ഭക്തിയുടെ ഉദാത്തമാതൃകകളാണ് ഗോപികമാര്‍! അവര്‍ സര്‍വ്വേന്ദ്രിയങ്ങളിലൂടെയും ഈശ്വരാമൃതം നുകര്‍ന്നുകൊണ്ടേയിരിക്കുന്നു. രാധാദേവിയും ഗോപികമാരും നിറഞ്ഞഭക്തിയുടെ നിറഞ്ഞ രൂപങ്ങളാണ്. ശ്രീനാരദന്‍ ഭക്തിസൂത്രത്തില്‍ ഇപ്രകാരം പറയുന്നു:-
‘യത് പ്രാപ്യന കിഞ്ചിത് വാഞ്ചതി
ന ഗോചതി നദ്വേഷ്ടീ
ന രമതേ നോത്സാഹീ ഭവതി!’ (നാ.ഭ.സൂ.5)
ന ഗോചതി നദ്വേഷ്ടീ
ന രമതേ നോത്സാഹീ ഭവതി!’ (നാ.ഭ.സൂ.5)
( ആ രസമറിഞ്ഞാല്‍ പിന്നെ ഒന്നിലും ആഗ്രഹമില്ല. ശോകമോ ദ്വേഷമോ ഇല്ല. മനസ്സ് മറ്റൊന്നിലും രമിക്കുന്നില്ല. യാതൊന്നിലും ഉത്സാഹിക്കുന്നുമില്ല.) ഇതാണ് നിഷ്‌ക്കള ഭക്തിയുടെ ശുദ്ധ സ്വരൂപം! ഒന്നിലും ആഗ്രഹമില്ല എന്നതിന്, ഭഗവാനിലല്ലാതെ മറ്റൊന്നിലും ആഗ്രഹമില്ലെന്നാണര്‍ത്ഥം! മനസ്സ് ഒന്നിലും രമിക്കുന്നില്ല എന്നതിന്, ഭഗവാനിലല്ലാതെ മറ്റൊന്നിലും മനസ്സ് രമിക്കുകയില്ലെന്നുമാണര്‍ത്ഥം! ചുരുക്കത്തില്‍ ഭക്തിവിലീനനായ വ്യക്തി സദാ ‘സോfഹം’ എന്നുരുവിട്ട് ‘തന്മയനായി’ ആന്തരാനന്ദമനുഭവിക്കുന്നു.
ഗോപികമാരുടേയും രാധാദേവിയുടേയും വിരഹാര്‍ത്തി ഭഗവച്ചിന്തയാലുണ്ടായ ആനന്ദത്താല്‍ നിയന്ത്രിതമാകുന്നതായാണ് കഥാസന്ദര്‍ഭത്തില്‍ കാണുന്നത്. ഭക്തിക്ക് അങ്ങനെയൊരു ശക്തിയുണ്ട്. മറ്റെല്ലാം മറക്കാനും ഭഗവാങ്കല്‍മാത്രം മനസ്സിനെ രൂഢമാക്കാനും അതിനു കഴിയുന്നു.
ഉദ്ധവരും ഗോപികമാരും രാധയും ഭഗവത്പ്രീതിപാത്രങ്ങളായി പരിണമിക്കുന്നു. ഉദ്ധവരുടെ ആഗമനവും ഗോപികമാരുടെ വിലാപവും ഭഗവദാഗമനം കരുതി അവര്‍ സാന്ത്വചിത്തരാകുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കഥാംശങ്ങളാണ്. ഐശ്വര്യമായ ചിന്തയുടെ അനുക്രമമായ വൃദ്ധിയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
രാധയും ഗോപികമാരും സാധാരണ ഭക്തരല്ല. വളരെ ഉന്നതമായ ഭക്തി അവരില്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. അവരെല്ലാം ഈശ്വരന്റെ പ്രിയതമകളാണ്. ഈശ്വരനേറ്റം പ്രിയമുള്ളവരെന്നര്‍ത്ഥം! നദിസമുദ്രത്തിലേയ്‌ക്കെന്നപോലെ അവരുടെ മനസ്സ് ‘കേശവം പ്രതി’ സ്വച്ഛന്ദം ഗമിക്കുന്നു. അതിരുമെതിരുമില്ലാതെ പ്രവഹിക്കുന്ന ഭക്തിഗംഗ ഈശ്വരനാകുന്ന സാഗരത്തെയല്ലാതെ മറ്റൊന്നിനേയും ലക്ഷ്യമാക്കുന്നില്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭക്തമനസ്സ് സമതയില്ലാത്തതും ചപലവുമാണെന്ന് പുറമേ കാണപ്പെടും. ഗോപികമാരുടെ വിരഹാതുരത വര്‍ണ്ണിക്കുന്ന ഭാഗം അതാണ് വ്യക്തമാക്കുന്നത്. ഈശ്വരനില്‍ കുറ്റാരോപണം നടത്തുകയും തുടര്‍ന്ന് ഉത്കണ്ഠിതരാവുകയും സ്വയം സമാധാനം കണ്ടെത്തുകയും ചെയ്യുന്ന ഗോപികമാര്‍, ഭക്തിയുടെ പരിണാമക്രമമാണ് പ്രകടമാക്കുന്നത്.punyabhumi
No comments:
Post a Comment