ഭക്തിയോഗത്തില്‍തന്നെ നിര്‍ഗുണോപാസന ക്ലേശകരവും സഗുണോപാസന സുഖകരവുമാണ്. ഈശ്വരനെ ഉപാസിക്കുവാന്‍ അനവധി മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. കലിയുഗത്തില്‍ ഈശ്വരോപാസനയ്ക്ക് ഏറ്റവും ഫലപ്രദമാണ് നാമജപം. ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്ന സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന് അനുഷ്ഠിക്കാന്‍ പ്രയാസം നേരിടുന്നു. സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാ മാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യ മനസ്സ് നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന് ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും പ്രധാന ഉപാസനാ മാര്‍ഗ്ഗങ്ങളായി. കലിയുഗത്തില്‍ മനുഷ്യ മനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപെട്ടതുമായി. അതുകൊണ്ടാണ് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടത്. കലിയുഗത്തിന്റെ ദുരിതങ്ങള്‍ തരണം ചെയ്‌യുവാനുള്ള മാര്‍ഗമെന്താണെന്നാരാഞ്ഞ നാരദനോട് ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ് വേണ്ടത് എന്ന് ബ്രഹ്മാവ് ഉപദേശിച്ചു. 'ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.' ഈ പതിനാറു നാമങ്ങള്‍ നിത്യവും ഭക്തിപൂര്‍വം ജപിച്ചാല്‍ മാലിന്യങ്ങളകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇതു ജപിക്കുന്നതിന് ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല...janmabhumi
No comments:
Post a Comment