Monday, April 30, 2018

മംഗളാദേവി ക്ഷേത്രത്തിലെ പൗർണമി ഉത്സവത്തിൽ .....
മംഗളാദേവീ ക്ഷേത്രം
°°°°°°°°°°°°°°°°°°°°°°°
വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന മംഗളാദേവി ക്ഷേത്രം , ഈ ക്ഷേത്രത്തിന് , 2000 വർഷത്തിലധികം പഴക്കമുണ്ട് , സ്ഥിതി ചെയ്യുന്നത് പെരിയാർ ടൈഗർ റിസർവ്വിലെ വടക്കൻ അതിർത്തിയിൽ വണ്ണാത്തിപ്പാറയിൽ തമിഴ്നാടിനോട് ചേർന്ന്.......
കണ്ണകിയാണ് മംഗളാദേവിയിലെ പ്രതിഷ്ഠ. കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം എന്ന പ്രത്യേകതകൂടിയുണ്ട് ഈ ക്ഷേത്രത്തിന് , തമിഴ്നാട്ടിൽ കരൂരിൽ ആണ് കണ്ണകി ക്ഷേത്രമുള്ളത്. തമിഴ്നാട്ടിൽ കണ്ണകിയെ ദേവിയായാണ് ആരാധിക്കുന്നത്.സംഘ കാലഘട്ടത്തിലെ തമിഴ്സാഹിത്യത്തിലെ പ്രധാനകൃതികളിലൊന്നായ ഇളങ്കോ അടികളുടെ ചിലപ്പതികാരത്തിലാണ് കണ്ണകിയെക്കുറിച്ചും കോവലനെ കുറിച്ചും പറയുന്നത്.
നർത്തകിയായ കണ്ണകിയുടെ ഒരു ചിലമ്പ് വിൽക്കാൻ എത്തിയ കോവലനെ മധുര ഭരിച്ചിരുന്ന പാണ്ഡ്യരാജാവിൻ്റെ ഭടൻമാർ രാജ്ഞിയുടെ നഷ്ടപ്പെട്ട ചിലമ്പെന്ന് കരുതി പിടിക്കുകയും രാജസന്നിധിയിയിൽ വിചാരണ ചെയ്ത് തൂക്കിലേറ്റുകയും ചെയ്തു. ഇതറിഞ്ഞകണ്ണകി മുടിയഴിച്ച് മധുരാ നഗരത്തിലെത്തുകയും ചിലമ്പ് എറിഞ്ഞുടച്ച് ക്രോധത്താല്‍ മധുരാ നഗരം ചൂട്ടു ചാമ്പലാക്കി എന്നാണ് കഥ. അതിന് ശേഷം കണ്ണകി എത്തിയത് പെരിയാർ തീരത്താണ് എന്ന് വിശ്വസിക്കുന്നു. ഈ കഥയറിഞ്ഞ ചേരരാജാവ് ചേരന്‍ ചെങ്കുട്ടവൻ വണ്ണാത്തിപ്പാറയിൽ കണ്ണകിക്ക് ക്ഷേത്രം പണിതു എന്നാണ് വിശ്വാസം. ക്ഷേത്രത്തിൻ്റെ അടിയിൽ നിന്നും ആരംഭിക്കുന്ന ഒരു ഭൂഗർഭപാത മധുരാ നഗരത്തിൽ അവസാനിക്കുന്നു എന്നൊരു കഥയും പ്രചാരത്തിലുണ്ട്. മധുരയിലെ പാണ്ഡ്യ രാജാവിൻ്റെ കൊട്ടാരത്തിലേക്കാണെന്നും, അല്ല മധുര മീനാക്ഷിക്ഷേത്രത്തിലേക്കാണെന്നും കഥകൾ. വർഷം തോറും ചിത്രാപൗർണ്ണമിയിലാണ് ഇവിടത്തെ ഉത്സവം....
( കടപ്പാട് )

No comments: