ഭഗവച്ചിന്താരതനായ ഉദ്ധവന്‍ മഥരയിലെത്തി. ഭഗവാന്‍ അവിടെ ഒരു വടവൃക്ഷച്ചുവട്ടില്‍ ഏകാകിയായിരിക്കുകയായിരുന്നു. ശ്രീകൃഷ്ണനെക്കണ്ട ഉടന്‍ ഭക്തനായ ഉദ്ധവര്‍ ഓടിച്ചെന്നു നമസ്‌ക്കരിച്ചു. ആനന്ദബാഷ്പമൊഴുക്കിക്കൊണ്ട് ഗദ്ഗദകണ്ഠനായി ഇങ്ങനെ പറഞ്ഞു:-
‘കിം ദേവ കഥനീയം മേ
ഭവതോfശേഷ സാക്ഷിണ:
വിധത്‌സ്വരം രാധികായൈ
ഗോപീനാം ദേഹി ദര്‍ശനം’
ഭവതോfശേഷ സാക്ഷിണ:
വിധത്‌സ്വരം രാധികായൈ
ഗോപീനാം ദേഹി ദര്‍ശനം’
(ഭഗവാനേ എല്ലാറ്റിനും സാക്ഷിയായ അങ്ങയോട് ഞാനെന്തുപറയാനാണ്? ഏറെ ദുഃഖിതയായ രാധികയ്ക്കും മറ്റു ഗോപികള്‍ക്കും അവിടുന്ന് ദര്‍ശനം നല്‍കിയാലും). അങ്ങയെ കൊണ്ടുചെല്ലാമെന്ന് വാക്കും നല്‍കിയാണ് ഞാനിങ്ങെത്തിയിരിക്കുന്നത്. പ്രഭോ, എന്റെ വാക്ക് സാര്‍ത്ഥകമാക്കി, ഈ ഭക്തനെ രക്ഷിച്ചാലും. അങ്ങ് പ്രഹ്ലാദന്‍, അംബരീഷന്‍, മഹാബലി, ധ്രുവന്‍ തുടങ്ങിയവരുടെ പ്രതിജ്ഞ സ്വീകരിച്ച് അവരെ രക്ഷിച്ചുവല്ലോ! ‘
ഉദ്ധവരുടെ ഗോപികാ സാന്ത്വനകഥ വ്യാസ ഭാഗവതത്തിലും പറഞ്ഞിട്ടുണ്ട്. ദശമസ്‌ക്കന്ധം നാല്പത്തിയേഴാമദ്ധ്യായത്തില്‍. ഗര്‍ഗ്ഗാചാര്യനും വ്യാസനും ഈ ഭാഗം ഏതാണ്ട് സമാനമായിട്ടാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഗോപികാ വിരഹദുഃഖവും കൃഷ്ണവാര്‍ത്താ ശ്രവണ താല്പര്യവും ഭഗവദ്ദര്‍ശന വ്യഗ്രതയും അറുപത്തൊന്‍പുതശ്ലോകം കൊണ്ടാണ് വ്യാസര്‍ വിശദീകരിച്ചിരിക്കുന്നത്...punyabhumi
No comments:
Post a Comment