Sunday, April 29, 2018

 'ഓം നമഃശിവായ'. ഇവ യഥാക്രമം ഭൂമി, ജലം, അഗ്നി, ആകാശം, വായു എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഒപ്പം അഞ്ച് ജ്ഞാനേന്ദ്രിയങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഓം-അരൂപിയായ ഈശ്വരന്‍. സൃഷ്ടിയുടെ ഏറ്റവും സുന്ദരമായ സത്ത്, നിഷ്‌കളങ്കത, സര്‍വ്വേശ്വരന്‍, അങ്ങനെ സൃഷ്ടിയുടെ അടിസ്ഥാനം.
'ഓം നമഃശിവായ' ജപിക്കുന്നത് ചന്ദ്രഗ്രഹണ സമയത്ത് വളരെ വിശേഷമാണ്. മഹാമന്ത്രമെന്ന് കരുതുന്നതും വളരെ ശ്രേഷ്ഠമായതുമായതുമാണ്. അത് ജപിക്കുന്നതിലൂടെ പാപങ്ങളെയകറ്റാനും പുണ്യം വര്‍ധിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ കവചമായ ഈ മന്ത്രം ജപിക്കുന്നതിലൂടെ  ഗ്രഹദോഷങ്ങളെയകറ്റുന്നു.
ശിവശക്തി-കൈലാസ്-മാനസസരോവറില്‍ പോകേണ്ട കാര്യമില്ലാതെ തന്നെ നമുക്ക് മോക്ഷം ലഭിക്കാവുന്നതാണ്. ഒരു ചൊല്ലുണ്ട്- മാനസസരോവറില്‍ മുങ്ങിയാല്‍, കൈലാസം ദര്‍ശിച്ചാല്‍ 'മുക്തി ലഭിക്കും' ചൈനയില്‍ പോയി മാനസസരോവറില്‍ മുങ്ങണമെന്നില്ല, നമ്മുടെ ഉള്ളില്‍ തന്നെ മാനസസരോവരം ഉണ്ട്. നമ്മുടെ മനസ്സ് (മാനസ്) എപ്പോഴാണ് ഒരു തടാകം പോലെ (സരോവര്‍) വിശാലമാകുന്നത്, അപ്പോള്‍ അവിടം സ്‌നേഹം കൊണ്ട് നിറയുകയും കൈലാസം സംജാതമാകുകയും ചെയ്യുന്നു. 
കൈലാസം എന്നാല്‍ ആഘോഷം-ഓരോ ദിവസം ഓരോ മിനിട്ടിലും ആഘോഷത്തിന്റെ സന്തോഷത്തിന്റെ ഉച്ചകോടിയാണ്. ഭഗവാന്‍ വസിക്കുന്നിടം-കൈലാസം. അഭിഷേക പ്രിയനായ ഭഗവാന്‍ എപ്പോഴും പവിത്രമായിരിക്കുവാനും, നിത്യശുദ്ധബോധത്തോടെയും, ഇരിക്കുവാന്‍ നിരന്തരമായ അഭിഷേകത്തിന് അറിവാകുന്ന ഗംഗ സ്ഥിരമായി ശിരസ്സില്‍ നിന്ന് ഒഴുകുന്നു..
janmabhumi

No comments: