ഋഗ്വേദികളായ നമ്പൂതിരിമാരെല്ലാം തൃശ്ശൂര്‍ യോഗക്കാരോ തിരിനാവായ യോഗക്കാരോ ആയിരിക്കും. ഇതില്‍ തൃശ്ശൂര്‍ യോഗം മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. തൃശ്ശൂര്‍ യോഗക്കാര്‍ ഇന്ന് വടക്കെമഢം എന്നും പേരുള്ള ബ്രഹ്മസ്വംമഢത്തില്‍ ആയിരുന്നു വേദാധ്യയനം ചെയ്തിരുന്നത്. കുറച്ചുകാലം മുന്‍പ് അന്ന് അവിടെ ഓത്ത് ചോല്ലിച്ചിരുന്ന ഒരു ഓത്തന്‍ ( പുറക്കുടിഞമ് ആണെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്) തന്റെ ഒരു ശിഷ്യന്‍ ചെയ്ത ഒരു തെറ്റിന്നു ( അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ തെറ്റായിരുന്നുഎന്ന് പറയുതാവുമോ ശരി എന്നറിയില്ല) അയാളോട് പ്രായശ്ചിത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു.അയാള്‍ അതിന്നു തയ്യാറായില്ലെന്ന് മാത്രം അല്ല, അന്ന് അവിടെ ഉണ്ടായിരുന്ന കുറച്ചു ഓത്തമാരും ആ ശിഷ്യന്റെ ഭാഗത്തായിരുന്നു.അവര്‍ക്ക് അന്ഗസംഖ്യ കുറവായിരുന്നതിനാല്‍ അവര്‍ വടക്കെമഢത്തില്‍ നിന്ന് പോന്നു ത്രിശ്ശൂരിന്നുനടുതുള്ള മുളകുന്നത്ത് കാവിലെ വലിയഅമ്പലത്തില്‍ വേദാധ്യയനം തുടര്‍ന്നു. ഇത് കേട്ടറിഞ്ഞ സാമൂതിരിമാഹാരജാവ് ഇവര്ക്കു തിരുനാവായ അമ്പലതോടു ചേര്‍ന്ന് വേദാധ്യയനസൗകര്യം ഉണ്ടാക്കി കൊടുക്കുകയും അങ്ങിനെ തിരുനാവായ യോഗം ഉണ്ടാവുകയും ചെയ്തു. കാലക്രമത്തില്‍ രണ്ടു യോഗങ്ങളും അഭിവൃധിപ്പെടുകയും അവര്‍ തമ്മില്‍ സൌഹൃദമത്സരങ്ങള്‍ ആയ അന്യോന്യം, കടന്നിരിയ്ക്കല്‍ ഒക്കെ ഉണ്ടാവുകയും ചെയ്തു.
k.narayanan
k.narayanan
No comments:
Post a Comment