ചെങ്കടുക്, കറുത്ത കടുക്, വെള്ള കടുക്, മഞ്ഞ കടുക് എന്നീ വിധത്തില്‍ കടുകുണ്ട്.
ശാസ്ത്രീയ നാമം: Brassica nigra
സംസ്കൃതം: സപര്ഷ
തമിഴ്: കടുക്
എവിടെകാണാം: വടക്കേ ഇന്ത്യയിലും തണുപ്പുള്ള സ്ഥലങ്ങളിലും ധാരാളമായി കണ്ടുവരുന്നു. എണ്ണ ഭക്ഷ്യയോഗ്യമാണ്. പഞ്ചാബികള്‍ പ്രധാനമായും കടുകെണ്ണ ഉപയോഗിച്ചാണ് ആഹാരം പാകം ചെയ്യുന്നത്.
പുനരുത്പാദനം : വിത്തില്‍ നിന്ന്. കേരളത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളം ആദിവാസി മേഖലകളില്‍ കടുക് കൃഷി ചെയ്തു വരുന്നുണ്ട്.
ആയുര്‍വേദത്തില്‍ ആരഗ്വധ ഗണം എന്ന ഔഷധഗണമുണ്ട്. ഇതില്‍ ത്വക് രോഗങ്ങള്‍ക്കും രക്തശുദ്ധിക്കും കുഷ്ഠരോഗത്തിനും വേണ്ടിയുള്ള ഔഷധങ്ങളെക്കുറിച്ച് പറയുന്നു.
ഔഷധപ്രയോഗങ്ങള്‍: അര കിലോ കടുക് ചതച്ച് 10 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. ഇതില്‍ തോര്‍ത്ത് മുക്കി ദേഹത്ത് പിടിച്ചാല്‍ വാതം കൊണ്ടോ കഠിനാധ്വാനം കൊണ്ടോ ശരീരത്തിനുണ്ടാകുന്ന വേദന മാറും. കടുകും മുരിങ്ങത്തൊലിയും വെളുത്തുള്ളിയും ഓരോന്നും പത്ത് ഗ്രാം വീതം തെങ്ങിന് ചൊറുക്കയും കൂട്ടി അരച്ച് നെറ്റിയിലും നെറുകയിലും ഇട്ടാല്‍ തലവേദന മാറും. കഴുത്തിലും ഇടുപ്പിലും ഒക്കെ ഉണ്ടാകുന്ന വേദന മാറാനും ഈ ഔഷധം ഉത്തമമാണ്.
കടുക് അരച്ച് വെള്ളത്തില്‍ കലക്കി മണ്‍പാത്രത്തിലാക്കി അത് ചൂടാക്കുക. കള്ളിത്തണ്ടുകൊണ്ട് ഇളക്കി കുറുകി കഴിയുമ്പോള്‍ അത് ദേഹത്തുതേച്ചാല് ത്വക് വേദന, ശരീര വേദന, ചുണങ്ങ് തുടങ്ങി നാനാവിധത്തിലുള്ള ത്വക് രോഗങ്ങളും ശമിക്കും. കാല്‍മുട്ടിന് താഴെ ചൊറിഞ്ഞുപൊട്ടിയൊലിക്കുന്ന വിജര്ച്ഛിക എന്ന് പറയുന്ന രോഗത്തിനും ഇത് ഏറെ ശ്രേഷ്ഠമാണ്.
കടുകും പരുത്തിഇലയും അരച്ച് തലയില്‍ തേച്ചാല്‍ തലവേദന മാറും. കടുകെണ്ണ ചെറുചൂടില്‍ പൊക്കിളിന് ചുറ്റും തേച്ചാല്‍ വയറ്റുവേദന മാറും. കടുകും ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ് ഇവയെല്ലാം 10 ഗ്രാം വീതം വെള്ളം ചേര്‍ക്കാതെ പൊടിച്ച് മോരില്‍ കലക്കി സേവിച്ചാല്‍ കുട്ടികളിലെ ഗ്രഹണി രോഗം മാറും. വെളുത്ത കടുക് അരച്ച് നെഞ്ചില്‍ ചേര്‍ത്താല്‍ വലിവോടുകൂടിയ ചുമ മാറും. കടുകും മുരിങ്ങത്തൊലിയും കൂട്ടി ഗോമൂത്രത്തില്‍ അരച്ച് ബോധം കെട്ടുകിടക്കുന്ന അപസ്മാര രോഗിയില്‍ തേച്ചാല്‍ ബോധം തെളിയും. തുടര്‍ച്ചയായി കുറച്ച് ദിവസം തേച്ചാല്‍ ഗുരുതരമല്ലാത്ത അപസ്മാര രോഗം ഭേദമാകും.
വെളുത്ത കടുകും രക്തചന്ദനവും ബാര്‍ലി അരിയും ചന്ദനം, രാമച്ചം, ലന്തക്കുരു പരിപ്പ് ഇവ സമം പൊടിച്ച് തേനോ പാലോ ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ കരിമംഗലം പോയി മുഖത്തിന് ശോഭ കിട്ടും. കുങ്കുമം കൂടി ചേര്‍ക്കുന്നതു നല്ലതാണ്. കടുക്, മുരിങ്ങാത്തൊലി, ചുക്ക്, വെളുത്തുള്ളി ഇവ അരച്ച് മന്തുള്ള കാലില്‍ തേച്ചാല്‍ ഞരമ്പിന്റെ വലി, വേദന ഇവ കുറയും. കടുക്, കൊട്ടം, ഇരട്ടിമധുരം, ഉഴുന്ന് ഇവ മോരില്‍ അരച്ച് തലയില്‍ തേച്ചാല്‍ താരന് പൂര്‍ണ്ണമായും മാറും.
janmabhumi
No comments:
Post a Comment