ഭൗതിക പ്രപഞ്ചത്തില്‍ ഇളകുന്നവ, ഇളകാത്തവ (ജംഗമം, സ്ഥാവരം) എന്നിങ്ങനെ എല്ലാ സത്ത്വങ്ങളും രണ്ടുവിധത്തിലാണ് നിലനില്‍ക്കുന്നത്. വൃക്ഷം, പര്‍വ്വതം മുതലായവ സ്ഥാവരം-ചലനമില്ലാത്തത്. മനുഷ്യ-മൃഗപക്ഷ്യാദികള്‍ ജംഗമങ്ങളാണ്. ചലിക്കുന്നവയാണ്. വൃക്ഷം, പര്‍വ്വതം മുതലായ സ്ഥാവരങ്ങളിലും ജീവാത്മാവ് ഉണ്ട്. സത്ത്വം- എന്ന പദത്തിന് ജീവന്‍, വസ്തു എന്നു രണ്ട് അര്‍ത്ഥവും ഉണ്ട്. ജീവാത്മാവ് സ്ഥാവര വസ്തുക്കളിലും പ്രവേശിക്കുന്നുണ്ട് എന്ന് ഭഗവാന്‍ പറയുന്നത്..
(ഗീതാദര്‍ശനം)
No comments:
Post a Comment