വിഷ്ണു സഹസ്രനാമം :-
~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~
90 - അഹ :- പ്രകാശരൂപമുള്ള അഹസ്സ്(പകൽ) അവനാണ്ണ്, അഹം(ഞാൻ) കൊണ്ട് പ്രകാശിക്കുന്ന പ്രതിഭയുള്ള ജീവസമൂഹങ്ങളും അവനാണ് .
91 - സംവത്സര :- കാലാത്മാവായി സ്ഥിതിചെയ്യുന്നത് വിഷ്ണ്യ്വാണ്. അതിനാലവൻ സംവത്സരനാണ്. കാലസ്വരൂപത്തില് സ്ഥിതി ചെയ്യുന്നവനാണ്. ആത്മബോധം കൊണ്ട് പ്രകാശിക്കുന്ന പകലും ,ഞാനും , സർവ്വപ്രകാശ സുരലോകങ്ങൾക്കും ശോഭനധാതുക്കൾക്ക് ആധാരവും, നിത്യശരണ്യനും, പരമാനന്ദസരൂപവും, വിശ്വരേതസ്സും, സർവ്വപ്രസവത്രിയായ അമ്മയുമായ മഹാവിഷ്ണുതന്നെ സർവ്വരിലും കാലാത്മബോധമായി സ്ഥിതിചെയ്ത് ത്രിലോകബോധമായ ജ്യോതിസ്സായി വിളങ്ങുന്നു. ഈ അവബോധം പ്രകാശിച്ചതുകൊണ്ട്. അഹം(ഞാനും) വിഷ്ണുവുമായി തന്മയീഭവിച്ചിരിക്കുന്നു.
ജയതി ജഗതപ്രസൂതിർവിശ്വാത്മനാ സഹജഭൂഷണം നഭസ ഭൂതകനകസദൃശാ ദശശതമയൂഖമാലാർച്ചിതാസവിതാ
പ്രഥമമുനികഥിതാ മവിതഥമലോക്യ ഗ്രന്ഥവിസ്തരസ്യാർത്ഥം നാതിലഘുവിപുലരചനാഭിന്ദധൃതസ്പഷ്ടമഭിധാത്യാം,
പ്രഥമമുനികഥിതാ മവിതഥമലോക്യ ഗ്രന്ഥവിസ്തരസ്യാർത്ഥം നാതിലഘുവിപുലരചനാഭിന്ദധൃതസ്പഷ്ടമഭിധാത്യാം,
ജഗത്തിനെ പ്രസവിച്ച വിശ്വാത്മാവും നഭസ്സിൻ്റെ സഹജാലാങ്കാരവും ഭൂതകനകധാര പൊഴിയുന്നതു പോലെ ശേശതമയൂഖമലാർച്ചിതമായ സൂര്യനാരായണനെ ദർശിച്ച പ്രഥമമുനിയുടെ പ്രതിഭയിൽ (പ്രജ്ഞ) ആത്മസൂര്യൻ്റെ പ്രതിഭാപ്രകാശം കൊണ്ട് വിസ്താരിതമായ പ്രഥമ സർഗ്ഗം(ജ്യോതിശാസ്ത്രകലവിധാനശാസ്ത്രം) അതേ ജ്ഞാനത്താൽ (അഹം) അതേ ശാസ്ത്രത്തെ വിസ്തരിക്കുമ്പോൾ പുതിയ ഒരു സർഗ്ഗം ആരംഭിക്കുന്നു എന്ന അറിവ്. അർക്കരാശിയോടുകൂടിയ വേദനയന(വേദനേത്രം) എന്ന ജ്യോതിസ്സുകളുടെ പ്രപഞ്ചം(ജ്യോതിശാസ്ത്രം) തെളിഞ്ഞശേഷം രണ്ടാമദ്ധ്യായം (സംവത്സരസൂത്രം) പറയുന്നു. സംവത്സരമെന്നാൽ ആരാണ്, അവൻ്റെ ലക്ഷണമെന്താണ് അവൻ്റെ പ്രജ്ഞയിൽ തെളിഞ്ഞ് പ്രകാശിച്ച അറിവെന്ത്. ഇവിടെ വിഷ്ണുവിനെ ദൈവവും ദൈവജ്ഞനും, ജ്യോതിസ്സുകളൂടെ ജ്യോതിസ്സും ദേവദേവേശനുമായ സംവത്സരനായി പറകയാൽ സംവത്സരലക്ഷണം. വരാഹമിഹിരൻ്റെ അഭിപ്രായപ്രകാരം. സൂര്യൻ ജനിച്ചപ്പോൾ ഋതുക്കളും മാസങ്ങളും ഉള്ള സംവ്ത്സരരൂപമായ സായനകാലവും ഭൂമി മുതലായ ഗ്രഹങ്ങളിൽ ജനിച്ചു. ഇതിൻ്റെ ഗതിശീലത്തെക്കുറിച്ചും, അതിൻ്റെ താളത്തെ കുറിച്ചും . ആരുടെ പ്രജ്ഞയിൽ ആദ്യമായി ബോധം ഉദിച്ചുവോ അവനാണ് സംവത്സരൻ…
ദൈവമാണ് ആദ്യത്തെ ദേവജ്ഞനായ ഋഷി , ആഭിജാത്യമുള്ളവനും, പ്രിയദർശനനും, വിനീതവേഷനും, സത്യവാക്കും, അനസൂയനും, സാമവും, സുസംഹാതവുമായ ആരോഗദൃഢഗാത്രമുള്ളവനും, വൈകല്യമില്ലാത്ത ചാരുകരചരണനഖനയനങ്ങളാലും, സന്ധികളൂം, മുടി, കാത്, പല്ല്, നെറ്റി, പുരികം, ശിരസ്സ്, ഇവയുള്ളവനും, ഗംഭീരവും, ഉദാത്തവുമായ, ശബ്ദമുള്ളവനും ഗുണവാനും, സുന്ദരനും, ചാതുരനും, പ്രഗത്ഭമതിയും, വാഗ്മിയും, പ്രതിഭാശാലിയും , ജ്ഞാനിയും , സാത്വികനും, ഏതുസഭയിലും ഭീരുത്വമോ സഭാകമ്പമോ ഇല്ലാതെ സംസാരിക്കുന്ന പ്രകൃതക്കരനും, സഹദ്ധ്യാരികാളാൽ തിരസ്ക്കരിക്കാത്തവനും, കുശലനും, ദുഃഖരഹിതനും. ശാന്തികപൗഷ്ടികളിൽ അഭിജ്ഞാനും വിബുധാർച്ചനയിലും വ്രതോപാസനയിലും നിരതനും, അന്യാശ്രയം കൂടാതെ സ്വയം ആവിഷ്ക്കരിച്ച സ്വതന്ത്ര്യമെന്ന തന്ത്രമാർഗ്ഗം ഗണിതക്രിയ ഇവകൊണ്ട് മറ്റുള്ളവരിൽ ആശ്ചര്യം ജനിപ്പിക്കുന്നവനും സർവ്വശുഭങ്ങളെയും സന്നിദ്ധ്യമൊന്നുകൊണ്ടുമാത്രം ഹനിക്കുന്നവനുമാണ് സംവത്സരന്ന് ലക്ഷണം പറഞ്ഞിരിക്കുന്നത്.
അറിവ് എങ്ങയുള്ളതാവണം ഗണിതസംഹിതോഹാരാർത്ഥങ്ങളിൽ വിദ്വത്തം ഗ്രഹഗണിതത്തിൽ പഞ്ചസിദ്ധാന്തങ്ങളിലും പറഞ്ഞീട്ടുള്ള ഹോരാവയവങ്ങൾ ക്ഷേത്രം ഇവയെ അറിയണം. ( വ്യത്യസ്ഥമായ അഞ്ചുതരം കാല ദേശ വിഭജനപദ്ധതികളെ) കാലപുരുഷൻ്റെ 14 സൂക്ഷമാവയങ്ങൾ (യുഗം മുതൽ ത്രുടിക വരെ) അളന്ന് അവക്ക് ക്ഷേത്രമാനത്തോടുള്ള (വാസ്തുപുരുഷ) നൈരന്തര്യം ഗ്രഹിക്കാനാവണം . സൗരസാവനനക്ഷത്രചന്ദ്രമെന്ന 4 തരം മാസങ്ങൾ , അധിമാസങ്ങൾ അവമ എന്നിവ എങ്ങിനെ സംഭവിക്കുന്നു എന്നറിയണം,
പ്രഭവവിഭവാധികാലത്തിലെ 12 യുഗങ്ങൾ ഓരോന്നിലും അയ്യഞ്ചുവർഷം ഇപ്രകാരമുള്ള പഞ്ചവർഷീയൈപതാമഹായുഗം വർഷം മാസം ദിനം ഹോര ഇവകാലപുരുഷൻ്റെ അംഗങ്ങളാണ്. ഈ അംഗങ്ങളെയും അവക്ക് ശോഭനൽക്കുന്ന അധിപതിയെയും ഗ്രഹിച്ചശേഷം അവയോടുള്ള മമതാബന്ധം വിഛേദിക്കാൻ സാധിച്ച മുക്തനാണ് ദേവജ്ഞാനായ സംവത്സരൻ . കാലത്തെ അറിഞ്ഞ് കാലത്തെ ത്യജിച്ച കാലാതീതനാണ് ജഗത്തിൽ സർവ്വത്ര പ്രസരിക്കുന്ന പ്രകാശം പോലെ പ്രജ്ഞയിൽ ആലേഖനം ചെയ്യപ്പെട്ട ഭഗണശാസ്ത്രത്തെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവൻ്റെ വാക് ഒരിക്കലും നിഷ്ഫലമാകുകയില്ല. ഇപ്രകാരം കാലപുരുഷനെ കുറിച്ച് ചിന്തിക്കുന്ന ദൈവചിന്തകൻ സ്വയം ദൈവചിത്തമായി ( മന്മനോഭവ) തീരുന്നതിലാണ് അവനെ സംവത്സരനെന്ന് (കാലപുരുഷനെന്ന്) വിളിക്കുന്നത്. വിഷ്ണു കാലപുരുഷനാണ്, വാസ്തുപുരുഷനുമാണ്, കാലചക്രസൂത്രധാരനാണ്, സർവ്വപ്രപഞ്ചഗതിവിഗതികൾക്കും പ്രതിഭാസങ്ങൾക്കും മൂലകാരണമാണ്, അങ്ങനെ വിഷ്ണു സംവത്സരനാണ്, വിഷ്ണു ചിന്തകനും സംവത്സരനായി തീരുന്നു….
No comments:
Post a Comment