Monday, April 30, 2018

താത്രി കുട്ടിയുടെ പേരക്കുട്ടി...!  ഷീല.
മലയാള സിനിമയിലേക്ക് കൊടുങ്കാറ്റു പോലെയാണ് ഷീല കടന്നു വന്നത്. ഒരോ കഥാ പാത്രങ്ങളും അവർ അനശ്വരമാക്കി.1961ൽ MGR നായകനായ പാശം എന്ന തമിഴ് പടത്തിലാണ് ഷീല ആദ്യമായി അഭിനയിച്ചത്. ചെറിയ വേഷമാണെങ്കിൽ കുടി പാശത്തിലെ പ്രകടനം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. മൂന്നു നാലു തമിഴ് സിനിമയിൽ അഭിനയിക്കുമ്പോഴേക്ക് മലയാളത്തിൽ നായികയായി. പിന്നീട് മറ്റു ഭാഷകളിൽ അഭിനയിക്കാൻ സമയം കിട്ടിയില്ല എന്നതാണ് വാസ്തവം. ഷീലയുടെ പൂർവകാലം കേരളത്തിൻ്റെ വർത്തമാന സാംസ്കാരിക ചരിത്രവുമായി കൂടിക്കുഴഞ്ഞാണ് കിടക്കുന്നത്.. 1905ൽ നടന്ന സ്മാർത്ത വിചാരത്തിൽ കുറ്റവാളി ആയി വിധിക്കപ്പെട്ട കുറിയേടത്ത് താത്രി എന്ന നമ്പൂതിരി സ്ത്രീയുടെ മകളുടെ മകളാണ് ഷീല എന്ന് പലരും വിശ്വസിക്കുന്നു.. എന്നാൽ ഷീല ഇതുവരെ അക്കാര്യം സമ്മതിച്ചിട്ടില്ല. താത്രിക്കുട്ടിയെ ഒരു സമൂഹം പിഴച്ചവളായി കണക്കാക്കിയതാവാം അതിനു കാരണം എന്നു കരുതുന്നവരുണ്ട്. എന്നാൽ നമ്പൂതിരി സമുദായത്തിൽ ഒരു കാലത്തു നില നിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ഒറ്റക്കു ചാവേറായി പോരാടി ഭ്രഷ്ട് നേരിടേണ്ടി വന്ന ധീര വനിതയാണ് കുറിയേടത്ത് താത്രി കട്ടി എന്നിപ്പോൾ ചിലർ നിരീക്ഷിക്കുന്നുണ്ട്. ഒരു പക്ഷേ അക്കാര്യം ബോധ്യപ്പെട്ടാൽ ഷീല മനസ്സു തുറന്നേക്കാം.. കൗതുക കരമായ ഒരു കാര്യമുണ്ട് താത്രികുട്ടിയെ കണ്ടിട്ടുള്ളവർ ഉറപ്പിച്ചു പറയുന്നു അവർക്ക് ഷീലയുടെ അതേ രൂപവും സൗന്ദര്യവുമായിരുന്നു..! .... s.sarma

No comments: