Saturday, May 19, 2018

(4) ദാനം- തന്റെ അധീനതയിലുള്ള ധനം, അന്നം മുതലായവ, ധനാദികള്‍ സ്വവശത്തില്‍ ഇല്ലാത്ത മനുഷ്യര്‍ക്ക് കൊടുക്കുക. ഗൃഹസ്ഥന്‍ മാന്യവും ധാര്‍മ്മികവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് നേടുന്ന ധനത്തില്‍ പകുതി മറ്റുള്ളവര്‍ക്ക് ദാനം ചെയ്യണം. അന്നം മൃഗങ്ങള്‍ക്കു കൊടുക്കുന്നതിനേക്കാള്‍ മനുഷ്യര്‍ക്ക് കൊടുക്കുന്നതും, വൈദിക വിജ്ഞാനം നേടിയ ബ്രാഹ്മണര്‍ക്ക് കൊടുക്കുന്നതും, സംന്യാസിക്കു കൊടുക്കുന്നതും ക്രമേണ ശ്രേഷ്ഠത കൂടിയ ദാനങ്ങളാണ്. ശ്രീകൃഷ്ണ ഭക്തന്മാര്‍ക്ക് കൊടുക്കുന്ന ദാനമാണ് ഏറ്റവും ശ്രേഷ്ഠതയുള്ളത്. ആ ദാനം ഭക്തന്മാരുടെ ഹൃദയത്തില്‍ ഭഗവാന്‍ എപ്പോഴും പ്രകാശിക്കുന്നതുകൊണ്ട്, ഭഗവാനെ ആരാധിക്കുക എന്ന കര്‍മ്മമായിത്തീരുന്നു. അതുപോലെ, ഗീതാദി ഗ്രന്ഥങ്ങളുടേയും ക്ഷേത്രങ്ങളുടേയും ആവശ്യത്തിന് ചെയ്യുന്ന ദാനവും ശ്രേഷ്ഠംതന്നെ.
(5) ദമഃ-
ഇന്ദ്രിയങ്ങള്‍- ഭൗതികസുഖം നേടാന്‍ വേണ്ടി ഓടുമ്പോള്‍ അവയെ നിയന്ത്രിച്ച് ശാസ്ത്രാനുസാരമായി പ്രവര്‍ത്തിപ്പിക്കുക എന്ന് താല്‍പര്യം. ബ്രഹ്മചാരി, വാനപ്രസ്ഥന്‍, സംന്യാസി എന്നിവര്‍ ഈ ഗുണം പരിശീലിക്കണം; നിര്‍ബന്ധമാണ്. ഗൃഹസ്ഥര്‍ക്ക് ഋതുകാലത്തില്‍ മാത്രം, പുത്രനുണ്ടാവാന്‍ വേണ്ടി മാത്രം, മൈഥുനം ചെയ്യാം. മറ്റ് ദിവസങ്ങളില്‍ പാടില്ല. ദൈവീകഗുണങ്ങളുള്ള പുത്രന്മാരുണ്ടാകണം എന്ന ഉദ്ദേശ്യത്തോടെയും കൃഷ്ണഭക്തന്മാരായ പുത്രന്മാരുണ്ടാകണം എന്നുദ്ദേശ്യത്തോടെയും മാത്രമേ ഭാര്യയുമായി ബന്ധപ്പെടാന്‍ പാടുള്ളൂ.
(6) യജ്ഞഃ - അഗ്‌നിഹോത്രം, ദര്‍ശനപൂര്‍ണ
മാസം തുടങ്ങിയ വേദത്തില്‍ പ്രതിപാദിച്ചിട്ടുള്ളതും, സ്മൃതികളില്‍ പ്രതിപാദിച്ചിട്ടുള്ളതുമായ ജനങ്ങള്‍. ദേവയജ്ഞം- ദേവന്മാരെ പൂജിക്കുക; പിതൃക്കള്‍ക്ക് ശ്രാദ്ധാദി ചെയ്യുക- പിതൃയജ്ഞം. ജീവഗണങ്ങള്‍ക്ക് ബലി കൊടുക്കുക- ഭൂതയജ്ഞം. മനുഷ്യര്‍ക്ക് ഭക്ഷണാദികള്‍ കൊടുക്കുക- മനുഷ്യയജ്ഞം. ഈ എല്ലാ യജ്ഞങ്ങളും ചെയ്യുമ്പോള്‍, എല്ലാവരുടേയും അന്തര്യാമിയായി സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണനെയാണ് ഞാന്‍ സേവിക്കുന്നത് എന്ന അവബോധത്തോടെ തന്നെ ചെയ്യണം.
വാനപ്രസ്ഥന്റെ ദൈവീക ഗുണങ്ങള്‍ (16-1)
(7) സ്വാധ്യായഃ- ഋഗ്വേദം തുടങ്ങിയ നാലു വേദങ്ങള്‍ അധ്യയനം ചെയ്യുക. പദാക്ഷരങ്ങളും സ്വരങ്ങളും തെറ്റാതെ ഹൃദിസ്ഥമാക്കുകയും ചൊല്ലി ശീലിക്കുകയും അര്‍ഥവിചിന്തനം ചെയ്യുകയും മാത്രമല്ല ഇതിഹാസപുരാണങ്ങളും പഠിച്ച്, ഭഗവാന്റെ സ്വരൂപം, ഗുണം, ലീല, വിഭൂതികള്‍ ഇവയുടെ രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുകയും പഠിപ്പിക്കുകയും ചെയ്യുക- ഇതാണ് സ്വാധ്യായം. ഈ ശീലം ബ്രഹ്മചാരിയും വളര്‍ത്തിയെടുക്കണം.
(8) തപസ്സ്- ഗൃഹനാഥന്‍-വിവാഹിതന്‍-ലൗകിക  സുഭോഗങ്ങളെ ക്രമേണ ചുരുക്കിക്കൊണ്ട് സംന്യാസാശ്രമം സ്വീകരിക്കാനുള്ള യോഗ്യത നേടുന്ന കാലത്തെയാണ് വാനപ്രസ്ഥാശ്രമം എന്നു പറയുന്നത്. സാത്വികഗുണം വര്‍ധിപ്പിക്കാത്ത- രജസ്തമോഗുണ പ്രധാനമായ- വസ്തുക്കളെ ഉപേക്ഷിക്കുക എന്നതാണ് തപസ്സിന്റെ ആദ്യഘട്ടം. സത്ത്വഗുണ പ്രധാനമായ വസ്തുക്കളെയും ക്രമേണ ഉപേക്ഷിക്കുക എന്നതാണ് രണ്ടാംഘട്ടം. ഇങ്ങിനെ ശീലിക്കുമ്പോള്‍ മനസ്സിനും ദേഹത്തിനും ഉണ്ടാകുന്ന ദുഃഖം- അതാണ് തപസ്സ് എന്ന വാക്കിന്റെ അര്‍ത്ഥം. അത് സ്വന്തം ഇഷ്ടപ്രകാരം അനുഭവിക്കുക. അങ്ങനെ സംന്യാസാശ്രമത്തിന് യോഗ്യത നേടുന്നു.
 9961157857

No comments: