Wednesday, May 23, 2018

ദൈവീക ഗുണസമ്പൂര്‍ണതയോടെ ജനിക്കുന്ന മനുഷ്യന് സാത്വികങ്ങളായ അഭയം മുതലായ ഗുണങ്ങള്‍ ഉണ്ടാവും. അവ പരമപദപ്രാപ്തിക്കു കാരണമാവുകയും ചെയ്യും എന്ന് പ്രതിപാദിച്ചു. ആസുരിക ഗുണങ്ങളോടെ ജനിക്കുന്ന മനുഷ്യന്റെ ദുര്‍ഗുണങ്ങള്‍ നാം ഉപേക്ഷിക്കണം എന്ന് പറയാന്‍വേണ്ടി അവ വിവരിക്കുന്നു.
 ദംഭഃ ((16-4)
വേഷം, സംഭാഷണം, ആചാരം ഇവയില്‍ തനിക്ക് മഹത്ത്വം കിട്ടാന്‍വേണ്ടി, ഞാന്‍ ധര്‍മ്മനിഷ്ഠയുള്ളവനാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ എന്തെങ്കിലും ധാര്‍മ്മിക കര്‍മ്മങ്ങള്‍ പ്രകടിപ്പിക്കുക. ഇത്തരം ആള്‍ക്കാര്‍ക്ക് ''ദര്‍മ്മധ്വജികള്‍''-എന്ന പേരാണ് ശാസ്ത്രങ്ങള്‍ നല്‍കിയിട്ടുള്ളത്.
(2) ദര്‍പ്പഃ (16-4)
വിദ്യ, സൗന്ദര്യം, കുലം, മഹത്വം, ധനസമൃദ്ധി, പ്രവര്‍ത്തന സാമര്‍ത്ഥ്യം എന്നിവയാല്‍ മനസ്സിന്റെ എടുത്തുചാട്ടം. ഇതു മൂലം സജ്ജനങ്ങളെ അപമാനിക്കുകയും ചെയ്യുക.
(3) അഭിമാനഃ (16-4)
ഈ പദത്തിന് 'അതിമാനം' എന്ന മറ്റൊരു പാഠമാണ് ശ്രീശങ്കരാചാര്യരും, ശ്രീരാമാനുജാചാര്യരും നിരബാര്‍ക്കനും സ്വീകരിച്ചിട്ടുള്ളത്. രണ്ടുപദത്തിനും അര്‍ത്ഥം ഒന്നുതന്നെയാണ്. 
ധനം, കുലം മുതലായവകൊണ്ട് എന്നെ എല്ലാവരും പൂജിക്കണം, ഞാനാണ് ഉത്കൃഷ്ടന്‍ എന്ന മനോഭാവം തന്നെ, അഹംഭാവം തന്നെ.
(4) ക്രോധഃ (16-4)
അതി രൂക്ഷമായും മറ്റുള്ളവര്‍ക്ക് അപ്രിയമായും സംസാരിക്കുക, ആവിധം തന്നെ കൈകാലുകള്‍കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുക ഇങ്ങനെ മറ്റുള്ളവരെ ഭയപ്പെടുത്തുക. ഇതാണ് പരുഷത.
(6) അജ്ഞാനം (16-4)
യഥാര്‍ത്ഥാവസ്ഥയും അയഥാര്‍ത്ഥവസ്ഥയും തിരിച്ച് അറിയാന്‍ കൂട്ടാക്കാത്ത മാനസിക നിലപാട,് ചെയ്യേണ്ടതും ചെയ്യരുതാത്തതും മനസ്സിലാക്കാന്‍ ഒരുങ്ങാത്ത അവസ്ഥ, നന്മയും തിന്മയും ഇല്ലാത്ത ശൂന്യത,. ഈ ആറു ദുര്‍ഗുണങ്ങള്‍, ആസുരിക ഗുണങ്ങളോടെ ജനിക്കുന്ന മനുഷ്യന് ഉണ്ടാവും. 
ഭഗവാന്റെ ആത്മരൂപത്തിലുള്ള വേദപുരാണേതിഹാസ-ധര്‍മ്മശാസ്ത്രങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന മനുഷ്യരെ ദൈവീക ഗുണസമ്പന്നരെന്നും ഭഗവദാജ്ഞയ്ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നവരെ ആസുരിക ഗുണസമ്പന്നരെന്നും പറയാം.
 9961157857

No comments: