"ഞാൻ" ഇല്ലായിരുന്ന ഒരവസ്ഥ ഉണ്ടായിരുന്നില്ല, "ഞാൻ" ഇല്ലാതാവുകയുമില്ല; ഉള്ളത് "ഞാൻ" മാത്രം.
ജീവാത്മ ഭാവന അജ്ഞാനത്തിന്റെ സന്തതിയാണ്. വെളിച്ചത്തിന്റെ ഇല്ലായ്മയാണ് ഇരുട്ട്; വെളിച്ചം വരുമ്പോൾ ഇരുട്ടിനു പോയേ മതിയാകൂ. എത്ര ആയിരം വർഷങ്ങളായുള്ള ഇരുട്ടാണെങ്കിലും വിളക്കുകൊളുത്തുന്ന മാത്രയിൽ ഇരുട്ടില്ലാതാവും. അജ്ഞാനമാകുന്ന ഇരുട്ട് ജ്ഞാനപ്രകാശത്തിന്റെ ഒറ്റമാത്രയിൽ നീങ്ങി ഇല്ലാതാവുന്നു.
ചെറിയൊരു അഹം അനന്തമായ ഒരഹത്തിൽ വീണു ദാഹിച്ചുപോകുന്ന അവസ്ഥയാണ് സാക്ഷാത്കാരം.
മത്ത പരതരം നാന്യ കിഞ്ചിതസ്തി ധനഞ്ജയ
മയി സർവം ഇദം പ്രോതം സൂത്രേ മണി ഗണാ ഇവ
മയി സർവം ഇദം പ്രോതം സൂത്രേ മണി ഗണാ ഇവ
ഹേ ധനഞ്ജയാ, എന്നിൽനിന്നും അന്യമായി യാതൊന്നുംതന്നെയില്ല. എല്ലാം എന്നിൽ മാലയിലെ മുത്തുകൾപോലെ കോർക്കപ്പെട്ടിരിക്കുന്നു.
*** ഇവിടെ "ഞാൻ" എന്നതിന് ശുദ്ധ പ്രജ്ഞ (അഥവാ ഉണ്മ എന്ന അവബോധം) എന്നു താല്പര്യം. അതിനെ വ്യക്തിഗതമായ ഞാൻ ആയി കാണുന്നത് അജ്ഞാനമാണ്. ഭഗവാൻ കൃഷ്ണൻ ഏതൊരു ഞാൻ എന്നുപറഞ്ഞുവോ, അത് ദേവകീവസുദേവന്മാരുടെ പുത്രനായ കൃഷ്ണനല്ല, വിഷ്ണുവിന്റെ അവതാരമായ കൃഷ്ണനുമല്ല; ഏകവും അദ്വയവുമായ പരമാത്മബോധമാണ്. ആ ചരടിനെയാണ് ഇവിടെ ഉദ്ദേശിച്ചത്; അത് പോക്കും വരവുമില്ലാത്ത, ഇപ്പോഴും എപ്പോഴും "ഉള്ള"പൊരുൾ ആണ്...
sudha bharat
No comments:
Post a Comment