ആര്‍ഷഭാരത സംസ്കാരത്തിന്റെ അടിത്തറയിലാണ് വ്രതാനുഷ്ഠാനങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. ഒട്ടേറെ വ്രതാനുഷ്ഠാനങ്ങള്‍ നിറഞ്ഞ് തുളുമ്പുന്നതാണ് ഹിന്ദുവിന്റെ ഒരു വര്‍ഷം. അവ ഓരോന്നും മാനവരുടെ ആരോഗ്യസംരക്ഷണത്തേയും ലക്ഷ്യമിട്ടുകൊണ്ടാണ് ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് കാണാം. ദൈവിക പരിവേഷത്തില്‍ നിറഞ്ഞാടുന്ന അവ ഒരു സുപ്രഭാതത്തില്‍ ആചരിക്കപ്പെട്ടവയല്ല.
നൂറ്റാണ്ടുകളോളം തപസ്സ് ചെയ്ത്, ഏറെ ത്യാഗങ്ങള്‍ അനുഷ്ഠിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി ബോധ്യപ്പെട്ടു മാത്രമാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. ്നാലു വേദങ്ങളും ആറ് ശാസ്ത്രങ്ങളും പതിനെട്ട് പുരാണങ്ങളും അനേകം ഉപപുരാണങ്ങളും നൂറ്റിയെട്ടു ഉപനിഷത്തുക്കളും ഇതിഹാസങ്ങളും വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. പൈതൃകമായി പകര്‍ന്നുകിട്ടിയ അറിവുകളുടെ ആചരണമാണ് ലോകത്തിനു മുന്നില്‍ ആര്‍ഷഭാരതത്തെ ശിരസ്സുയര്‍ത്തി നിര്‍ത്തുന്നത്.ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ അറിവുകളുടേയും അടിസ്ഥാനാധാരമാണ് വേദങ്ങള്‍.
മാനവ സംസ്കൃതിയുടെ മൂലപ്രമാണവും ഇവയാണ്. ഋഗ്, യജുസ്, സാമം, അഥര്‍വ്വം എന്നിങ്ങനെയും അതിലേറെ ഓരോന്നിനും ഉപവേദങ്ങളുമുണ്ട്. ധനുര്‍വേദം, ഗന്ധര്‍വവേദം, ആയുര്‍വേദം മുതലായവയൊക്കെ ഉപവേദങ്ങളാണ്. ഋഗ്വേദം സ്തുതിപ്രധാനവും യജുര്‍വേദം കര്മ്മപ്രധാനവും സാമവേദം പ്രയോഗപ്രദാനവും അഥര്‍വ്വവേദം സംരക്ഷണ പ്രധാനവുമാണെന്ന് സാമാന്യമായി വിവക്ഷിക്കാം.അനുഷ്ഠാനങ്ങളില്‍ പ്രധാനമായതാണല്ലോ വ്രതങ്ങളെന്ന ഉപവാസം. അവയുടെ മറ്റൊരു ലക്ഷ്യമാണ് ആരോഗ്യസംരക്ഷണം. ആഹാരകാര്യത്തിലെ നിയന്ത്രണങ്ങള്‍ അഥവാ ഉപവാസം ഓര്‍ക്കുന്നതുതന്നെ പലര്‍ക്കും അസഹനീയമാണ്.
അനുഷ്ഠാനങ്ങളില്‍ ഉപവാസം മിക്കപ്പോഴും കര്‍ശനമായിത്തന്നെ നിഷ്കര്‍ഷിച്ചിട്ടുണ്ട് താനും.കര്‍ശനമായ അനുസരണം അല്ലെങ്കില്‍ നിയന്ത്രണം എന്നതാണ് ഉപവാസത്തിന്റെ അര്‍ത്ഥം. ഒരു പ്രത്യേക ലക്ഷ്യം നേടുന്നതിന് നിശ്ചിതമായ സമയത്തേക്ക് ബോധപൂര്‍വ്വമുള്ള ഭക്ഷണ നിരാകരണമാണ് ഉപവാസം അഥവാ വ്രതം എന്നുപറയാം. ഉപവാസവും പട്ടിണിയും ഒന്നല്ല. പട്ടിണി എന്നാല്‍ വിശപ്പുണ്ടെങ്കിലും കഴിക്കുന്നതിനാവശ്യമായ ഭക്ഷണം ലഭിക്കാതിരുന്ന അവസ്ഥയാണ്.
മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ശരിയായ രീതിയില്‍ അവസാനിപ്പിച്ച ഉപവാസത്തിനുശേഷവും ആഹാരമില്ലായ്മയാണ് ഉണ്ടാവുന്നതെങ്കില്‍ അത് പട്ടിണിയായി മാറുന്നു.ഹൈന്ദവ മതത്തില്‍ മാത്രമല്ല വിവിധമതങ്ങളിലും വ്യത്യസ്തമായ രീതികളില്‍ ആചാരാനുഷ്ഠാനങ്ങളിലൂടെ ഉപവാസത്തെ സാര്‍ത്ഥകമാക്കുന്നുണ്ട്.
ജന്മഭൂമി: http://www.janmabhumidaily.com/news737393#ixzz4yS1hu5Pn
No comments:
Post a Comment