Sunday, May 20, 2018

ക്ഷേത്രത്തിൽ വിഗ്രഹാരാധനയാണ് നടക്കുന്നത് എന്ന് സ്വയം അങ്ങ് തീരുമാനിച്ച് പ്രതികരിക്കുന്നത് വിവരക്കേടാണ്.അല്ലയോ വിഗ്രഹമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കാറില്ല. ഭക്തിയേക്കാൾ കൂടുതൽ ശാസ്ത്രനിഗമനമാണ് ക്ഷേത്രത്തിൽ.ഇനി വിഗ്രഹം വെച്ച് പൂജിക്കാത്തവരുടെ മനസ്സിലും പ്രാർത്ഥിക്കുമ്പോൾ വാങ്മയ രൂപം സൃഷ്ടിക്കപ്പെടാതിരിക്കില്ല. വൃദ്ധനായ ഒരു ഫക്കീറിന്റെ രൂപമാണ് പ്രാർത്ഥിക്കുമ്പോൾ എനിക്കുണ്ടാവുക എന്നാണ് ഒരു മുസ്ലിം ടീച്ചർ പറഞ്ഞത്.അതാണ് സത്യം പ്രാർത്ഥനാ വേളയിൽ എന്തെങ്കിലും ഒരു രൂപം മനുമനുഷ്യമനസ്സിൽ തെളിയാതിരിക്കില്ല.ഇത് ശാസ്ത്രമാണ്.കാരണം ഏതൊരു കാര്യത്തിലും വാങ്മയ രൂപം ഉണ്ടായിരിക്കും അമേരിക്കയെ പറ്റി അദ്ധ്യാപകൻ ക്ലാസ് എടുക്കുമ്പോൾ എടുക്കുന്ന അദ്ധ്യാപകനും പഠിക്കുന്ന വിദ്യാർത്ഥിയും അമേരിക്കയിൽ പോയിട്ടില്ല. എന്നിട്ടും പഠനം നടക്കുന്നുണ്ടെങ്കിൽ വാങ്മയ രൂപം അവരുടെ രണ്ടാളുടെ മനസ്സിലും ഉണ്ടെന്ന് വ്യക്തമല്ലേ!

ഈശ്വരന് രൂപമില്ലെന്നിരിക്കെ ആ പദം കേൾക്കുമ്പോൾ മനസ്സിൽ വാങ്മയ രൂപം സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ അതിനർത്ഥം വിഗ്രഹത്തിലൂടെ ഈശ്വര ശക്തിയെ ആവാഹിച്ച് പ്രാർത്ഥിക്കാം എന്നല്ലേ! അല്ലെങ്കിൽ പിന്നെന്തിന് മനസ്സിൽ വാങ്മയ രൂപം സൃഷ്ടിക്കപ്പെട്ടു?അപ്പോൾ  നീ എന്നെ ഏതു രൂപത്തിൽ കാണാനാഗ്രഹിക്കുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട്    എന്ന ഗീതാ വചനമാണ് ആരാധനയുടെ കാര്യത്തിൽ ഏറാറവും ശ്രേഷ്ടം എന്നല്ലേ അതിനർത്ഥം?

ഹൈന്ദവ ദർശനങ്ങൾ ക്ഷേത്രങ്ങളിൽ പഠിപ്പിക്കാൻ സമ്മതിക്കില്ല എന്ന ദേവസ്വം വകുപ്പ് മന്ത്രിയുടെ പ്രസ്താവനയും മറ്റു മതങ്ങൾക്ക് മത പഠന ത്തിന് സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്യുമ്പോൾ അതിനെ വിമർശിക്കുമ്പോൾ വർഗ്ഗീയ വാദി ആകുമെങ്കിൽ! ഫാസിസ്റ്റ് ആകുന്നില്ല. അവർ യഥാർത്ഥ ഹിന്ദുക്കളാണ്...krishnakumar

No comments: