ജ്ഞാനിയും മറ്റുള്ളവരെപ്പോലെ ദേഹത്തോടുകൂടിത്തന്നെ ഇരുന്നാലും അവന്‍ ഭേദത്തോന്നലുകള്‍ കൂടാതെ സര്‍വ്വത്തെയും അഭേദമായിക്കണ്ടുകൊണ്ട് അഖണ്ഡാത്മാവായിരിക്കുകയാണ്. പാമരന്‍ ദേഹാത്മബുദ്ധിയോടുകൂടി എവിടെയും ഭേദത്തെത്തന്നെ കണ്ടുകൊണ്ടു സംസാര ചക്രത്തില്‍ കിടന്നുഴലുകയാണ്.
ആത്മസ്വരൂപത്തെ കണ്ടവന്റെ സഹസ്രാരം ശുദ്ധ പ്രകാശമായിരിക്കുന്നു. വിഷയ സാമീപ്യത്താല്‍ വിചാരം ജനിച്ചാലും അതു തനിക്കുള്ളിലാണെന്നു പറയുന്നു. ശുദ്ധമനസ്സെന്നും അചഞ്ചല ചിത്തമെന്നും പറയുന്നതൊന്നിനെത്തന്നെ. ജ്ഞാനിയുടെ ശുദ്ധമനസ്സ് ബ്രഹ്മമാണ്. പാമരന്റൈ മനസ്സ് ദേഹാകാരമായും വിഷയാകാരമായും ഇരിക്കുമ്പോള്‍ ജ്ഞാനിയുടെ മനസ്സ് ഒരു കണ്ണാടിക്കെതിരെ മറ്റൊരു കണ്ണാടിയെന്ന പോലെ ശുദ്ധബ്രഹ്മാകാരമായിരിക്കും. അവന്റെ പ്രവൃത്തിയിലും നിവൃത്തിയിലും ഇതു കാണപ്പെടുന്നുണ്ട്.
janmabhumi
No comments:
Post a Comment