വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളുമായി ജഡായു പാറ
ലോകത്തിലെ ഏറ്റവും വലിയ ശില്‍പം, പര്‍വതാരോഹണ സാഹസിക കേന്ദ്രം, കേബിള്‍ കാറിലെ ആകാശയാത്ര, ആയുര്‍വേദ ഗുഹാസമുച്ചയം, അത്യാധുനിക മ്യൂസിയം... ജടായു എര്‍ത്ത് സെന്ററിലെ അത്ഭുതക്കാഴ്ചകള്‍ കാണാം.
ലോകസഞ്ചാരികള്‍ക്കിടയില്‍ ഇനി കേരളം അറിയപ്പെടുന്നത് ഈ ജടായുശില്‍പത്തിലൂടെ ആയിരിക്കും! സമുദ്രനിരപ്പില്‍ നിന്ന് 700 അടിയോളം ഉയരമുള്ള പാറയുടെ മുകളില്‍, അഞ്ചു നില കെട്ടിടത്തിന്റെ വലിപ്പത്തില്‍ 65 ഏക്കറിലെ ജടായു എര്‍ത്ത് സെന്റര്‍ എന്ന അത്ഭുതലോകവും. നാലു മലകളിലായി, പല പല തട്ടുകളുള്ള പാറക്കെട്ടുകളില്‍ വിവിധതരം വിനോദസഞ്ചാര പരിപാടികള്‍ കോര്‍ത്തിണക്കിയിരിക്കുന്നു..
സീതാപഹരണ വേളയില്‍ രാവണന്‍ ചിറകരിഞ്ഞു വീഴ്ത്തിയ പക്ഷി ശ്രേഷ്ഠനാണ് ജഡായു. ജഡായു ചിറകറ്റുവീണ പാറയാണ് ജഡായു പാറ. ഈ പാറയിലാണ് ജഡായു പാര്‍ക്ക്. ജഡായുപാര്‍ക്കില്‍ ലോകത്തിലെ ഏറ്റവും വലിയ ജഡായു പ്രതിമയുടെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകള്‍ കാണാം . മലനാടിന്റെ ഏറ്റവും വലിയ ടൂറിസം പദ്ധതി (ജഡായു എര്‍ത്ത് സെന്റര്‍) ആണിത്.
സമുദ്രനിരപ്പില്‍നിന്നു 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമായേക്കാവുന്ന ജടായു പക്ഷിശില്‍പം ഉള്ളത്. സാഹസിക പാര്‍ക്കും കേബിള്‍കാര്‍ സഞ്ചാരവും റോക്ക് ട്രക്കിങ്ങുമെല്ലാം ചേര്‍ന്നതാണ് ജടായു വിനോദസഞ്ചാരപദ്ധതി.
ജടായു പാറയിലെ റോക്ക് ക്ലൈംബിങ് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക.

സംവിധായകന്‍ രാജീവ് അഞ്ചലിനെ ഇവിടെ ഒരു ശില്‍പം പണിയാന്‍ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. ഇതിനിടെ ശില്‍പം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി കൂടിയൊരുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ പദ്ധതി ബി.ഒ.ടി. വ്യവസ്ഥയില്‍ പൂര്‍ത്തിയാക്കാന്‍ രാജീവ് അഞ്ചലിനെത്തന്നെ ഏല്‍പ്പിച്ചു. അങ്ങനെയാണ് 65 ഏക്കര്‍ പാറക്കെട്ട് കേരളത്തിന്റെ മുഖമുദ്രയായ പദ്ധതിക്ക് തുടക്കമായത്.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ലക്ഷ്യം. സമുദ്രനിരപ്പില്‍നിന്നു 750 അടി ഉയരമുള്ള പാറക്കെട്ടില്‍ എങ്ങനെ ജലമെത്തിക്കുമെന്നതായിരുന്നു വലിയ വെല്ലുവിളി. ഈ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് കൂറ്റന്‍ പാറകളെ യോജിപ്പിച്ച് ചെക് ഡാം നിര്‍മിച്ചു. ഇവിടെ മഴവെള്ളം ശേഖരിച്ചു. ആ വെള്ളം വര്‍ഷം മുഴുവനും ലഭിക്കുകയും ചെയ്യും. അതോടെ പുതിയൊരു ആവാസവ്യവസ്ഥതന്നെ ജടായുപ്പാറയില്‍ രൂപപ്പെട്ടു.
ജലം എത്തിയതോടെ ജടായുപ്പാറയുടെ താഴ്വരകളില്‍ പച്ചപ്പ് നിറഞ്ഞുവളര്‍ന്നു. ഔഷധസസ്യങ്ങളുടെ കൂട്ടം തന്നെ ഇവിടെ വെച്ചുപിടിപ്പിച്ചു. ചെറുജീവജാലങ്ങള്‍ക്ക് ആരുടെയും കണ്ണേല്‍ക്കാത്ത ആവാസവ്യവസ്ഥ ഒരുക്കിക്കൊടുത്തു. അങ്ങനെ മികച്ച ഉത്തരവാദിത്ത വിനോദസഞ്ചാരപദ്ധതി രൂപപ്പെട്ടു.
പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാറിലൂടെ സഞ്ചരിച്ചാണ് ശില്പത്തിനടുത്ത് സഞ്ചാരികളെ എത്തിക്കുക.
കൊട്ടാരക്കര നിന്നും ഏതാണ്ട് 20 കിലോമീറ്റര്‍ എം. സി. റോഡിലൂടെ തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ ചടയമംഗലത്ത് എത്താം

ONLINE BOOKING STRICTLY RESTRICTED
Jatayu Junction, Chadayamangalam, Kollam District, Kerala, India,
Pin- 691534
Call: 91 474 2477077, 91 9072588713
Pin- 691534
Call: 91 474 2477077, 91 9072588713
No comments:
Post a Comment