ഹനുമാന്‍ ലങ്കയില്‍ എത്തി ഈ പരിപാടിയെല്ലാമൊപ്പിച്ചതിന് ഒരു ദിവസം മുഴുവന്‍ വേണ്ടിവന്നില്ല. പുറപ്പെട്ടത് വൈകുന്നേരം. അടുത്ത ദിവസം ഉച്ചക്കുമുമ്പായി കുഞ്ചന്‍ നമ്പ്യാരുടെ ഭാഷയില്‍ ഒന്നിനുപോയവന്‍ രണ്ടും കഴിച്ച് വെള്ളം തൊടാതെ മടങ്ങിയെത്തി. ആകാശത്തില്‍ ഒരു സിംഹനാദംകേട്ട് ആകാംശയോടെ നിന്ന അംഗദന്റെ നേതൃത്ത്വത്തിലുള്ള വാനരസംഘം പറഞ്ഞു. ''പവസുതന്‍ കാര്യം സാധിച്ചു വരുകയാണെന്നതിന് സംശയമില്ല അതുകൊണ്ടാണ് ഈ ഗര്‍ജനം.'' പര്‍വ്വതശിഖരത്തില്‍ വന്നിറങ്ങിയ ഹനുമാന്‍ പറഞ്ഞു. ''ഞാന്‍ സീതയെ കണ്ടു. അശോകവനം തകര്‍ത്തു. ലങ്ക ചുട്ടുകരിച്ചു. രാവണനോട് സംസാരിക്കുകയും ചെയ്തു. നമുക്ക് വേഗം പോയി ശ്രീരാമചന്ദ്രനോട് വിവരം പറയാം. ജാംബവാദികളെ നടക്കുവിന്‍.'' എല്ലാ വാനരന്‍മാരും ആര്‍ത്തുവിളിച്ചുകൊണ്ട് ഹനുമാനെ ആലിംഗനം ചെയ്തു. ചിലര്‍ നൃത്തം ചെയ്തു. ചിലര്‍ ഹനുമാന്റെ വാല്‍ പിടിച്ചു ചുംബിച്ചു. അവര്‍ ആഹ്ലാദത്തോടെ പ്രസ്രവണ പര്‍വ്വതത്തിലേക്കു മടക്കയാത്രയായി.
No comments:
Post a Comment