Thursday, November 02, 2017

താരന്‍ അകറ്റാന്‍

താരനാണ് മുടിയുടെ പ്രധാന ശത്രു. മുടി കൊഴിച്ചിലിനും തലയില്‍ ചൊറിച്ചിലിനും ഇത് കാരണമാകും. താരന്‍ അകറ്റാന്‍ പല തരത്തിലുള്ള ഷാമ്പുവും ഉപയോഗിച്ച് മടുത്തെങ്കില്‍ അധികം കാശുമുടക്കില്ലാതെ താരനെ പ്രതിരോധിക്കാനുള്ള വഴികളുണ്ട്.
തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക. താരന്‍ അകലും.
വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരമിട്ട് എണ്ണ കാച്ചി തലയില്‍ തേച്ച് കുളിക്കുക. ദിവസവും ഈ എണ്ണതേച്ച് കുളിക്കുന്നതിലൂടെ താരന്‍ മാറും.
ചെറുപയര്‍ പൊടി തലയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. താരന്‍ അകറ്റി തലമുടിയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
കടുക് അരച്ച് തലയില്‍ തേച്ച് പുരട്ടി കുളിക്കുന്നതും താരന്‍ ഇല്ലാതാക്കാന്‍ നല്ല മാര്‍ഗ്ഗമാണ്. ചീവക്കാപ്പൊടി കഞ്ഞി വെള്ളത്തില്‍ കലക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ദിവസവും ഇപ്രകാരം ചെയ്താല്‍ താരന്‍ അകലും.
പാളയംകോടന്‍ പഴം കുഴമ്പാക്കി തലയില്‍ തേച്ച് പിടിപ്പിച്ച് പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക. ഇത് താരനെ പ്രതിരോധിക്കും. താമരയില താളിയായി തേയ്ക്കുന്നതും നന്ന്. ഉളളി നീര് തേയ്ക്കുന്നതും ഉലുവ അരച്ചുതേയ്ക്കുന്നതും താരന്‍ അകറ്റി മുടിവളരാന്‍ സഹായിക്കും.


ജന്മഭൂമി: http://www.janmabhumidaily.com/news729709#ixzz4xK0SX96V

No comments: