Wednesday, May 16, 2018

ഗീതാ മഹാശാസ്ത്രത്തിന്റെ  സാരമാണ് 
"വിശ്വരൂപദര്‍ശനയോഗം"- അദ്ധ്യായം. 11 ശ്ലോകം..55.
മത്കര്‍മ്മ കൃത് മത്പരമഃ
മദ്ഭക്തഃ സംഗവര്‍ജ്ജിതഃ
നിര്‍വൈരഃ സര്‍വ്വഭൂതേഷു
യഃ സ മാമേതി പാണ്ഡവ .
അദ്വൈതാചാര്യനായ ശ്രീശങ്കരാചാര്യ ഈ ശ്ലോകത്തിന് അവതാരിക എഴുതുന്നത് ഇങ്ങനെയാണ്- ''അധുനാ സര്‍വ്വസ്യ ഗീതാശാസ്ത്രസ്യ സാരഭൂതഃ അര്‍ത്ഥഃ നിശ്രേയസാര്‍ഥഃ അനുഷ്‌ഠേയത്വേന സമുച്ചിത്യ ഉച്യതേ-'' (ഇപ്പോള്‍ ഗീതാശാസ്ത്രത്തിലെ മുഴുവന്‍ ഉപദേശങ്ങളുടെയും മോക്ഷപ്രാപ്തി പരമപദ പ്രാപ്തിയാകയാല്‍ അതിനുവേണ്ടി മനുഷ്യര്‍ക്ക് അനുഷ്ഠിക്കാന്‍ പാകത്തില്‍ ചുരുക്കിപ്പറയുന്നു).
ഗീതയുടെ ഭാഷ്യകാരന്മാരായ ആചാര്യന്മാര്‍ മിക്കവരും ഇതേ രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ചിലര്‍ ശ്ലോകത്തിന്റെ വിവരണത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത് എന്നുമാത്രം. അഞ്ചുകാര്യങ്ങളാണ് നമുക്ക് അനുഷ്ഠിക്കാന്‍ വേണ്ടി ഭഗവാന്‍ നിര്‍ദ്ദേശിക്കുന്നത്.


"അല്ലയോ പാണ്ഡുപുത്രാകര്‍മ്മങ്ങളെല്ലാം എന്‍റെ അര്‍ച്ചനയായി അനുഷ്ഠിക്കുന്നവനും എന്നെ പരമാശ്രയമായി കാണുന്നവനും എന്നില്‍ പരമപ്രേമത്തോടുകൂടിയവനും ഒന്നിലും ഞാന്‍ എന്‍റേത് എന്നു ഭാവമില്ലാത്തവനും ആരോ അവന്‍ എന്നെ പ്രാപിക്കുന്നു." 

No comments: