അരേ ദുരാചാര നൃശംസ കംസാ
‘പ്രസവ വേദനയ്ക്കൊപ്പം യോഗമായ ഏല്‍പ്പിച്ച മോഹനിദ്രയേറ്റ നന്ദപത്നി ഉണര്‍ന്നെണീറ്റപ്പോള്‍, കാര്‍മുകില്‍ കാമിക്കുന്ന കാന്തിയുമായി തന്നോടു ചേര്‍ന്നുകിടക്കുന്ന കുമാരനെ കണ്‍കുളുര്‍ക്കെ കണ്ട രംഗം ഇന്നലെ നമ്മള് മനോമുകുരത്തില്‍ കണ്ടു. ഇന്ന് നമുക്ക് വസുദേവരെ പിന്തുടരാം’- മുത്തശ്ശന് തുടങ്ങിവച്ചു.
‘ആവാം’ മുത്തശ്ശി സമ്മതം മൂളി.
‘ആവാം’ മുത്തശ്ശി സമ്മതം മൂളി.
‘കാല്‍നടയായി വസുദേവര്‍ കാളിന്ദി കടന്നു; കാരാഗൃഹത്തിലെത്തി. ദേവകി അദ്ദേഹത്തിന്റെ വരവും കാത്തുകിടപ്പായിരുന്നു. കുഞ്ഞിനെ അരികെ കിടത്തിക്കൊണ്ട് വസുദേവര്‍ ദേവകിയോടു മന്ത്രിച്ചു: യശോദ പെറ്റകുഞ്ഞാണ്. പെണ്‍കുഞ്ഞ്.
ദേവകിയുടെ കൂമ്പിയ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നത് വസുദേവര്‍ കണ്ടു. മനസ്സ് സാന്ത്വനം കൊണ്ടു: ഏതു ചുവടും ആനയടിയിലൊതുങ്ങുമ്പോലെ ഏതു ദുഃഖവും ദേവകിയിലൊതുങ്ങും….. അന്നേരം ദേവകി നിശ്ശബ്ദം പ്രാര്‍ത്ഥിക്കയായിരുന്നു: താന്‍ പ്രസവിച്ച കാര്യം കംസന് അറിയരുതേ…

‘മിഴിയടച്ചു തുറക്കും വേഗം, നേരത്തെ താനെ തുറന്ന കാരാഗൃഹ വാതിലുകള്‍ താനെ അടഞ്ഞു. ചങ്ങലകള്‍ യഥാസ്ഥാനത്തു വന്നുനേരെ പൂട്ടുകള്‍ പൂട്ടപ്പെട്ടു. എല്ലാം പഴയ പടിയായി. കിളിപ്പാട്ടില്‍ അത് വിശദമാക്കുന്നില്ലേ?’ മുത്തശ്ശന് ആരാഞ്ഞു.
‘ഉവ്വ്’
‘ഉവ്വ്’
പോരുമ്പോള്‍ മുന്നംവഴി നല്കിയ യമുനയും
പാരാതെ കൂടെക്കൂടെപ്പിന്നാലെ കൂടീടിനാള്
ദൈവാനുകൂല്യവശനാകിയ വസുദേവര്‍
ഈവണ്ണം മഹാവിഷ്ണുമായയാം കുമാരിയെ
ക്കേവലമെടുത്തുകൊണ്ടിങ്ങുവന്നകം പുക്കു
ദേവകിയുടെ ചാരത്തമ്മറ്റു കിടത്തിനാന്‍
വൈകാതെ പിന്നെച്ചെന്നു താന്മുന്നം കിടന്നേടം
കൈകാല്കള് തളച്ചു പൂക്കുറക്കം തുടങ്ങിനാന്‍
അന്നേരം കവാടങ്ങള്‍ തങ്ങളെ നിബന്ധിച്ചു-
നിന്നിതു മുന്നേപ്പോലെ സന്ദേഹമുണ്ടാകാതെ
ചിന്മയി മഹാമായാദേവിയും വളര്‍ന്നെഴും
വന്‍മേഘം മുഴങ്ങീടും വണ്ണമാഘോഷിച്ചേറ്റം
ക്രന്ദനം ചെയ്താളുറങ്ങുന്നവരുണരുമാ-
റന്നേരമതു കേട്ട കംസഭൃത്യന്മാരെല്ലാം
പെട്ടെന്നു ഞെട്ടിത്തെറിച്ചീടിനാര് പരവശ-
പ്പെട്ടവരൊട്ടൊട്ടുണര്ന്നെന്തിനെന്നറിയാതെ
വട്ടമിട്ടകമഴല്പ്പെട്ടവരോടിച്ചെന്നു
ദുഷ്ടനാം കംസന് മുഖം ദൃഷ്ട്വാ സംഭ്രമത്തോടെ
സത്വരം വദന്തി ‘തേ സോദരി വസുദേവ-
പത്നി താന്‍ പെറ്റാളിതി വിദ്രുതമിപ്പോള്ത്തന്നെ
നിശ്ചയമുച്ചൈസ്തരമര്ഭകരുദംകേട്ടാ-
ഗച്ഛാമോ വയം ഭവാനോടതു ചൊല്ലീടുവാന്‍’

‘ദേവകിയുടെ എട്ടാമത്തെ പ്രസവം ഭയത്തോടെ പ്രതീക്ഷിച്ചിരിക്കയായിരുന്ന കംസന് ഉടനെ കാരാഗൃഹത്തിലേക്ക് ചെന്നു. ദുഃഖിതയായ ദേവകി കുഞ്ഞിനെ മാറത്തടക്കി കംസനോടു കരുണയാചിച്ചുകൊണ്ടു പറഞ്ഞു: മംഗളമൂര്‍ത്തേ, ഇതു പെണ്‍കുഞ്ഞാണ്. ഇവള് അങ്ങയ്ക്ക് സ്നുഷയാണ്. ഇവളെ കൊല്ലരുതേ…
തമാഹ ഭ്രാതരം ദേവികൃപണാ കരുണം സതീ
സ്നുഷേയം തവ കല്യാണ, സ്ത്രിയം മാ ഹന്തുമര്ഹസി
‘കിളിപ്പാട്ടില്‍ ഇങ്ങനെ കാണാം’- മുത്തശ്ശന് ചൊല്ലി:
ബദ്ധപ്പാടകത്താരില് വര്ധിച്ചുവര്ധിച്ചാശു
പദ്ധതി മധ്യേ മധ്യേ വീണുമുത്ഥാനം ചെയ്തും
വിദ്രുതമോടിക്കിതച്ചെത്രയും ചീര്‍ത്തു വീര്‍ത്തു
തല്സ്വസാ കിടക്കുന്ന സൂതികാലയം പുക്കു
നിസ്ത്രപം ചെല്ലുന്നൊരു നിഷ്ഠുരന്‍ തന്നെക്കണ്ടു
തത്രപുത്രിയെച്ചേര്ത്തു സത്രാസം കിടക്കുന്ന
മുദ്ധാംഗി വസുദേവപത്നിയും പേടിച്ചുള്ളില്
സ്നിഗ്ധഭാവത്തെക്കാട്ടിക്കേണു ചൊല്ലിനാണളയ്യോ!
ദുഷ്ടത കാട്ടീടൊല്ലേ നിന്നുടെ സഹോദരി
പൊട്ടിഞാ, നെനിക്കുനീയെന്യേ മറ്റാരാശ്രയം?
‘ഗാഥയില്‍ എങ്ങനെയാണ്?’ മുത്തശ്ശന് ആരാഞ്ഞ നേരം മുത്തശ്ശി ചൊല്ലി
കംസനോടന്നേരം മെല്ലവേ ചൊല്ലിനാന്‍
കാതരയായൊരു ദേവകി താന്‍
ഒന്നുരണ്ടല്ലയോ മുന്നം നീയെന്നുടെ
നന്ദനന്മാരെ കൊലപ്പെടുത്തൂ
ഒന്നല്ല യാതൊരു പെണ്‍പിള്ള തന്നെ നീ
ഇന്നെനിക്കായി വഴങ്ങേണമേ

‘ഗര്‍ഗഭാഗവതത്തിലെ രംഗചിത്രീകരണം ആരുടേയും ഹൃദയമലിയിക്കാന് പോരും. ഒരു കൊടുങ്കാറ്റുപോലെ ദേവകിയുടെ അരികിലേക്ക് കംസന് കുതിച്ചെത്തി.
‘ഇങ്ങുതരൂ’- കംസന്റെ ശബ്ദത്തില്‍ കാര്‍ക്കശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദേവകിയുടെ മാറില്‍ നിന്നു കുഞ്ഞിനെ ബലമായി പിടിച്ചെടുത്തു-പുതപ്പോടെ, പറിച്ചെടുക്കുമ്പോലെ. കുഞ്ഞിനെ പറിച്ചെടുത്ത മാര്‍ത്തടം വേദനപോക്കുവാനെന്നവണ്ണം പൊത്തിപ്പിടിച്ചുകൊണ്ട്, നിറകണ്ണോടെ ദേവകി കംസന്റെ കാല്ക്കലിരുന്നു കരഞ്ഞുപറഞ്ഞു: ഏട്ടാ, എന്തിനാണ് ഈ വിധം എന്നോട് ക്രൂരത കാട്ടുന്നത്? ഈ കുഞ്ഞിനെയെങ്കിലും എനിക്കു തരൂ. ബലവാനായ അങ്ങയെ കൊല്ലാന്‍ അബലയായ ഈ പെണ്‍കുഞ്ഞ് പോരുമോ?

കംസന്റെ ഹൃദയം അലിഞ്ഞില്ല. കുഞ്ഞിന്റെ കാല് രണ്ടും ചേര്‍ത്തുപിടിച്ചു. തല കീഴ്പോട്ടാക്കി, വലിയ ഒരു പാറക്കല്ലില്‍ ആഞ്ഞടിക്കാന്‍ തുനിഞ്ഞനേരം-ഇടിമിന്നലിന്റെ വേഗത്തില്‍ യോഗമായയായ ആ കുഞ്ഞ് കംസന്റെ കയ്യില്‍നിന്നു വഴുതിതെറിച്ചുയര്ന്നുപോയി. ഭാഗവതത്തില്‍ ഇങ്ങനെ- സാ തദ്ധസ്താത് സമുത്പത്യ സദ്യോ ദേവാംബരം ഗതാ… കിളിപ്പാട്ടില്‍ ഇങ്ങനെ കാണാം-
മിണ്ടാതെ നില്ക്കും കംസന് തന്നെക്കണ്ടകതാരില്
കണ്ഠതയൊഴിഞ്ഞെഴുമീശ്വരി മായാദേവി
കൊണ്ടാടിച്ചിരിച്ചു ചൊല്ലീടിനാള്‍: ജളപ്രഭോ
നീയെന്നെക്കൊല്വാന് തുടങ്ങീടുവാന്‍ നിമിത്തമെ-
ന്തായത്? നിന്നോടെന്തു ഞാന്‍ പിഴച്ചിതു ഭോഷാ
ഞാന്‍ നിനക്കേതും ദോഷം ചെയ്വതിനുള്ളോളല്ലാ
നൂനമിജ്ജഗത്തെല്ലാം പാലിപ്പാനുള്ളോളത്രേ
നിന്നെക്കൊല്വതിനായിട്ടിന്നൊരേടത്തുണ്ടല്ലോ
നിന്നുടെപൂര്വശത്രുവാകിയ നാരായണന്
വന്നവതാരം ചെയ്തിട്ടവനാല് നിനക്കാശു
വന്നീടും മരണമെന്നാലതു നീക്കീടുവാന്‍
നിന്നാലാവുന്നതെല്ലാം ചെയ്കിലുമൊടുക്കത്തു
കൊന്നീടുമവനോടില്ലാവതു നിനക്കേതും…
‘ഗാഥയില്‍ വിവരിക്കുന്നത് ഇങ്ങനെ’ -മുത്തശ്ശി ചൊല്ലി.
എന്നെനീയെന്തിനു കൊല്ലുവാന്‍ കൂടുന്നു
നിന്നുടെ ഘാതകിയല്ല ഞാനോ
ചാലപ്പിറന്നു വളര്‍ന്നുള്ള നിന്നുടെ
കാലനായുള്ളവന്‍ ബാലനായി
ഏറ്റവും ദൂരത്തോനല്ലയെന്നുള്ളതും
തേറ്റി നിന്നീടാമിന്നിന്നോടിപ്പോള്….
ഭാഗവതത്തില്‍ ദേവീവാക്യം ഇങ്ങനെ-
കിം മയാ ഹതയാമന്ദജാതഃ ഖലുതവാന്തകൃത്
യത്ര ക്വ വാ പൂര്വശത്രുര്മാ ഹിംസീകൃപണാ വൃഥാ
ആദരണീയനായ ആചാര്യന്റെ ഈരടികള്‍ പ്രഖ്യാതങ്ങളാണല്ലോ
അരേദുരാചാര നൃശംസകംസാ
പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ
തവാന്തകന്‍ ഭൂമിതലേ ജനിച്ചു
ജവേന സര്‍വത്ര തിരഞ്ഞുകൊള്‍ക…

ജന്മഭൂമി: http://www.janmabhumidaily.com/news740858#ixzz4z6g4JWUj
No comments:
Post a Comment