Monday, May 21, 2018

മഹാവിഷ്ണു തന്നെയാണ്‌ സൂര്യന്‍. പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ പ്രധാനപ്പെട്ട നാമം ആദിത്യന്‍ എന്നാണ്‌. ആദിത്യന്‍ എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍. അതായത്‌ മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍. ചുരുക്കത്തില്‍ സൂര്യന്‍ മഹാവിഷ്ണു തന്നെയാണ്‌.
ഉദയസൂര്യനെ പൂര്‍വ്വികര്‍ വാമനനായി ആരാധിച്ചിരുന്നു. രാവിലെ സൂര്യനെ ആരാധിക്കുന്നവരില്‍ ജാഡ്യത, മടി ഇവ ഇല്ലാതായി ഊര്‍ജ്ജം നിറയുന്നു. ആഴ്‌വര്‍മാര്‌ വാമനനെ പലതരത്തില്‍ സ്തുതിച്ചിട്ടുണ്ട്‌. ആണ്ടാള്‌ 'ഉലകളന്ന പെരുമാളിനെ' കൊണ്ടാടിപ്പാടിയിരിക്കുന്നു.
നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം സൂര്യനാണ്‌. എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്ന സൂര്യനെ ദേവന്മാരും ഗ്രഹങ്ങളും പ്രദിക്ഷിണം വയ്ക്കുന്നു.പ്രഭാതത്തില്‍ ഉണര്‍ന്ന്‌ സ്നാനം ചെയ്ത്‌ സൂര്യാരാധന നടത്തുന്നത്‌ ശരീരത്തിനും മനസ്സിനും ആരോഗ്യവും ജീവിതത്തിന്‌ ഐശ്വര്യവും പ്രധാനം ചെയ്യും. സൂര്യനെ രാവിലെയും, വൈകുന്നേരവും സ്മരിച്ച്‌ സ്തുതിയ്ക്കണം. പ്രഭാത സൂര്യനെ വാമനനായും, പ്രദോഷ സമയത്തെ സൂര്യനെ വരുണനായും സ്മരിക്കണം. യമരാജന്‍ യുധിഷ്ഠിരനെ പരീക്ഷിയ്ക്കാന്‍ ചോദിച്ച ചോദ്യങ്ങള്‍ സൂര്യനെക്കുറിച്ച്‌ ചോദിച്ചത്‌ ഇവയാണ്‌.
യക്ഷന്‍ - ആരാണ്‌ സൂര്യനെ ഉണര്‍ത്തുന്നത്‌. യുധിഷ്ഠിരന്‍ - പരമമായ ബ്രഹ്മ ചൈതന്യം. യക്ഷന്‍ - ആരാണ്‌ സൂര്യനെ അസ്തമിപ്പിക്കുന്നത്‌. യുധിഷ്ഠിരന്‍ - ധര്‍മ്മം. സൂര്യന്‍ സത്യത്തില്‍ പ്രതിഷ്ഠി തന്നെയായിരിക്കുന്നു. യക്ഷന്‍ - ദിവസവും സംഭവിക്കുന്നവ എങ്ങനെയാണ്‌ യുധിഷ്ഠിരന്‍ - മിഥ്യയായ ലോകം ആകാശത്താല്‍ മൂടപ്പെട്ട ഒരു പാത്രമായി കാണപ്പെടുന്നു. രാവും പകലും വിറകുകള്‍. ആ വിറകുകളെ ജ്വലിപ്പിക്കുന്നത്‌ സൂര്യന്‍, മാസങ്ങളും ഋതുക്കളും ഒരു തവിയായിത്തീര്‍ന്നു ഈ പാത്രത്തിലെ ചരാചരവസ്തുക്കളെയും നിരന്തരം ഇളക്കിക്കൊണ്ടിരിക്കുന്നു.
എന്തായാലും വെളിച്ചത്തിന്റെയും, ചൂടിന്റെയും നിയന്താവ്‌ സൂര്യന്‍ തന്നെയാണ്‌. സൂര്യന്റെ ശക്തിയാല്‍ എല്ലാ ജീവരാശികളും നിലനില്‍ക്കുന്നു, വളരുന്നു, ശക്തി ആര്‍ജ്ജിക്കുന്നു. സൂര്യനില്‍ നിന്ന്‌ അടര്‍ന്ന്‌ വീണ ഭൂമിയും, ഭൂമിയിലെ സകല ജീവരാശികളും നിലനില്‍ക്കുന്നു. വളരുന്നു, ശക്തി ആര്‍ജ്ജിക്കുന്നു. സൂര്യനില്‍ നിന്നും അടര്‍ന്നുവീണ ഭൂമിയും, ഭൂമിയിലെ സകല ജീവര്‍ശികളും സൂര്യനെ ആശ്രയിച്ചാണിരിക്കുന്നത്‌. മറ്റേത്‌, ആരാധന തീയതികളിലും വച്ച്‌ അത്യുന്നതമായ സ്ഥാനം സൂര്യാരാധനയ്ക്കുതന്നെയാണെന്ന്‌ നിസംശയം പറയാം.
ഒരു രോഗവും മരുന്നിനാലും, ശാസ്ത്രത്തിനാലും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചിട്ടില്ല. സൂര്യരശ്മിയാകട്ടെ എല്ലാ രോഗശമന്‍ഷധങ്ങളിലും വച്ച്‌ മഹത്വം ഏറിയതും, ഫലപ്രദവുമാണെന്ന സത്യത്തെ അംഗീകരിച്ചേ പറ്റൂ. സൂര്യ സ്നാനത്താല്‍ ക്ഷം, നീര്‍ക്കെട്ട്‌, വാതം മുതലായ രോഗങ്ങളെ നിശേഷം ശമിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന്‌ തെളിവുകളുണ്ട്‌. എല്ലാ ആഹാരപദാര്‍ത്ഥങ്ങളുടെയും ജനയിതാവ്‌ സൂര്യനാണല്ലോ. ഊര്‍ജ്ജം ലഭിക്കാനും, ഉന്മേഷ ലബ്ധിക്കും രോഗവിമുക്തിക്കും സൂര്യരശ്മിയെപ്പോലെ നമ്മെ സഹായിക്കാന്‍ വേറൊന്നുമില്ല. വെയില്‍കൊണ്ടു സ്വേച്ഛയാ മേഞ്ഞ്‌ നടക്കുന്ന പശുക്കളുടെ പാലിനും, വെയിലത്ത്‌ കിടക്കുന്ന കായ്കനികള്‍ക്കും ഗുണമേറുന്നതിനുള്ള കാരണവും മറ്റൊന്നുമല്ല...janmabhumi

No comments: