കുട്ടികൾ അത്ഭുതമാണ്. അതംഗീകരിച്ച് അനുവദിക്കാൻ കഴിഞ്ഞാൽ അവർ അത്ഭുതം കാണിച്ച് നമ്മെ വിസ്മയിപ്പിക്കും.
പക്ഷേ നമുക്ക് ക്ഷമയില്ല. ഭയമാണ് കാരണം – അവരുടെ ചിന്തകളെ ചൊല്ലി, കുസൃതി തുള്ളി തുളുമ്പുന്ന നോട്ടത്തെ ചൊല്ലി, കൈകാലുകളിലെ ഊർജ്ജത്തെച്ചൊല്ലി, അടക്കവും ഒതുക്കവും ഇല്ലെന്നതിനെ ചൊല്ലി ആശങ്കയാണ്. അഹിതം പലതും സംഭവിക്കാനുള്ള സാധ്യത നാം മുന്നിൽ കാണുന്നു.
അതൊക്കെ തടയാൻ കുട്ടികളെ നിയന്ത്രിച്ചു കൊണ്ടേ ഇരിക്കുന്നു!!!
അതൊക്കെ തടയാൻ കുട്ടികളെ നിയന്ത്രിച്ചു കൊണ്ടേ ഇരിക്കുന്നു!!!
അരുതുകളുടെ പട്ടിക നിരത്തിക്കൊണ്ടിരിക്കുന്നത് എന്തൊരസഹിഷ്ണുതയാണ്…
അരുതെന്ന് ആവർത്തിക്കുന്നതിൻറെ വിപത്ത് നാം അറിയുന്നില്ല. അരുതെന്ന വിലക്ക് കല്ലിൽ കൊത്തിവെച്ചതു പോലെ കുട്ടികളുടെ ഉള്ളിൽ ആലേഖനം ചെയ്യപ്പെടും. കുട്ടികളുടെ ഭാവിക്കുതിപ്പിന്റെ കഴുത്തിൽ കല്ലു കെട്ടിത്തൂക്കുന്നതു പോലെയാണ് നാം വിലക്കുകൾ സമ്മാനിക്കുന്നത്.

കുട്ടികളുടെ കണ്ണുകൾക്ക് സാമർത്ഥ്യമേറും. അവർ മുഖത്തു നോക്കി നമ്മെ ഭംഗിയായി വായിച്ചെടുക്കുന്നു!!!
നമ്മുടെ ഭയങ്ങളിൽ നിന്നും സംശയങ്ങളിൽ നിന്നും രൂപപ്പെടുന്ന കള്ളങ്ങളും, വളച്ചൊടിക്കലുകളും, തന്ത്രങ്ങളും, സമ്മാന വാഗ്ദാനങ്ങളും, പുകഴ്ത്തലുകളും അവർ തിരിച്ചറിയുന്നു. അവർ അഭിനയിക്കാനും സമർത്ഥരാണ്. ചോദ്യങ്ങൾക്ക് ഉത്തരങ്ങളറിയാമെങ്കിലും ആലോചിക്കുകയാണെന്ന നാട്യം കാണിച്ച് പറയാതൊഴിയും. ചിലപ്പോൾ നാം ആഗ്രഹിക്കുന്ന ഉത്തരം തന്ന് സ്വാധീനിക്കും.

അവരുടെ ജിജ്ഞാസകളും, ഭാവനകളും ,സർഗ്ഗാത്മക ശേഷികളും ,കൗതുകങ്ങളും, കരവിരുതുകളും , കാഴ്ച്ചകളും മറച്ചുവെച്ചു നമ്മെ തൃപ്തിപ്പെടുത്താനും തത്കാലം രക്ഷപ്പെടാനും അവർ അഭിനയിക്കുന്നു.
കർക്കശ നിർദ്ദേശങ്ങളും സാരോപദേശങ്ങളും കുട്ടികൾക്ക് മുമ്പിൽ അളവറ്റ് വിളമ്പുമ്പോഴൊക്കെ നമുക്കറിയാം നാം പറയേണ്ടതല്ല പറയുന്നത്, ചെയ്യേണ്ടതല്ല ചെയ്യുന്നത്.
കുട്ടികൾ പിടിച്ചു നിൽക്കാൻ സമർത്ഥമായി അഭിനയിക്കുമ്പോഴും മറുവശത്ത് ധിക്കാരത്തിന്റെ ആലോചനകളും ആസൂത്രണങ്ങളും നടത്തുന്നത് നാം കാണാതെ പോവുന്നു.
നമുക്കും കുട്ടികൾക്കും ഒരു പോലെ അസൗകര്യങ്ങളും വീർപ്പുമുട്ടലും മാത്രം സമ്മാനിക്കുന്ന സമീപനം തിരുത്തുന്നതിനെക്കുറിച്ചു ആലോചിക്കുന്നത് നന്നായിരിക്കും.
കുട്ടികളെ ആരാധനയോടെ കാണാം. ആദരവോടെ കേൾക്കാം, സഹിഷ്ണുതയോടെ അനുവദിക്കാം. സംശയങ്ങളും ആശങ്കകളും ഭയങ്ങളും അവസരോചിതം തുറന്നു പങ്കുവെക്കാം. അവർ ഈശ്വരൻറെ വിസ്ഫൂർത്തികളാണെന്ന് ഓർക്കാം. നമ്മുടെ പെരുമാറ്റങ്ങളെക്കുറിച്ച് നമുക്ക് തന്നെ കുറ്റബോധവും പശ്ചാത്താപവും അനുഭവപ്പെടുന്നത് നാം ശ്രദ്ധിക്കണം. തിരുത്തണമെന്ന സന്ദേശമാണ് പ്രസ്തുത കുറ്റബോധം നൽകുന്നത് എന്നറിയണം.
ഉദാരസമീപനം പുലർത്തുമ്പോൾ നമുക്ക് ഉള്ളിൽ സമാശ്വാസം തോന്നും. കുട്ടികളുടെ മുഖാംബരത്തിൽ മഴവിൽ ശോഭയായി അത് പ്രതിഫലിക്കും…കുട്ടികളോടിടപഴകുമ്പോൾ പ്രാർത്ഥനാന്വിത ചിന്ത, സമാദരണീയ സ്വപ്നങ്ങൾ, പ്രേമാർദ്ര പ്രവൃത്തികൾ സാന്ത്വന വചസ്സുകൾ – ഇതൊക്കെ ഉറപ്പാക്കാൻ ശ്രദ്ധിക്കാം.
കുട്ടികൾ അലോസരങ്ങളുടെ ഉറവിടമല്ല…. ആസ്വദിച്ചാരാധിച്ച് വളരാനുവദിക്കേണ്ട പൂങ്കാവനങ്ങളാണ്….വിസ്മയ കേദാരങ്ങളാണ്….
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
സ്വാമി അദ്ധ്യാത്മാനന്ദ
No comments:
Post a Comment