ത് കഴിച്ചാല്‍ അമിതാര്‍ത്തവം മാറും. ഇലയുടെ നീര് ചെറുചൂടാക്കി സേവിച്ചാല്‍ ശ്വാസകോശരോഗങ്ങളും പനിയും മാറും.
ഛര്‍ദ്ദി, കാസം, രക്തപിത്തം, ചുമ, തുമ്മല്‍ , കഫക്കെട്ട് എന്നിവക്കും ശ്വാസംമുട്ടല്‍ , ആസ്തമ, രക്തംതുപ്പല്‍, പനി, ഛര്‍ദി, കഫപിത്ത ദോഷങ്ങള്‍, വായുക്ഷോഭം, വയറുവേദന എന്നിവയെ ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്. ക്ഷയത്തിനും, ബുദ്ധിശക്തിക്കും, രക്തപിത്തത്തിനും നല്ല പ്രതിവിധിയാണ്. വയറുവേദനക്കും ഔഷധമായി ഉപയോഗിക്കുന്നു.
ഇതിന്റെ വേര് കഷായം വെച്ചുകുടിച്ചാല്‍ കൈകാലുകള്‍ ചുട്ടുനീറുന്നത് മാറും. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്. ഉണങ്ങിയ ഇല തെറുത്തുകത്തിച്ച് പുകവലിച്ചാല്‍ ആസ്തമയ്ക്ക് ആശ്വാസം ലഭിക്കും. ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ രക്തപിത്തം വിടും. ആടലോടകം സമൂലം കഷായം വെച്ച് 2 നേരം കൂടിച്ചാല്‍ രക്താതിസാരം ഭേദമാകും. ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് കോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ നെഞ്ച് വേദനയും ചുമയും കുറയും. ആടലോടക നീരും ജീരകവും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ കഫക്കെട്ട്, ചുമ എന്നിവ ശമിക്കും. ആടലോടകത്തിന്റെ നീരും കോഴിമുട്ടയുടെ വെള്ളയും നന്നായി വേവിച്ച് കഴിച്ചാല്‍ ചുമ ഭേദമാകും.
ചെറിയ ആടലോടകത്തിന്റെ ഇല നീരില്‍ ഉണക്കി കഷായം വെച്ച് പഞ്ചസാര ചേര്‍ത്ത് സിറപ്പ് രൂപത്തിലാക്കി സേവിച്ചാല്‍ ചുമ, ബ്രോങ്കൈറ്റിസ്, കഫക്കെട്ട് എന്നിവ ശമിക്കും. ആടലോടകത്തിന്റെ ഇലയുടെ നീര് ഓരോ ടേബിള്‍ സ്പൂണ്‍ വീതം അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്ന്നേരം വീതം കുടിച്ചാല്‍ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും. ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി, ആടലോടകം എന്നിവ സമമെടുത്ത് 200 മി.ലി വെള്ളത്തില്‍ കഷായം വെച്ച് 50 മി.ലി ആക്കി വറ്റിച്ച് 25 മി..ലി വീതം രണ്ടു നേരം തേന്‍ ചേര്‍ത്ത് പതിവായി കുടിച്ചാല്‍ചുമ,ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും.
വരണ്ട ചുമ, ക്ഷീണം എന്നിവ മാറാന്‍ ആടലോടകത്തിന്റെ ഇല 50 ഗ്രാം, പഴുത്ത ഒരു കൈതച്ചക്കകൊത്തിയരിഞ്ഞ് ഒരു മുറി തേങ്ങാപ്പീര ചേര്‍ത്ത് പ്രഷര്‍ കുക്കറിലിട്ട് ആവി പോവാതെ വേവിക്കുക.അതില്‍ 500 ഗ്രാം കല്‍ക്കണ്ടമിട്ട് വീണ്ടും ചൂടാക്കി എടുക്കുക. ഇത് 10 മുതല്‍ 15 ഗ്രാം വരെ ദിവസവും നാല്നേരം കഴിക്കുക. ആടലോടകം സമൂലം 900 ഗ്രാം, തിപ്പല്ലി 100 ഗ്രാം എന്നിവ 4 ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് ഒരുലിറ്ററാക്കി വറ്റിച്ച് അതില്‍ 250 മി.ലി നെയ്യ് ചേര്‍ത്ത് വിധി പ്രകാരം കാച്ചി സേവിച്ചാല്‍ ചുമ, രക്തത്തോടുകൂടിയ കഫം ചുമച്ച് തുപ്പല്‍ എന്നിവ മാറിക്കിട്ടും.
ആടലോടകത്തിന്റെ നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് സേവിക്കകയാണെങ്കില്‍‍ കഫംഇല്ലാതാവുന്നതാണ്. തണലില്‍‍ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേര്‍ത്ത് ചുമയ്ക്ക്ഉപയോഗിക്കാം. ചെറിയ ആടലോടകത്തിന്റെ ഇലച്ചാറില്‍ സമം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ രക്തം തുപ്പുന്ന രോഗം ഒരാഴ്ച കൊണ്ട് ശമിക്കും. ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്ക് കീഴില്‍ പുരട്ടിയാല്‍ പ്രസവം വേഗം നടക്കും. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ആടലോടകത്തില്‍ നിന്ന് തയ്യാറാക്കുന്നവാസിസെന്‍ എന്ന മരുന്ന് ഉപയോഗിക്കുന്നു.
കൃഷിക്കും ഒരുത്തമ സുഹൃത്താണ് ഈ സസ്യം. കുമിളുകള്‍ , ബാക്ടീരിയകള്‍, കീടങ്ങള്‍ ഇവയെ ശമിപ്പിക്കാന്‍ ആടലോടകത്തിനു കഴിവുണ്ട്. അതുകൊണ്ട് പൂച്ചെടികള്‍ക്കും മറ്റും ആടലോടകത്തിന്റെ ഇലവെന്ത് ആറിയ വെള്ളം കീടനാശിനിയായി ഉപയോഗിക്കാം
91) തുളസി
ഒരു മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന തുളസി അപൂര്‍വ ഔഷധഗുണങ്ങളുടെ കലവറയാണ്. നീലകലര്‍ന്ന പച്ചനിറമുള്ള കൃഷ്ണതുളസിയാണ് കൂടുതല്‍ ഗുണസമ്പുഷ്ടം. പ്രതിരോധശേഷി കൂട്ടാനും ശ്വാസകോശരോഗങ്ങള്‍ കുറയ്ക്കാനും ഇതിന് കഴിവുണ്ട്. ആയുര്‍വേദവിധിപ്രകാരം കടുരസവും രൂക്ഷഗുണവും ഉഷ്ണവീര്യവുമാണ് തുളസിക്കുള്ളത്. ഇംഗ്ലീഷില്‍ ഹോളി ബേസില്‍ (Holy Basil) എന്ന പേരിലറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം ഒസിമം സാങ്റ്റം (Ocimum Sanctum Linn.) എന്നാണ്. അത്യുത്കൃഷ്ടമായ ഒരു ഔഷധിയാണ് തുളസി.
ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുകയും മൂത്രാശയത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യും. തുളസിനീരില്‍ മഞ്ഞള്‍ അരച്ചുപുരട്ടിയാല്‍ ചിലന്തി-തേള്‍ വിഷം മാറും. ഉള്ളില്‍ കഴിക്കുന്നതും നല്ലതാണ്. വേരിന്റെ കഷായം മലമ്പനി അടക്കമുള്ള വൈറല്‍ പനികളെ മാറ്റും. ഇലപിഴിഞ്ഞനീര് ചെവിക്കുത്തിന് ചെവിയിലൊഴിക്കുന്നത് നല്ലതാണ്. ഇലനീര് മൂന്നുനേരവും കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ് പകര്‍ന്ന് കിട്ടുകയില്ല. ചെങ്കണ്ണ് ഉള്ളവര്‍ ഇലനീര് 3 മണിക്കൂര്‍ ഇടവിട്ട് ഒഴിച്ചാല്‍ വേഗം മാറിക്കിട്ടും. വിഷജീവികള്‍ കടിച്ചാല്‍ തുളസി അരച്ച് മുറിവില്‍ വെക്കാം. തുളസിയുടെ ഇല, പൂവ്, മഞ്ഞള്‍, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷജീവികള്‍കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാം വീതം ദിവസം മൂന്ന് നേരം എന്നകണക്കില്‍ 7 ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണമായും നശിക്കും. ചിലന്തിവിഷത്തിന് ഒരു സ്പൂണ്‍തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടുക.
മുഖസൌന്ദര്യത്തിനും, മുഖക്കുരു മാറുന്നതിനും ഉപയോഗിക്കുന്നു. മുഖക്കുരുവിന് തുളസിയില നീര്‍ പുരട്ടിഅരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. തുളസിയിലയും പാടക്കിഴങ്ങും ചേര്‍ത്തരച്ച് പുരട്ടിയാല്‍ മുഖക്കുരുമാറും. തുളസിയില പിഴിഞ്ഞനീര് ഓരോ സ്പൂണ്‍ വീതം ദിവസവും രാവിലെയും വൈകീട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമക്കു വളരെനല്ലതാണ്. ചുമ, കഫക്കെട്ട് എന്നിവക്ക് തുളസിയില നീര്, ചുവന്നുള്ളിനീര്, തേന്‍‍ എന്നിവ ഓരോ സ്പൂണ്‍‍വീതം സമം ചേര്‍ത്ത് രണ്ടു നേരം വീതം കുടിക്കുക. തുളസിനീരില്‍ കുരുമുളക് ചേര്‍ത്തു കഴിച്ചാല്‍ പനി മാറുന്നതാണ്. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിച്ചാല്‍ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്‍ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത്തടയാന്‍ സഹായിക്കും. തുളസിനീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് കുറവുണ്ടാകും. തുളസിനീര്രണ്ടുനേരവും കഴിക്കുന്നത് ജലദോഷത്തിനും വളരെ നല്ലതാണ്. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച്നാസികാചൂര്‍ണമായി ഉപയോഗിച്ചാല്‍ ജലദോഷം,മൂക്കടപ്പ് എന്നിവ ശമിക്കും. ജലദോഷത്തിന്തുളസിയില ചവച്ചരച്ച് തിന്നുക.
നീരിറക്കത്തിന് തുളസിനീരും പുളിയിലയും ചെമ്പരത്തിയും കൂട്ടിച്ചേര്‍ത്ത് എണ്ണയുണ്ടാക്കി തലയില്‍‌ തേച്ചാല്‍ മതി. തുളസിയില അല്പം ഉപ്പുമായി തിരുമ്മി പിഴിഞ്ഞെടുത്ത നീര് കുടിക്കുന്നത് വിശപ്പില്ലായ്മ മാറാന്‍ നല്ലതാണ്. ചിക്കന്‍ പോക്സിന് തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേര്‍ത്ത് ദിവസവുംമൂന്ന് നേരം കുടിക്കുക. വായ് നാറ്റം മാറാന്‍ തുളസിയില കഷായം വെച്ച് പല തവണയായി കവിള്‍ കൊള്ളുക. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ്മാറും. തുളസിനീര് കണ്ണിലിറ്റിച്ചാല്‍ കണ്ണുവേദന സുഖപ്പെടും. വയറുകടിക്ക് തുളസിയില നീര് 10മില്ലി ഗ്രാം വീതം കാലത്തും വൈകീട്ടും കഴിച്ചാല്‍ മതി. തലവേദനക്ക് തുളസിയില നെറ്റിയില്‍ അരച്ചു തേച്ചാല്‍ മതി. തുളസിനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഇസ്നോഫീലിയ മാറും. തുളസിയില അല്‍പം ഉപ്പുമായി തിരുമ്മിപ്പിഴിഞ്ഞെടുത്ത നീര് കുടിച്ചാല്‍ വിശപ്പില്ലായ്മ മാറിക്കിട്ടും. കൃഷ്ണ തുളസിനീര് പതിവായി ഉപയോഗിച്ചാല്‍ അര്‍ബുദം മാറും. തുളസിനീര് ഓരോ സ്പൂണ്‍ വീതം രണ്ടു നേരം കഴിക്കുക. ആസ്തമഭേദമാകും. കൃഷ്ണതുളസി നീര് ഒരു ടേബിള്‍ സ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ശമിക്കും. തുളസിയില മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടിയാല്‍ കുഴിനഖം ഭേദമാകും. ചുമശമന ഔഷധങ്ങള്‍‍, സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയില്‍‍ തുളസി ഒരു ചേരുവയായി ഉപയോഗിക്കുന്നു.
92) കടുക്ക
ഇംഗ്ലീഷില്‍ ഗാല്‍നട്ട് ട്രീ (Gallnut Tree) എന്ന പേരിലറിയപ്പെടുന്ന കടുക്ക ടെര്‍മിനേലിയ ചെംബുല (Terminalia Chebula Retz.) എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത്. ഇലപൊഴിക്കുന്ന ഇടത്തരം വന്യവൃക്ഷമാണ് കടുക്ക. നല്ല തിളക്കമുള്ള ഇലകളും ധാരാളം കായകളും സീസണില്‍ ഉണ്ടാകും. കായയുടെ മാംസളമായ പുറംതോടാണ് ഔഷധമായി ഉപയോഗിക്കുക. മധുരവും കയ്പും കലര്‍ന്നതാണ് പുറംതോടിന്റെ രസം. ഉഷ്ണവീര്യമാണ് കടുക്കക്കുള്ളത്. അഴകും ആയുസ്സും പ്രദാനം ചെയ്യുന്നതും ലൈംഗിക വിരക്തിയുണ്ടാക്കുന്നതുമായ ഈ ഔഷധം സൂര്യതേജസ്സ് പ്രദാനം ചെയ്യുന്നു. നല്ല ദഹനശക്തിയും വിരേചനവും ഉണ്ടാക്കും. കടുക്ക കത്തിച്ച ചാരം വെണ്ണയില്‍ ചാലിച്ച് പഴകിയ വ്രണങ്ങളില്‍ പുരട്ടിയാല്‍ സുഖപ്പെടും. കടുക്കത്തോട് പൊടിച്ചതുകൊണ്ട് പല്ലുതേച്ചാല്‍ വായ് ‌നാറ്റവും മോണരോഗങ്ങളും മാറും. ദഹനക്കുറവുള്ളവര്‍ ആഹാരത്തിനു മുമ്പ് അര ടീസ്പൂണ്‍ കടുക്കപ്പൊടി ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ നല്ല വിശപ്പും ദഹനവും ലഭിക്കും.
യൌവനം നിലനിര്‍ത്തും. മലശോധന, കുഷ്ഠം, ക്ഷയം, പ്രമേഹം, അര്‍ശസ്, അമ്ലപ്പിത്തം, കഫ രോഗങ്ങള്‍ ഇവക്കെല്ലാം ഗുണം ചെയ്യും. കടുക്ക, നെല്ലിക്ക, താന്നിക്ക, ഇരട്ടിമധുരം ഇവ പൊടിച്ച് ചൂര്‍ണമാക്കി നെയ്യും തേനും ചേര്‍ത്ത് പതിവായി കഴിക്കുന്നത് എല്ലാ നേത്രരോഗങ്ങള്‍ക്കും നല്ലതാണ്. വിരേചന ഗുണമുള്ളതാണ് കടുക്ക. ദഹന ശക്തി വര്‍ദ്ധിപ്പിക്കുന്നു. രുചി ഉണ്ടാക്കുന്നു. കണ്ണിനുംഗളരോഗങ്ങള്‍ക്കും വിശേഷമാണ്. വിഖ്യാതമായ ത്രിഫലയിലെ ഒരൗഷധമാണ് കടുക്ക. പത്തമ്മയ്ക്ക് തുല്യം ഒരു കടുക്ക എന്നര്‍ത്ഥം വരുന്ന ദശമാതൃഹരീതകീ എന്നൊരു ചൊല്ല് സംസ്കൃതത്തിലുണ്ട്.
ഇത് വലിയ മരമായി വളരുന്ന ഔഷധസസ്യമാണ്. നന്നായി വിളഞ്ഞ് പാകമായി തറയില്‍ വീഴുന്ന കടുക്ക എടുത്ത് വെയിലില്‍ ഉണക്കി സൂക്ഷിക്കുക. ഈ കടുക്കയെ 48 മണിക്കൂര്‍ തുടര്‍ച്ചയായിവെള്ളത്തിലിട്ടു വെച്ചതിനുശേഷം തവാരണകളില്‍ പാകുക. അതിനു മുകളില്‍ കനത്തില്‍ വൈക്കോല്‍ നിരത്തി വെള്ളം നനച്ച് കൊടുക്കുക. കടുക്ക മുളയ്ക്കുന്നതിന് 3 മുതല്‍ 4 വരെ മാസം എടുക്കും. ചിലപ്പോള്‍ 6 മാസം വരെ എടുത്തേക്കാം. തൈകള്‍ക്ക് 2 രണ്ടില പ്രായമായാല്‍ ശ്രദ്ധാപൂര്‍വ്വം കടുക്ക നീക്കം ചെയ്യാതെ തന്നെ പോളീബാഗുകളില്‍ പറിച്ച് നടുക. ഈ തൈകള്‍ 3 മാസം തണലില്‍ സൂക്ഷിച്ചതിനുശേഷം തോട്ടങ്ങളില്‍ നടുന്നതിനായി ഉപയോഗിക്കാം.
ഒന്നരയടി സമചതുരത്തിലും ആഴത്തിലും 15 അടി അകലത്തിലുമായി തയ്യാറാക്കിയ കുഴികളില്‍ മറ്റ് മരങ്ങള്‍ നടുന്നതു പോലെ തന്നെ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യ വര്‍ഷം ജലസേചനം ആവശ്യമാണ്. പിന്നീട് ആവശ്യമില്ല. ക്രമമായ വളപ്രയോഗം കളയെടുക്കല്‍,എന്നിവ നല്കിക്കൊണ്ടിരുന്നാല്‍ 6 മുതല്‍ 7 വര്‍ഷം കൊണ്ട് മരം കായ്ച്ച് തുടങ്ങും. പ്രതിവര്‍ഷം 20കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം. പിന്നീട് അനേകം വര്‍ഷം ഫലംനല്കിക്കൊണ്ടേയിരിക്കും.
ഇതിന്റെ തടി പ്ലൈവുഡ് വ്യവസായത്തിനും ഉപയോഗിക്കുന്നു. നല്ല ഒരു തണല്‍ വൃക്ഷംകൂടിയാണിത്.
93) ആടുതീണ്ടാപ്പാല/ആടുതൊടാപാല
ആടുതൊടാപാല എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആടലോടകത്തിന്റെ ശാസ്ത്രനാമംആഡത്തോഡ (Adhathoda) എന്നാണ്. രക്തസ്രാവത്തിനെതിരായുള്ള അലോപ്പതി ഔഷധങ്ങള്‍ക്കുള്ള ചേരുവ ഈ ചെടിയില്‍ നിന്നെടുക്കുന്നുണ്ട്. രോമാവൃതമായ തളിരിലകളും നിത്യഹരിത സ്വഭാവവുമാണ് ചെടിയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗം. ഈ ചെടിയിലെ വേരുകളിലുള്ള വീര്‍ത്ത ഗ്രന്ഥികളെയാണ് ഇംഗ്ലീഷില്‍ മലബാര്‍ നട്ട് എന്ന് വിശേഷിപ്പിക്കുന്നത്. കയ്പ്പുരസമുള്ള കറയൊലിക്കുന്ന ആടലോടകം കന്നുകാലികള്‍ തൊടാറില്ല.
കഫ സംബംന്ധമായതും വാത സംബംന്ധമായതുമായ രോഗങ്ങള്‍ക്ക് വിശേഷണമാണ്. കൂടാതെ ത്വക്ക്രോഗങ്ങള്‍, അള്‍സര്‍, മലബന്ധം, വിര, തുടര്‍ച്ചയായിട്ടുള്ള പനി എന്നിവയ്ക്ക് ഇതിന്റെ വേരും ഇലയുംമരുന്നായി ഉപയോഗിച്ച് വരുന്നു. ആദിവാസി ചികിത്സയില്‍ ഒരു ഒറ്റമൂലി കൂടിയാണിത്.
കാലുകള്‍ നാട്ടി കമ്പികള്‍ വലിച്ചു കെട്ടി അതില്‍ പടര്‍ത്തിയാണ് കൃഷി ചെയ്യേണ്ടത്. ഒരു വര്‍ഷംകൊണ്ട് ചെടി പടര്‍ന്നു കയറും. അതിനു ശേഷം തുടര്‍ച്ചയായി 10 വര്‍ഷത്തോളം ഇലകള്‍ ശേഖരിക്കാം
94) അടപതിയന്‍
കിഴങ്ങ് കണ്ണിനുണ്ടാവുന്ന രോഗങ്ങള്‍ക്കും ശരീര പോഷണക്കുറവിനും, രോഗപ്രതിരോധ ശേഷിവര്‍ദ്ധിപ്പിക്കുന്നതിനുമുള്ള രസായനങ്ങളിലുമാണ് അടപതിയന്‍ കിഴങ്ങ് പ്രധാനമായും ഉപയോഗിക്കുന്നത്.ശരീരപുഷ്ടിക്ക് അടപതിയന്‍ വേര് പാലില്‍ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂര്‍ണ്ണം 6 ഗ്രാംവീതം ദിവസവും രാത്രി പാലില്‍ സേവിക്കുക. ഇത് സാധാരണയായി നീര്‍വാര്‍ച്ചയുള്ള മലയോരപ്രദേശങ്ങളിലാണ് കണ്ടുവരുന്നത് .
95) അശോകം
ഐതിഹ്യപ്പെരുമയുള്ള ഒരു വൃക്ഷമാണ് അശോകം. അതിമനോഹരമായ പൂക്കള്‍ വിരിയുന്ന ഈ ചെറുപുഷ്പം ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും പുണ്യവൃക്ഷമാണ്. ഇതൊരു പുഷ്പവൃക്ഷം മാത്രമല്ല,ഒന്നാന്തരം ഔഷധവുമാണ്. ദുഃഖത്തെ അകറ്റാന്‍ കഴിവുള്ളത് എന്ന നിലയിലാണ് ഇതിന് അശോകം എന്ന പേരു സിദ്ധിച്ചത്. സറാക്ക ഇന്‍ഡിക്ക എന്നാണ് ഈ ചെറുവൃക്ഷത്തിന്റെ ശാസ്ത്രനാമം. പൂക്കള്‍കുലകുലകളായിട്ടാണ് ഉണ്ടാവുക. 8-9 മീറ്റര്‍ വരെ വളരുന്ന ഇതിന്റെ ഇലകള്‍ വലുതും തെച്ചിയുടെഇലകളുമായി സാമ്യമുള്ളതുമാണ്.
സ്ത്രീരോഗങ്ങള്‍ക്കുള്ള ഔഷധം എന്ന നിലയില്‍ പ്രസിദ്ധമാണ് അശോകം. ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ദിവ്യ ഔഷധമാണ് അശോകം. തൊലിയും പൂവുമാണ് ഔഷധയോഗ്യം. അശോകത്തൊലി സ്ത്രീരോഗങ്ങള്‍ക്കുള്ള ഔഷധമായ അശോകാരിഷ്ടത്തിലും പൂവ് വിവിധയിനം ത്വക്ക്രോഗങ്ങള്‍ക്കുള്ള ലേപനങ്ങളിലും ഉപയോഗിച്ചു വരുന്നു. ഗര്‍ഭാശയരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍,ആര്‍ത്തവ അസുഖങ്ങള്‍ എന്നിവയാണ് പ്രധാനമായും അശോകത്തിന്റെ ഔഷധഗുണത്തിന് വഴങ്ങുന്നത്. അശോകത്തിന്റെ തൊലികഴുകി വൃത്തിയാക്കി കഷായം വെച്ച് മൂന്നുനേരം 25 മില്ലി വീതം 5 ദിവസം കഴിച്ചാല്‍ സ്ത്രീകളിലെ രക്തസ്രാവം ഭേദമാകും.‌ ഗര്‍ഭാശയഭിത്തികളെ ശക്തിപ്പെടുത്താന്‍ കഴിവുള്ള ഈ സസ്യം ആയുര്‍വേദ വിധിപ്രകാരം വിഷഹരവും അണുബാധ ഒഴിപ്പിക്കുന്നതുമാണ്. അശോകപ്പട്ടപാല്‍കഷായം വെച്ച് 25 മില്ലി വീതം 2 ദിവസം സേവിച്ചാല്‍ ഗര്‍ഭാശയ രോഗങ്ങള്‍ കുറയും.
അശോകത്തിന്റെ തൊലി കല്‍ക്കനരച്ച് വെളിച്ചെണ്ണയില്‍ കാച്ചി ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് 1മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാകും. അശോകത്തിന്റെ പൂവ് കല്‍ക്കമാക്കി വെളിച്ചെണ്ണ കാച്ചിതേച്ചാല്‍ എല്ലാവിധ ചര്‍മ്മരോഗങ്ങള്‍ക്കും ശമനമുണ്ടാകും. ഉണങ്ങിയ പൂവരച്ച് തൈരില്‍ സേവിച്ചാല്‍ പഴകിയ അര്‍ശസും ഭേദമാകും. അശോകപ്പട്ട കഷായമാക്കി കഴിച്ചാല്‍ അര്‍ശസും വയറുവേദനയും മാറും. അശോകക്കുരുവിന്റെ ചൂര്‍ണ്ണം കരിക്കിന്‍ വെള്ളത്തില്‍സേവിക്കുകയാണെങ്കില്‍‍ മൂത്രതടസ്സം ഇല്ലാതാവുന്നതാണ്. ആയുര്‍വേദ ഔഷധങ്ങളായ അശോകാരിഷ്ടം, അശോകഘൃതം എന്നിവയിലെ മുഖ്യഔഷധമാണ്അശോകത്തൊലി.
ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലങ്ങളിലാണ് അശോകത്തിന്റെ കായ്കള്‍ വിളയുന്നത്. ഈസമയത്ത് വിളങ്ങു പൊട്ടി താഴെ വീഴുന്ന കായ്കള്‍ മരത്തിന്റെ ചുവട്ടില്‍ നിന്നും ശേഖരിച്ച് അപ്പോള്‍ തന്നെതവാരണകളില്‍ പാകുക. 20 ദിവസം കൊണ്ട് കായ്കള്‍ മുളച്ചുതുടങ്ങും. ഉടന്‍ തന്നെ തൈകള്‍തവാരണകളില്‍ നിന്നും മാറ്റി പോളീബാഗുകളില്‍ ഇരുന്ന് രണ്ടു മാസം പ്രായമായ തൈകള്‍ നടുന്നതിനായിഉപയോഗിക്കാം.ഒന്നരയടി ആഴത്തിലും സമചതുരത്തിലും തയ്യാറാക്കിയ കുഴികളില്‍ മണലും മണ്ണും ചാണകപ്പൊടിയും നിറച്ച് മൂടിയതിനു ശേഷം അതിനു മുകളില്‍ തൈ നടുക. ജുണ്‍-ജുലായ് മാസങ്ങളാണ്തൈകള്‍ നടുന്നതിന് ഏറ്റവും പറ്റിയ സമയം.
അശോകം നല്ല മഴകിട്ടുന്നതും ജൈവാംശമുള്ളതുമായ മണ്ണില്‍ നന്നായി കൃഷി ചെയ്യാം. വേനല്‍ കാലങ്ങളില്‍ ജലസേചനം ആവശ്യമാണ്. ചെറിയ തണല്‍ ഉള്ള സ്ഥലങ്ങളിലും ഇത് നന്നായി കൃഷി ചെയ്യാം. ക്രമമായി പരിചരണ മുറകള്‍ അവലംബിച്ചാല്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം അശോകം വെട്ടി തൊലി ശേഖരിക്കാം. നിലനിരപ്പില്‍ നിന്ന് ഒന്നരയടി ഉയരത്തില്‍ വച്ചാണ് വെട്ടി എടുക്കേണ്ടത്. ചുവട്ടില്‍വീണ്ടും ജലസേചനവും വള പ്രയോഗവും നടത്തിയാല്‍ കുറ്റി വീണ്ടും തളിര്‍ത്ത് അടുത്ത 5 വര്‍ഷം കൊണ്ട്ഒരിക്കല്‍ കൂടി വിളവെടുക്കാം ഇപ്രകാരം തുടരാവുന്നതാണ്. എന്നാല്‍ മരം വെട്ടുന്നതിന് ബുദ്ധിമുട്ടുള്ളസാഹചര്യത്തില്‍ ഓരോ വശത്തു നിന്നും തൊലി ചെത്തി എടുക്കാം. അവിടെ വീണ്ടും തൊലി വളര്‍ന്ന്മൂടുമ്പോള്‍ അടുത്ത വശത്തു നിന്നും എടുക്കാം. ഇപ്രകാരം തുടരാവുന്നതാണ്.
96) അണലി വേഗം
ഇതിന്റെ വിത്തുകള്‍‍ തവാരണകളില്‍ പാകി മുളപ്പിച്ച് പോളീ ബാഗുകളില്‍ പറിച്ചു നട്ട് മൂന്നു മാസംപ്രായമായാല്‍ തൈകള്‍ നടാവുന്നതാണ്. ഇതു കൂടാതെ വിത്തുകള്‍ ലഭിച്ചില്ലെങ്കില്‍ അണലിവേഗത്തിന്റെ ഈര്‍ക്കില്‍ വണ്ണമുള്ള തലപ്പുകളോടുകൂടിയ ചെറിയ കമ്പുകള്‍ പോളീ ബാഗുകളില്‍ നട്ട് വേര് പിടിപ്പിച്ചെടുക്കുക. ഇപ്രകാരം മൂന്നു മാസം പോളീ ബാഗുകളില്‍ സൂക്ഷിച്ച തൈകള്‍ നടുന്നതിനായിഉപയോഗിക്കാം.
മറ്റു മരങ്ങള്‍ നടുന്നതു പോലെ തന്നെ ഒന്നരയടി സമചതുരമുള്ള കുഴികളെടുത്ത് നടാവുന്നതാണ്.ജലസേചനം അത്യാവശ്യമാണ്. ആദ്യ വര്‍ഷം തന്നെ പൂക്കള്‍ ഉണ്ടായി തുടങ്ങും. 7 വര്‍ഷം പ്രായമായാല്‍ഔഷധാവശ്യത്തിന് ഉപയോഗിക്കാം. നടുമ്പോള്‍ മരങ്ങള്‍ തമ്മില്‍ 10 അടി അകലമുണ്ടായിരുന്നാല്‍ മതി. ഇത് ഒരു ഭംഗിയുള്ള വൃക്ഷമായതുകൊണ്ട് വീടിന്റെ വേലിക്കരുകില്‍ നിരനിരയായി നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്. വെളുത്ത പൂക്കള്‍ കുല കുലയായി ഉണ്ടാവുന്നു. നേരിയ സുഗന്ധവുമുണ്ട്.
ഇതിന്റെ തൊലി ആദിവാസി ചികിത്സയില്‍ പാമ്പു വിഷത്തിന് പ്രതിവിധിയായി ഉപയോഗിച്ചു വരുന്നു. ഇല, പ്രാണികള്‍ കടിച്ചുണ്ടാകുന്ന നീരു കുറയ്ക്കുന്നതിന് അരച്ചിടാവുന്നതാണ്. ഈ മരം വീടിനടുത്ത് വെച്ച് പിടിപ്പിച്ചാല്‍ വിഷപ്പാമ്പുകളുടെ ശല്ല്യം ഉണ്ടാവില്ല എന്നൊരു വിശ്വാസമുണ്ട്.
97) കറ്റാര്‍വാഴ
അലോവേര (Aloe Vera) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കറ്റാര്‍വാഴയെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ അലോ (Indian Aloe) എന്നാണ് പറയുന്നത്. ഇതിന്റെ ഇലകള്‍ പൈനാപ്പിളിന്റെ ഇലയോട്രൂപസാദൃശ്യമുള്ളതും തടിച്ച് മാംസളവുമാണ്. ലില്ലി വര്‍ഗത്തില്‍‍ പെട്ട ഈ സസ്യത്തിന്റെ ഇലകളുടെരണ്ടു വശങ്ങളിലും മുനയുള്ള കൂര്‍ത്ത മുള്ളുകള്‍ ‍ധാരാളം കാണാവുന്നതാണ്. കറ്റാര്‍‍വാഴ നീരിന് വളരെവിപുലമായ തരത്തിലുള്ള ഗുണങ്ങള്‍‍ ഉള്ളതിനാല്‍‍ എരിയുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടിഎന്നിങ്ങനെ വിശേഷിപ്പിക്കുന്നു.
ആയുര്‍വേദ വിധിപ്രകാരം സ്ത്രീരോഗങ്ങളില്‍ പലതിനുമുള്ള ഔഷധമാണ് കറ്റാര്‍വാഴ. സ്നിഗ്ദ്ധഗുണവുംശീതവീര്യവുമാണ് ഇതിനുള്ളത്. ത്രിദോഷഹരമായ ഇതില്‍ നിന്നാണ് ചെന്നിനായകം എന്ന ഔഷധം ഉണ്ടാക്കുന്നത്. ഇലച്ചാര്‍ ലേപനമായും എണ്ണകാച്ചുന്നതിലെ നീരായും ഉള്ളില്‍ കഴിക്കുന്ന ഔഷധമായും ഉപയോഗിച്ചു വരുന്നു. ഹോമിയോപ്പതിയില്‍ ശിരോരോഗങ്ങള്‍ക്കെതിരായി ധാരാളമായിഉപയോഗിക്കുന്നു
ത്രിദോഷങ്ങളായ- വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമഔഷധമാണിത്. മുടി കൊഴിച്ചില്‍‍, കാതടപ്പ്, കോപം, തല ചൂടാകുന്നത്, എന്നിവ അകറ്റാന്‍‍കറ്റാര്‍വാഴയുടെ ചാര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. പിറ്റ്യൂറ്ററിഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി, ഓവറികള്‍‍എന്നിവയുടെ പ്രവര്‍ത്തന ശേഷി ക്രമീകരിക്കുന്നതിനും ഈ ഔഷധം ഉത്തമമാണ്. ദഹനക്രിയക്രമീകരണം, വിശപ്പു വര്‍ദ്ധിപ്പിക്കല്‍‍, കരളിന് ഒരു ഉത്തമടോണിക്ക്, ആമാശയത്തിലെ കുരുക്കള്‍ഇല്ലാതാക്കല്‍‍ എന്നിവ ഈ ഔഷധത്തിന്റെ ഒരു പ്രത്യേകതയാണ്.
സ്ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നു പറയാം. ‘കുമാരി’ എന്ന പേര് കറ്റാര്‍‍ വാഴയ്ക്ക് വളരെഅന്വര്‍ത്ഥമാണ്. ഗര്‍ഭാശയ സംബംന്ധമായ രോഗങ്ങള്‍ക്ക് കറ്റാര്‍വാഴ അടങ്ങിയ മരുന്ന് ഉത്തമപ്രതിവിധിയാണ്. ആയുര്‍‍വേദത്തില്‍‍ കുമാരാസവം നടത്തുന്നു. കൂടാതെ അശോകാരിഷ്ടം അമിതമായരക്തസ്രാവം തടയുന്നു.
ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനുംകറ്റാര്‍ വാഴയുടെ ദ്രവ രൂപത്തിലുള്ള ചാര്‍ ഉപയോഗിച്ചുവരുന്നു. ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും. കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി. ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന്ശമനമുണ്ടാകും.
നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍‍ ധാരാളം ജലം ഉള്ളതിനാലുംപോഷകഗുണങ്ങള്‍‍, ഔഷധഗുണങ്ങള്‍‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക്രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത്ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി,സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.
98) തൊട്ടാവാടി.
മൈമോസ പൂഡിക (Mimosa pudica) എന്നാണ് തൊട്ടാവാടിയുടെ ശാസ്ത്രീയ നാമം. ഇംഗ്ലിഷില്‍Touch me not എന്നു പറയുന്നു. സാധാരണമായ പരിസ്ഥിതികളില്‍‍ പൂച്ചെട്ടികളില്‍‍ വളര്‍ത്താവുന്നതാണ്.മൂള്ളിന്റെ ശല്യം ഒഴിവാക്കുവാനും പൂക്കള്‍‍ കൂടുതല്‍‍ ഭംഗിയായി കാണപ്പെടുന്നതിനും പൂച്ചെട്ടികള്‍‍കെട്ടിത്തൂക്കുന്നതാണ് ഉത്തമം.
പരമ്പരാഗതമായ മലയോരമേഖലകളിലും മറ്റു മേഖലകളിലും നാം വളര്‍ത്താതെ തന്നെ പ്രകൃതിയില്‍‍രൂപം കൈവരിച്ച് നാം അറിയാതെ തന്നെ നമുക്കിടയില്‍ വളരുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. അതി മൃദുലവും മനോഹരവുമായ പൂവുകള്‍ക്കൊപ്പം നിറയെ മുള്ളുമുണ്ട് ഈ കുഞ്ഞുചെടിയില്‍‍. ലജ്ജാവതികളെ കവികള്‍ ഈ പേരിലാണ് വിശേഷിപ്പിക്കാറുള്ളത്. കൂമ്പി പോവുന്നതുകൊണ്ട്മാത്രമല്ല ഈ ചെല്ലപ്പേര്. ബാഹ്യ വസ്തുക്കളുടെ സ്പര്‍ശനമേറ്റാല്‍‍ അപ്പോള്‍‍ തന്നെ തൊട്ടാവാടിപ്രതികരിക്കും. ഈ വേഗത മറ്റൊരു സസ്യത്തിനും ലഭിച്ചിട്ടില്ല. ഇങ്ങനെ പ്രതികരിക്കുവാന്‍‍ വിവരവുംശക്തിയും ഉള്ളതു കൊണ്ടു കൂടിയാവാം കവി തന്റെ ഭാവനാ പുത്രിയെ തൊട്ടാവാടി എന്ന് വിളിച്ചത് .സംസ്കൃതത്തില്‍‍ തൊട്ടാവാടിയുടെ പേരു തന്നെ ലജ്ജാലു എന്നാണ്.
തൊട്ടാവാടി ഒരു ഔഷധിയാണ്. ഒരു മീറ്ററോളം നീളത്തില്‍‍ പടര്‍ന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത്. നൈസര്‍ഗികമായ പരിതസ്ഥിതിയില്‍‍ ചതുപ്പ്, മൈതാനം, റോഡുകള്‍‍‍എന്നിവിടങ്ങളില്‍‍ കണ്ടുവന്നിരുന്ന ഈ ചെടി ഇപ്പോള്‍ അപൂര്‍വ്വമായി വരികയാണ്. നഗരങ്ങളില്‍പൂച്ചട്ടികളില്‍‍ വളര്‍ത്തേണ്ട ഒരു സസ്യമായി മാറിയിരിക്കുന്നു തൊട്ടാവാടി.
ബാഹ്യവസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗതയില്‍‍ നിന്നാണ് തൊട്ടാവാടിയിലെ ഔഷധമൂല്യം കണ്ടെത്തിയതെന്നു തോന്നുന്നു. ബാഹ്യ വസ്തുക്കളുടെ ഇടപെടല്‍‍ മൂലമുണ്ടാകുന്ന മിക്ക അലര്‍ജികള്‍ക്കുംതൊട്ടാവാടി ഒരു ഔഷധമാണ്. അതുകൊണ്ടുതന്നെ പൊടിയും പുകയും വിഷവാതകങ്ങളും മൂലം രോഗാതുരമായ നഗര ജീവിതത്തിന് ഈ ചെറു ചെടി ഒരു വലിയ ആശ്വാസമാണ് .
ഇതിന്റെ വേരില്‍ പത്തുശതമാനത്തോളം ടാനിന്‍ അടങ്ങിയിരിക്കുന്നു. വിത്തില്‍ ഗാലക്ടോസ്,മനോസ് എന്നിവയുണ്ട്. ആയുര്‍‍വ്വേദ വിധി പ്രകാരം ശോഫം, ദാഹം. ശ്വാസ വൈഷമ്യം, വൃണം ഇവ ശമിപ്പിക്കുന്നു. കഫംഇല്ലാതാക്കുകയും രക്തശുദ്ധി ഉണ്ടാക്കുകയും ചെയ്യും. തൊട്ടാവാടിയുടെ ചാറ് കൈപ്പുള്ളതാണ്. ലഘു,രൂക്ഷം എന്നീ ഗുണങ്ങളോടുകൂടിയ ഈ ചെടിയുടെ വീര്യം ശീതമാണെന്നാണ് വിധി. വേരില്‍മൂലാര്‍ബുദങ്ങളും ഉണ്ട്. ചുരുക്കത്തില്‍ പല രോഗങ്ങള്‍ക്കും പരിഹാരം തരുന്ന ഈ ഒറ്റമൂലി, കൌതുകവുംഭംഗിയും കൂടി തരുന്നതു കൊണ്ട് വീട്ടുമുറ്റത്തിന് പ്രിയങ്കരമാകും എന്നതില്‍ സംശയമില്ല. കുട്ടികളില്‍ ഉണ്ടാകുന്ന വലിവിനും, മുതിര്‍ന്നവരിലെ ആസ്തമക്കും, ചതവിനും മരുന്നായി ഉപയോഗിക്കുന്നു.
കുട്ടികളിലെ ശ്വാസം മുട്ടല്‍ : തൊട്ടാവാടിയുടെ നീരും കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍ ഒരുനേരം വീതം ചേര്‍ത്ത് രണ്ടു ദിവസം രാവിലെ കൊടുക്കുക. (5.ml കരിക്കിന്‍ വെള്ളത്തില്‍) കൂടാതെ,പ്രമേഹം, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാവുന്ന രക്തസ്രാവം, മുറിവ് തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടിഉപയോഗപ്രദമാണ്. തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തില്‍ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്. മുറിവില്‍ നിന്നും രക്തം വരുന്നതിന് ഇലയരച്ച് തേക്കുക. ഇല ഇടിച്ചുപിഴിഞ്ഞ നീര്‍ വെള്ളം ചേര്‍ക്കാതെ പുരട്ടിയാല്‍‍മുറിവ് ഉണങ്ങുന്നതാണ്.
5 മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിന്‍‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഓജസില്ലായ്മ മാറിക്കിട്ടും. അലര്‍ജിക്ക് തൊട്ടാവാടിയുടെ നീരു തേക്കുകയും സമം എണ്ണ കുറുക്കി തേക്കുകയും ചെയ്യുക. സമൂലംകഴുകി അരച്ച് വെള്ളത്തില്‍ കലക്കി തിളപ്പിച്ച് കഴിച്ചാല്‍ മൂത്രതടസ്സം മാറിക്കിട്ടും. പ്രമേഹരോഗികള്‍ തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് പതിവായി കഴിച്ചാല്‍ രോഗശമനമുണ്ടാകും.
99) നവര നെല്ല്
ആദ്യ കാലങ്ങളിലും ഇപ്പോഴും ഒരേരീതിയില്‍ മറ്റു രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന ആദ്യ കാല നെല്ലിനങ്ങളില്‍ പെടുന്നു നവരനെല്ല്. ഭക്ഷണാവശ്യത്തിന് പുറമെ ഈ നെല്ല് കൊണ്ട് പല രോഗങ്ങളും മാറ്റാന്‍ സാധിക്കും. വാതത്തിന് നവരനെല്ലാണ് അവസാന മാര്‍ഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം ആശ്വാസം പകരുന്നു. പ്രസവ രക്ഷ മുതല്‍ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളില്‍ നവര ഗോതമ്പ്,തെന, ചോളാണ്ടി എന്നിവയ്ക്കും ചേര്‍ത്തിരിക്കുന്നു.
കര്‍ക്കിടക മാസത്തിലെ പ്രധാന ആകര്‍ഷണമാണ് ഞവര. യൌവ്വനം നിലനിര്‍ത്തുന്നതിനായിയവനമുനി ഉപദേശിച്ച അപൂര്‍വ ധാന്യമാണ് ഞവര എന്നു കരുതപ്പെടുന്നു. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈയിനം നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തില്‍ കുഞ്ഞിനെല്ല്, എരുമക്കരി, നെടുവാലി, വേല്‍വാലി,ചെമ്പാവ്, കവുങ്ങിന്‍ പൂതാല, കളമപ്പാരി, നരിക്കാരി, വരകന്‍, പൂവാളി, തനവല, കരിങ്കുറുവ,പെരുനെല്ല്, ഉളിങ്കത്തി, വലനെല്ല്, ചിറ്റേനി, ആനൂരി, ചെന്നെല്ല് തുടങ്ങിയ നെല്‍വിത്തിനങ്ങള്‍ക്കും ഔഷധഗുണങ്ങളുണ്ടെങ്കിലും ഞവരയുടെ ശ്രേഷ്ഠത ഒന്നുവേറെത്തന്നെയാണ്.
നാട്ടുവൈദ്യത്തില്‍ പ്രായഭേദ്യമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം, ബലക്ഷയം,ഉദരരോഗം, പനി എന്നിവയ്ക്ക് പ്രതിവിധിയുമാണ്. സന്ധിബന്ധങ്ങള്‍ക്ക് ഉറപ്പും പ്രസരിപ്പും പ്രദാനം ചെയ്യും. ആറുമാസം പ്രായമായ കുട്ടികള്‍ക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും (കുന്നന്‍വാഴയുടെ) ചേര്‍ത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമാണ്. ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചാല്‍ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേര്‍ത്ത് പായസമാക്കി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിന്ഫലപ്രദമാണ്. ഞവരച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേര്‍ത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും. ബീജവര്‍ധനക്കും ഞവര ഉത്തമമെന്ന് കരുതപ്പെടുന്നു. കാലിന് ബലക്ഷയമുള്ള കുട്ടികള്‍ക്ക്,ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും. പാമ്പുകടിയേറ്റവര്‍ക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്. ആയുര്‍ വേദത്തില്‍ ഞവരക്ക് വിശിഷ്ഠ സ്ഥാനമാണ് കല്‍പിച്ചു നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകള്‍ക്ക് ഞവരവളരെ ഗുണം ചെയ്യുന്നു. ധാതുബലം വര്‍ധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ ന്യൂനതകള്‍ക്കും ഉത്തമ പ്രതിവിധിയാണ്. പഞ്ചകര്‍മ്മ ചികില്‍സയില്‍ ഏറെപ്രാധാന്യമുണ്ടിതിന്. പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്ക് ഉപയോഗിക്കുന്നത്. കുറുന്തോട്ടി ചേര്‍ത്ത് പാലില്‍ വേവിച്ച ഞവരയരി കിഴികെട്ടി, അഭ്യംഗം ചെയ്ത ശരീരത്തില്‍ ചെറുചൂടോടെ സ്വേദനം (വിയര്‍പ്പിക്കല്‍) നടത്തുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ പുറമെനിന്നും നല്കുന്ന ചെറിയ സമ്മര്‍ദം, ത്വക്കില്‍ സമൃദ്ധമായുളള ചെറിയ രക്തക്കുഴലു(കാപ്പിലറികള്‍)കളുടെ പോഷണ വിനിമയ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നുവെന്നും, സിരകളുടെ, പൊതുവെ ചുരുങ്ങിക്കിടക്കുവാനുള്ള പ്രവണത വ്യത്യാസപ്പെടുത്തി രസായന ഗുണമായ ശരീരപുഷ്ടിക്ക് കാരണമാകുന്നുവെന്നും പറയപ്പെടുന്നു. സമ്മര്‍ദ്ദത്തോടൊപ്പമുള്ള ചൂടും സ്നിഗ്ധതയും നാഡീപ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനാല്‍ വാതശമനവും സാധ്യമാണ്. വിവിധതരത്തിലുള്ള പക്ഷാഘാതങ്ങള്‍ക്കും സ്പോണ്ടിലൈറ്റിസ്, മയോപ്പതി തുടങ്ങിയവക്കും ഇത്തരത്തിലുള്ള സ്വേദനം പ്രതിവിധിയാണ്. ഞവരക്കിഴി സാധ്യമാവാത്ത വളരെ ക്ഷീണമുള്ള രോഗികളില്‍, ഞവരച്ചോറു തേച്ചുള്ള ‘ഷാഷ്ഠികാന്നലേപന’ (ഞവരത്തേപ്പ്)വും ഫലപ്രദമാണ്. ഭക്തരോധം, സ്തംഭനം, തരിപ്പ്, തളര്‍ച്ച, ചുട്ടുനീറ്റം, എല്ലുകള്‍ക്ക് ഒടിവ്, രക്തവാതം, കൈകാല്‍ മെലിച്ചില്‍ എന്നിവക്കും ഈ ലേപനം ഗുണകരമാണ്.
100) കറളകം
പരമ്പരാഗതമായ ആയുര്‍‍വേദ കൂട്ടാണ്. പഴയകാലങ്ങളില്‍ നിന്ന് ഇപ്പോഴും പല കഷായങ്ങളിലും കറളകം ചേര്‍ക്കാറുണ്ട്. വിഷത്തിന് ഉപയോഗിക്കുന്നു. പഴയകാലങ്ങളില്‍‍ പാമ്പുകടിയേറ്റാല്‍‍കറളകത്തിന്റെ പച്ച വേര് അരച്ച് പശുവിന്‍‍ പാലില്‍‍ ചേര്‍ത്ത് പാമ്പുകടിയേറ്റയാള്‍ക്ക് നല്കിയാല്‍‍ വളരെഘാടതയുള്ള വിഷം പെട്ടെന്ന് കയറുകയില്ല. ചെറിയ ഘാടതയില്ലാത്ത വിഷമാണെങ്കില്‍‍ ഇതിനാല്‍‍(കറളകം) തന്നെ ശമിപ്പിക്കാന്‍‍ സാധിക്കും. കറളകത്തിന്റെ വേര് വളയുടെ രൂപത്തിലാക്കി ചെറിയകുട്ടികള്‍ക്ക് അപസ്മാരമുണ്ടാകുന്ന സമയത്ത് മണപ്പിച്ചതിന് ശേഷം(വള) കൈകളില്‍‍ ഇട്ടാല്‍‍ അപസ്മാര ഇളക്കം തടയാന്‍‍ സാധിക്കും.
പഴക്കം ചെന്ന ചൊറികള്‍ക്ക് കറളകത്തിന്റെ വള്ളി, ഇല എന്നിവയുടെ നീരെടുത്ത് ആ നീരില്‍കൊട്ടം, കരിംജീരകം, എന്നിവ ചേര്‍ത്തരച്ച് കലക്കി അത്ര വെളിച്ചെണ്ണയും ചേര്‍ത്തത് കുറച്ച് ചൊറിയുള്ള ഭാഗത്ത് (വൃണം ഉള്ള) തേച്ചാല്‍ വൃണം കരിഞ്ഞ് പോകും. പല കഷായങ്ങളിലും കറളകം വരാറുണ്ട് .ചെറിയ കുഞ്ഞുങ്ങള്‍ക്കുള്ള കഷായത്തിലും ഉപയോഗിക്കുന്നുണ്ട്. പനി, കഫക്കെട്ട്തുടങ്ങിയവയ്ക്ക് കറളകത്തിന്റെ വേര് ചേര്‍ത്തതാണ് കുട്ടികള്‍ക്കായി ഉപയോഗിക്കുന്നത്. സമൂലം ചേര്‍ത്തരച്ചതിന്റെ നീര് വയറിലെ അസുഖങ്ങള്‍ക്കും നീരിനും വയറുവേദനക്കും ഉപയോഗിക്കുന്നു. വയര്‍ അസുഖത്തിന് ഇലയരച്ച് കുടിച്ചാല്‍‍ സുഖപ്പെടും.
101) മുന്തിരി- Vitis Vinifera
ഔഷധഗുണമുള്ള പഴമാണ് മുന്തിരി. ട്യൂമര്‍, അര്‍ബുദം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയെ ചെറുക്കാന്‍ മുന്തിരിപ്പഴത്തിന് കഴിവുണ്ട്. ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍-സി എന്നിവ കൂടുതലുണ്ട്. ധാതുപുഷ്ടി, മലബന്ധം, വിശപ്പ്, ദഹനം, ദേഹപുഷ്ടി, രക്ത ശുദ്ധി എന്നിവക്ക് ഉത്തമം. മുന്തിരിയുടെ കുരുവില്‍ ഒരു പ്രത്യേകതരം എണ്ണ അടങ്ങിയിരിക്കുന്നു. സോപ്പ് നിര്‍മ്മാണരംഗത്താണ് ഈ എണ്ണ പ്രധാനമായും ഉപയോഗിക്കുന്നത്. മുന്തിരിയുടെ വളര്‍ച്ചക്ക് ഫലഭൂയിഷ്ഠവും ഈര്‍പ്പമേറിയതുമായ മണ്ണ് അനിവാര്യമാണ്. മരങ്ങളില്‍ പടര്‍ന്ന് വളരുന്ന ഇവയുടെ ഇലകള്‍ക്ക് വൃത്താകൃതിയും ദീര്‍ഘവൃത്താകൃതിയുമാണ്
102) കറിവേപ്പില
ആധുനിക ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ഭക്ഷ്യ വസ്തുക്കളിലെ പോഷകങ്ങള്‍‍ കണ്ടെത്തുന്ന വിദ്യഉപയോഗിച്ച് ഇപ്പോള്‍ കറിവേപ്പിനെ സംബന്ധിക്കുന്ന ഒരു രഹസ്യം കണ്ടെത്തിയിരിക്കുന്നു.കറിവേപ്പില തിളയ്ക്കുന്ന എണ്ണയിലിട്ടാല്‍ അതിലുള്ള ജീവകം (എ)പൂര്‍ണ്ണമായും എണ്ണയില്‍ ലയിക്കും. അതുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ കടുകുവറുത്ത കറിയിലെ കറിവേപ്പില എച്ചില്‍ പാത്രത്തിലേക്കെറിഞ്ഞത്. നന്ദികേട് അഥവാ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുക എന്ന അര്‍ത്ഥത്തില്‍ നമ്മള്‍ കറിവേപ്പില പോലെഎന്നു പറയാറില്ലേ. ഇതൊക്കെ ആയിരക്കണക്കിന് വര്‍ഷം മുമ്പ് അവര്‍ എങ്ങനെ മനസ്സിലാക്കി എന്നുചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാവില്ല എന്നുറപ്പാണ്. നമ്മള്‍ മലയാളികള്‍ കറിവേപ്പില നിത്യേന ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ ഔഷധ ഗുണത്തെക്കുറിച്ച് വേണ്ടത്ര അറിവുള്ളവരല്ല. ആയുര്‍വേദനാടന്‍ ചികിത്സാരീതികളിലെ ഒരു സിദ്ധ ഔഷധമാണ് കറിവേപ്പില. മുറിയ കൊയ്നിജി സ്പ്രെങ്ങ് എന്നശാസ്ത്ര നാമത്തിലാണ് റൂട്ടേസി സസ്യ കുടുംബാംഗമായ നമ്മുടെ കറിവേപ്പില അറിയപ്പെടുന്നത്.സുഗന്ധിയായ വേപ്പ് എന്ന അര്‍ത്ഥത്തില്‍ സംസ്കൃതത്തില്‍ ഈ സസ്യത്തിന് സുരഭീനിംബ എന്നാണ്പേര്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇലയ്ക്കു വേണ്ടി കറിവേപ്പ് നട്ടുവളര്‍ത്തി വരുന്നു. സാവധാനംവളരുന്ന ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്. 5-6 മീറ്ററോളം ഉയരം വയ്ക്കും . തടിയ്ക്ക് തവിട്ടു നിറവും, ഇലകള്‍ക്ക്സുഗന്ധവുമുണ്ട്. ഇലകളിലടങ്ങിയിരിക്കുന്ന ബാഷ്പശീല തൈലമാണ് ഈ സുഗന്ധത്തിനു കാരണം. കുലകളായി കാണപ്പെടുന്ന ചെറുപൂക്കളും പച്ചമുത്തുകള്‍ പോലെ കൂട്ടമായിക്കാണുന്ന ഫലങ്ങളുമുണ്ട്.പഴുത്ത കായ് വീണാണ് തൈ കിളിര്‍ക്കുന്നത്. ആയുര്‍വേദ വിധിപ്രകാരം കടുരസപ്രദാനവും ഉഷ്ണവീര്യദായകവുമാണ് കറിവേപ്പ്. ഇലയും വേരിലെ തൊലിയുമാണ് പ്രധാനമായും ഔഷധയോഗ്യം. പ്രകൃതി ചികിത്സയില്‍ പറയുന്ന ഒമ്പത് ഔഷധപത്രങ്ങളില്‍ ഒന്നാണ് കറിവേപ്പില. ആദ്യ ഘട്ടത്തില്‍ അല്പം ശ്രദ്ധയും പരിചരണവും കൊടുത്താല്‍ കറിവേപ്പ് നട്ടുപിടിപ്പിക്കാം.ഇലകളില്‍ ഒരുതരം പച്ചപ്പുഴുക്കള്‍ ഉണ്ടാകാറുണ്ട് എന്നല്ലാതെ മറ്റു കീടബാധയൊന്നും കറിവേപ്പിനുണ്ടാകാറില്ല. ചുരുക്കത്തില്‍ ആദ്യഘട്ടത്തിലെ അല്പശ്രദ്ധ കൊണ്ട് നമ്മുടെ കറികള്‍ക്ക്ഗുണവും മണവും നല്കുന്ന പല അസുഖങ്ങള്‍ക്കും ഔഷധമായ കറിവേപ്പ് വര്‍ഷങ്ങളോളം നിങ്ങളുടെസുഹൃത്താകും. ജീവകം എ ധാരാളമുള്ള കറിവേപ്പില. നമ്മുടെ ആരോഗ്യസംരക്ഷണ കാര്യത്തില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്.
കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍ അലര്‍ജിശമിക്കും. വിഷ ജന്തുക്കള്‍ കടിച്ചാല്‍: കറിവേപ്പില, പാലിലിട്ട് വേവിച്ച് അരച്ച് ജന്തു കടിച്ചിടത്ത് തേച്ച്പിടിപ്പിച്ചാല്‍ വിഷം കൊണ്ടുള്ള നീരും വേദനയും ശമിക്കും. കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നത്വിഷ ശമനത്തിനു നല്ലതാണ്. മഞ്ഞപ്പിത്തം: കറിവേപ്പില പ്രധാനമായി ചേര്‍ത്തുണ്ടാക്കുന്ന കൈഡിര്യാദികഷായം വയറുകടി,മഞ്ഞപ്പിത്തം എന്നിവയ്ക്ക് ഫലപ്രദമാണ്.
കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിക്കുക. വയറുകടിക്ക് ശമനം കിട്ടും. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കഴിക്കുന്നത് വയറിന്റെ പ്രശ്നങ്ങള്‍ അകറ്റാന്‍നല്ലതാണ്. വയറിളക്കം, രക്തദൂഷ്യം, വിഷം, വയറിലുണ്ടാകുന്ന രോഗങ്ങള്‍, കൃമി എന്നിവക്കെല്ലാം ഉപയോഗിക്കാം. കറിവേപ്പില അരച്ച് കഴിക്കുന്നതും, മോരില്‍ കാച്ചി ഉപയോഗിക്കുന്നതും അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവക്ക് നല്ലതാണ്. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് തുടര്‍ച്ചയായി ഒരുമാസത്തോളം സേവിച്ചാല്‍ മതി. ഉദര രോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. പാദസൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും തുടര്‍ച്ചയായി മൂന്നുദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. കാല്‍ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ചു കുഴമ്പാക്കി രോഗമുള്ള ഭാഗത്ത് രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക. ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി രോഗിമുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. അസുഖം മാറിക്കിട്ടുന്നതുവരെ തുടര്‍ച്ചയായി പുരട്ടണം. പുഴുക്കടി ശമിക്കാന്‍കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് കഴിച്ചാല്‍ മതി. അരുചിക്ക് കറിവേപ്പിലയരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ മതി. ദഹനശക്തി വര്‍ധിക്കാനും ഉദരത്തിലെ കൃമി നശിപ്പിക്കാനും കറിവേപ്പില അതിവിശിഷ്ഠമാണ്.
കറിവേപ്പിലയരച്ച് ഒരു പൊളിച്ച അടയ്ക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ വര്‍ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനം കിട്ടും. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും. തലമുടി കൊഴിച്ചില്‍ തടയാന്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തേക്കുന്നത് പതിവാക്കിയാല്‍ മതി. കറിവേപ്പിലയിട്ട് എണ്ണകാച്ചി തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കൈവരുകയും തലമുടി കറുത്തിരുണ്ട് ഇടതൂര്‍ന്ന് വളരുകയും ചെയ്യും. കണ്ണുകളുടെ രക്ഷയ്ക്ക് കറിവേപ്പില പതിവായി കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലിപ്പത്തില്‍ കാലത്ത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ എക്സിമ എന്ന ചര്‍മ്മരോഗത്തിന് ശമനം കിട്ടും. പൂര്‍ണഫലപ്രാപ്തി കൈവരിക്കാന്‍ ഈ പ്രക്രിയ ഇടയ്ക്കിടെ ആവര്‍ത്തിക്കണം.
കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, ജീരകം, ഉപ്പ് എന്നിവ ചേര്‍ച്ച് മോര് കാച്ചി കഴിച്ചാല്‍ വയറിളക്കം നില്‍ക്കും. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരില്‍ കലക്കി കഴിച്ചാല്‍ മതി. വിഷം പുരണ്ടാല്‍ കറിവേപ്പിലയരച്ച് പുരട്ടുകയോ തിളപ്പിച്ച വെള്ളംകൊണ്ട് മുറിപ്പാടില്‍ കഴുകുകയോ ചെയ്താല്‍ ഫലസിദ്ധി ഉറപ്പാണ്. ഇതിന് ഉദരരോഗങ്ങളെ ശമിപ്പിക്കാന്‍ കഴിയും. കറിവേപ്പില ചതച്ചിട്ട് താറാവു മുട്ട എണ്ണ ചേര്‍ക്കാതെ പൊരിച്ചുകഴിച്ചാല്‍ വയറുകടിക്ക് ശമനമുണ്ടാകും. കറിവേപ്പിലയും മഞ്ഞളും അരച്ചുചേര്‍ത്ത് തിളപ്പിച്ചെടുത്ത പാല്‍ കുടിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാകും.
103) ശതാവരി(Asparagus racemoses wild)
അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു. അസ്പരാഗസ് റസിമോസസ് (Asparagus Racemosus Wild) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്. ഇംഗ്ലീഷില്‍ അസ്പരാഗസ് (Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശതാവരി, നാരായണി, സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം. ഇലകള്‍ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്ത പൂവുകള്‍ നിറയെ ഉണ്ടാകും. സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി. രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ് ശതാവരി. നല്ലൊരു ദഹനൗഷധിയാണ് ശതാവരി. കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്, ഉള്ളംകാലിലെചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായും ഉപയോഗിക്കാം. മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത്കഴിക്കുക. ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത്പുരട്ടുകയും കഴിക്കുകയും ചെയ്യുക. പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കും മുലപ്പാല്‍വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോനെയ്യിലോ ചേര്‍ത്ത് കഴിക്കുക. കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും. പുളിച്ചുതികട്ടല്‍, വയറു വേദന: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്രതന്നെവെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവശമിക്കും. ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു. വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും. വാതരോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്. സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്. 15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും. ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദി തൈലം, പ്രഫംജനംകുഴമ്പ്, അശോകഘൃതം, വിദര്യാദി കഷായം. വാരങ്ങള്‍‍ തയ്യാറാക്കി 2 അടി അകലത്തില്‍‍ കുളികളെടുത്ത് ചാണകപ്പൊടി ചേര്‍ത്തിളക്കിപുതുമഴയോടെ തൈകള്‍ നടാം. ഈ കൃഷിക്ക് 2 വര്‍ഷത്തെ കാലദൈര്‍ഘ്യമുണ്ട്. ഒരു വര്‍ഷംകഴിയുമ്പോള്‍‍ കിഴങ്ങ് മാന്തി വില്‍ക്കാം. വീണ്ടും കിഴങ്ങ് പൊട്ടി വളരും.
104) ഉമ്മം
നീല, വെള്ള എന്നിങ്ങനെ രണ്ടുതരം ഉമ്മമുണ്ട്. നീല ഉമ്മമാണ് വളരെ ഫലപ്രദം. സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്. പണ്ടുള്ളവര്‍ പറമ്പിലെവിടെയും ഉമ്മം കിളിര്‍ക്കാന്‍അനുവദിച്ചിരുന്നില്ല. ഒരുവീട് അല്ലെങ്കില്‍ ഒരു തറവാട് അനാഥമായിപ്പോവുകയോ മുടിഞ്ഞുപോവുകയോ ചെയ്യുമ്പോള്‍ ഉമ്മം കുരുത്തുപോയി എന്ന ശാപമൊഴിയുണ്ടായി. ബ്രോങ്കൈല്‍ ആസ്ത്മ: തണ്ടും ഇലയും പൂവും ഉണക്കിപ്പൊടിച്ചത് ഹുക്കയിലിട്ടോ ചുരുട്ടിസിഗരറ്റാക്കിയിട്ടോ പുകവലിച്ചാല്‍ ബ്രോങ്കൈല്‍ ആസ്ത്മ മാറിക്കിട്ടും. ആമവാതം, സന്ധിവാതം: ഇല അരച്ച് നീരും വേദനയുമുള്ള സന്ധികളില്‍ പുരട്ടുകയാണെങ്കില്‍നീരും വേദനയും എളുപ്പം മാറിക്കിട്ടും. ആമവാതത്തിന് ഉമ്മത്തില അരച്ച് മൂന്നുനേരം സന്ധികളില്‍പുരട്ടുക. ഒരു മണിക്കൂറിനുശേഷം തുടച്ചുകളയുക. പേപ്പട്ടി വിഷം: ഉണങ്ങിയ കായും തഴുതാമയും സമൂലം തുല്ല്യ അളവിലെടുത്ത് കഷായം വെച്ച്കൊടുക്കുകയോ അവ ഉണക്കിപ്പൊടിച്ച് 400.മി.ലി. ഗ്രാം മുതല്‍ 600.മി.ലി. ഗ്രാം വരെ ദിവസം മൂന്നുനേരംകഴിക്കുകയോ ചെയ്താല്‍ പേപ്പട്ടി വിഷം ശമിക്കും.
സ്തനത്തില്‍ പഴുപ്പും നീരും വേദനയും വരുമ്പോള്‍ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും കൂടി അരച്ച്പൂശിയാല്‍ ശമനമുണ്ടാകും. ആര്‍ത്തവത്തിന്റെ സമയത്തുണ്ടാകുന്ന വയറു വേദന മാറാന്‍ ഉമ്മത്തിന്റെ ഇലയിട്ടു വെന്ത വെള്ളം തുണിയില്‍ മുക്കി നാഭിയിലും അടിവയറ്റിലും ആവി പിടിച്ചാല്‍ ശമനം കിട്ടും. മുടികൊഴിച്ചില്‍ – 10:1 എന്ന അളവില്‍ വെളിച്ചെണ്ണയും ഉമ്മത്തിലനീരും ചേര്‍ത്ത് കാച്ചിയ എണ്ണ 20മിനിട്ട് തലയില്‍ തേച്ച് പിടിപ്പിച്ച് കുളിച്ചാല്‍ മുടികൊഴിച്ചില്‍ മാറും. ചൊറി, ചിരങ്ങ്, എന്നിവയ്ക്ക് ഉമ്മത്തിന്റെ ഇലനീരില്‍‍ സമം തേങ്ങാപാല്‍‍ ചേര്‍ത്ത് വെയിലത്തുണക്കിഎണ്ണയുണ്ടാക്കി മൂന്ന് നേരം പുരട്ടുക. ഉമ്മത്തിന്റെ എല്ലാ ഭാഗവും കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ മയക്കം ഉണ്ടാകാനോ ജീവാപയംതന്നെ സംഭവിക്കാനോ കാരണമാകുന്നു. ഉമ്മം ഒരു വിഷസസ്യവും പ്രതിവിഷസസ്യവുമാണ്. അതായത് വിഷത്തിന് മറുമരുന്നുണ്ടാക്കുന്ന വിഷം എന്നര്‍ത്ഥം. ജംഗമവിഷങ്ങള്‍ അഥവാ ജന്തുവിഷങ്ങള്‍ക്ക് മറുമരുന്നായാണ് ഇതുപയോഗിക്കുന്നത്.
105) നറുനീണ്ടി
നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നത്രക്തദൂഷ്യം, തേനീച്ച വിഷം, സിഫിലിയസ് എന്നിവ മാറിക്കിട്ടാന്‍ സഹായിക്കും. എലി കടിച്ചാല്‍ നറുനീണ്ടിയുടെ വേര് കഷായവും കല്‍ക്കവുമായി വിധിപ്രകാരം നെയ്യ് കാച്ചിസേവിക്കുക. നറുനീണ്ടി വേര് പാല്‍ക്കഷായം വെച്ച് ദിവസവും രണ്ട് നേരവും 25.മി.ലി. വീതം രണ്ടോ മൂന്നോ ദിവസംകുടിക്കുന്നത് മൂത്രം മഞ്ഞ നിറത്തില്‍ പോവുക, ചുവന്ന നിറത്തില്‍ പോവുക, മൂത്രച്ചുടിച്ചില്‍ എന്നിവക്ക്ശമനം ലഭിക്കും. നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് നല്ല പോലെ അരച്ചത് ഒരു താന്നിക്കയുടെവലിപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്ത് തുടര്‍ച്ചയായി 21 ദിവസം കഴിച്ചാല്‍ മൂത്രക്കല്ലിന്ശമനമുണ്ടാകും. കൂടാതെ അസ്ഥിസ്രാവം, ചുട്ടുനീറ്റല്‍, വിഷം, ചൊറി, ചിരങ്ങ് തുടങ്ങിയവക്കും ഫലപ്രദമാണ്.
106) ചെങ്ങഴിനീര്‍ കിഴങ്ങ്
ഇഞ്ചി വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു ഔഷധസസ്യമാണ് ചെങ്ങഴിനീര്‍ കിഴങ്ങ്. ഇതു പ്രധാനമായും ച്യവനപ്രാശത്തിലാണ് ഉപയോഗിച്ചുവരുന്നത്. വ്രണങ്ങള്‍ ഉണങ്ങുവാനും വളരെ നല്ലതാണ് ഈ ഔഷധി.
107) ഇഞ്ചി
ഇംഗ്ലീഷില്‍ ജിഞ്ചര്‍ (Ginger) എന്നും സംസ്കൃതത്തില്‍ അര്‍ദ്രകം എന്നും അറിയപ്പെടുന്ന ഇഞ്ചിസിറ്റാമിനേസി ( Scitaminaceae) സസ്യകുലത്തില്‍ പെട്ടതാണ്. സിഞ്ചിബര്‍ ഒഫിസിനേല്‍ (Zingiber officinale Rosc) എന്നാണ് ഇഞ്ചിയുടെ ശാസ്ത്രനാമം. 10-25 സെ.മീ. ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇലകള്‍ പുല്‍ച്ചെടിയുടേതുപോലെ കൂര്‍ത്ത ഇലകളായിരിക്കും. കേരളത്തില്‍ സമൃദ്ധമായി വളരുന്നതാണിത്. മണ്ണിനുമുകളിലുള്ള സസ്യഭാഗം ആണ്ടുതോറും നശിക്കുമെങ്കിലും ഒരു ചിരസ്ഥായീ സസ്യമാണ് ഇഞ്ചി.
ജിന്‍ജെറോള്‍ എന്ന സുഗന്ധതൈലവും പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവയുമാണ് ഇഞ്ചിയിലെ മുഖ്യഘടകങ്ങള്‍. ആയുര്‍വേദ വിധിപ്രകാരം ഉഷ്ണവീര്യവും തീക്ഷ്ണഗുണവുമാണ് ഇതിനുള്ളത്. ഭൂകാണ്ഡമാണ് ഔഷധമായി ഉപയോഗിക്കുന്നത്. ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് നല്ല ഔഷധമാണ് ഇഞ്ചിയും ചുക്കും. ചുക്കും ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് പൊടിച്ചു കഴിച്ചാല്‍ ചുമ ശമിക്കുകയും കഫം ഇളകിപ്പോകുകയും ചെയ്യും. ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പതിവായി സേവിച്ചാല്‍ രക്തസമ്മര്‍ദ്ദം മാറും. ഇഞ്ചിനീര് അരിച്ചെടുത്ത് ചെറുചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ കഠിനമായ ചെവിവേദന മാറും. ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നതുമാണ്. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറുവേദന, ആമവാതം, അര്‍ശസ് എന്നിവയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. ഓര്‍മ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങള്‍ക്ക് ഫലപ്രദവുമാണ്.
ഇഞ്ചി ചെറുതായി അരിഞ്ഞ് തൈരിലിട്ട് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ഉണ്ടാക്കുന്ന ഇഞ്ചിത്തൈര് ആയിരം കറികള്‍ക്ക് തുല്യമാണ്. ഇതിനാല്‍ ആയിരം കറി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. അര ഔണ്‍സ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ദിയും മാറുന്നതായിരിക്കും. ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടി കാലത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് രക്തവാതരോഗികള്‍ക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്. രക്തവാതം, എത്ര വര്‍ധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും. അര ഔണ്‍സ് ഇഞ്ചിനീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹത്തിന് ഉന്മൂലനാശം സംഭവിക്കും. നെഞ്ചുവേദനയും കുറയുന്നു. ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ഒരൗണ്‍സ് ശുദ്ധമായ ആവണക്കെണ്ണ ചേര്‍ത്ത് കാലത്ത് വെറുംവയറ്റില്‍ കഴിച്ചാല്‍ അരക്കെട്ട് വേദന മാറും. തലവേദനയ്ക്ക് ഇഞ്ചിക്കഷ്ണം വെള്ളത്തില്‍ അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ ശമനം കിട്ടും. നമ്മുടെ നാട്ടില്‍ ഫലസമൃദ്ധിയോടുകൂടി വളരുന്ന ഒരു ദിവ്യൌഷധമാണ് ഇഞ്ചി. ഇഞ്ചിയുടെഔഷധഗുണങ്ങള്‍ ധാരാളമാണ്. ഇത് അനേകം രോഗങ്ങള്‍ക്ക് പരിഹാരം നല്കുന്നു. ആയുര്‍വേദത്തിലെ മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും ഒരു നല്ല ഔഷധമാണ് ഇഞ്ചി
ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര് കുടിച്ചാല്‍ ദഹനക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ മാറിക്കിട്ടും. ഇഞ്ചിനീരില്‍ അത്രതന്നെ ചെറുനാരങ്ങയും കൂട്ടി ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ ദഹനക്കുറവുംവായുസ്തംഭനവും പുളിച്ച് തികട്ടലും സുഖമാകും. തൊണ്ടയടപ്പ്, തൊണ്ട വേദന, കഫം എന്നിവയ്ക്ക് ഇഞ്ചി കല്ക്കണ്ടം ചേര്‍ത്തു തിന്നാല്‍ മതി. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറു വേദന,ആമവാതം, അര്‍ശസ്സ് എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്ഇഞ്ചി. അര ഔണ്‍സ് ഇഞ്ചി നീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹത്തിന് ശമനംകിട്ടും. ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ഒരു ഔണ്‍സ് ശുദ്ധമായ ആവണെക്കെണ്ണ ചേര്‍ത്ത് കാലത്ത്വെറും വയറ്റില്‍ കഴിക്കുന്ന പക്ഷം അരക്കെട്ട് വേദന മാറും.
ഇഞ്ചി തൊലി കളഞ്ഞ് ചെറുതാക്കി നുറുക്കുക. ഇത് നെയ്യില്‍ വറുത്തെടുത്ത് വാളന്‍ പുളിയുടെ നീരില്‍മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കുക. ഇത് ഔഷധമായിഉപയോഗിക്കാവുന്നതാണ്. അര ടീസ്പൂണ്‍‍ ചുക്ക് പൊടി ഇരട്ടി തേനില്‍‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍‍ ഒരാഴ്ച സേവിച്ചാല്‍മുതുക് വേദന ശമിക്കും. ഒരു നാഴി സമം പശുവിന്‍‍ നെയ്യും നാഴി പശുവിന്‍‍ പാലും ആറ് കഴഞ്ച് ഇഞ്ചി അരച്ചത്കല്കമായി ചേര്‍ത്ത് നെയ്യ് കാച്ചി കാല്കുടം വീതം കഴിക്കുകയാണെങ്കില്‍‍ ഗുമന്‍‍, ഉദര രോഗം, അഗ്നി മാന്ദ്യംമുതലായവ ശമിക്കും.
ഇഞ്ചിയും കുറുന്തോട്ടിയുംചേര്‍ത്തുള്ള കഷായം പനിനിവാരണത്തിന് ഉത്തമമാണ്.പനി,ചുമ, കഫകെട്ട്എന്നവക്ക് ചുക്ക്, കുരുമുളക്, തിപ്പല്ലി എന്നിവ സമമെടുത്ത് അതിന്റെ ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് രണ്ട് നേരം 20.മി.ലി.വീതം കുടിക്കുക. ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഉപയോഗിക്കാം.
ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പലതവണ കവിള്‍ കൊള്ളുകയാണെങ്കില്‍ പല്ലുവേദന ഇല്ലാതാവും. ഇഞ്ചിനീരും ചുണ്ണാമ്പിന്റെ തെളിനീരും ചേര്‍ത്ത് ദിവസം മൂന്നുനേരം പുരട്ടുകയാണെങ്കില്‍ ആണിരോഗം ശമിക്കും. ഇഞ്ചി ഇടിച്ചുപിഴിഞ്ഞ നീരില്‍ ഉപ്പും കാന്താരിമുളകും ചേര്‍ത്ത് അര ഒണ്‍സ് കഴിക്കുകയാണെങ്കില്‍ വയറുവേദന മാറും. ഒരു കഷ്ണം ഇഞ്ചി, ഏലക്ക, വെളുത്തുള്ളി ഇവ ചേര്‍ത്തു മൂന്നുനേരം കഴിച്ചാല്‍ വയറുവേദന മാറും. ഇഞ്ചിനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിന് നല്ലതാണ്. ഇഞ്ചിനീരും തേനും വെണ്ണയും ചേര്‍ന്ന മിശ്രിതം മുറിവുകളിലും വൃണങ്ങളിലും തേക്കുകയാണെങ്കില്‍ ഉണങ്ങിക്കിട്ടും. ഇഞ്ചിനീരും തേനും ചേര്‍ന്ന മിശ്രിതം കഴിച്ചാല്‍ ദഹനം ശരിയാകുകയും വിശപ്പ് വര്‍ദ്ധിക്കുകയും ചെയ്യും.
അതിസാരം :കറുവപ്പട്ട, ചുക്ക്,ഗ്രാമ്പു, ജാതിക്ക എന്നിവ സമമെടുത്ത് പൊടിച്ച പൊടി 1.ഗ്രാം വീതംദിവസം മൂന്ന് നേരം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക. ചുമക്ക് – ചുക്ക്, ജീരകം ഇവ പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക. ഒരു കഷ്ണം ഇഞ്ചി തൊലി കളഞ്ഞ് കഴുകി നീരെടുത്ത് ചെറുതായി ചൂടാക്കി വേദനയുള്ള ചെവിയിലൊഴിച്ചാല്‍ ചെവിവേദന സുഖമാവും.
108) വയമ്പ്
വയമ്പ് എന്ന ഔഷധത്തിന്റെ ഉല്‍പ്പത്തി പരമ്പരാഗതമാണ്. അതിലുപരി ആയുര്‍‍വേദിക്കും ആണ്. സ്വരശുദ്ധിക്കും ബുദ്ധിശക്തിക്കും ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന പനി, വയറുവേദന, അരുചി,അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് വയമ്പിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുന്നതു നല്ലതാണ്. ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങള്‍, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നു. ചെറിയകുട്ടികള്‍ക്ക് വര എന്ന രോഗത്തില്‍‍ നിന്നും മോചനത്തിനായി വയമ്പ്, കായം, മാശിക്ക,കല്ലേല്‍‍ഭരതി, എന്നിവ മുലപ്പാലില്‍‍ ചേര്‍ത്ത് കൊടുത്താല്‍‍ വര എന്ന രോഗം തടയാന്‍‍ സാധിക്കും.പ്രസവ ശേഷം കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്നതിനും മറ്റും വയമ്പ് ഉപയോഗിക്കുന്നു. എല്ലാവിധലേഹ്യങ്ങളിലും വയമ്പ് അടങ്ങിയിരിക്കുന്നു. ലേഹ്യം ഉണ്ടാക്കുമ്പോള്‍‍ ഉപയോഗിക്കുന്ന മരുന്നുകളില്‍‍എല്ലാത്തിലും വയമ്പിന് ഒരു പങ്കുണ്ട്. എല്ലാവിധ കഷായങ്ങളിലും വരാറുണ്ട്. പഴയ കാലത്ത് മിക്കവാറും വീടുകളില്‍‍ നട്ടു വളര്‍ത്തിയ ഒരു ചെടിയാണ് വയമ്പ്. കിണറിന്റെ അടുത്ത്ഇത് സുന്നത്തായിട്ടാണ് പണ്ട് കാണാറുള്ളത്. കാരണം പച്ച വയമ്പ് അരയ്ക്കുന്നതിനാണ് കിണറിന്റെ അരികില്‍‍ നടുന്നത്. സാധാരണ വയമ്പിനേക്കാള്‍ ശക്തി പച്ച വയമ്പിന് ഉണ്ടായിരിക്കും. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്‍ത്ത് ദിവസേന കൊടുത്താല്‍ വില്ലന്‍ ചുമ ശമിക്കും. ബ്രഹ്മിയും വയമ്പും കൂടി സമം ചേര്‍ത്ത് പൊടിച്ച പൊടി 1ഗ്രാം വീതം 6.മി.ഗ്രാം. തേനില്‍ ചേര്‍ത്ത് ദിവസേന പ്രഭാതത്തില്‍ കൊടുത്താല്‍ അപസ്മാരം ശമിക്കും. പൂവാം കുറുന്തല്‍,ചെറുള, അരത്ത എന്നിവയുടെ കൂടെ വയമ്പ് ചേര്‍ത്ത് പുകയേല്‍ക്കുന്നത് ജ്വരം ശമിപ്പിക്കാനും രോഗബാധതടയുന്നതിനും നല്ലതാണ്. വയമ്പ് മുലപ്പാലില്‍ അരച്ച് നാക്കില്‍ തേച്ച് കൊടുക്കുകയാണെങ്കില്‍ കുട്ടികള്‍ക്കുണ്ടാകുന്ന വയറുവേദനശമിക്കും. വയമ്പ് മറ്റ് താളികളുമായി ചേര്‍ത്ത് തല കഴുകിയാല്‍ പേന്‍,ഈര് എന്നിവ നശിക്കും. ദിവസവും രാവിലെ 2ഗ്രാം. വയമ്പുപൊടി 200.മി.ലി. പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത്ഉന്മാദത്തിനും ഫലപ്രദമാണ്.
109) കരിനൊച്ചി
വൈറ്റെക്സ് നെഗുണ്ടോ (Vitex Negundo Linn.) എന്നാണ് കരിനൊച്ചിയുടെ ശാസ്ത്രീയനാമം. ഇംഗ്ലീഷില്‍ വില്ലോ ലീവ്ഡ് ജസ്റ്റിസിയ (Willow-leaved justicia) എന്നാണ് ഇതറിയപ്പെടുന്നത്. നൊച്ചികള്‍ പലതരമുണ്ട്. അതില്‍ നീലപ്പൂവുകള്‍ ഉണ്ടാകുന്നവയാണ് കരിനൊച്ചി. ഇലകളുടെ അടിഭാഗം നീലകലര്‍ന്ന പച്ചനിറമായിരിക്കും. കരിനെച്ചി പരമ്പരാകൃതമായി മലയോര പ്രദേശത്ത് കാണപ്പെടുന്ന ഔഷധ മരമാണ്. ഇതൊരു പരമ്പരാഗത ഒറ്റമൂലിയാണ്. 4-5 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളായി വളരുന്ന മരമാണിത്. ഇലയും തൊലിയും ഔഷധമായി ഉപയോഗിച്ചുവരുന്നു. ബാഷ്പശീലത്വമുള്ള സുഗന്ധതൈലം ഇലയില്‍ അടങ്ങിയിട്ടുണ്ട്. ക്ഷയം ആദിയായ ശ്വാസകോശരോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി. അപൂര്‍വ്വഗുണവിശേഷമുള്ള കരിനൊച്ചി മരങ്ങളുണ്ടെന്നും അവയ്ക്ക് അസാധാരണമായ ഔഷധ-ഭാഗ്യദായക ഗുണങ്ങളുണ്ടെന്നും വിശ്വാസമുണ്ട്. ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങള്‍ക്കെതിരെ ആവിപിടിക്കാന്‍ നല്ലതാണ്. തലവേദന മാറുവാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. കരിനൊച്ചിയില പിഴിഞ്ഞെടുത്ത നീര് ഏതാനും തുള്ളി മൂക്കിലൊഴിച്ചാല്‍ അപസ്മാര രോഗിയെ ബോധക്കേടില്‍ നിന്നും ഉണര്‍ത്താന്‍ കഴിയും.
ചെറിയക്കുട്ടികള്‍ക്ക് അപസ്മാരം, പനി എന്നിവ ഉണ്ടാകുന്ന സമയത്ത് കരിനെച്ചി മരത്തിന്റെ ഇലയിലെ നീര് എടുത്ത് കൊമ്പന്‍ജാതി ഗുളികയില്‍ ചേര്‍ത്ത് കൊടുത്താല്‍ പനി, അപസ്മാരം എന്നിവഭേദപ്പെടും. കൊമ്പന്‍ജാതി എന്നാല്‍‍ ആയുര്‍‍വേദ മരുന്നുകളുടെ ഒരുമിശ്രിതമാണ്. ഇത് കൂടാതെ കരിനെച്ചി നീര് മാത്രം കൊടുത്താലും രോഗം തടയാന്‍ സാധിക്കുന്നു. കരിനെച്ചിയില കഷായം വെച്ച് ചൂടോടെ കവിള്‍ കൊള്ളുക. ഇത് വായ് പുണ്ണിന് നല്ലതാണ്. കരിനെച്ചിയില പിഴിഞ്ഞെടുത്ത നീര് 5-10 തുള്ളി രണ്ടു മൂക്കിലും ഒഴിക്കുന്നത് പെട്ടെന്നുണ്ടാകുന്ന അബോധാവസ്ഥ വീണ്ടെടുക്കാന്‍ നല്ലതാണ്അപസ്മാര രോഗികള്‍ക്ക്. തൊണ്ടക്കകത്തും കഴുത്തിനുചുറ്റുമുള്ള ലസികാ ഗ്രന്ഥികള്‍ വീര്‍ത്താല്‍കരിനെച്ചിലയുടെ നീര് 10.മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി കുടിക്കുക. നടു വേദന,മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നീ അസുഖങ്ങള്‍ക്ക് കരിനെച്ചിയില അരച്ചിടുക. കരിനെച്ചി വേരും ഇലയുമിട്ട് വെന്ത കഷായത്തില്‍ ആവണക്കെണ്ണ ഒഴിച്ച് കഴിച്ചാല്‍ നടുവേദന, മുട്ടുകളിലുണ്ടാകുന്ന നീര്,വേദന എന്നിവ പൂര്‍ണ്ണമായും വിട്ടുമാറും. തുളസിയില, കരിനെച്ചിയില, കുരുമുളക് എന്നിവ മൂന്നുംസമമെടുത്ത് കഷായം വച്ചു കുടിക്കുന്നത് പനി, മലമ്പനി എന്നിവ ശമിക്കും. തുളസിയില,കരിനെച്ചിയില, കുരുമുളക് എന്നിവ സമമെടുത്ത് കഷായം വെച്ച് കഴിക്കുന്നത് ഇന്‍ഫ്ലുവന്‍സപിടിപെടാതിരിക്കാന്‍ സഹായിക്കും. കരിനെച്ചിലയുടെ നീരില്‍ ആവണക്കെണ്ണ ഒഴിച്ച് വയറിളക്കിയാല്‍നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും. കഫക്കെട്ടിനും, ശ്വാസംമുട്ടിനും, ജലദോഷത്തിനും ഇലയിട്ട വെള്ളം ആവി പിടിക്കുന്നു. മൂത്രതടസ്സത്തിന് നല്ല മരുന്നാണ്. മലേറിയ ചികിത്സക്കും ഉപയോഗിക്കുന്നു.
110) ഉഴിഞ്ഞ
വള്ളിഉഴിഞ്ഞ എന്ന പേരിലറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം കാര്‍ഡിയോസ്പെര്‍മംഹലികാകാബം (Cardiosperumum halicacabum Linn) എന്നാണ്. ഇംഗ്ലീഷില്‍‍‍ ഇതിനെ ബലൂണ്‍‍‍‍‍‍വൈന്‍‍ (Baloon vine) എന്നുപറയുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും നന്നായി വളരുന്ന ഉഴിഞ്ഞ സമൂലം ഔഷധയോഗ്യമാണ്. ആയുര്‍വേദ പ്രകാരം ഉഷ്ണവീര്യവും വാതഹരവും സ്നിഗ്ദ്ധഗുണവുമുള്ളതാണ് ഉഴിഞ്ഞ. ഇതിനെ താളിയായി ഉപയോഗിച്ചാല്‍ മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും നല്ലതാണ്. ഉഴിഞ്ഞയുടെ ഇല ഇടിച്ചു ചേര്‍ത്ത് എണ്ണ കാച്ചി മുടിയില്‍ തേച്ചാല്‍‍‍ മുടി സമൃദ്ധമായി വളരും. ഉഴിഞ്ഞയുടെ ഇല വെള്ളത്തിലിട്ട് ഞരടി ആ വെള്ളംകൊണ്ട് കഴുകിയാല്‍ തലമുടി വളരെയധികംശുദ്ധമാകും. ഇല സേവിക്കുന്നതുകൊണ്ട് മലശോധന ഉണ്ടാക്കുകയും പനി ശമിപ്പിക്കുകയും ചെയ്യും. ഇല അരച്ച് ലേപനം ചെയ്യുന്നത് ശരീരത്തിലെ നീര്‍വീഴ്ചയും വൃഷണവീക്കവും ഇല്ലാതാക്കും. വേരരച്ച് നാഭിയില്‍ തേച്ചാല്‍ മൂത്രതടസ്സം മാറും. ഇതിന്റെ വിത്തില്‍ ഒരുതരം എണ്ണ അടങ്ങിയിട്ടുണ്ട്. ഉഴിഞ്ഞ സമൂലമെടുത്ത്കഷായം വെച്ച് 30.മി.ലി. വീതം രണ്ടു നേരം രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വയറു വേദന, മലബന്ധംഎന്നിവ മാറിക്കിട്ടും. ആര്‍ത്തവ തടസ്സം ഉണ്ടായാല്‍ ഇല വറുത്തരച്ച് കുഴമ്പ് പരുവത്തിലാക്കിഅടിവയറ്റില്‍ പുരട്ടുക. ഉഴിഞ്ഞ ഇല ആവണക്കെണ്ണയില്‍ വേവിച്ച് അരച്ച് പുരട്ടിയാല്‍ വാതം, നീര്,സന്ധിവേദന എന്നിവ മാറിക്കിട്ടും
111) ചെമ്പരത്തി
ഉഷ്ണരോഗം, രക്തസ്രാവം, അസ്ഥിസ്രാവം, ശുക്ലവര്‍ദ്ധന, ശരീര സൌന്ദര്യം, താരന്‍ഇല്ലാതാക്കുക, തലമുടി വളര്‍ച്ച, തീപ്പൊള്ളല്‍ എന്നിവക്ക് ചെമ്പരത്തിപ്പൂവ് ഫലവത്താണ്. 500 ഗ്രാം ചെമ്പരത്തിപ്പൂവും 200 ഗ്രാം പഞ്ചസാരയും കൂടി ഞെരടി ഒരു പാത്രത്തില്‍ സൂക്ഷിക്കുക. മൂന്നുദിവസം കഴിഞ്ഞ് അരച്ച് വൃത്തിയാക്കി ടീസ്പൂണ്‍ കണക്കിന് ദിവസം രണ്ടുനേരം കഴിക്കുന്നത് സ്ത്രീകള്‍ക്കുണ്ടാവുന്ന ഉഷ്ണരോഗത്തിനും രക്തസ്രാവത്തിനും നല്ലതാണ്. ചെമ്പരത്തിപ്പൂവ് തേനില്‍ ചാലിച്ച് നിത്യവും കഴിക്കുന്നത് ശരീരസൌന്ദര്യം വര്‍ദ്ധിപ്പിക്കും. തലമുടിക്ക് കറുപ്പ് നല്കാനും, മുടിയുടെ വളര്‍ച്ചക്കും ഉപയോഗിക്കുന്ന ഔഷധസസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂവും ഇലയും താളിയാക്കി തലയില്‍ തേച്ചാല്‍ തലമുടിവളരുകയും താരന്‍ ഇല്ലാതാവുകയും മുടിക്ക് നല്ല കറുപ്പ് നിറവും ഉണ്ടാവും. ചെമ്പരത്തിപ്പൂവും ഇലയും എണ്ണ കാച്ചിത്തേച്ചാല്‍ തലമുടി തഴച്ചു വളരും. ചെമ്പരത്തിയുടെപകുതിവിരിഞ്ഞ മൊട്ട് ചതച്ച് തീപ്പൊള്ളലേറ്റ ഭാഗത്ത് വെച്ചാല്‍ പൊള്ളല്‍ പെട്ടെന്ന് ഉണങ്ങും.
112) ആവണക്ക്
റിസിനസ് കമ്മ്യൂണിസ് (Ricinus Communis Linn) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ആവണക്കിനെ ഇംഗ്ലീഷില്‍ കാസ്റ്റര്‍ ഓയില്‍ പ്ലാന്റ് (Castor Oil Plant) എന്നാണ് പറയുന്നത്. എണ്ണക്കുരു എന്ന നിലയില്‍ വ്യാപകമായി ഇന്ത്യയില്‍ പലസ്ഥലത്തും കൃഷിചെയ്തുവരുന്ന ഇത് 2-4 മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന കുറ്റിച്ചെടിയാണ്. ഇലകള്‍ വിസ്തൃതവും ഹസ്താകാരത്തില്‍ പാളിതവുമാണ്. ഇലഞരമ്പുകള്‍ എഴുന്നു നില്‍ക്കും. മുള്ളുള്ള പുറം തോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായും നടാനുംഉപയോഗിക്കുന്നത്. വിത്തില്‍ നിന്ന് 35-40% എണ്ണ ലഭിക്കും. റിസിനോളിക് – ലിനോലിക്ക്ആസിഡുകള്‍ ഈ എണ്ണയില്‍ ധാരാളമുണ്ട്. ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമുള്ളതാണ് ഈ സസ്യം.
വളരെ പണ്ടുമുതലേ നമ്മുടെ നാട്ടില്‍ ഔഷധയെണ്ണ ഉല്പാദനത്തിനായി പ്രയോജനപ്പെടുത്തുന്നസസ്യമാണ് ആവണക്ക്. വാതരോഗങ്ങള്‍ക്കുള്ള ഉത്തമഔഷധം എന്ന നിലയില്‍ സംസ്കൃതത്തില്‍ വാതാരിഎന്ന പേരുണ്ട് ഈ സസ്യത്തിന്. ഇതിന്റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്. വിഷമയമായതിനാല്‍ പിണ്ണാക്ക് വളമായി മാത്രമേ ഉപയോഗിക്കുകയുള്ളൂ. സോപ്പ്,പെയിന്റ്, മഷി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്. പിത്തശൂലയ്ക്ക് പരിഹാരമായി ഇളനീര്‍ ചേര്‍ത്ത് ആവണക്ക സേവിച്ചാല്‍ മതി. സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം. ആവണക്കിന്‍ വേര് കഷായത്തില്‍ വെണ്ണ ചേര്‍ത്ത് സേവിച്ചാല്‍ ശോധന ലഭിക്കും. ആവണക്കിന്റെ വേര് കഷായം വെച്ച് അതില്‍ ചൂടു പാലൊഴിച്ച് കുടിച്ചാല്‍ വയറു വേദന ശമിക്കും. തളിരിലനെയ്യില്‍ വറുത്ത് തിന്നാല്‍ നിശാന്ധത മാറിക്കിട്ടും. അര ഔണ്‍സ് മുതല്‍ 1 ഔണ്‍സ് വരെ ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുപാലിലോ ഒഴിച്ച് പതിവായി രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാല്‍ മലബന്ധം, വയറുവേദന, സന്ധിവാതം, നീര് ഇവ ശമിക്കുന്നതാണ്. ആവണക്കെണ്ണ ചേര്‍ത്തുണ്ടാക്കിയ സുകുമാരഘ്യതം ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. കരിനൊച്ചിലയുടെ നീരില്‍ആവണക്കെണ്ണ ഒഴിച്ച് ഉപയോഗിച്ചാല്‍ നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍മാറിക്കിട്ടും. സന്ധികളിലെ നീരും വേദനയും മാറുന്നതിനായി ആവണക്കില ചൂടാക്കിസന്ധികളില്‍ വെച്ചു കെട്ടിയാല്‍ മതി. ഭക്ഷ്യവിഷബാധയേറ്റാല്‍ ആവണക്കെണ്ണ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ച് വയറിളക്കിയാല്‍ മതി. ആവണക്കെണ്ണ പാലിലൊഴിച്ച് രാത്രി കിടക്കുന്നതിനു മുമ്പ് സേവിക്കുന്നത് വാതനീരിന് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന പരുക്കള്‍ പഴുത്ത് പൊട്ടുവാന്‍ ആവണക്കിന്റെ വിത്ത് പരുവില്‍ അരച്ചിട്ടാല്‍ മതി. ആവണക്കിന്‍ വേരരച്ച് കവിളത്ത് പുരട്ടിയാല്‍ പല്ലുവേദനക്കും നീരിനും നല്ലതാണ്.
113) തഴുതാമ (തവിഴാമ)
ഇംഗ്ലീഷില്‍ ഹോഴ്സ് പര്‍സ് ലേന്‍ ((Horse-Purslane) എന്നപേരിലറിയപ്പെടുന്ന തഴുതാമയുടെ ശാസ്ത്രനാമം ബൊയര്‍ഹാവിയ ഡിഫ്യൂസ (Boerhavia Diffusa Linn.) എന്നാണ്. ശാഖോപശാഖകളായി രണ്ടു മീറ്ററോളം പടരുനന ചെടിയാണിത്. തണ്ടുകളില്‍ വേരുണ്ടാവുകയില്ല. പ്രകൃതിചികിത്സയിലെ ഒന്നാന്തരം ഔഷധവും ഇലക്കറി എന്ന നിലയില്‍ ഗുണസമ്പുഷ്ടവുമാണ് ഈ പടര്‍ച്ചെടി. പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്. മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും.
ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരുഔഷധസസ്യമാണ്. കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വൃക്ക രോഗങ്ങള്‍ മാറിക്കിട്ടാന്‍ തഴുതാമ സമൂലമെടുത്ത് പിഴിഞ്ഞരച്ച നീര് 15.മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുന്നത് നല്ലതാണ്. വെളുത്ത തഴുതാമ സമൂലംഇടിച്ച് പിഴിഞ്ഞ് നല്ലത് പോലെ അരിച്ച് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചൊറിച്ചില്‍മാറും. തഴുതാമ നീര് തേനില്‍ ചാലിച്ചിട്ടാല്‍ കണ്ണിലെ വെള്ളമൊലിപ്പ് മാറിക്കിട്ടും. തഴുതാമ സമൂലവും നീലപൂവുള്ള ഉമ്മത്തിന്റെ പൂവ്, ഇല, വേര് ഇവ എല്ലാംകൂടി സമമെടുത്ത് അരച്ച് ഉണക്കി 2 ഗ്രാം തൂക്കംവലിപ്പത്തിലുള്ള ഗുളികകളുണ്ടാക്കി രാവിലെയും വൈകീട്ടും കഴിക്കുന്നത് പേപ്പട്ടിവിഷത്തിനെ ഫലപ്രദമായി പ്രതിരോധിക്കും. തഴുതാമയും തുളസിയിലയും പൂവും മഞ്ഞളും സമമെടുത്ത്അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6ഗ്രാം വീതം ദിവസം മൂന്ന് നേരം എന്ന കണക്കില്‍ 7ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണ്ണമായും മാറും. തഴുതാമ സമൂലം ചതച്ചിട്ട് വെള്ളംതിളപ്പിച്ച് കുടിച്ചാല്‍‍ മൂത്രതടസ്സം, വായ്പ്പുണ്ണ്, അര്‍ശ്ശസ് ഇവക്ക് കുറവു കിട്ടും. മൂത്രക്കുറവിനുംതഴുതാമ മരുന്നായി ഉപയോഗിക്കുന്നു. രക്തക്കുറവുകൊണ്ടുള്ള നീര് ശമിക്കാന്‍ ഇതിന്റെ വേര് അരച്ച് പാലില്‍ കലക്കി കുടിക്കുക. വൃക്കയിലെ കല്ലിന് തഴുതാമയും വയല്‍ചുള്ളിയും കഷായം വെച്ച് കുടിക്കുക.
114) കര്‍പ്പൂര തുളസി
ഇതിന്റെ ഇലകളില്‍ പച്ചകര്‍പ്പൂരത്തിന്റെ അംശം അടങ്ങയിട്ടുള്ളതുകൊണ്ട് തലവേദന, കഫക്കെട്ട്,കാസം മുതലായ അസുഖങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു.
115) കരിംകുറിഞ്ഞി
വാതസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നിലും കുഷ്ഠരോഗ ചികിത്സയിലും ഔഷധമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കരിങ്കുറിഞ്ഞി.
116) ശിവമൂലി (അയ്യപ്പന) മൃതസഞ്ജീവനി
എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കാവുന്ന ഒരു ഔഷധസസ്യമാണ് ശിവമൂലി. മുറിവ്,ചതവ്, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അള്‍സര്‍, മൂലക്കുരു എന്നിവക്ക് ഫലപ്രദമായ ഔഷധസസ്യമാണ്. വായ് പുണ്ണിന് നാലില വീതം വായിലിട്ട് ചവച്ച് 15 മിനിട്ട് വായില്‍വെക്കുക. മുറിവിനും ചതവിനും ഇതിന്റെ ഇല തനിച്ചോ ചുവന്നുള്ളി കൂട്ടിയോ ചതച്ച് വെച്ച് കെട്ടിയാല്‍‍ വേഗത്തില്‍ സുഖപ്പെടും.
117) ചക്കരക്കൊല്ലി.
ഇതിന്റെ ഇലയില്‍ അടങ്ങിയിട്ടുള്ള ഒരിനം അമ്ലത്തിന് മധുരം ഇല്ലാതാക്കാനുള്ള കഴിവുണ്ട്. അതിനാല്‍ പ്രമേഹത്തിന് ഒറ്റമൂലിയായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലംമാറിയതോടുകൂടി പലതരം വിഷങ്ങളും (കീടനാശിനിയുടെ) ഫലമായി നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നു. അതിനാല്‍ ഇലയും ആര്യവേപ്പിലയും കൂവളത്തിലയും സമം അരച്ചോ പൊടിച്ചുവെച്ചോ പ്രമേഹത്തിന് കഴിച്ചാല്‍ മതി. ഇതിന്റെ ഇലയാണ് ഔഷധത്തിനായി ഉപയോഗിച്ച് വരുന്നത്. ആദ്യ വര്‍ഷം മുതല്‍തന്നെ ഇല ശേഖരിച്ച് തുടങ്ങും. ചെടിക്ക് 10 മുതല്‍ 12 വര്‍ഷം വരെ ആയുസുണ്ട്.കൃഷിരീതി:ചക്കരക്കൊല്ലിയുടെ വിത്ത് മുളപ്പിച്ചും വള്ളി മുറിച്ച് നട്ടും പോളി ബാഗുകളില്‍ തൈകള്‍ ഉണ്ടാക്കാം. പ്രസ്തുത രീതിയില്‍ തയ്യാര്‍ ചെയ്ത ഒന്നരയടി സമചതുരത്തിലും ആഴത്തിലുള്ള കുഴികളെടുത്ത് അതില്‍ 10klവീതം ഉണങ്ങിയ ചാണകപ്പൊടിയോ , കമ്പോസ്റ്റോ നിക്ഷേപിച്ചതിനു ശേഷം മേല്‍ മണ്ണ് മൂടി അതില്‍ ചക്കരക്കൊല്ലിയുടെ മൂന്നോ, നാലോ പ്രായമായ പോളി ബാഗ് തൈകള്‍ നടാം. തൈകള്‍ നട്ടഉടന്‍ തന്നെ കാലുകള്‍ നാട്ടി കമ്പ് കൊണ്ട് ബന്ധിപ്പിക്കുക. ആ കമ്പുകളില്‍ കൂടി ചെടി പടര്‍ത്താം. ഒരുവര്‍ഷം പ്രായമായാല്‍ ചെടി നന്നായി പടര്‍ന്ന് കയറിയിരിക്കും. ക്രമമായ ജലസേചനവും ജൈവവള പ്രയോഗവും തുടര്‍ന്നുകൊണ്ടിരുന്നാല്‍ ആഴ്ചയിലൊരിക്കല്‍ വിളവെടുപ്പ് നടത്താം. ഇല പച്ചയോ ഉണങ്ങിയതോ വിപണിയില്‍ വില്പന നടത്താം. മൂന്നിലവീതമുള്ള കഷ്ണം മുറിച്ചും നടാം.
118) മുരിങ്ങ
കേരളത്തില്‍ ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന മുരിങ്ങയില്‍ ഓണക്കാലത്താണ് ഇലകള്‍ ധാരാളമായുണ്ടാവുക. ഈ ചെടിയുടെ എല്ലാ ഭാഗവും ഔഷധഗുണം നിറഞ്ഞതാണ്. മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുരിങ്ങ മൊരിങ്ങേസി എന്ന സസ്യകുടുംബത്തില്‍ പെട്ടതാണ്. പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളും നിറഞ്ഞതാണ് മുരിങ്ങ. മുരിങ്ങയുടെ എല്ലാ ഭാഗത്തിനും ഔഷധഗുണങ്ങളുണ്ട്. എങ്കിലും ഇലയാണ് സാധാരണയായി ഔഷധമായി ഉപയോഗിക്കുന്നത്. ഇരുമ്പ്സമൃദ്ധമാണ്. വിറ്റാമിന്‍-സി, എ, എന്നിവ ധാരാളം. ഇതിന്റെ ഇലയും പൂവും, കായുംആഹാരത്തിനുവേണ്ടിയും, വേരും തൊലിയും പട്ടയും ഔഷധത്തിനായും ഉപയോഗിക്കുന്നു. ഇലക്കറികളില്‍ഏറ്റവും അധികം വിറ്റാമിന്‍ ‘എ’ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു.
മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചില്‍ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാന്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മര്‍ദ്ദം കുറക്കാന്‍ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും, മുത്രതടസ്സം നീക്കാനും, ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും. നേത്രരോഗം, ആസ്മ, വെള്ളപ്പാണ്ട് മലബന്ധം എന്നിവക്ക് നല്ലത്. തിമിരബാധ തടയാന്‍ 15 മില്ലിമുരിങ്ങയില നീരും 5 മില്ലി തേനും ചേര്‍ത്ത് ദിവസവും കഴിക്കുക. മുരിങ്ങത്തൊലി അരച്ച് കാലിന്റെ പെരുവിരലില്‍ കെട്ടിയാല്‍ കണ്ണില്‍ പഴുപ്പ് മാറും. ഇടതുകണ്ണിലാണെങ്കില്‍ വലതുകാലിലും വലതു കണ്ണിലാണെങ്കില്‍ ഇടതു കാലിലുമാണ് കെട്ടേണ്ടത്. മുരിങ്ങയിലയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍ കൊണ്ടാല്‍ ഒച്ചയടപ്പിന് നല്ലതാണ്. മുരിങ്ങയില, വാഴക്കൂമ്പ് എന്നിവ തോരന്‍ വെച്ച് ഏഴുദിവസം കഴിച്ചാല്‍ കുടല്‍പുണ്ണ് സുഖമാകും.
119) പൊതിന
ആഹാരത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ചെറുസസ്യമാണ് പൊതീന. പടര്‍ന്ന് നിലംപറ്റികിടക്കുന്ന പൊതീനയെ കാശ്മീര്‍ പൊതിന എന്ന് പറയുന്നു. രണ്ടിനും ഗുണങ്ങള്‍ ഒരു പോലെയാണ്. മണവും, രുചിയും, ദഹനശക്തിയും ലഭിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇറച്ചിക്കറി, ബിരിയാണി ഇവ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ഗ്യാസ്, വയറടപ്പ് ഇവ ഇല്ലാതാക്കാന്‍ ഈ ചെടിയുടെ ഇല ചേര്‍ത്താല്‍ മതി.
വേദന കുറയ്ക്കാന്‍ പ്രത്യേക കഴിവുണ്ട്. അതിനാല്‍ വയറുവേദനയുള്ളപ്പോള്‍ പൊതിന അരച്ച് കഴിച്ചാല്‍ വേദന മാറും. കാത്സ്യം, ഊര്‍ജ്ജം, ഇരുമ്പ് എന്നിവ നല്ലതുപോലെ ഉള്ളതിനാല്‍ കായികാദ്ധ്വാനം ചെയ്യുന്നവര്‍ക്കും നല്ലതാണ്. വാതസംബന്ധമായ രോഗങ്ങള്‍ക്ക് (വേദന) പൊതിനയും ഉലുവയും കൂട്ടി അരച്ച് പുരട്ടുക. വൃണങ്ങള്‍ കരിയാനും, വേദന കുറയാനും പൊതിനയും മഞ്ഞളും കൂടി അരച്ച് പുരട്ടുക. മുഖക്കുരുവിനും ഈ പ്രയോഗം നല്ലതാണ്.
120) നീലഅമരി
നീലം ഉത്പാദിപ്പിക്കുവാനായി വടക്കേ ഇന്ത്യയില്‍ വ്യാപകമായി കൃഷിചെയ്തിരുന്ന സസ്യമായ നീലഅമരിയുടെ ശാസ്ത്രനാമം ഇന്‍ഡിഗോഫെറ ടിങ്ടോറിയ (Indigofera tinctoria Linn) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ ഇന്‍ഡിഗോ പ്ലാന്റ് (Indigo Plant) എന്നു പറയുന്നു. ഇന്റിഗോട്ടിന്‍ ആണ് ഇതിലടങ്ങിയിരിക്കുന്ന മുഖ്യരാസഘടകം. വെള്ള, നീല എന്നീ രണ്ടുതരം ചെടികളുണ്ട്. നീലയ്ക്കാണ് ഔഷധപ്രാധാന്യം. ഇതിന്റെ ചെറിയ ഇലകളില്‍ പ്രകടമായിത്തന്നെ നീലനിറം ഉണ്ടായിരിക്കും. ഒരു വര്‍ഷത്തിലധികം ആയുസ്സില്ലാത്ത കുറ്റിച്ചെടിയാണ് അമരി.ആയുര്‍വേദ വിധിപ്രകാരം വിഷഹരവും ജ്വരാദികളെ അകറ്റുന്നതുമാണ് നീലഅമരി. ഇല മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഉത്തമമാണ്. നീലഭൃംഗാദി എണ്ണയിലെ മുഖ്യ ഔഷധമാണ് നീലഅമരി. പേപ്പട്ടി വിഷത്തിനെതിരായും ഇതുപയോഗിക്കുന്നു. വേര് വിഷചികിത്സയില്‍ പ്രധാനമാണ്. അമരിവേര് അരച്ച് പാലില്‍ സേവിച്ചാല്‍ കൂണ്‍വിഷം മൂലമുള്ള അസുഖങ്ങള്‍ മാറും. സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് നാഭിക്കു താഴെ ലേപനം ചെയ്താല്‍ മൂത്രതടസ്സം മാറും. ദഹനക്കുറവ് ഇല്ലാതാക്കാന്‍ അമരിവേര് കഷായം വെച്ച് സേവിക്കാം. മുഖത്തെ കറുത്തപാട് ഇല്ലാതാക്കാന്‍ സമൂലം അരച്ച് രക്തചന്ദനം ചേര്‍ത്ത് മുഖത്ത് പൂശിയാല്‍ മതി.
121) ചങ്ങലംപരണ്ട
ചതുരത്തണ്ടുകളുള്ള ഒരു വള്ളിച്ചെടിയാണ് ചങ്ങലംപരണ്ട. ബോണ്‍സെറ്റര്‍ (Borne Setter) എന്ന്ഇംഗ്ലീഷിലറിയപ്പെടുന്ന ചങ്ങലംപരണ്ടയുടെ ശാസ്ത്രനാമം വൈറ്റിസ് ക്വാഡ്രാന്‍ഗുലാരിസ് (Vitis Quandrangularis Linn.) എന്നാണ്. അരയടിയോളം ഇടവിട്ട് ഒടിഞ്ഞ് വീണ്ടും യോജിച്ചതുപോലെ കാണപ്പെടുന്ന ഈ സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്. ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിര്‍ത്തിവരുന്നു. ഒടിവും ചതവുമുണ്ടായാല്‍തണ്ട് ചതച്ച് ഹേമം തട്ടിയഭാഗത്ത് വെച്ചുകെട്ടുകയും സ്വരസമായും കല്‍ക്കമായും ചേര്‍ത്ത് കാച്ചിയ എള്ളെണ്ണ വേദനയും നീരും മാറാന്‍ പുറമ്പട്ടയായി ഉപയോഗിക്കുവാന്‍ ഒന്നാന്തരവുമാണ്. തണ്ടുകളുടെ പര്‍വങ്ങളില്‍ അവിടവിടെയായി ഹൃദയാകൃതിയിലുള്ള ഇലകള്‍ കാണപ്പെടുന്നു. ഉഷ്ണവീര്യവും രൂക്ഷഗുണവുമാണ് ഈ സസ്യത്തിനുള്ളത്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും. ഉണക്കിപ്പൊടിച്ച തണ്ടും കുരുന്നിലകളും വിശപ്പില്ലായ്മയും ദഹനക്കുറവും മാറ്റുകയും ആഹാരത്തിന് രുചിഅനുഭവപ്പെടുകയും ചെയ്യും. ഇളംതണ്ട് ചേര്‍ത്ത ചമ്മന്തി, അസ്ഥിസ്രാവം പോലെയുള്ള സ്ത്രീജന്യരോഗങ്ങള്‍ മാറാന്‍ വിശേഷമാണ്. ചെവിയിലെ വേദന, പഴുപ്പ്, നീര് ഇവ മാറിക്കിട്ടുന്നതിന് തണ്ടിന്റെ സ്വരസം നാല് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ മതി.
122) മുഞ്ഞ
മുഞ്ഞ മരം പമ്പരാഗത വൃക്ഷമാണ്. വന പ്രദേശങ്ങളില്‍ കാണപ്പെടുന്നു. പ്രകൃതിയുടെ വരദാനമായ ഔഷധക്കൂട്ടിലൊന്നാണ് മഞ്ഞമരത്തിന്റെ നീര്. ചെറിയകുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തില്‍‍ മുഞ്ഞ വൃക്ഷത്തിന്റെ ഇലയുടെ നീര് ചേര്‍ത്താല്‍‍ പനി നിയന്ത്രിക്കാന്‍‍ സാധിക്കും. കുട്ടികള്‍‍ 3 മാസം മുതല്‍‍ മുതിര്‍ന്നവര്‍ക്കു വരെ ഉപയോഗിക്കാം. പനി മുതലായവ നിയന്ത്രിക്കുന്നതിനാവശ്യമായി മുഞ്ഞ നീരില്‍‍വയമ്പ്, പീന്നാറി, പെരുങ്കായം, കുന്തിരിക്കം, കിരിയാത്ത, ആശാളി എന്നീ ആയുര്‍വേദ ഔഷധക്കൂട്ടുകളും ഉപയോഗിച്ച് ഗുളിക പരുവമാക്കിയ ശേഷം തുളസി നീരില്‍‍ കലര്‍ത്തി കുട്ടികള്‍‍ മുതല്‍‍ മുതിര്‍ന്നവര്‍ക്ക് വരെഉപയോഗിക്കുവാന്‍‍ പറ്റുന്നതാണ്. ഗുളികയുടെ അവസ്ഥ ആളുടെ വയസ്സിനനുസരിച്ച് മാറുന്നതാണ്. ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന കരച്ചില്‍, തലവേദന, നീര്‍ദോഷം എന്നിവക്ക് മുഞ്ഞയുടെ ഇലയരച്ച് നെറ്റിയില്‍ തേക്കുക. ചൂടുവെള്ളത്തില്‍ മുഞ്ഞയുടെ ഇലയിട്ട് കുട്ടികളെ കുളിപ്പിച്ചാല്‍ ജലദോഷം ഉണ്ടാവാതെ സഹായിക്കുന്നു.സമൂഹത്തില്‍ ഇന്ന് കാണുന്ന കുത്തക മരുന്നുകളുടെ വിപണിയുടെ അടുത്തേക്കൊന്നും വരില്ലെങ്കിലുംഅതിനേക്കാള്‍ എത്രയോ നല്ലതാണിത്. മാനസികമായോ ശാരീരികമായോ ഒരു ബുദ്ധിമുട്ടും ഇത്അനുഭവിപ്പിക്കുന്നില്ല
123) ഇഞ്ചിപ്പുല്ല്
കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്ന വനോല്‍പന്നങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള പുല്‍തൈലം ഇഞ്ചിപ്പുല്ലില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. സിമ്പോപോഗണ്‍ ഫ്ലെക്സുവോസസ് (Cymbopogan flexuosus Wats.) എന്നാണ് ഇഞ്ചിപ്പുല്ലിന്റെ ശാസ്ത്രനാമം. ലെമണ്‍ ഗ്രാസ്സ് (Lemon Grass) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ സസ്യം ഒന്നരമീറ്റര്‍ ഉയരത്തില്‍ വളരുകയും ചെടിയുടെ ഇലകള്‍ക്ക് നെല്ലോലകളുടെ രൂപസാദൃശ്യവും അതിനേക്കാള്‍ വളര്‍ച്ചയുമുണ്ടാവുകയും ചെയ്യും. ഇളംചെടിയിലാണ് പുല്‍തൈലം കൂടുതലായി ഉണ്ടാവുക. പുതിയ ഇലകളില്‍ നിന്നും 70-80% പുല്‍തൈലം ലഭിക്കും. ഇല വാറ്റിയാണ് തൈലം എടുക്കുന്നത്. വര്‍ഷത്തില്‍ പലതവണ ഇലകള്‍ കൊയ്തെടുക്കാം.
സിട്രാള്‍‍ ആണ് പുല്‍‍തൈലത്തിലെ മുഖ്യഘടകം. ജീവകം എ യുടെ സംശ്ലേഷണത്തിന്ഉപയോഗിക്കുന്നതിനാല്‍‍ ‍തൈലം ചികിത്സാരംഗത്തും വന്‍‍‍തോതില്‍‍ ഉപയോഗിച്ചുവരുന്നു. ആയുര്‍വേദവിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമുള്ള സസ്യമാണിത്. കഫക്കെട്ട്, പനി, ശരീരവേദന എന്നിവശമിപ്പിക്കാന്‍‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. വാതം, കൈകാല്‍ കഴപ്പ്, പുറംവേദന എന്നിവയ്ക്ക് മൂന്നിരട്ടി വെളിച്ചെണ്ണയില്‍‍ നേര്‍‍പ്പിച്ച തൈലം പുരട്ടിയാല്‍‍ ആശ്വാസം കിട്ടും. കല്‍‍ക്കണ്ടം, ചുക്ക്,കുരുമുളക് ഇവ പൊടിച്ച് 2-3 തുള്ളി പുല്‍‍തൈലം ചേര്‍ത്ത് കഴിച്ചാല്‍‍ പനിയും ചുമയും മാറും. ജലദോഷംമാറാന്‍‍ ഇതിന്റെ ഇലവെന്തവെള്ളം ആവി പിടിപ്പിച്ചാല്‍‍ മതി. പുല്‍‍തൈലം 2 തുള്ളി കുളിക്കുന്നവെള്ളത്തില്‍‍ ചേ‍‍‍ര്‍ത്താല്‍‍‍ വിയര്‍പ്പ് ഗന്ധം മാറും.
124) തുമ്പ
സാധാരണ എല്ലാ പറമ്പുകളിലും കണ്ടുവരുന്ന കുറ്റിച്ചെടിയാണ് തുമ്പ. ഇതിന് വളരെ ഔഷധഗുണമുണ്ട്. ഇതിന്റെ ഇലകളില്‍ സവിശേഷമായ ഒരുതരം ഗ്ലൂക്കസൈഡ് ഉണ്ട്. പൂവില്‍ആല്‍ക്കലോയ്ഡും സുഗന്ധദ്രവ്യവും അടങ്ങിയിട്ടുണ്ട്. തണ്ട്, ഇല, പൂവ് എന്നിവയെല്ലാംഔഷധഗുണമുള്ളവയാണ്.
തുമ്പച്ചാറില്‍ കാല്‍നുര പൊടിച്ച് ചെറുതേന്‍ കൂട്ടി കവിള്‍ കൊണ്ടാല്‍ പുഴുപ്പല്ല് മാറിക്കിട്ടും. തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ അല്‍പം പാല്‍ക്കായം ചേര്‍ത്ത് രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ വിരശല്യം മാറും. കണ്ണു വേദനക്കും പനിക്കും നല്ലതാണ്. കണ്ണില്‍ മുറിവുണ്ടായാല്‍ തുമ്പനീര് മുറിവില്‍ തളിക്കാം. കഷായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കണ്ണ് വേദനക്ക് മരുന്നായി ഉപയോഗിക്കുന്നു. തുമ്പയുടെ നീര് കണ്ണില്‍ ഒഴിക്കുക.
തുമ്പപ്പൂ കിഴി കെട്ടിയിട്ട് പാല്‍ക്കഞ്ഞിയുണ്ടാക്കി കഴിക്കുക. തുള്ളിപ്പനി മാറും. രാപ്പനി, ടോണ്‍സിലൈറ്റിസ് എന്നിവക്കും മരുന്നായി ഉപയോഗിക്കാം. മലശോധനക്കും മലേറിയക്കും, തേള്‍ വിഷത്തിനുള്ള മരുന്നായും ഇതിന്റെ ഇല ഉപയോഗിക്കുന്നു. തേള്‍കടിച്ച ഭാഗത്ത് തുമ്പയില ചതച്ച് തേച്ചാല്‍ തേള്‍ വിഷം ശമിക്കും. പ്രസവാനന്തരം തുമ്പയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാലഞ്ചു ദിവസം കുളിക്കുന്നത് നല്ലതാണ്. തുമ്പപ്പൂ വെള്ളത്തുണിയില്‍ കെട്ടി പാലിലിട്ടു തിളപ്പിച്ച് ആ പാല്‍ കുട്ടികള്‍ക്ക് കൊടുത്താല്‍ വിരശല്യം,വയറുവേദന ഇവ ഉണ്ടാകില്ല. വിരശല്യത്തിന് തുമ്പനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കാം. കുട്ടികളിലെ വിരശല്യത്തിന് തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചുപിഴിഞ്ഞ് അരിച്ചെടുത്ത നീരില്‍ പാല്‍ ചേര്‍ത്തു കഴിക്കാം. ഗര്‍ഭാശയ ശുദ്ധിക്കും, ഗ്യാസ് ട്രബിളിനും നല്ലതാണ് തുമ്പ.
125) കൂവളം
കൂവളം അഥവാ ബംഗാള്‍, ക്യൂന്‍സ്,ഗോള്‍ഡന്‍ ആപ്പിള്‍, സ്റ്റോണ്‍ ആപ്പിള്‍ എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ബേല്‍ ട്രീ (Bael tree) എന്ന പേരിലറിയപ്പെടുന്ന കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജല്‍ മാര്‍മെലോസ് (Aegle marmelos (L.) Correa) എന്നാണ്. റൂട്ടേസിയേ (Rutaceae) കുടുംബാംഗമായ ഇതിന് ശാണ്ഡില്യം,ശൈലൂഷ, സദാഫല ഗ്രന്ഥില എന്നിങ്ങനെ പര്യായങ്ങളുണ്ട്. 12-15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കൂവളത്തില്‍ മുഴുവനായും മൊട്ടുസൂചി പോലുള്ള മുള്ളുകളുണ്ട്. സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവര്‍ണ്ണത്തോടുകൂടിയതാണ്. മൂന്നിലകള്‍ ഒത്തുചേര്‍ന്ന ഒരു സംയുക്ത പത്രമാണ് ഓരോ ഇലയും. മാതളത്തോട് സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്. കായ ഉരുണ്ടതും അഞ്ചുമുതല്‍ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഫലങ്ങള്‍ ധാരാളമുണ്ടാകും ജൂണ്‍ പകുതിമുതല്‍ ജൂലൈ ആദ്യ രണ്ടാഴ്ചകള്‍ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്.
ഈ വൃക്ഷത്തിന്റെ പേരില്‍ സാന്‍തോടോക്സിന്‍, അബിലിഫെറോണ്‍, മാര്‍ മേസിന്‍, മാര്‍മിന്‍,സ്കിമ്മിന്‍, തുടങ്ങിയവയും കാതലില്‍ ഫുറോക്യനോലിന്‍, മാര്‍ മേസിന്‍, ബി-സിറ്റോസ്നിറോള്‍എന്നിവയും ഇലകളില്‍ ഐജലിന്‍, ഐജലിനില്‍, ബി-ഫെലാന്ഡ്രൈര്‍ എന്നിവയുംഅടങ്ങിയിരിക്കുന്നു. പഴുത്ത കായുടെ അകത്തെ മാംസളഭാഗത്ത് എമ്പറട്ടോറിയം ‘എ’ എന്നുംഎമ്പറട്ടോറിയം ‘ബി’ എന്നും പേരുള്ള രണ്ടു പദാര്‍ത്ഥങ്ങളുണ്ട്. ഇവ ഉദര കൃമിനാശകമായിപ്രവര്‍ത്തിക്കുന്നു. പഴുക്കാത്ത ഫലത്തില്‍ നിന്നെടുക്കുന്ന മഞ്ഞനിറത്തിലുള്ള ചായം കാലികോ-പെയിന്റിംഗില്‍ ഉപയോഗിച്ചുവരുന്നു. തളിരിലകളില്‍ പ്രത്യേക തരം എണ്ണ അന്തര്‍‍ധാനംചെയ്തിരിക്കുന്നു.
വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാന്‍ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാന്‍ ഉത്തമമാണിത്. എങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം സേവിക്കേണ്ട ശക്തമായ മരുന്നാണിത്. കൂവളവേര്,മുത്തങ്ങക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു ചേര്‍ത്ത് സേവിക്കുന്നത് വിഷഹരമാണ്. പച്ചഫലമജ്ജഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം സേവിച്ചാല്‍ ഉദരകൃമികള്‍ ഇല്ലാതാകുകയും കൂവളവേര് കഷായം വെച്ചു കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറുകയും ചെയ്യും. കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാല്‍ പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔണ്‍സ് പിണ്ടിനീരില്‍ അരച്ചുചേര്‍ത്ത് വൈകുന്നേരം കഴിച്ചാല്‍ വൃക്കരോഗങ്ങള്‍ക്ക് ശമനമുണ്ടാകും
പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം,വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുര്‍ വേദ ഔഷധങ്ങളില്‍ അടങ്ങിയിരിക്കുന്നു. വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു. പഴുക്കാത്ത ഫലമജ്ജ മലശോധനയെ ഉണ്ടാക്കുന്നു. ഇലകള്‍ക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയില്‍ നിന്നുംവേര്‍തിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കൂവളത്തിലചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികള്‍ക്ക് വളരെ ഉത്തമമാണ്.
നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാന്‍ കൂവളവേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു കുടിക്കുക. കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേര്‍ത്ത് പ്രഭാതത്തില്‍ മോരിലോചൂടുവെള്ളത്തിലോ സേവിച്ചാല്‍ അര്‍ശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലര്‍ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളത്തിന്‍ വേര്, കുറുന്തോട്ടിവേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാല്‍ കഷായം ഏമ്പക്കം ശമിപ്പിക്കും. കൂവളവേര് അരച്ച് വെണ്ണയില്‍ ചാലിച്ച് ഉള്ളന്‍ കാലില്‍ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ എണ്ണ കാച്ചി ചെവിയില്‍ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.
രക്തം ഉണ്ടാവാന്‍ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ചൂടാറിയാല്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാന്‍ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീര്‍‍ക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ ,തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.
126) ഇലന്ത
സിസിഫസ് ജുജൂബ എന്നാണ് ഇലന്തയുടെ സസ്യനാമം. ജീവന്റെ പഴം, അമരത്വത്തിന്റെ പഴം എന്നൊക്കെയാണ് ഇലന്തപ്പഴത്തിന്റെ വിളിപ്പേരുകള്‍. ഇലന്തയുടെ സ്വദേശം ചൈനയാണ്. നാനൂറിലേറെ ഇലന്തയുണ്ട്. ബനാറസി, കരക, ഉമ്രാന്‍, ഗോല എന്നിവ അവയില്‍ പ്രധാനികളാണ്. ശരീരത്തിലെ കോശതലങ്ങളില്‍ പോലും സന്ദേശവാഹകരായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മോണോ ഫോസ്ഫേറ്റുകള്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പഴമാണ് ഇലന്ത. പ്രധാന ജീവകങ്ങള്‍ വേണ്ടുവോളമുണ്ടിതില്‍. ആപ്പിളിനേക്കാള്‍ നൂറിരട്ടി ജീവകം സി, ധാതുലവണങ്ങളുടെ കലവറ, ജൈവാമ്ലങ്ങളുടെ നീണ്ടനിര എന്നീ പ്രത്യേകതകളൊക്കെയുണ്ട് ഇലന്തയില്‍.
സമുദ്രനിരപ്പില്‍ നിന്നും 1650 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതാണ് ഇലന്ത. കുരു വീണു മുളച്ചും പതിവെച്ചും ഒട്ടിച്ചെടുത്ത തൈകള്‍ നട്ടും ഇലന്ത വളര്‍ത്താം. പരമാവധി 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സസ്യമാണ് ഇലന്ത. സൂര്യപ്രകാശം സമൃദ്ധമായ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരാന്‍ ഏറ്റവും അനുയോജ്യമാണ്. മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയുള്ള കൃഷിയിടമാണ് ഇലന്തയ്ക്കിഷ്ടം. ചെടികള്‍ തമ്മില്‍ 11-12 മീറ്റര്‍ ഇടയകലം വേണം. ചെടി വളരുന്നതിനനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ 17:17:17 പോലുള്ള ഏതെങ്കിലും രാസവള മിശ്രിതം നേരിയ തോതില്‍ തടത്തില്‍ വിതറി മണ്ണില്‍ ഇളക്കിച്ചേര്‍ത്താല്‍ വളര്‍ച്ച ത്വരിതമാകും. ആദ്യവര്‍ഷം തന്നെ കൊമ്പുകോതല്‍ നടത്താം. ആരോഗ്യമുള്ള ഒരു പ്രധാന ശിഖരം മാത്രം നിര്‍ത്തി ചെടിയുടെ പ്രധാന തടിയില്‍ 75 സെന്റീമീറ്ററിനു താഴെ വളരുന്ന കൊമ്പുകള്‍ നീക്കം ചെയ്യണം. നല്ല വെളിച്ചം കിട്ടിയാല്‍ നന്നായി കായ് പിടിക്കും. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഇലന്തപ്പഴം വിളവെടുപ്പു നടത്താം. മൂക്കാത്ത കായ്ക്കള്‍ക്ക് പച്ചനിറമായിരിക്കുകയും പഴുക്കുമ്പോള്‍ മഞ്ഞകലര്‍ന്ന പച്ചയായി മാറുകയും ചെയ്യും. നന്നായി പഴുത്താല്‍ നല്ല ചുവപ്പുനിറവും പുറംതൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും. കാഴ്ചക്ക് ഈന്തപ്പഴം പോലെയായതുകൊണ്ടാണ് ഇതിനെ ഇന്ത്യന്‍ ഈന്തപ്പഴം എന്ന പേര് വിദേശികള്‍ നല്കിയത്. മഞ്ഞകലര്‍ന്ന പച്ചനിറവും ചുവപ്പുനിറവും മാറുന്നതിനിടയ്ക്ക് ഒരു ദശയുണ്ട്. ഇതാണു കഴിക്കാന്‍ ഏറ്റവും മികച്ച സമയം. ഈ ഘട്ടത്തില്‍ അകക്കാമ്പിന് നല്ല മധുരവും മുരുമുരുപ്പുമുണ്ടാകും. ചുവന്ന കാതലുള്ള തടി ഉറപ്പുള്ളതിനാല്‍ ഫര്‍ണിച്ചറും കാര്‍ഷിക പണിയായുധങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം.
127) ഏത്തവാഴ
മുസാ സാപിയന്റം (Musa sapientum) എന്നാണ് ഏത്തവാഴയുടെ ശാസ്ത്രനാമം. മൂന്നു മീറ്ററോളം ഉയരത്തില്‍ വളരുകയും 10 മാസം കൊണ്ട് വിളവ് തരുകയും ചെയ്യുന്ന ചിരസ്ഥായിയായ ഔഷധിയാണ് ഏത്തവാഴ. വാഴയുടെ കാണ്ഡത്തില്‍ നിന്നാണ് പ്രജനനം നടക്കുന്നത്. കായും പിണ്ടിയുമാണ് ഭക്ഷണമായി ഉപയോഗിക്കുന്നതെങ്കിലും വാഴ സമൂലം ഔഷധമാണ്. ആയുര്‍വേദ വിധിപ്രകാരം വാത-പിത്തങ്ങളെ ശമിപ്പിക്കുന്നതാണ്. ജീവകങ്ങളുടെയും മൂലകങ്ങളുടെയും കലവറയാണ് ഏത്തപ്പഴം. നാരുകള്‍ കുറഞ്ഞ ആധുനിക ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ വാഴചുണ്ടും പിണ്ടിയും അധികമായി ഉപയോഗിച്ചാല്‍ മതി. പച്ച ഏത്തക്കായയുടെ കറ കഞ്ഞിയില്‍ ചേര്‍ത്ത് സേവിച്ചാല്‍ വയറിളക്കം മാറും. പച്ചക്കായ ഉണക്കിപ്പൊടിച്ച് നെയ്യില്‍ വറുത്തുനല്‍കിയാല്‍ കുട്ടികളുടെ അമിതക്ഷീണം മാറും. പഴത്തിന്റെ തൊലി കഷായമാക്കി സേവിച്ചാല്‍ മൂത്രതടസ്സം മാറും. വാഴക്കൂമ്പ് അരച്ചിടുന്നത് പൊള്ളലിന് നല്ല പ്രതിവിധിയാണ്
( കടപ്പാട്‌  – കേരള ഇന്നൊവേഷന്‍ ഫൌണ്ടേഷന്‍ 

No comments: