Sunday, November 05, 2017

ബ്രഹ്മാവിന്റെ ആയുസ്സ് .
100 ബ്രഹ്മവർഷം (മഹാകല്പം / മഹാസംഹാരം) ആയുസ്സുള്ള ബ്രഹ്മാവിന്റെ ഓരോ പകലും ഒരു കല്പം.എന്നോ രണ്ടു പരാർദ്ധം എന്നോ കണക്കാക്കുന്നു. രണ്ടു പരാർദ്ധം ഏകദേശം മൂന്നൂറു കോടികോടി വർഷങ്ങളാണ്‌. ഒരു കല്പപകൽ, സൃഷ്ടി നിർവഹിച്ചതിനു ശേഷം ബ്രഹ്മാവ്, ഒരു കല്പരാത്രി ഉറങ്ങുന്നു. അത് പ്രളയം. 100 ബ്രഹ്മവർഷം ജീവിച്ചതിനു ശേഷം ബ്രഹ്മാവ് മരിക്കുമ്പോൾ 'മഹാപ്രളയം'. 
ബ്രഹ്മാവിന്റെ ഒരു പകലിനെ (ഒരു കല്പത്തിനെ) 14 ആയി ഭാഗിച്ച ഓരോ ഭാഗവും ഓരോ മനു വീതം 14 മനുക്കൾ (ഓരോരുത്തരും 71 ചതുര്യുഗം) ഭരിക്കുന്നു. ഇവർ, 1.സ്വായംഭുവൻ 2. സ്വാരോചിഷൻ 3.ഉത്തമൻ 4. താമസൻ 5.രൈവതൻ 6.ചാക്ഷുഷൻ 7. വൈവസ്വതൻ 8.സാവർണ്ണി 9.ദക്ഷസാവർണ്ണി 10.ബ്രഹ്മസാവർണ്ണി 11.ധർമ്മസാവർണ്ണി 12.രുദ്രസാവർണ്ണി 13.രൗച്യസാവർണ്ണി 14.ഇന്ദ്രസാവർണ്ണി. (ഹരിവംശപുരാണം: 7) എന്നിങ്ങിനെ 14 പേർ.
ഓരോ മഹാപ്രളയത്തിനുശേഷവും ബ്രഹ്മാവുണരുമ്പോൾ ആദ്യത്തെ മനു 'സ്വായംഭുവൻ' സ്വയം ജനിക്കുന്നവൻ. 14 മന്വന്തരമായ 14 X 71 ചതുര്യുഗങ്ങൾ കഴിയുമ്പോൾ, വീണ്ടും 'സ്വായംഭുവൻ' ജനിക്കുന്നു.ഇപ്പോള്‍ 6 മന്വന്തരങ്ങള്‍ കഴിഞ്ഞ് വൈവസ്വത മന്വന്തരം.അതില്‍ തന്നെ27 മഹാ യുഗങ്ങള്‍ കഴിഞ്ഞ് 28-ആമത്തെ മഹാ യുഗം ആരംഭിച്ച് ഒരു കൃത യുഗവും (മത്സ്യ,കൂര്‍മ്മ,വരാഹ,നരസിംഹ അവതാരങ്ങള്‍ സംഭവിച്ചു) ഒരു ത്രേതായുഗവും(വാമനന്‍,പരശുരാമന്‍,ശ്രീരാമന്‍ അവതാരങ്ങള്‍ സംഭവിച്ചു) ഒരു ദ്വാപരയുഗവും ശ്രീകൃഷ്ണ,ബലരാമ അവതാരങ്ങള്‍ സംഭവിച്ചു) കഴിഞ്ഞ് കലിയുഗം നടക്കുന്നു ആ കലി യുഗത്തില്‍5120-ആമത്തെ വര്‍ഷമാണ്. (ഭാഗവതം)

No comments: