Wednesday, April 25, 2018

'വിഡ്ഢിപ്പെട്ടി'' കുട്ടികളുടെ സന്തോഷം കെടുത്തുന്നു.ഇന്ത്യക്കാർ പ്രത്യേകം സൂക്ഷിക്കുക... ടിവിക്കു മുന്നില്‍ മണിക്കൂറുകള്‍ ചെലവാക്കുന്ന കുട്ടികള്‍ക്ക് തങ്ങളെക്കുറിച്ച് തന്നെയുള്ള മതിപ്പ് നഷ്ടപ്പെടുന്നതായി ഇംഗ്ലണ്ട് പബ്ലിക് ഹെല്‍ത്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൂടാതെ ഇത് കുട്ടികളെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കുന്നുമുണ്ട്. ഇന്ത്യന്‍ വംശജരായ കുട്ടികളിലാണ് ഏറ്റവും കുറവ് ഫിസിക്കല്‍ ആക്ടിവിറ്റി കാണുന്നത് .ആവശ്യത്തിലധികം സമയം അതിന്‍റെ മുന്‍പിലിരുന്ന് സമയവും ബുദ്ധിയും ആരോഗ്യവും നശിപ്പിച്ചു കളയുന്ന ഒരു നല്ല വിഭാഗം ആൾ‍ക്കാർ‍ ഉണ്ട് എന്നതാണ് കാര്യം. കുഞ്ഞായിരിക്കുന്പോൾ‍ കരയാതിരിക്കാൻ, പാലു കുടിക്കാൻ, ഭക്ഷണം കഴിക്കാൻ‍ അതിന്‍റെ മുന്‍പിലിരുത്തി ശീലിപ്പിക്കുന്പോൾ‍ ആരും ഇതിന്‍റെ ഭവിഷ്യത്ത് ഓർ‍ക്കാറില്ല. മസ്തിഷ്ക വികാസത്തെ സാരമായി ബാധിക്കുന്ന, ക്രിമിനലുകളെ സൃഷ്ടിക്കുന്ന, ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന ..വിഡ്ഢിപ്പെട്ടി'' .

No comments: