“ഹൃദയം കൊണ്ടെഴുതുന്ന കവിത……പ്രണയാമൃതം അതിന്‍ ഭാഷ….”.
ദാമ്പത്യത്തെയും അതില്‍ വീണു പോയേക്കാവുന്ന താളപ്പിഴകളെയും ഇത്രത്തോളം മനോഹരമായി വാഴ്ത്തിയ കാവ്യമൂല്യമുള്ള ഒരു ഗാനവും മലയാളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. ഹൃദയം കൊണ്ട് പ്രണയാമൃതമെന്ന ഭാഷയില്‍ എഴുതിയ ആ മനോഹര കവിതയെ, ‘ അര്‍ത്ഥം അനര്‍ത്ഥമായ് കാണാതെ’യും ‘അക്ഷരതെറ്റ് വരുത്താതെയും’ കാത്തു സൂക്ഷിച്ചു മുന്നോട്ടു കൊണ്ടുപോവുന്ന എത്ര ദമ്പതികള്‍ നമുക്കിടയിലുണ്ട്.???.
മുന്‍പ് വിവാഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..എന്നാല്‍ ഇന്ന് വിവാഹത്തോടൊപ്പം തന്നെ വിവാഹ മോചനവും സമൂഹം ചര്‍ച്ച ചെയ്യുന്നു. പങ്കാളികള്‍ തമ്മില്‍ പരസ്പരമുള്ള വിട്ടുവീഴ്ച്ചകളെ തോറ്റു കൊടുക്കലായി കരുതുമ്പോള്‍ പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ വീഴുന്നു.
കാരണങ്ങള്‍ ഓരോരുത്തരിലും പലതായിരിക്കാം . മാനസികവും ശാരീരികവും വ്യക്തിപരവുമായ വൈകല്യങ്ങള്‍ പലപ്പോഴും ദാമ്പത്യ തകര്‍ച്ചയ്ക്ക് വഴിയൊരുക്കാറുണ്ട്. അസ്ഥിരമായ സ്വഭാവങ്ങള്‍ക്ക് ഉടമകളായ പലരെയും നമുക്കിടയില്‍ കാണാന്‍ സാധിക്കും. ഇന്ന് നല്ലതെന്ന് തോന്നുന്ന കാര്യങ്ങളാവും ചിലപ്പോള്‍ നാളെ ഇത്തരക്കാര്‍ക്ക് പ്രശ്നങ്ങളായി തോന്നുക . ചെറിയ വഴക്കുകളും കുറ്റപ്പെടുത്തലുകളും പോലും ഇത്തരക്കാര്‍ ഊതിപ്പെരുപ്പിക്കുന്നു. അങ്ങനെ പൊരുത്തക്കേടുകള്‍ക്കു തുടക്കമാവുന്നു. ഒരു പരിധി വരെയൊക്കെ ഇത്തരക്കാരെ പങ്കാളികള്‍ ഉള്‍ക്കൊണ്ടേക്കാം . എന്നാല്‍ കൂടുതല്‍ കാലം ഒന്നിനോടും ഇത്തരത്തില്‍ പൊരുത്തപ്പെട്ടു പോവാന്‍ ഇന്നത്തെ തലമുറ തയ്യാറാവില്ല.
താനും തന്റെ ചിന്താഗതികളുമാണ് വലുത് എന്നും തനിക്ക് എന്തുമാവാം എങ്ങനെയും ജീവിക്കാം , എന്നാല്‍ തന്‍റെ ഭാര്യ അങ്ങനെ ആവാനും പാടില്ല എന്ന് ചിന്തിക്കുന്ന പുരുഷന്മാരും , എടുത്തു ചാട്ടക്കാരായ സ്ത്രീകളും പലപ്പോഴും അപകര്‍ഷതാബോധവും ഇവിടെ പ്രശ്നക്കാരാവാരുണ്ട്. ഒരു വ്യക്തി വളര്‍ന്നു വരുന്ന സാഹചര്യമാണ് ഇത്തരത്തിലുള്ള മാനസിക വൈകല്യങ്ങള്‍ക്ക് പിന്നില്‍.. ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ വ്യഗ്രതയുള്ള വ്യക്തികളും അമിത മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെട്ട വ്യക്തികളും ദാമ്പത്യത്തില്‍ വലിയ പ്രശ്നക്കാരായി മാറുന്നു.
മുന്‍പ് ആരില്‍ നിന്നെങ്കിലും ഉണ്ടായ മോശവും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങള്‍ ഇനിയും ഉണ്ടാവും എന്ന പേടിയോടെയും സംശയത്തോടെയും ജീവിത പങ്കാളിയെ നോക്കിക്കാണുന്ന പല വ്യക്തികളും മാനസിക വൈകല്യത്തിന്റെ ഇരകളാണ്. മാത്രമല്ല എന്തെങ്കിലും അവിഹിതമായ ബന്ധമുള്ളവര്‍ തന്‍റെ ഭാര്യയെയോ ഭര്‍ത്താവിനെയോ അത്തരത്തില്‍ സംശയിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് കൂടാതെ മറ്റുള്ളവരെ ശാരീരികമായും മാനസികമായും വേദനിപ്പിച്ചു കൊണ്ട് ആനന്ദം കണ്ടെത്തുന്നവര്‍, ആര്‍ഭാടത്തോടുള്ള ഭ്രമം , എന്നിവയെല്ലാം ദാമ്പത്യത്തില്‍ കല്ലുകടി ഉണ്ടാക്കുന്നു. ചിലര്‍ക്കിടയില്‍ ഇന്‍ഫീരിയോരിറ്റി കോംപ്ലെക്സും, സുപ്പീരിയോരിറ്റി കോംപ്ലെക്സും വന്‍ പ്രശ്നങ്ങള്‍ ആവുന്നു.
പരസ്പര വിശ്വാസവും സ്നേഹവുമാണ് ദാമ്പത്യത്തിന്‍റെ അടിത്തറ . അത് ഇല്ലാതായുകയും തകരുകയും ചെയ്യുമ്പോഴാണ് പലപ്പോഴും ഭാര്യാ – ഭര്‍ത്താക്കന്മാര്‍ക്ക് കുടുംബ കോടതിയില്‍ അപരിചിതരെപ്പോലെ നില്‍ക്കേണ്ടി വരുന്നത്.
nammude malayalam.
No comments:
Post a Comment