Sunday, May 06, 2018

കോമളകുമാരന്മാരായ രാമനും ലക്ഷ്മണനും വിശപ്പും ദാഹവും ഉണ്ടാകാതിരിക്കാനായി വിശ്വാമിത്ര മഹര്‍ഷി മാഹാത്മ്യമേറുന്നതും ദേവനിര്‍മ്മിതവുമായ ബല അതിബല എന്നീ മന്ത്രങ്ങള്‍  ഉപദേശിച്ചു .  . രാമായണങ്ങളിലൊന്നും ഈ മന്ത്രം നല്‍കിയിട്ടില്ല. ഇങ്ങനെ രണ്ടു മന്ത്രങ്ങള്‍ ഉപദേശിച്ചതായി എല്ലാ രാമായണങ്ങളിലും വിവരിക്കുന്നുണ്ടുതാനും.    .സാമവേദത്തിലെ സാവിതേ്യാപനിഷത്തില്‍ ബല അതിബല എന്നീ മന്ത്രങ്ങള്‍ കണ്ടെത്താം. ഋഷി- വിരാട് പുരുഷം ഛന്ദസ്സ്- ഗായത്രി, ദേവത- ഗായത്രി, ബീജം- അകാരം, ശക്തി- ഉകാരം, കീലകം- മ കാരം, വിനിയോഗഃ ക്ഷുധാദി നിരസനേ. ഷഡംഗന്യാസം- 1. ഓം ക്ലീം ഹൃദയായ നമഃ 2. ഓം ക്ലീം ശിരസേ സ്വാഹാ. 3. ഓം ക്ലീം ശിഖായൈ വഷട്. 4. ഓം ക്ലീം കവചായ ഹും. 5. ഓം ക്ലീം നേത്രായ വൗഷട്. 6.ഓം ക്ലീം അസ്ത്രായ ഫട് ധ്യാനം:- അമൃതകരതലാഗ്രൗ സര്‍വ്വ സംജീവാനാഢ്യാ- വഘഹരണ സദക്ഷൗ വേദസാരേ മയൂഖേ പ്രണവമയ വികാരൗ ഭാസ്‌കാര ദേഹൗ സതത മനുഭവേ ള ഹം തൗ ബലാതീബലാന്തൗ (കരതലത്തില്‍ അമൃതത്തെ ധരിക്കുന്നവനും സര്‍വ്വവിധ സംജീവനശക്തിക്കും ഇരിപ്പിടമായവനും പാപങ്ങളെ നശിപ്പിക്കുന്നതില്‍ സമര്‍ത്ഥന്മാരും വേദസ്വരൂപികളും മയൂഖാവലികളോടു കൂടിവരുമായ ആ ബലാതിബലകളാകുന്ന വിദ്യകളുടെ ദേവന്മാരെ ഞാന്‍ സദാ അനുഭവിക്കുന്നു) മന്ത്രം:- ഓം ഹ്രീം ബലേ മഹാദേവി ഹ്രീം മഹാബലേ ക്ലീം ചതുര്‍വ്വിധ പുരുഷാര്‍ത്ഥസിദ്ധിപ്രദേ തത് സവിതുര്‍വരദാത്മികേ, ഹ്രീം വരേണ്യം ഭര്‍ഗ്ഗോ ദേവസ്യ വരദാത്മികേ, അതിബലേ സര്‍വ്വദയാമൂര്‍ത്തേ ബലേ സര്‍വ്വക്ഷുദ്രമാപനാശിനി ധീമഹി ധിയോ യോനജാതേ പ്രചുര്യാ ധീമഹി പ്രചേദാത്മികേ പ്രണവ ശിരസ്സാത്മികേ ഹും ഫട് സ്വാഹാ.. (മന്ത്രം സ്വീകരിച്ചതോടെ ശ്രീരാമലക്ഷ്മണന്മാര്‍ വിശ്വാമിത്ര മഹര്‍ഷിയെ ഗുരുവായി സ്വീകരിച്ചു. അന്നുരാത്രി സരയൂ നദിക്കരയില്‍ പുല്‍മെത്തിയില്‍ കിടന്നുറങ്ങി .  janmabhumi

No comments: