Saturday, May 12, 2018

സര്‍വദേവാത്മകോ ഹ്യേഷ തേജസ്വീ രശ്മി ഭാവനഃ ഏഷദേവാസുരഗണാന്‍ ലോകാന്‍ പാതി ഗഭസ്തിഭിഃ ഏഷ ഹി സര്‍വദേവാത്മകഃ -ഇവനാകട്ടെ സര്‍വ ദേവാത്മകനും തേജസ്വീ - തേജസ്വിയും രശ്മി ഭാവനഃ - രശ്മികള്‍ കൊണ്ട് രക്ഷിക്കുന്നവനും ഗഭസ്തിഭിഃ ഏവ - രശ്മികള്‍ കൊണ്ടുതന്നെ. ദേവാസുരഗണാന്‍, ലോകാന്‍- ദേവാസുരഗണങ്ങളേയും ജനങ്ങളേയും പാതി - പാലിക്കുന്നവനുമാണ്. ജീവലോകത്തെയാകവേ രശ്മികള്‍കൊണ്ട് സംരക്ഷിക്കുന്ന സൂര്യന്‍ ദേവനേയും അസുരനേയും ഒരേപോലെ പാലിക്കുന്നു. ദേവനും അസുരനും ഇവിടെത്തന്നെയാണല്ലൊ. ''ഏഷ ബ്രഹ്മാ ച വിഷ്ണുശ്ച ശിവഃ സ്തന്ദഃ പ്രജാപതിഃ മഹേേന്ദ്രാ ധനദഃ കാലോ യമഃ സോമോഹ്യപാംപതിഃ ഏഷ ഹി ബ്രഹ്മാ വിഷ്ണുഃ ശിവഃ - ഇവര്‍ ബ്രഹ്മാവും വിഷ്ണുവും ശിവനും സ്‌കന്ദഃ പ്രജാപതിഃ - സ്‌കന്ദനും പ്രജാപതിയും മഹേന്ദ്രഃ ധനദഃ - ഇന്ദ്രനും കുബേരനും കാലഃ യമഹ:    - കാലനും യമനും സോമഃ അപാംപതി:- ചന്ദ്രനും വരുണനും (ആകുന്നു) സൂര്യദേവനെ ആസ്പദിച്ചാണ് സൃഷ്ടിസ്ഥിതി സംഹാരങ്ങളാകവേ. എല്ലാ ദേവതകളും സൂര്യഭഗവാനെ ആശ്രയിച്ചിരിക്കുന്നു. സൂര്യനില്ലെങ്കില്‍ ജലമില്ല, ധനമില്ല, പ്രപഞ്ചലാവണ്യമേയില്ല. പിതരോ വസവ: സാദ്ധ്യാ ഹ്യശ്വിനൗ മരുതോ മനുഃ വായുര്‍ വഹ്നി: പ്രജാപ്രാണ: ഋതുകര്‍ത്താ പ്രഭാകര: പിതര: വസവ: പിതൃക്കളും അഷ്ടവസുക്കളും സാദ്ധ്യാ, അശ്വിനൗ - സാധ്യന്മാരും അശ്വിനീ കുമാരന്മാരും. മരുതഃ മനു:    - മരുത്തുക്കളും മനുവും വായു: വഹ്‌നി:- വായുവും അഗ്നിയും പ്രജാപ്രാണ - പ്രജകളുടെ പ്രാണനും ഋതുകര്‍ത്താ - ഋതുകാരനും പ്രഭാകര - പ്രഭാകരനും (ആകുന്നു) സൂര്യന്റെ സൃഷ്ടിയാണ് പഞ്ചഭൂതങ്ങള്‍. പഞ്ചേന്ദ്രിയങ്ങള്‍ കര്‍മനിരതമാവുന്നതും സൂര്യന്‍ മൂലം. ഋതുഭേദങ്ങളൊരുക്കുന്നതവാട്ടെ സൂര്യന്‍. പ്രപഞ്ചത്തിന് ചൂടും വെളിച്ചവും നല്‍കുന്നതും സൂര്യന്‍ തന്നെ.
(ആദിത്യഹൃദയം )

No comments: