വേദാനുസാരിയായ രണ്ടു തരം കര്‍മ്മങ്ങളുണ്ട്. ഒന്നു്, പ്രവൃത്തി – ജീവന് നശ്വരമായ അസ്തിത്വത്തിലേക്ക് തിരിച്ചു വരേണ്ടതായി വരുന്നത് ഈവിധ കര്‍മ്മങ്ങള്‍ കൊണ്ടാണ്. രണ്ട്, നിവൃത്തി – അമര്‍ത്ത്യത നല്‍കുന്നവയാണീ കര്‍മ്മങ്ങള്‍. ശാസ്ത്രവിധി പ്രകാരമുളള കര്‍മ്മങ്ങള്‍ (ഇഷ്ടം), സാമൂഹിക പ്രവര്‍ത്തനങ്ങള്‍ (പൂര്‍ത്തം), എന്നിവ പൊതുവെ സ്വാര്‍ത്ഥപരമത്രേ. അതുകൊണ്ട് അവ മനഃശാന്തി ഇല്ലാതാക്കുകയും പുനര്‍ജന്മഹേതുവായ ഇരുണ്ട പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ നിവൃത്തിമാര്‍ഗ്ഗം അവലംബിക്കുന്നവര്‍, സന്ന്യാസം സ്വീകരിച്ച് കര്‍മ്മങ്ങളെ ഇന്ദ്രിയങ്ങളിലും ഇന്ദ്രിയങ്ങളെ മനസ്സിലും, അങ്ങനെയങ്ങനെ ജീവനെ പരമാത്മാവില്‍ വിലയിപ്പിക്കുംവരെ പ്രഭാപൂര്‍ണ്ണമായ ആ പാത പിന്തുടരുന്നതു കൊണ്ട്, നശ്വരമായ അസ്തിത്വത്തിലേക്കു മടങ്ങിവരികയില്ല. ഈ രണ്ടു പാതകളും അറിയാവുന്നവന്‍ മോഹിതനാവുന്നില്ല.
No comments:
Post a Comment