പ്രഭാത ഭക്ഷണം
ആചാരമനുസരിച്ചുതന്നെ- ഭാരതീയര്‍ സസ്യാഹാര രീതി അനുശാസിച്ചിരുന്നു. പ്രഭാതത്തില്‍ കഞ്ഞിയും നെയ്യും മറ്റേതെങ്കിലും സസ്യ-പയര്‍ വിഭവങ്ങളായിരുന്നു പതിവ്. കഞ്ഞിയിലെ സുലഭമായ ജലം രക്തത്തില്‍ കെട്ടിനില്‍ക്കുന്ന മാലിന്യങ്ങളെ പൂര്‍ണ്ണമായും നീക്കം ചെയ്യുവാന്‍ സഹായിക്കുന്നു. നെയ്യിലെ അവശ്യം വേണ്ട ഫോസ്ഫറസും കൊഴുപ്പും പയറിലെ മാംസ്യവും, ചോറിലെ അന്നജവും ശരീരത്തിനാവശ്യമായ ആഹാരത്തിന് പൂര്‍ണ്ണത നല്‍കുന്നു. ഇത്രയും കഴിഞ്ഞ് നിത്യജീവിതകര്‍മ്മത്തിലേക്ക് നാം കടക്കുന്നു.
സായംസന്ധ്യവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വീട്ടില്‍ കയറി വരുമ്പോള്‍ കയ്യും കാലും കഴുകിവേണം ഗൃഹാന്തര്‍ഭാഗത്തേക്ക് പ്രവേശിക്കുവാന്‍ എന്നുപദേശിക്കാറുണ്ട്.
കയ്യും കാലും മുഖവും കഴുകുന്ന ആചാരം: അഥാത: സുസ്‌നാത: സുപ്രക്ഷാളിതപാണിപാദ: അതിനാല്‍ കൈയ്യും കാലും വെള്ളം തളിച്ച് സ്‌നാനത്തെപ്പോലെ ശുദ്ധീകരിക്കണം. വഴിയിലൂടെ നടക്കുമ്പോള്‍ ഏറ്റവുമധികം ചെളിയും പൊടിയും രോഗാണുക്കളും ശരീരത്തില്‍ പ്രവേശിക്കുന്നത് പാദം വഴിയാണ്. അതിനാല്‍ കാല്‍കഴുകി വേണം ഗൃഹത്തിലേക്ക് പ്രവേശിക്കുവാന്‍ എന്ന് നിര്‍ബന്ധിക്കാറുണ്ട്.
കയ്യും കാലും മുഖവും കഴുകുന്ന ആചാരം: അഥാത: സുസ്‌നാത: സുപ്രക്ഷാളിതപാണിപാദ: അതിനാല്‍ കൈയ്യും കാലും വെള്ളം തളിച്ച് സ്‌നാനത്തെപ്പോലെ ശുദ്ധീകരിക്കണം. വഴിയിലൂടെ നടക്കുമ്പോള്‍ ഏറ്റവുമധികം ചെളിയും പൊടിയും രോഗാണുക്കളും ശരീരത്തില്‍ പ്രവേശിക്കുന്നത് പാദം വഴിയാണ്. അതിനാല്‍ കാല്‍കഴുകി വേണം ഗൃഹത്തിലേക്ക് പ്രവേശിക്കുവാന്‍ എന്ന് നിര്‍ബന്ധിക്കാറുണ്ട്.
ശുദ്ധശാസ്ത്രീയ ആചാരത്തിന് ഉത്തമ ഉദാഹരണമാണ് ഈ കാല്‍കഴുകി ശുദ്ധീകരിക്കുന്ന പ്രവൃത്തി. മുഖം പൂര്‍ണ്ണമായും ബാഹ്യപൊടിപടലങ്ങള്‍ക്ക് വിധേയമാണ്. അതുപോലെ ചെരിപ്പ് വെളിയില്‍ വയ്ക്കണമെന്ന ചടങ്ങുണ്ട്. ശ്രീരാമന്റെ കാലം മുതല്‍ക്കോ അതിന് മുമ്പോ ചെരിപ്പ് ഭാരതത്തിലുണ്ടായിരുന്നു എന്ന് വ്യക്തമാണ്.
വെളിയിലുള്ള എല്ലാ വൃത്തിഹീനവസ്തുക്കളുമുണ്ടാകുവാ ന് സാധ്യതയുള്ള ചെരിപ്പിലെ അഴുക്ക് ഗൃഹാന്തര്‍ഭാഗത്ത് വരാതിരിക്കുവാനാണ് ഈ ആചാരം. ക്ഷേത്രത്തിലും ഈ പതിവുള്ളതിന്റെ സാരം ഇതുതന്നെയാണ്. ഭക്ഷണം കഴിക്കുകയും ജലപാനം ചെയ്യുകയും കയ്യിലൂടെയായതിനാല്‍ കൈ വൃത്തിയായി സൂക്ഷിക്കുക എന്നത് പുരാതനകാലം മുതല്‍ക്കേ ഭാരതത്തില്‍ നിലനിന്നിരുന്ന ശുചിയുടെ അടിസ്ഥാന ശാസ്ത്രത്തിലേക്കുതന്നെ വിരല്‍ ചൂണ്ടുന്നു. മുഖം കഴുകുന്നത് ശരീരത്തെ സമഗ്രമായി ചൈതന്യവത്താക്കുന്നതിന് ഉപകരിക്കും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ശരീരത്തെ ആവശ്യത്തിന് തണുപ്പിച്ചാല്‍ രക്തസമ്മര്‍ദ്ദം പോലും നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. ശരീരപോഷണത്തിന് കാലും മുഖവും അല്‍പസമയമെങ്കിലും തണുത്ത ജലത്തില്‍ കഴുകുന്നതും നല്ലതാണെന്ന് ആധുനിക ശാസ്ത്രവിവരണം. തലചുറ്റി വീഴുകയും മറ്റുവിധത്തില്‍ ബോധക്ഷയം ഉണ്ടാകുകയും ചെയ്യുമ്പോള്‍ മുഖത്ത് വെള്ളം തളിക്കുന്നതിന്റെ ശാസ്ത്രവും ഇതുതന്നെ. അതുകൊണ്ടുതന്നെ ക്ഷീണിതനായ വ്യക്തിയുടെ മുഖം ജലത്താല്‍ സ്പര്‍ശിക്കുമ്പോള്‍ തന്നെ ചൈതന്യം വീണ്ടെടുക്കാന്‍ സാധിക്കുന്നു.
സായംസന്ധ്യാനാമം: പ്രഭാതസന്ധ്യ ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്കും വിശ്രമത്തില്‍ നിന്ന് പരിശ്രമത്തിലേക്കുമുള്ള പ്രയാണമാണ്. എന്നാല്‍ സായംസന്ധ്യ മറിച്ചാണ്. രണ്ട് സന്ധികള്‍ക്കും ഒരേ പ്രാധാന്യമാണുള്ളത്. ഒരുമിച്ചുള്ള പ്രാര്‍ത്ഥന, സന്ധ്യാനാമജപം, ക്ഷേത്രദര്‍ശനം, ഇവയെല്ലാം പ്രവര്‍ത്തനമുഖരിതമായിരുന്ന ശരീരത്തെ സായംസന്ധ്യക്ക് ശേഷം സാവധാനത്തില്‍ വിശ്രമത്തിലേക്കാനയിക്കുന്നു.
സന്ധ്യാദീപം: അഞ്ചുതിരിയിട്ട് പഞ്ചപ്രാണാത്മകമായ ജീവചൈതന്യത്തെ സൂചിപ്പിച്ചും ജീവാത്മാവ്, പരമാത്മാവ് എന്ന രണ്ടുഭാവത്തെ സങ്കല്‍പിച്ച് രണ്ടുതിരിയിട്ടും പ്രപഞ്ചചൈതന്യത്തിന്റെ ഒരംശമായ അഗ്നി എന്ന് സങ്കല്‍പിച്ച് ഒരു തിരിയിട്ടും, വിളക്ക് കത്തിച്ചാണ് സന്ധ്യാനാമജപമെന്ന ആചാരം അനുഷ്ഠിക്കുന്നത്.
No comments:
Post a Comment