Monday, May 14, 2018

കര്‍മ്മിയായ ജീവന്‍
കര്‍മ്മിയായ ജീവന്‍ .സര്‍വാന്തര്‍യാമിയായ പരമാത്മാവിനെ അറിയാതെ ഇരിക്കുന്നിടത്തോളം കാലം സത്കര്‍മ്മം കൊണ്ടു ഉത്തമ ലോകം പ്രാപിച്ച ശേഷം കര്‍മ്മ ക്ഷയത്തില്‍ വീണ്ടും മൂന്നുതരം ജന്മത്തെ പ്രാപിക്കുന്നു .ഈ മൂന്നു ജന്മങ്ങളില്‍ -
ആദ്യത്തേതു -മാതാവില്‍ ഗര്‍ഭം
രണ്ടാമത് -കൌമാരം 
മൂന്നാമത് -വയസ്സ് ചെന്ന ശേഷം പുണ്ണ്യകര്‍മ്മ ഫലമായി സഫലമായ പിതാവ്
ഇങനെ ജന്മാന്തര ഭാവനാ പരിപാകം കൊണ്ടു എപ്പോള്‍ എങ്കിലും ഒരിക്കല്‍ (ഗര്‍ഭത്തിലും ആകാം )മുന്‍ജന്മങ്ങളെ സ്മരിച്ചും അതിനെ ഇഷ്ടപ്പെടാതെ ആത്മതത്വം അറിയാന്‍ ഇടയായാല്‍ സര്‍വ കാമങ്ങളും നശിച്ചു ജന്മങ്ങളുടെ അവസാനമായി ,പരമാത്മ സാക്ഷാത്കാരം സിദ്ധിച്ചു മുക്തന്‍ ആകുന്നു .
(ഐതരേയം )

No comments: