മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കുബേരന്‍ ഗണേശനുവേണ്ടി വിരുന്നൊരുക്കി. നാട്ടാരാരും കേട്ടിട്ടില്ലാത്ത തരത്തില്‍ വിപുലങ്ങളായിട്ടുള്ള വിശേഷവിഭവങ്ങള്‍ ഒരുക്കിയുള്ള കേമമായ സല്‍ക്കാരം. ധനേശന്റെ പ്രൗഢി വിളിച്ചറിയിക്കുന്ന ആഡംബര വിഭവങ്ങള്‍.
ഈ ആഡംബരങ്ങളും അഹങ്കാരവും കണ്ട് ദേവന്മാര്‍വരെ മൂക്കത്തുവിരല്‍ വച്ചു. ഈ ധനേശ്വരന് ഇത് എന്തിന്റെ കേടാ. ഇത് ഭഗവാനെ സേവിക്കാനുള്ള ഒരുക്കങ്ങളൊന്നുമല്ല. മറിച്ച് അവഹേളിക്കാനുള്ള പുറപ്പാടാ.
ഈ ആഡംബരങ്ങളും അഹങ്കാരവും കണ്ട് ദേവന്മാര്‍വരെ മൂക്കത്തുവിരല്‍ വച്ചു. ഈ ധനേശ്വരന് ഇത് എന്തിന്റെ കേടാ. ഇത് ഭഗവാനെ സേവിക്കാനുള്ള ഒരുക്കങ്ങളൊന്നുമല്ല. മറിച്ച് അവഹേളിക്കാനുള്ള പുറപ്പാടാ.
വിഷയം ദേവസഭയിലും ചര്‍ച്ചയായി. ശ്രീനാരദര്‍ അപ്പപ്പോള്‍ വിവരം കൊടുക്കുന്നുണ്ടല്ലോ. ദൃക്‌സാക്ഷി വിവരണം. ഗണേശനെ പരിഹസിക്കാനാണ് പുറപ്പാടെങ്കില്‍ തക്ക പാഠം പഠിപ്പിക്കണമെന്ന് അഗ്നിദേവന് നിര്‍ബന്ധം. ശിവപെരുമാള്‍ അനുവദിച്ചാല്‍ ഇക്കാര്യം ഞാന്‍ നിമിഷനേരംകൊണ്ട് ചെയ്തുതീര്‍ക്കാമെന്നായി അഗ്നിദേവന്‍.
ദേവേന്ദ്രനതല്ലാ പേടി. ഇനിയിപ്പോ വൈശ്രവണന് ഇന്ദ്രപട്ടം പിടിച്ചടക്കാനുള്ള വല്ല പരിപാടിയാണോ. സ്വര്‍ഗാധിപത്യവും ദേവ സിംഹാസനവുമെല്ലാം പലരുടെയും സ്വപ്‌നമാണല്ലോ. ഗണേശനെ സ്വാധീനിച്ച് എന്നെ ഇല്ലാതാക്കാനാണോ.
ദേവേന്ദ്രനതല്ലാ പേടി. ഇനിയിപ്പോ വൈശ്രവണന് ഇന്ദ്രപട്ടം പിടിച്ചടക്കാനുള്ള വല്ല പരിപാടിയാണോ. സ്വര്‍ഗാധിപത്യവും ദേവ സിംഹാസനവുമെല്ലാം പലരുടെയും സ്വപ്‌നമാണല്ലോ. ഗണേശനെ സ്വാധീനിച്ച് എന്നെ ഇല്ലാതാക്കാനാണോ.
അങ്ങനെയെങ്കില്‍ ഇപ്പോള്‍ തന്നെ വൈശ്രവണന് തക്കതായ ശിക്ഷ കൊടുക്കണമെന്ന നിര്‍ദ്ദേശത്തെ വായുദേവനും പിന്താങ്ങി. യക്ഷന്മാരുടെയും യക്ഷിമാരുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ ക്രമങ്ങള്‍ തെറ്റിക്കുന്നതായി പല മഹര്‍ഷിമാരും പരാതിപ്പെട്ടിട്ടുണ്ട്. പലരുടേയും കുടുംബജീവിതത്തിന്റെ താളം തെറ്റിക്കാന്‍ യക്ഷീഗന്ധര്‍വന്മാര്‍ കോപ്പുകൂട്ടിയിട്ടും യക്ഷരാജനായ വൈശ്രവണന്‍ അവര്‍ക്കൊന്നും എതിരെ നടപടിയെടുക്കുന്നില്ലെന്നാണ് മഹര്‍ഷിമാരുടെ പരാതി.
എന്നാല്‍ ആരും അത്ര തിടുക്കത്തില്‍ കേറി ഇടപെടേണ്ടതില്ല എന്നായിരുന്നു ദേവഗുരുവായുള്ള ബൃഹസ്പതിയുടെ അഭിപ്രായം. ശിവപ്പെരുമാളിന്റെ അനുഗ്രഹംകൊണ്ട് ധനേശ്വരനായ ആളാണ് വൈശ്രവണന്‍. പെട്ടെന്ന് കേറി എന്തെങ്കിലും ചെയ്താല്‍ ചിലപ്പോള്‍ ശിവകോപത്തിനിട വരും. ഇനി അഹങ്കാരം മൂത്താണ് വൈശ്രവണന്റെ പ്രവര്‍ത്തനമെങ്കില്‍ അതെങ്ങനെ തീര്‍ക്കണമെന്നും യക്ഷരാജനെ എങ്ങനെ ശിക്ഷിക്കണമെന്നും എല്ലാം ശിവപെരുമാള്‍ തീരുമാനിച്ചുകൊള്ളും. നാം വെറും കാഴ്ചക്കാരായി നോക്കിനിന്ന് നമഃശിവായ ജപിച്ചാല്‍ മതി. ബൃഹസ്പതി പറഞ്ഞുനിര്‍ത്തി.
ദേവഗുരുവിന്റെ അഭിപ്രായത്തിന് ആരും എതിര് പറഞ്ഞില്ല. ശംഭോ, മഹാദേവാ, ശിവപെരുമാള്‍ തന്നെ തുണ. എല്ലാവരും ചേര്‍ന്ന് അല്‍പനേരം നമഃ ശിവായ ജപിച്ചു. ഇനി വേണ്ടതെന്ന് ശ്രീപരമേശ്വരന്‍ തന്നെ തീരുമാനിക്കട്ടെ. അവര്‍ വൈശ്രവണ നഗരയിലെന്താ നടക്കുന്നതെന്നറിയാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ശ്രീഗണേശന്‍ വൈശ്രവണ നഗരിയായ അളകാപുരിയില്‍ എത്തിയിട്ടുണ്ട്. ഗണേശന് കഴിക്കാനായുള്ള വിവിധ ആഹാരങ്ങള്‍ മുന്നിലേക്ക് കൊണ്ടുവന്നു. വൈശ്രവണന്‍ ഗണേശന് അര്‍ഘ്യവും പാദ്യവും നല്‍കി സ്വീകരിച്ചിരുത്തി. ശ്രീഗണേശാ അങ്ങുമാത്രമേ വന്നുള്ളുവല്ലേ. ശ്രീപരമേശ്വരനും ശ്രീപാര്‍വതിദേവിയും മുരുകനും മുപ്പത്തിമുക്കോടിയും വന്നാലും തീരാത്തത്ര ഭക്ഷണം ഒരുക്കിവച്ചിട്ടുണ്ട്.
ജന്മഭൂമി
No comments:
Post a Comment