Monday, May 21, 2018

ജാഗ്രത് സ്വപ്നം സുഷുപ്തി ഈ മൂന്നവസ്ഥകളും ആകാശത്തിൽ നീലിമ എന്ന പോലെ ശുദ്ധബോധത്തിൽ കല്പിതം മാത്രമാണ്. സമുദ്രത്തിൽ വസിക്കുന്ന തവള കിണറ്റിൽ കഴിയുന്ന ഒരു തവളയെ സന്ദർശിച്ചു. സമുദ്രമോ അത് എങ്ങനെയിരിക്കും..അതോ അത് വളരെ വലിയ ഒരു ജലാശയം ആണ്. സമുദ്രത്തിലെ തവള പറഞ്ഞു. കിണർ തവള ഇത്തിരിയുള്ള തന്റെ കുഞ്ഞിക്കൈകൾ ഉയർത്തി ചോദിച്ചു. ദാ ഇത്രയും ഉണ്ടാവുമോ. സമുദ്രത്തിലെ തവളയ്ക് ചിരിയായി. ങ്കിൽ പറയൂ ഉയര്‍ന്നു ചാടി ഇത്രേം ഉണ്ടോ ന്നായി കിണർ തവള. അല്ലേഅല്ല സമുദ്രത്തിന്റെ വലിപ്പം ദാ മുകളിലോട്ടു നോക്കൂ ആ ആകാശത്തോളം ഉണ്ട് . ഹ ഹ ആകാശമോ അതെന്റെ കിണറിന്റെ വാ വട്ടം മാത്രമല്ലേ ഉള്ളൂ . ഇത് കേട്ട് സമുദ്രത്തിലെ തവളയ്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. അത് മെല്ലെ കിണർ തവളയെ കിണറിനു പുറത്തേക്ക് ഇറക്കി ആകാശവും സമുദ്രവും ഒക്കെ കാട്ടി ക്കൊടുത്തു. കിണറിന്റെ വേലിക്കെട്ടിന് പുറത്ത് വന്ന കുഞ്ഞു തവള ആദ്യമായി സമുദ്രത്തിന്റെ ആഴവും പരപ്പും നേരിട്ടനുഭവിച്ചു . സ്വാമിജി പറയുകയാണ് പൊട്ടക്കിണറ്റിലെ ജാഗ്രത് സ്വപ്ന സുഷുപ്തി എന്നീ വട്ടക്കെട്ട് പൊട്ടിച്ചു വന്നാൽ മാത്രമേ അഹണ്ഡസച്ചിദാനന്ദമായ തുരീയാവസ്ഥ പ്രാപിക്കകയുള്ളൂ. എന്ന് . ഭഗവാന്റെ മന്ത്രം നിരന്തരം ജപിച്ചു ജപിച്ച് ഭഗവത്പാദത്തിനെ സ്മരിക്കുക സത്സംഗം കൊണ്ടും ധ്യാനം കൊണ്ടും ഇച്ഛാശക്തി കൊണ്ടും മനസ്സിനെ സ്വസ്വരൂപത്തിൽ നിർത്താൻ ശ്രമിക്കണം. നമ്മുടെ ശരീരം പ്രാണൻ മനസ്സ് അഹങ്കാരം ബുദ്ധി ഇതെല്ലാം പ്രകൃതിയുടേതാണ്.അതൊക്കെ മാറ്റത്തിന് വിധേയവുമാണ്
ഇത് മനസ്സിലാക്കിത്തരാൻ.പ്രകൃതി തന്നെ നമുക്ക് വ്യാധികളേയും
വിഷമങ്ങളേയും സമ്മാനിക്കുന്നു. ഒരു നാണയത്തിന്റ രണ്ടു വശങ്ങൾപോലെ സുഖവും ദുഖവും പരസ്പരം ഇഴുകി ചേർന്നിരിക്കുന്നതിനാൽ സുഖത്തെ സ്വീകരിച്ചാൽ ദുഖത്തേയും
സ്വീകരിക്കേണ്ടി വരുമല്ലോ. ഈ സുഖവും ദുഖവും അനിത്യമത്രേ. വിലകൂടിയ ഒരു കാർ വാങ്ങിയെന്നിരിക്കട്ടെ . കുറച്ചു നാൾ friends നെ
ഒക്കെ കാണിച്ചു സന്തോഷം . ചങ്ങാതി അതിലും വിലകൂടിയ കാർ
വാങ്ങിയാൽ ഈ സന്തോഷം പോയില്ലേ. അതേപോലെ ഒരാൾക്ക് സുഖം തരുന്ന വസ്തു മറ്റൊരാൾക്ക് ദുഖത്തിന് കാരണമാവാം. സ്വസ്വരൂപജ്ഞാനം നമ്മെ സുഖദുഖങ്ങൾക്കപ്പുറമുള്ള പരമശാന്തിയിലേക്കാണ് നയിക്കുന്നത്. ഇതിനെല്ലാം കാരണമായ
അജ്ഞാനമാകുന്ന ഇരുട്ടിനെ തത്വബോധമാകുന്ന വെളിച്ചം
കൊണ്ട് മാറ്റണം. ഒരാൾ ആത്മജ്ഞാനത്തിൽ പ്രതിഷ്ഠിതനാവുമ്പോൾ
അജ്ഞാനം മറികടന്ന് ശാന്തിയിൽ രമിക്കുന്നു. പ്രാരബ്ധഫലമായുള്ള
ശരീരം ഉണ്ടല്ലോ. അതുകൊണ്ട് ദുഖം വന്നു ചേർന്നാലും അതോർത്ത്
പരിതപിക്കുന്നില്ല. (നാനു ശോചന്തി പണ്ഡിതാ: B. G 2.11). സുഖവും
ദുഖവും സൂര്യനെ മറയ്കുന്ന മേഘങ്ങൾ പോലെ ഈ സുഖദുഖങ്ങൾക്ക്
കാരണമാവുന്ന അഹന്തയുടെ പൂർണനിരാസത്തിലാണ് ജ്ഞാനസൂര്യൻ പ്രകാശിക്കുന്നത്. ജാഗ്രത് സ്വപ്നം സുഷുപ്തി ഈ മൂന്നവസ്ഥകളേയും കാണുന്ന ഈ ഞാനിന്റെ സ്വരൂപം സത്തായി ആ ഞാൻ ജഡമല്ലാത്തതിനാൽ ചിത്തായി വികാരമില്ലാത്തതിനാൽ
ശാന്തസ്വരൂപമായി സച്ചിദാനന്ദബോധമായി വിളങ്ങുന്നു. ഈ സത്യത്തിലേക്ക് ഉണരുകയാണ് ദുഖനിവൃത്തിക്കുള്ള ഏകമാർഗ്ഗം.🙏🙏🙏
[21/05 9:32 pm] Lakshmibag: Based on Nochuji's talk 

No comments: