Wednesday, November 01, 2017

ആത്മാവ് നിത്യനാണ്. അതായതു കാലം കൊണ്ട വസാനിക്കുന്നവനല്ല, സർവത നാണ്, അതായത് ദേശം കൊണ്ടവസാനിക്കുന്നവനല്ല. അതു കൊണ്ടു തന്നെ സ്ഥാണുവാണ്; അതായത് മറ്റൊരു നിമിത്തം കൊണ്ടും അവസാനിക്കുന്നവനല്ല. കാലദേശ നിമിത്തങ്ങൾക്കപ്പുറമാണ് ആത്മ സ്ഥിതി. കാലദേശ നിമിത്തങ്ങൾക്കപ്പുറമായതുകൊണ്ട് നിർവികാരനാണ്. അതാണചലത്വം. സദാ ഉണ്മയോടു കൂടിയവനാണ് സനാതനൻ; ഇപ്പറഞ്ഞ നിലയിൽ ഒരു വസ്തുവുണ്ടെന്നു വന്നാൽപ്പിന്നെ അതല്ലാതെ രണ്ടാമതൊന്നുണ്ടെന്നോ അതിൽ നിന്നെന്തെങ്കിലും ഒന്നുണ്ടാകുമെന്നോകരുതാൻ വയ്യ. അതു കൊണ്ട് അന്തിമ വിശകലനത്തിൽ ജഡ ദൃശ്യങ്ങൾ മ രുഭൂമിയിലെ വെള്ളം പോലെ ആത്മാവിൽ വെറുതെ ഉണ്ടെന്നു തോന്നുന്നവയാണെന്നേ കരുതാൻ പാടുള്ളൂ. മണ്ണിൽ പാത്ര രൂപങ്ങൾ പോലെയോ വെള്ളത്തിൽ കുമിളകൾ പോലേ യോ ബോധത്തിൽ രൂപം കൊള്ളുന്നവയാണു ജഡ ശരീരങ്ങൾ എന്നു പോലും കരുതിക്കൂടാ. മണ്ണ് പല താ യി ഛേദിക്കപ്പെട്ടിട്ടാണ് പാത്ര രൂപങൾ കൈക്കൊള്ളുന്നത്. അച് ഛേദ്യ നായ ആത്മാവിൽ അതു സാധ്യമല്ലല്ലോ. വെള്ളം ചലിച്ചിട്ടാണ് കുമിളകളുടെ രൂപം കൈക്കൊള്ളുന്നത്. അചലനായ ആത്മാവിൽ അതും വയ്യല്ലോ. ആത്മസ്വരൂപത്തിനു ചലനമോ വികാര മോ ഒന്നും സംഭവിക്കാതെ അതിലുണ്ടെന്നു തോന്നുന്ന കാഴ്ചകളാണു ജഡ രൂപങ്ങൾ; മരുഭൂമിയിൽ വെള്ളം തോന്നും പോലെ, പാത്രങ്ങൾ മണ്ണിന്റെയും കുമിളകൾ വെള്ളത്തിന്റെയും പരിണാമമാണ്. ജഡമാകട്ടെ ബോധ പരിണാമമല്ല; ബോധവി വർത്തമാണെന്നു താൽപ്പര്യം. കാരണത്തിൽ ചലനമോ വികാര മോ സംഭവിക്കാതെ ഉണ്ടെന്നു തോന്നുന്ന കാര്യമാണു വിവർത്തം. ജഡ രൂപങ്ങളുടെ ഉൽപ്പത്തി വിവരിക്കുമ്പോൾ പാത്രങ്ങളുടെയും കുമിളകളുടേയും മറ്റും ദൃഷ്ടാന്തങ്ങൾ നൽകുന്നുണ്ട്. കാരണവും കാര്യവും രണ്ടല്ലെന്നുള്ള ആശയം വ്യക്തമാക്കാൻ വേണ്ടി അങ്ങനെ ചെയ്യുന്നുവെന്നേയുള്ളൂ.
(ഗീതാ - ശിവാരവിന്ദം മഹാഭാഷ്യം - വ്യാഖ്യാതാവ് - പ്രൊ. ജി. ബാലകൃഷ്ണൻ നായർ )

No comments: