ഖാര്‍വാടോ ദിവസേശ്വരസ്യ കിരണൈഃസംതാപിതേ മസ്തകേവാഞ്ഛന്തേശമനാതപംദ്രുതഗതിസ്ഥാലസ്യമൂലംഗതഃതത്രാപ്യസ്യ മഹാഫലേന പതതഭഗ്നം സശബ്ദം ശിരഃപ്രായോ ഗച്ഛതി യത്ര ദൈവഹതകസ്‌ത്രൈവ യാന്ത്യാപദഃ
കഷണ്ടിത്തലയന്‍, കഠിനമായ വെയിലുകൊണ്ട് വലഞ്ഞ്, തണലില്‍ ഇരിക്കാമെന്നു കരുതി ഒരു കരിമ്പനയുടെ ചുവട്ടില്‍ ചെന്നിരുന്നു. അപ്പോഴോ? കരിമ്പനയുടെ മുകളില്‍നിന്നും ഒരു വലിയ കായ് അയാളുടെ തലയില്‍ വീണ് ശബ്ദത്തോടെ തലപൊട്ടി. ദൈവാനുഗ്രഹമില്ലാത്തവന്‍ എവിടെപ്പോയാലും ആപത്ത് അവന്റെ കൂടെയുണ്ടാകുമെന്നു സാരം. ”കാലക്കേടുകാരന്‍ തലമൊട്ടയടിച്ചപ്പോള്‍ കല്ലു മഴ പെയ്തു” എന്നുപറഞ്ഞപോലെ!
No comments:
Post a Comment