Wednesday, May 16, 2018

വേദങ്ങളിലും വേദാംഗങ്ങളിലും അപരവിദ്യയെയാണ്  വിവരിക്കുന്നത്. കര്‍മ്മാനുഷ്ഠാനവും അവയുടെ ഫലവുമാണ് അപരവിദ്യയില്‍. ഇത് അനുഷ്ഠിച്ച് വിരക്തി വന്നാല്‍ പിന്നെ പരവിദ്യയിലേക്ക് കടക്കാനുള്ള യോഗ്യതയായി. പിന്നെ മോക്ഷവും നേടാം. അതുകൊണ്ടാണ് ആദ്യം കര്‍മമാര്‍ഗത്തെക്കുറിച്ച് വിവരിക്കുന്നത്.. 
ഭഗവദ് ഗീതയിൽ  ശ്രീ കൃഷ്ണൻ പറയുന്നു :..
ഭൗതികതയുടെ ഊരാക്കുടുക്കില്‍ കുടുങ്ങിക്കിടക്കുന്നവനും എന്നെ ഭജിക്കാനുള്ള വഴി ഇതാ (12-11).
ഗൃഹം, ജോലി, ഭര്‍ത്താവ്, ഭാര്യ, പുത്രന്മാര്‍, സമുദായം-ഇവയുടെ അഭേദ്യമായ എതിര്‍പ്പുകള്‍ മൂലം, എന്റെ നാമം ജപിക്കാന്‍ പോലും കഴിയാത്തവരുണ്ടാകാം. ഭാഗവതം, ഗീത മുതലായ ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ അവര്‍ക്ക് കഴിയില്ല എന്ന കാര്യം പറയേണ്ടതുണ്ടോ? സാമൂഹ്യസേവനം, രാജ്യ സേനം, രാജ്യത്തിനുവേണ്ടിയുള്ള ത്യാഗം ഇവ ചെയ്യാന്‍ കഴിഞ്ഞെന്നു വരാം. യജ്ഞങ്ങള്‍, മാനങ്ങള്‍, വ്രതങ്ങള്‍ മുതലായ പുണ്യകര്‍മ്മങ്ങളും ചെയ്യാന്‍ സാധിച്ചേക്കാം. ഏതു കര്‍മ്മം ചെയ്യുമ്പോഴും അത് എന്റെ ആരാധനയായി തന്നെ ചെയ്യേണ്ടതാണ്. എല്ലാവരിലും ഹൃദയാന്തര്‍ഭാഗത്ത് ഞാന്‍ പരമാത്മാവായി സ്ഥിതിചെയ്യുന്നുണ്ടല്ലോ.

No comments: