ഈ പ്രപഞ്ച ചൈതന്യമെന്ന പ്രജ്ഞാനത്തെക്കുറിച്ച് പുരുഷസൂക്തംപോലെയുള്ള അനവധി സൂക്തങ്ങളിലൂടെ വേദങ്ങള്‍ വിവരിക്കുകയും ചെയ്യുന്നുണ്ട്. വൈദീക ദേവതാസങ്കല്‍പ്പങ്ങളെല്ലാം തന്നെ പ്രപഞ്ചത്തിലെ ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രതിഫലനങ്ങളായ അഗ്നി, വായു, സൂര്യന്‍, ഉഷസ്, വൈശ്വാനരന്‍ എന്നിവയായതിനാല്‍ ഋഗ്വേദ സന്ദേശം; പ്രജ്ഞാനം ബ്രഹ്മമെന്നാണ്. പ്രപഞ്ചചൈതന്യത്തില്‍ ഊര്‍ജ്ജവും ദിശാബോധവും അന്തര്‍ലീനമായി വര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കപ്പെടുന്നു. ഈ ബ്രഹ്മചൈതന്യം സര്‍വചരാചരങ്ങളിലുമുണ്ട്, എന്ന് സാധാരണ വിവരണങ്ങളിലും കാണുന്നതാണല്ലോ. സര്‍വ്വം ബ്രഹ്മമയം, സര്‍വം ഖല്വീദം ബ്രഹ്മ എന്നീ പ്രയോഗങ്ങള്‍ വളരെ വലിയ ഒരു ശാസ്ത്രസന്ദേശമാണ് നല്‍കുന്നത്. അതായത് സര്‍വതിലും ദിശാബോധത്തോടെയുള്ള ഊര്‍ജ്ജമുണ്ടെന്ന വിവരമതിലടങ്ങിയിരിക്കുന്നു.
ഇന്ന് ആധുനികശാസ്ത്രം ഈ പ്രജ്ഞാനം എന്ന പദത്തില്‍ തന്നെ വന്നവസാനിച്ചു നില്‍ക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോടെക്‌നോളജി, ഫിസിയോളജി… മുതല്‍ സോഷ്യോളജി വരെയുള്ള എല്ലാം വിവരിക്കാനും അതിലെ പരമമായ യാഥാര്‍ത്ഥ്യം വിവരിക്കാനും, ആ വിവരണത്തിന്റെ അവസാന ബിന്ദുവിലേക്കെത്തി നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും പറയാനും എഴുതാനുമുള്ളത് ഒന്നുമാത്രം. ഇതെല്ലാം പ്രകൃതി നിയമമാണ്. നിയമത്തിനകത്തൊരു ജ്ഞാനപന്ഥാവുണ്ട്. നിയമം നിര്‍മിച്ചവനു (രു)ണ്ട്. നിയമം തെറ്റാതെ പാലിക്കപ്പെടുന്നുണ്ട്, തെറ്റിയാല്‍ അഥവാ തെറ്റിച്ചാല്‍ അതിന്റെ പ്രതികരണവുമുണ്ട്. അതെല്ലാം ഇന്നത്തെ ശാസ്ത്രത്തില്‍ വ്യക്തമാണ്. ആ പ്രജ്ഞാനത്തെ അവയര്‍നെസ് ആന്‍ഡ് കോണ്‍ഷ്യസ്‌നെസ് എന്ന് വിവരിക്കുന്നു. ആ പ്രജ്ഞാനമെന്ന പദമാണ് ഋഗ്വേദം മുഴുവനും പഠിച്ചാല്‍ ലഭിക്കുന്ന സംക്ഷിപ്ത ജ്ഞാനമെന്നു ഋഷീശ്വരന്മാര്‍ പറയുന്നു. അതുകൊണ്ട് തന്നെ ചണ്ഡാലവംശത്തില്‍ ജനിച്ച മഹീദാസ ഐതരേയന്‍, ഐതരേയാരണ്യകം, ഐതരേയ ഉപനിഷദ്, പരമ ഋഷിവര്യനായി ഉയര്‍ന്നപ്പോള്‍ രചിച്ച ഐതരേയ ബ്രാഹ്മണം, ഐതരേയാരണ്യകം, ഐതരേയ ഉപനിഷദ്, മഹൈതരേയ ഉപനിഷദ് എന്നീ ഗ്രന്ഥങ്ങളില്‍ ബ്രഹ്മം എന്നത് അവസാനത്തെ വാക്കാണെന്നു പറയുന്നു. ‘ചൈതന്യവത്തായി സര്‍വചരാചരങ്ങളിലും നിലനില്‍ക്കുന്ന സ്വബോധവും, സ്വതസ്സിദ്ധമായ ജ്ഞാനവുമാണ് പ്രജ്ഞാനമെന്നത്.’
പുരാണത്തില്‍ പ്രജ്ഞാനഘനരൂപിണൈ്യനമഃ ജ്ഞാനരൂപിണൈ്യനമഃ ജ്ഞാനശക്തൈ്യനമഃ, എന്നെല്ലാം പറയുന്ന പരമമായ ജ്ഞാനം എന്നത് 1. പ്രജ്ഞാനവും 2. വ്യാവഹാരിക ജ്ഞാനവും 3. വിശേഷരൂപത്തിലുള്ളത് വിജ്ഞാനവുമാകുന്നു. ജ്ഞാനവും വിജ്ഞാനവും ബാഹ്യസ്രോതസ്സുകളില്‍നിന്ന് കേട്ടും കണ്ടും, അനുഭവിച്ചും പഠിച്ചത് എന്നാല്‍ ഇതിലൂടെയൊന്നുമല്ലാതെ സ്വതസ്സിദ്ധമായി നിലനില്‍ക്കുന്ന (സര്‍വചരാചരങ്ങളിലും സ്വതസ്സിദ്ധമായി നിലനില്‍ക്കുന്നത്) പുറത്തുനിന്നല്ലാതെ അകത്തുനിന്നുതന്നെ ഉണ്ടായതും നിലനില്‍ക്കുന്നതുമാണ് പ്രജ്ഞാനം (പ്ര എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് ചൈതന്യവത്തായ എന്നു വിവരിക്കാനും സൂചിപ്പിക്കാനുമാണ്.)
അണോരണീയാന്‍ മഹതോ മഹീയാന്‍….. ആത്മസൃജന്തോര്‍ നിഹിതോ ഗുഹായാം (കഠോപനിഷദ് 2:20) എന്നതിന്റെ അര്‍ത്ഥമെന്ത് എന്നും പരിശോധിക്കാം. ഉപനിഷദ് വരിയുടെ ആദ്യഭാഗം മാത്രമെടുക്കാം. അണുവില്‍ വച്ച് ചെറിയ അണുവിലും മഹത്തായതില്‍ വച്ച് ഏറ്റവും മഹത്തായതിലും വര്‍ത്തിക്കുന്ന ചൈതന്യമേതാണോ അതാണ് ബ്രഹ്മചൈതന്യം എന്ന് ഈ ഉപനിഷദ് വരി ഉദ്‌ഘോഷിക്കുന്നു. അണുവില്‍ (ആറ്റത്തില്‍) ബ്രഹ്മചൈതന്യമുണ്ടെങ്കില്‍ അതേതുപ്രകാരം പരിശോധിക്കാം. നെഗറ്റീവ് ചാര്‍ജുള്ള ഇലക്‌ട്രോണുകള്‍ അതിവേഗം നിമിഷംപ്രതി 2200 കിലോമീറ്ററോളം വേഗത്തില്‍ പോസിറ്റീവ് ചാര്‍ജ്ജുള്ള ന്യൂക്ലിയസ്സിനു ചുറ്റും ഭ്രമണം ചെയ്യുന്നു. സാധാരണ ഭൗതിക ശാസ്ത്രത്തില്‍ നിലനില്‍ക്കുന്ന (ശാസ്ത്രജ്ഞന്മാര്‍ നിയമമാക്കി അംഗീകരിക്കുന്ന) രണ്ടു നിയമങ്ങള്‍ ആറ്റത്തിന്റെ കാര്യത്തില്‍ നിരാകരിക്കപ്പെടുന്നു. ഒരേ ചാര്‍ജുള്ള കണങ്ങള്‍ ശക്തിയായി വികര്‍ഷിച്ച് അകന്നുപോകുന്നതായിരിക്കും. ഇത് ന്യൂക്ലിയസിനകത്തുവര്‍ത്തിക്കുന്ന പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണുകളുടെ കാര്യത്തില്‍ (കൂടാതെ പോസിട്രോണുകളും അവിടെയുണ്ട്) പാലിക്കപ്പെടുന്നില്ല.
വികര്‍ഷണം എത്ര ശക്തിയേറിയതാണെങ്കിലും അതിനെ അതിജീവിച്ച് പോസിറ്റീവ് ചാര്‍ജ്ജുകളുടെ ഒരു വലിയ സമാഹാരത്തെ ഒരുമിച്ച് ഒരു കൂട്ടിലെന്നപോലെ പിടിച്ചുനിര്‍ത്തുന്ന, വികര്‍ഷണത്തിനപ്പുറത്തുള്ള ഒരു ആകര്‍ഷണശക്തി ന്യൂക്ലിയസിനകത്തുണ്ട്! ശാസ്ത്രജ്ഞന്റെ രണ്ടാമത്തെ നിയമവും ആറ്റത്തിനകത്ത് ലംഘിക്കപ്പെടുന്നു. വിപരീത ചാര്‍ജുള്ള കണങ്ങള്‍ പരസ്പരം ആകര്‍ഷിക്കുമെന്നതാണ്, ആ നിയമം. നെഗറ്റീവ് ചാര്‍ജുള്ള അനവധി ഇലക്‌ട്രോണുകള്‍ പോസിറ്റീവ് ചാര്‍ജുള്ള ന്യൂക്ലിയസിലേക്ക് പതിക്കാതെ, അതിനുചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ന്യൂക്ലിയസിലേക്ക് പതിക്കാതെ, ഇലക്‌ട്രോണുകള്‍ വര്‍ത്തിക്കുന്നത് സെന്‍ട്രിപെറ്റല്‍ ശക്തികൊണ്ടാണെങ്കില്‍, ഈ ഫോഴ്‌സ് ഇലക്‌ട്രോണുകളെ ബാലന്‍സ് ചെയ്യത്തക്കവിധത്തിലുള്ള ന്യൂക്ലിയസിന്റെ സെന്‍ട്രിഫ്യൂഗല്‍ ആകര്‍ഷണശക്തിക്ക് വിധേയമാകണം. അപ്രകാരമെങ്കില്‍ ഇലക്‌ട്രോണുകള്‍ ന്യൂക്ലിയസില്‍ നിന്ന് കൃത്യമായ അകലം (വ്യത്യസ്ത ഇലക്‌ട്രോണ്‍ സമൂഹത്തിന് വ്യത്യസ്ത അകലങ്ങളുമാകാം) നിലനിര്‍ത്തണം. പക്ഷേ ഇലക്‌ട്രോണുകള്‍ പലതരത്തിലുള്ളതായ, ന്യൂക്ലിയസിനോട് അടുത്തും അകന്നും വരുന്ന വിധത്തില്‍ വീര്‍പ്പിച്ച ബലൂണിന്റെ പോലും ആകൃതിയിലുള്ള, പഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇത് ശാസ്ത്രദൃഷ്ട്യാ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തെളിയിക്കപ്പെട്ടിരിക്കുന്നതുമാണ്. അതായത് വ്യക്തമായ ദിശാബോധത്തോടുകൂടി, വ്യക്തമായ വേഗത്തില്‍, പല ആകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ,പരസ്പരം കൂട്ടിമുട്ടാതെയും ന്യൂക്ലിയസില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുമുതല്‍ക്കു തന്നെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഇലക്‌ട്രോണുകളില്‍ ചലനത്തിനുള്ള ഊര്‍ജ്ജവും ഭ്രമണത്തിന്റെ ദിശാബോധവും കൊടുത്തിട്ടുണ്ട് എന്നര്‍ത്ഥം. ഈ ചൈതന്യത്തെ ദര്‍ശിച്ച ഭാരതീയര്‍ അണുവില്‍ സ്വതസ്സിദ്ധമായി തന്നെ ബ്രഹ്മചൈതന്യം വര്‍ത്തിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഇതേ ദിശാബോധമുള്ള ചൈതന്യത്തിലാണ്, ന്യൂക്ലിയസ്സും, ഓരോ നിമിഷവും ദശലക്ഷക്കണക്കിന് പ്രാവശ്യം സ്വയം ഭ്രമണം ചെയ്യുന്നതും. ഇതിലൂടെ അണുവില്‍ സ്വബോധമുള്ള ശക്തിയുണ്ടെന്ന് (ബ്രഹ്മചൈതന്യമുണ്ടെന്ന്) വ്യക്തമാകുന്നു.
ഓരോ അണുവിന്റെ ഘടകത്തെക്കുറിച്ചുമുള്ള ആധുനിക ശാസ്ത്ര ജ്ഞാനം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. അത്യന്താധുനിക ശാസ്ത്രം കണ്ടുപിടിച്ചിട്ടുള്ള (അത്യന്താധുനിക ശാസ്ത്രജ്ഞാനം എന്നത് ശാസ്ത്രജ്ഞന്മാര്‍ സൃഷ്ടിച്ചതല്ല അവര്‍ കണ്ടുപിടിച്ചതുമാത്രമാണ്).
ക്വാണ്ടം എന്റാംഗിള്‍മെന്റ് എന്ന പ്രതിഭാസം, ആറ്റത്തിലെ പ്രജ്ഞാനത്തെ ഇപ്രകാരം വിവരിക്കാനുപയോഗിക്കാം. പല കണികകളും തമ്മിലുള്ള അകലം/ദൂരം ചിന്താതീതമായി വര്‍ദ്ധിക്കുമ്പോള്‍ അവ സ്വതന്ത്രമായ കണികകളെ പോലെ നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന സിദ്ധാന്തം ഇന്ന് മാറിയിരിക്കുന്നു. ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ ദൂരത്തില്‍ നിലനില്‍ക്കുമ്പോഴും ചില കണികകള്‍ ഒരൊറ്റ സിസ്റ്റത്തിന്റെ അവിഭാജ്യഘടകങ്ങളെപ്പോലെ നിലനില്‍ക്കുകയും പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അകലവും ദൂരവും ശൂന്യതയും ഇവ തമ്മിലുള്ള ബന്ധത്തെ ഇല്ലാതാക്കാന്‍ സാധ്യമല്ല.
ഒരാറ്റത്തിലെ ഒരു ഫോട്ടോണ്‍ ക്ലോക്‌വൈസ് ആയി ഭ്രമണം ചെയ്യുമ്പോള്‍ അതിന്റെ എന്റാംഗിള്‍ഡ് ഫോട്ടോണ്‍ ആന്റി ക്ലോക്‌വൈസായിട്ടേ ഭ്രമണം ചെയ്യുകയുള്ളൂ. അതായത് അവ രണ്ടും ഒരു നിയമം അനുശാസിക്കുന്നു. ഈ രണ്ടു ഫോട്ടോണുകളും തമ്മിലുള്ള ദൂരം ഒരു മില്യണ്‍ ലൈറ്റ് ഇയേഴ്‌സ് ആക്കി എന്ന് വിചാരിക്കുക. ഒന്നാമത്തെ ഫോട്ടോണ്‍ ക്ലോക്‌വൈസാണെങ്കില്‍ ഒരു മില്യണ്‍ ലൈറ്റ് ഇയേഴ്‌സിനപ്പുറം ഭ്രമണം ചെയ്യുന്ന ഇതിന്റെ എന്റാംഗിള്‍ഡ് ഫോട്ടോണ്‍ ആന്റി ക്ലോക്‌വൈസായിരിക്കും.
ഒന്നാമത്തേതിന്റെ ദിശ മാറ്റി ആന്റിക്ലോക് വൈസാക്കിയാല്‍ രണ്ടാമത്തേത് ഇത്രയും അകലത്തില്‍ നിലനില്‍ക്കുന്നതാണെങ്കിലും അത് തിരിഞ്ഞ് ക്ലോക്‌വൈസാകും. ഇവിടെ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കുന്നത് രണ്ടു ഫോട്ടോണുകളിലും അന്തര്‍ലീനമായ, സ്വതസ്സിദ്ധമായ പ്രജ്ഞാനമാണീദിശമാറ്റത്തിന്നാധാരമായി പ്രവര്‍ത്തിക്കുന്നത്. അത് അതില്‍ തന്നെ നിലനില്‍ക്കുന്നതാണ്. അവ തമ്മിലുള്ള ദൂരം ഈ പ്രജ്ഞാന പ്രദര്‍ശനത്തെ ബാധിക്കുന്നില്ല. അതിന്റെയര്‍ത്ഥം അണോരണീയാന്‍…. അണുവില്‍ വച്ച് ഏറ്റവും ചെറിയ അണുവിലും ഈ പ്രജ്ഞാനമുണ്ട്….! ഓരോ ഫോട്ടോണിന്റെയും ശരാശരി ആയുസ്സ് 1031 വര്‍ഷമത്രെ! അപ്പോള്‍ ആറ്റത്തിനും ജനനമരണമുണ്ട്.
പ്രപഞ്ചത്തിലെ പ്രജ്ഞാനം
മഹതോമഹീയാന്‍ എന്നതിന്റെയര്‍ത്ഥം മഹത്തായതില്‍വച്ച് ഏറ്റവും മഹത്തായത് എന്നതാണ്. ഈ അതിമഹത്തായത് പ്രപഞ്ചം തന്നെയാണ്. പ്രപഞ്ചം എന്നാല്‍ ഭൂമി, ബുധന്‍, കുജന്‍ തുടങ്ങിയവയെപ്പോലെയുള്ള ഗ്രഹങ്ങള്‍ സൂര്യനുചുറ്റും അതിവേഗത്തില്‍ പ്രദക്ഷിണം വയ്ക്കുകയും സ്വയംഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നതുമായ സൗരയൂഥങ്ങളുടെ സമാഹാരങ്ങളായ ശതകോടിക്കണക്കിന് ഗാലക്‌സികള്‍ ചേര്‍ന്നതാണ്.
ഭഗവദ്ഗീതയിലെ വിശ്വരൂപദര്‍ശനം എന്ന അദ്ധ്യായത്തില്‍ വിവരിക്കുന്ന വിശ്വത്തിന്റെ രൂപം തന്നെയാണത്. നഗ്നനേത്രങ്ങളാല്‍ കാണുവാന്‍ സാധ്യമല്ലാത്തതുകൊണ്ട്, ദിവ്യചക്ഷുസ് അഥവാ ജ്ഞാനചക്ഷുസ് പ്രദാനം ചെയ്ത് പ്രപഞ്ചത്തെ നോക്കുവാന്‍, ശ്രീകൃഷ്ണന്‍ ഉപദേശിച്ചതിനുശേഷം അര്‍ജ്ജുനന്‍ ദര്‍ശിച്ച അതേ വിശ്വരൂപമാണ് പ്രപഞ്ചം. സ്വയം സര്‍വതും ചരിക്കുന്ന-ചലിക്കുന്ന-പ്രയാണം ചെയ്യുന്ന പ്രപഞ്ചത്തെക്കുറിച്ച് തന്നെയാണ് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധത്തില്‍ ഉപനിഷത് സന്ദേശങ്ങള്‍ നിറഞ്ഞ ഭഗവദ്ഗീതയില്‍ വിവരിക്കുന്നത്.
പ്രപഞ്ചത്തിലെ ബ്രഹ്മചൈതന്യം എങ്ങനെ വിശകലനം ചെയ്യാം? നമ്മുടെ കൊച്ചുഭൂമി ഓരോ മണിക്കൂറും ആയിരക്കണക്കിന് കിലോമീറ്റര്‍ (1600 കി.മീ.) വേഗത്തില്‍ സ്വയം ഭ്രമണം ചെയ്യുന്നു. അതേസമയം പ്രതിദിനം ഏതാണ്ട് 1.35 ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സൂര്യനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നുമുണ്ട്. ഈ പ്രദക്ഷിണവേഗം ഏകദേശം മണിക്കൂറില്‍ 5000 ത്തിലധികം കിലോമീറ്ററാണ്. ഭൂമിയെപ്പോലെ മറ്റുഗ്രഹങ്ങളും നിരന്തരം അതിഭയാനകമായ വേഗതയില്‍ ഭ്രമണ/പ്രദക്ഷിണങ്ങള്‍ക്കു വിധേയമാണ്.
ഭൂമിയും ഗ്രഹങ്ങളും സൂര്യനും അടങ്ങുന്ന ഈ സൗരയൂഥം നമ്മുടെ, ക്ഷീരപഥം എന്ന ഗാലക്‌സിയുടെ ഒരു ദിശയിലേക്ക് കുതിക്കുന്നു. കൂടാതെ ഈ ഗാലക്‌സിയും മറ്റു ഗാലക്‌സികളും പ്രപഞ്ചത്തിന്റെ ഒരു ദിശയിലേക്ക് (സാങ്കല്‍പ്പികമായ തെക്ക് കിഴക്കേ ദിശയിലേക്കാണെന്ന് തോന്നുന്നു)അതിവേഗത്തില്‍ പായുന്നുമുണ്ട്. ഇവിടെ, ആറ്റത്തിലെ ഇലക്‌ട്രോണുകളില്‍ വിവരിച്ചതുപോലെ, എല്ലാ ഗ്രഹങ്ങളും സൂര്യനു ചുറ്റും നിശ്ചിത വേഗതയില്‍ നിശ്ചിത ദിശയിലൂടെ, സൂര്യനിലേക്ക് പതിക്കാതെയും സൂര്യനില്‍നിന്ന് തെറിച്ചുപോകാതെയും പ്രദക്ഷിണം വയ്ക്കുന്നു.
ഈ അതിവേഗത്തിലുള്ള പാച്ചിലിലും എല്ലാ ഗ്രഹങ്ങള്‍ക്കും മുീഴലല, ുലൃശഴലല എന്ന, സൂര്യനോട് ഏറ്റവും അടുത്ത-ദൂര ബിന്ദുക്കളുമുണ്ട്. സൂര്യന്റെ ആകര്‍ഷണശക്തി രണ്ടുബിന്ദുവില്‍ എത്തുമ്പോഴും വ്യത്യസ്തമായിരിക്കുന്നു. എങ്കിലും ഗ്രഹങ്ങളുടെ സഞ്ചാരപഥത്തിന്റെ ദിശാബോധത്തില്‍ വ്യത്യാസം സംഭവിക്കുന്നില്ല. എല്ലാ വര്‍ഷവും ഭൂമിയും ഗ്രഹങ്ങളും ഒരേ രീതിയിലുള്ള പഥത്തിലൂടെ പ്രദക്ഷിണം വെയ്ക്കുന്നു.
കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഗത്ഭനായ ഫിസിക്‌സ് പ്രൊഫസര്‍ ഡോ. എം.കെ. പ്രഭാകരന്‍ നായര്‍ എഴുതിയ പുസ്തകത്തിലെ വരികളുദ്ധരിച്ച് ഈ പ്രപഞ്ചത്തെക്കുറിച്ച് മനുഷ്യന്റെ ഇന്നത്തെ അറിവ് വിവരിക്കുകയാണെങ്കില്‍ അതിപ്രകാരമായിരിക്കും: മില്‍കിവേ ഗാലക്‌സിയുടെ ഒരംഗമാണ് സൂര്യന്‍. ശതകോടിക്കണക്കിന് ഗാലക്‌സികളുണ്ട്. ഓരോ ഗാലക്‌സിയിലും ദശലക്ഷക്കണക്കിന് നക്ഷത്രങ്ങളുണ്ട്. നമ്മുടേത് ഒരിടത്തരം ഗാലക്‌സിയാണ്. നമ്മുടെ സൗരയുഥം ഈ ഗാലക്‌സിയുടെ കേന്ദ്രബിന്ദുവിനെ ആധാരമാക്കി നിമിഷത്തില്‍ 250 കി.മീ. വേഗത്തില്‍ പ്രദക്ഷിണം വയ്ക്കുന്നു.
മില്‍കി വേ ഗാലക്‌സിയുടെ വ്യാസം 100000 പ്രകാശവര്‍ഷമാണ്. 250 ദശലക്ഷം വര്‍ഷംകൊണ്ട് സൗരയൂഥം ഈ ഗാലക്‌സിയില്‍ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു. 10 ബില്യണ്‍ പ്രകാശവര്‍ഷം ദൂരമുള്ള ഒരു ചെറിയ ഭാഗം പ്രപഞ്ചത്തെ ഒന്നുപരിശോധിച്ചാല്‍ അതില്‍ 10 ബില്യണ്‍ ഗാലക്‌സികളുണ്ടായിരിക്കും. ആന്‍ഡ്രോ മിഡാ ഗാലക്‌സി നമ്മളില്‍നിന്ന് 30 കോടി വര്‍ഷങ്ങള്‍ക്കകലെയാണ്. ദൃശ്യമാകുന്ന സൂര്യഭാഗത്തിന്റെ വ്യാസം 140000 കി.മീ. ആണ്. സൂര്യന്റെ കേന്ദ്രഭാഗത്തിലെ താപം 6000 കെല്‍വിന്‍ ആണ്. നമ്മളില്‍നിന്ന് 10 കോടി പ്രകാശവര്‍ഷം അകലെയുള്ള ഗാലക്‌സികള്‍, നമ്മളില്‍നിന്ന് മണിക്കൂറില്‍ 88.6 ലക്ഷം കി.മീറ്റര്‍ വേഗത്തില്‍ വീണ്ടും അകന്നുകൊണ്ടേയിരിക്കുന്നു. 20 കോടി പ്രകാശവര്‍ഷം അകലെയുള്ള ഗാലക്‌സികള്‍ മണിക്കൂറില്‍ 1.77 കോടി കി.മീ. വേഗത്തില്‍ വീണ്ടും അകലുന്നു. ഓരോ 10കോടി പ്രകാശവര്‍ഷത്തിന്റെ ദൂരം വര്‍ധിക്കുമ്പോഴും അവിടെയുള്ള ഗാലക്‌സികള്‍ 8.86 ദശലക്ഷം കി.മീറ്റര്‍ വേഗതയുടെ ഗുണിതങ്ങളായി അകലുന്നു.
ദ്രഷ്ടാവില്‍നിന്ന് ഓരോ ഗാലക്‌സിയും പാഞ്ഞകന്നുകൊണ്ടേയിരിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ ഉത്ഭവം, നിലനില്‍പ്പ്, അതിലെ ഓരോ നക്ഷത്രത്തിന്റെയും സൗരയുഥത്തിന്റെയും ഗാലക്‌സിയുടെയും നാശം ഇവയ്‌ക്കെല്ലാം ശാസ്ത്രജ്ഞന്മാര്‍ ധാരാളം സിദ്ധാന്തങ്ങളുണ്ടാക്കിയിട്ടുണ്ട്. അവര്‍ കണ്ടുപിടിച്ച, ആ സിദ്ധാന്തങ്ങളിലൂടെയാണ് ഈ പ്രപഞ്ചഘടകങ്ങള്‍ ചലിക്കുന്നതെന്നവര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. അവിടെ ഭാഷാ പ്രയോഗം തെറ്റിയിട്ടില്ലേ.
ആ സിദ്ധാന്തങ്ങള്‍ അവര്‍ പ്രപഞ്ചത്തിനുവേണ്ടിയുണ്ടാക്കിയതല്ല. പ്രപഞ്ചത്തിലെ നിയമങ്ങള്‍ ഇവര്‍ കണ്ടുപഠിച്ചതും ‘കണ്ടുപിടിച്ചതും’ മാത്രമാണ്. ആ നിയമങ്ങളൊന്നും ഈ ശാസ്ത്രജ്ഞന്മാര്‍ സൃഷ്ടിച്ചതല്ല. അതിനെ ശാസ്ത്രജ്ഞ്മാര്‍ സിദ്ധാന്തങ്ങളെന്നു പറയുന്നു. മനുഷ്യനെ കുറിച്ചു പഠിക്കലും മനുഷ്യനെ സൃഷ്ടിക്കലും തമ്മില്‍ വ്യത്യാസമുണ്ട്. പ്രകൃതിയുടെ ദൃശ്യങ്ങള്‍ വച്ചു സിദ്ധാന്തങ്ങളുണ്ടാക്കലും പ്രകൃതിഘടകത്തെ സൃഷ്ടിക്കലും തമ്മില്‍ വലിയ വ്യത്യാസമില്ലേ? ആ പ്രപഞ്ചനിയമത്തെ നാം പ്രപഞ്ചത്തിലെ പ്രജ്ഞാനമെന്ന് പറയുന്നു.
ബ്രഹ്മത്തിന്‍റെ രൂപമാറ്റം
ആയിരക്കണക്കിന് പ്രപഞ്ച പ്രതിഭാസങ്ങളുണ്ട്. അവയെല്ലാം ശാസ്ത്രജ്ഞന്മാര്‍ പഠിക്കുന്നു. അവരുടെ ജ്ഞാനഭണ്ഡാരത്തിന്റെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് ഇന്നു പലരും പലതും പറയുന്നു. അതില്‍ പലതിനും നോബല്‍ സമ്മാനം വരെ ലഭിക്കുന്നു. ഏതാണ്ടെല്ലാം പിന്നീട് തിരുത്തുന്നു. അതിന് എക്‌സപ്ഷന്‍ എന്നവര്‍ പറയുന്നു. പ്രകൃതിയേയും പ്രപഞ്ചത്തേയും കുറിച്ചുള്ള ജ്ഞാനം നേടിയവരില്‍ ചിലര്‍ ധരിക്കുന്നു ഞങ്ങളാണ് ഈ നിയമസ്രഷ്ടാക്കള്‍, അതിലൂടെയാണ് പ്രകൃതിയും പ്രപഞ്ചവും ചലിക്കുന്നതും ചരിക്കുന്നതും…. എന്തൊരബദ്ധം!
പ്രപഞ്ചത്തിലെ ഈ പ്രതിഭാസങ്ങള്‍ക്ക് വ്യക്തമായ വിവരണം സാധിക്കണമെങ്കില്‍ സര്‍വഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും ജ്യോതിര്‍ഗോളങ്ങളിലും ഭ്രമണം ചെയ്യുവാനും പ്രദക്ഷിണം വയ്ക്കുവാനും ആവശ്യമായ, സ്വതഃസിദ്ധമായ ഊര്‍ജ്ജവും ദിശാബോധവും ഉണ്ടെന്നറിയണം. മറ്റൊര്‍ത്ഥത്തില്‍ സര്‍വജ്യോതിര്‍ഗോളങ്ങളിലും നിലനില്‍ക്കുന്നത്, ഒരു മഹത്തായ ഊര്‍ജ്ജ ചൈതന്യത്തിന്റെ ശക്തിയും സന്ദേശവുമായാണ്. അത് ഉള്‍ക്കൊണ്ടും അനുസരിച്ചുംകൊണ്ടാണ്. അവ നിരന്തരം വ്യക്തമായ ദിശയിലൂടെ ചലനാത്മകമാകുന്നത്. ഇതാണ് മഹത്തില്‍ വച്ചേറ്റവും മഹത്തായ പ്രപഞ്ചത്തിലുള്ള ബ്രഹ്മചൈതന്യം. (ഇതേ ഉപനിഷദ് വരിയില്‍ മൂന്നാമതൊരു ഭാഗമുണ്ട്- ജീവോ ബ്രഹ്മൈവനാപരാ അതിനെക്കുറിച്ച് ജീവശാസ്ത്രത്തില്‍ വിവരിക്കാം.)
ബ്രഹ്മാണ്ഡപദവിശകലനം: ഭാഗവതത്തില്‍ നല്‍കിയിരിക്കുന്ന ബ്രഹ്മാണ്ഡ വിവരണം വായിക്കുമ്പോള്‍, സുപ്രസിദ്ധ ശാസ്ത്രജ്ഞനായ പ്രൊഫ. നാര്‍ലിക്കര്‍ എഴുതിയ ഒരു അഭിപ്രായം പ്രാധാന്യമര്‍ഹിക്കുന്നതായി മനസ്സിലാകും. ആധുനിക ശാസ്ത്രമായ Stable state theory ക്കും Big band theory ആധാരമാക്കാവുന്ന ഒരു അത്യുജ്ജ്വല Scientific Concept ആണത്രെ ‘ബ്രഹ്മാണ്ഡം’ എന്ന പ്രയോഗത്തിലൂടെ പ്രപഞ്ചത്തെക്കുറിച്ചുള്ള വിവരണം നല്‍കിയിരിക്കുന്നത്.
പ്രപഞ്ചത്തിലെ ഗാലക്‌സികളും, സൗരയൂഥങ്ങളും ഗ്രഹങ്ങളുമെല്ലാം നിര്‍മിച്ചിരിക്കുന്നത് 108 അടിസ്ഥാന മൂലകങ്ങളാലാണ്. ആ മൂലകങ്ങളാകട്ടെ പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവയാലും. ഈ ആറ്റോമിക് ഘടകങ്ങളാകട്ടെ ക്വാര്‍ക്ക്‌സ് എന്നറിയപ്പെടുന്ന ഘടകങ്ങളാലുമാണ്. ഇവിടെനിന്നും താഴെക്കിറങ്ങിയാല്‍ നമുക്ക് ലഭിക്കുന്നത് ഊര്‍ജ്ജത്തിന്റെ സ്ട്രിങ്ങുകളാണ്. ഓരോ സ്ട്രിങ്ങും നിരന്തരം നൃത്തം ചെയ്യുന്ന ഊര്‍ജ്ജതന്തുക്കളാണ്. ചിലവ ശക്തമായി സ്പന്ദിക്കുന്നു. ചിലവ ശാന്തമായും. ഇത്തരത്തിലുള്ള തന്തുക്കളുടെ നീളം 10-33 സെ.മീ. ആകാമത്രെ. ഒമ്പത് dimension നും സമയവും ചേര്‍ത്തുള്ള പത്തു ഡയമെന്‍ഷനുകളും ബ്രഹ്മാണ്ഡമാകുന്ന പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ നിയമങ്ങള്‍ അനവധി ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചുകൊണ്ടേയിരിക്കുന്നു. ഈ സ്ട്രിങ്ങുകള്‍ കണ്ടുപിടിച്ചവര്‍ നിയമങ്ങളുണ്ടാക്കി ബ്രഹ്മാണ്ഡത്തെ അനുസരിപ്പിച്ചവരല്ല. മറിച്ച് പ്രപഞ്ചത്തിലും അണുവിലും കണ്ടത് അവര്‍ പഠിച്ചെഴുതിയെന്നേയുള്ളൂ. ആ പ്രപഞ്ചത്തില്‍ കണ്ടതെല്ലാം ഓരോ നക്ഷത്രം മുതല്‍ക്ക് പരമാണുവിലെ ഘടകംവരെ നശിക്കുന്നതും നശിപ്പിക്കുന്നതുമായ ചൈതന്യത്തിന്റെ നിയമപരിപാലനമാണ് ബ്രഹ്മാണ്ഡത്തില്‍ നടക്കുന്ന ബ്രഹ്മവിവര്‍ത്തനം അഥവാ ബ്രഹ്മവൈവര്‍ത്തം.
ബ്രഹ്മം എന്ന പദത്തിന് ഈ വിവരണങ്ങളിലൂടെ വ്യക്തമാകുന്ന ശാസ്ത്ര സത്യവും തത്വവും ഇതാണ്. സ്വബോധമുള്ളതും ദിശയും മാര്‍ഗവും വ്യക്തമായി അറിയാവുന്നതും, നിയന്ത്രിക്കാവുന്നതുമായ അത്യുജ്ജ്വല ശക്തിയാണ് ബ്രഹ്മം. അതിനാല്‍ (അചിന്ത്യയാ അപരിമിതയാ ശക്ത്യാ….. എന്ന വരിയിലൂടെ വിവരിക്കുന്നത്. ചിന്തിക്കാന്‍ പറ്റുന്നതിലപ്പുറമുള്ളതും പരിമിതിയില്ലാത്തതുമായ ശക്തികൊണ്ട് നിറഞ്ഞിരിക്കുന്നതും….) ശക്തി ഒരു മുട്ടയില്‍ അഥവാ അണ്ഡത്തിലെന്നപോലെ വര്‍ത്തിക്കുന്നതാണ് ബ്രഹ്മാണ്ഡം. ഒരു മുട്ടയ്ക്കകത്ത് ജീവനുള്ള കോഴിക്കുഞ്ഞിന്റെ ജീവചൈതന്യം നിറഞ്ഞുനില്‍ക്കുന്നു. അനുനിമിഷം കത്തിജ്ജ്വലിക്കുന്ന ആയിരക്കണക്കിന് സൂര്യന്മാരും (ദിവിസൂര്യ സഹസ്രസ്യ) അവയ്ക്കുചുറ്റും പ്രദക്ഷിണം വയ്ക്കുന്ന ജ്യോതിര്‍ഗോളങ്ങളും അനുനിമിഷം മരിക്കുന്ന സൂര്യന്മാരുടെ ശരീരമായ തമോഗര്‍ത്തങ്ങളും ആഹമരസ Black holes അതുപോലെ പുതിയ നക്ഷത്രങ്ങളും ജനിക്കുന്നതും മരിക്കുന്നതുമെല്ലാം ചേര്‍ന്നൊരു മഹാശക്തിയായ പ്രപഞ്ചത്തിന്, അണ്ഡത്തിന്റെ ആകൃതി കൊടുത്തുകൊണ്ട് പൂര്‍വ്വികര്‍ വിവരിച്ചതാണ്, ബ്രഹ്മാണ്ഡം എന്ന പദം. അതാണ് ഊര്‍ജ്ജത്തിന്റെ അഥവാ ബ്രഹ്മചൈതന്യത്തിന്റെ നിറകുടമായ ഈ പ്രപഞ്ചം. ഏതാണ്ട് പൂര്‍ണമായും ‘ശൂന്യ’മായിരിക്കുന്നതും അനന്തമായതുമായ ഈ പ്രപഞ്ചത്തില്‍ ഓരോ സൂര്യനും ഗ്രഹങ്ങളും ഏതാനും തരികള്‍ മാത്രമാണ്. ആ തരികളുള്‍പ്പെടെയാണ് ആധുനിക ശാസ്ത്രജ്ഞന്മാര്‍ എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂസയന്റിസ്റ്റ് എന്ന ശാസ്ത്ര മാഗസിനില്‍ എഴുതിയത് ഇതാണ്: ”പിപ്പറ്റിന്റെ ബള്‍ബുപോലെയുള്ള ഈ പ്രപഞ്ചത്തില്‍ ഊര്‍ജ്ജം നിറഞ്ഞിരിക്കുന്നു. നമ്മുടെ ഗാലക്‌സി പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് പായുന്നു.” അതിനാല്‍ ബ്രഹ്മാണ്ഡം ആധുനിക ശാസ്ത്രപദമായ Universal egg ആണ്.
ബ്രഹ്മാണ്ഡപുരാണത്തിലും മറ്റു പുരാണങ്ങളിലും ബ്രഹ്മ-അണ്ഡവിവരണം സുദീര്‍ഘമായി നല്‍കിയിരിക്കുന്നതുപോലെ ബ്രഹ്മവൈവര്‍ത്ത പുരാണത്തിലാകട്ടെ ബ്രഹ്മത്തിന്റെ വിവര്‍ത്തനംകൊണ്ട് അഥവാ രൂപമാറ്റത്താല്‍ പ്രപഞ്ചത്തിലെ ദ്രവ്യസൃഷ്ടി നടക്കുന്നു എന്ന ആശയമാണ് നല്‍കിയിരിക്കുന്നത്. അതായത് മാനിപ്പുലേഷന്‍ ഓഫ് എനര്‍ജി എന്ന കണ്‍സപ്റ്റ് ഉം ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ബ്രഹ്മവൈവര്‍ത്ത പദപ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നത്. ദിശാബോധമുള്ള ഊര്‍ജ്ജത്തിലുണ്ടാകുന്ന വ്യതിയാനങ്ങളിലൂടെ ഉല്‍പ്പന്നത്തിന്റെയും/ദ്രവ്യത്തിന്റെയും അടിസ്ഥാനം തന്നെ മാറ്റുവാന്‍ സാധിക്കുന്നു. creation of materials from consciousness എന്ന ആധുനിക ശാസ്ത്രവരി ശ്രദ്ധേയമാണ്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന Light energy sound energy-heat energy-gravitational energy… … എന്നീ ഊര്‍ജ്ജസ്രോതസ്സുകളിലെ പ്രതികരണമാണ് ജീവചൈതന്യം എന്ന പ്രതിഭാസത്തിന്റെ ഉത്ഭവത്തിന് കാരണമായത്.
ഈ ഊര്‍ജ്ജസ്രോതസ്സുകളിലെ ‘ചൈതന്യം’ വലിച്ചെടുത്തിട്ടാണ് നൈട്രജനും ഹൈഡ്രജനും ചേര്‍ന്ന് അമോണിയ ഉണ്ടായത്. അതുപോലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡും ഹൈഡ്രജനും ചേര്‍ന്ന് മീഥേനും ഉണ്ടായതും, തുടര്‍ന്ന് അമോണിയയും മീഥേനും കാര്‍ബണ്‍ഡൈ ഓക്‌സൈഡുമെല്ലാം ചേര്‍ന്ന് ആദ്യത്തെ അമിനോ ആസിഡുമുണ്ടായതും അമിനോ ആസിഡുകള്‍ ചേര്‍ന്ന് പെപൈറ്റ്ഡുകളും പോളിപെപൈറ്റ്ഡുകളും അതില്‍നിന്ന് ജീവന്‍ സ്ഫുരിക്കുന്ന പ്രോട്ടീന്‍ ചേര്‍ന്ന വൈറസും ഉദയം ചെയ്തത്. ഈ ബയോരാസപ്രവര്‍ത്തനത്തിലെ ഓരോ പ്രക്രിയയ്ക്കും ആവശ്യത്തിന് ഊര്‍ജ്ജം ലഭിച്ചു എന്നുമാത്രമല്ല ആ ഊര്‍ജ്ജം നടന്ന ബയോകെമിക്കല്‍ പന്ഥാവ് ദിശാബോധത്തോടുകൂടിയതുമായിരുന്നു. അതുകൊണ്ടാണ് ജീവന്‍ എന്ന പ്രതിഭാസം ഉദയം ചെയ്തത്. അപ്രകാരം ഊര്‍ജ്ജത്തിന്റെ ‘വൈവര്‍ത്തം’ മാനിപ്പുലേഷന്‍ നടന്നില്ലായിരുന്നുവെങ്കില്‍ ജീവനിവിടെ ഉത്ഭവിക്കില്ലായിരുന്നു. ഈ മാനിപ്പുലേഷന്‍ ദിശാബോധത്തോടുകൂടി നടക്കാത്തതുകൊണ്ടാണ് ജീവല്‍ സൃഷ്ടി മറ്റു ഗ്രഹങ്ങളില്‍ നടക്കാത്തതും. അതിനാല്‍, ബ്രഹ്മാണ്ഡം എന്ന പദംപോലെ ശാസ്ത്രീയമാണ് ബ്രഹ്മവൈവര്‍ത്തം എന്ന പദവും.
ബ്രഹ്മാവിന്‍റെ സാരം
ബ്രഹ്മാവ് എന്ന പദവിശകലനം: ബ്രഹ്മത്തെ യഥാവിധി കൈകാര്യം ചെയ്യുന്ന പ്രതിഭാസത്തിന് ആധാരശക്തിയാണ് ബ്രഹ്മാവ്. ബ്രഹ്മാവ് മനുഷ്യനല്ല. മാതാപിതാക്കള്‍ക്കു ജനിച്ച മനുഷ്യരൂപധാരിയുമല്ല. നാലുതലയുള്ള രൂപത്തില്‍ നാം സങ്കല്‍പ്പിക്കുന്ന, പിതാമഹന്‍ എന്ന സൃഷ്ടികര്‍ത്താവ് സൃഷ്ടിയുടെ പ്രതീകാത്മക രൂപമാണ്.
ബ്രഹ്മാവിന്റെ നാലുതലയ്ക്ക് ഒരു ശാസ്ത്രീയ വിശകലനവുമാകാം.( ഈ ശാസ്ത്രീയ വിശകലനം സാധ്യമാകുമോ എന്നന്വേഷിച്ചിറങ്ങിയപ്പോള്‍ കണ്ടെത്തിയതു മാത്രമാണ്.) ചിത്രരചനയിലാണെങ്കിലും വിഗ്രഹനിര്‍മാണത്തിലാണെങ്കിലും ഗൃഹനിര്‍മാണത്തിലാണെങ്കിലും അതുപോലെ ഏതൊരു സൃഷ്ടിക്കും ആവശ്യമായതാണ് v x-y-z-time അക്ഷങ്ങള്‍. അതു നാലും ബ്രഹ്മാവിനെ തന്നെ രൂപകല്‍പന നടത്തിയപ്പോള്‍, x-y-z-time എന്നീ നാലു തലകളിലൂടെ പുരാതന ഭാരതീയര്‍ നല്‍കി. സരസ്വതിയെ ബ്രഹ്മപത്‌നിയാക്കി സിംബോളിക് ആയി വച്ച് നാല് അക്ഷവും ജ്ഞാനവും അഥവാ വിദ്യയും സൃഷ്ടിക്കുവേണം എന്നവര്‍ വ്യക്തമാക്കി. ഗര്‍ഭസ്ഥ ശിശു അമ്മയുമായി പൊക്കിള്‍ക്കൊടിയിലൂടെ ബന്ധപ്പെട്ടിരിക്കുന്നതുപോലെ സൃഷ്ടി നടത്തുന്നതിനാവശ്യമായ ഊര്‍ജ്ജവും ദ്രവ്യവും ലഭിക്കുന്നതിന് സൂചിപ്പിക്കുന്ന വിധത്തില്‍ ബ്രഹ്മാവിനെ, പൊക്കിള്‍ക്കൊടിയിലെ താമരയിലൂടെ പ്രപഞ്ചരൂപമായ വിഷ്ണുവുമായി ബന്ധപ്പെടുത്തി. ഇത്തരത്തിലുള്ള ബ്രഹ്മാവിന്റെ സമ്പൂര്‍ണ പ്രതീകാത്മക വിവരണം സ്വബോധമുള്ള പ്രപഞ്ച ഊര്‍ജത്തില്‍ നിന്നും (ബ്രഹ്മത്തില്‍ നിന്നും) ദ്രവ്യത്തില്‍ നിന്നും സൃഷ്ടി നടത്തുന്നതിനെ വ്യക്തമാക്കുന്നതാണ്. ബ്രഹ്മമായ പ്രപഞ്ചചൈതന്യത്തില്‍ നിന്ന് സൃഷ്ടി നടത്തുന്നതുകൊണ്ട് ബ്രഹ്മാവ് എന്ന് പേരും ലഭിച്ചു. ഭാഗവത പുരാണത്തിലെ ഈ വരി അത്യധികം ശാസ്ത്രീയ സന്ദേശമുള്‍ക്കൊള്ളുന്നതായി തോന്നിയിട്ടുണ്ട്.
സൃഷ്ട്വാ പുരാനി വിവിധാന്യജയാത്മശക്ത്യാ
വൃക്ഷാന്‍ സിരാന്‍സരീന്‍ ഖഗ ദംശ മത്സ്യാന്‍
തിഷ്‌ടൈരതുഷ്ടഹൃദയ പുരുഷം വിധായ
ബ്രഹ്മാവലോക ധിഷണം മുദമാപദേവ (ഭാഗവതം)
പ്രപഞ്ചചൈതന്യം, സ്വന്തം ആത്മചൈതന്യാംശത്താല്‍, പണ്ട് വൃക്ഷങ്ങളെയും ഇഴജന്തുക്കളെയും നീന്തുന്നവയെയും പക്ഷിമൃഗാദികളെയുമെല്ലാം സൃഷ്ടിച്ചു. സൃഷ്ടികര്‍ത്താവായ ‘ഈശ്വരചൈതന്യം’ ഉള്ള സൃഷ്ടികളെല്ലാം നടത്തിയിട്ടും സന്തോഷമില്ലാതെ വര്‍ത്തിച്ച് പിന്നീട് പ്രപഞ്ചത്തില്‍ നിറഞ്ഞിരിക്കുന്ന അതേ ബ്രഹ്മചൈതന്യത്തെക്കുറിച്ചറിയുവാന്‍ പാകത്തിന് ധിഷണാശക്തിയുള്ള മനുഷ്യനെ സൃഷ്ടിച്ചതിനുശേഷം, സംതൃപ്തനായി. ഇവിടെ ബ്രഹ്മാവലോകധിഷണം എന്ന വരിക്കര്‍ത്ഥം, പ്രത്യേക ലക്ഷ്യത്തോടുകൂടി തന്നെ സൃഷ്ടിക്കപ്പെട്ട ബുദ്ധിശക്തിയുള്ള ഒരു ജീവിയാണ് മനുഷ്യനെന്നുതന്നെയാണ്. അതായത് പ്രപഞ്ചചൈതന്യം ഒരു പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടെ നടത്തിയ സൃഷ്ടിയാണ് മനുഷ്യര്‍. അതിനായി പ്രപഞ്ചശക്തിക്കൊരു ദിശാബോധമുണ്ടായിരുന്നു. ഈ ദിശാബോധവും ശക്തിയുമുള്ളതുകൊണ്ടാണ് പ്രപഞ്ചചൈതന്യത്തെ ബ്രഹ്മമെന്ന് പറയുന്നത്.
അഗ്നി ബ്രഹ്മമാണെന്ന് ഉപനിഷദ് വര്‍ണിക്കുന്നു. ഇതിന്റെ അര്‍ത്ഥമെന്താണ്? നമസ്‌തേ അഗ്നേ ത്വമേവ, പ്രത്യക്ഷം ബ്രഹ്മാസിഃ ഹേ അഗ്നേ നീയാണ് പ്രത്യക്ഷമായ ബ്രഹ്മം. അഗ്നിജ്വാലയിലൂടെ നടക്കുന്ന പ്രത്യേക ഓക്ക്‌സിഡേഷന്‍ രാസപ്രവര്‍ത്തനത്തില്‍ ചൂടും പ്രകാശവും ഉണ്ടാക്കുവാന്‍ സാധിക്കുന്നതിനാലും, വ്യക്തമായ രാസ ഉല്‍പ്പന്നങ്ങളുണ്ടാകുന്നതിനാലും, അഗ്നിക്ക് ഊര്‍ജ്ജവും ദിശാബോധവുമുണ്ട്. അതിനാല്‍ ബ്രഹ്മചൈതന്യത്തിന്റെ ദൃഷ്ടിഗോചരമായുള്ള ഭാവമാണ് അഗ്നി. അഗ്നിയെന്നത് ബാഹ്യവും ആന്തരികവുമായ രണ്ടുവിധ അഗ്നിയുണ്ട്. ഒന്നാമത്തേത് അഗ്നിയും രണ്ടാമത്തേത് ജഠരാഗ്നിയും. രണ്ടിലും നടക്കുന്നത് ഓക്‌സിഡേഷനാണ്. അഗ്നിയിലും ഒരു പ്രജ്ഞാനമുണ്ട്. ബാഹ്യാഗ്നിയില്‍ കത്താന്‍ ഇഗ്നിഷന്‍ പോയിന്റു വരണം. കാര്‍ബണ്‍ഡൈയോക്‌സൈഡ് അഗ്നിയെക്കെടുത്തും. ചെറിയ അഗ്നിയെ കാറ്റില്ലാതാക്കും വലിയ അഗ്നിയെ പടര്‍ത്തി വലുതാക്കും. ചെറിയ അഗ്നിയില്‍ കത്താത്തതു പലതും അഗ്നിയില്‍ കത്തും. ഇതെല്ലാം അഗ്നിനിയമങ്ങളാണ്.
ജഠരാഗ്നിയില്‍ നടക്കുന്ന ഓക്‌സിഡേഷനെ നാം ദഹനം എന്നുതന്നെ പറയുന്നു. ദഹനം പുറത്തും അകത്തുമുള്ള പ്രക്രിയയാണ്. ഭക്ഷണം ദഹിപ്പിക്കുകയെന്നതും ജഡം ദഹിപ്പിക്കുക എന്നതും! അകത്തെ ജഠരാഗ്നിയുടെ ബയോകെമിക്കല്‍ നിയമങ്ങള്‍ അതിസൂക്ഷ്മങ്ങളാണ്. എല്ലാം കൃത്യവും നിയന്ത്രിതവുമാണ്. ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശരീരതാപനില 37.30ഇ നിലനില്‍ക്കുന്നത്. അഗ്നികൂടിയാല്‍ ശരീരതാപനില കൂടുമ്പോള്‍ ഭക്ഷണത്തിന് രുചിയില്ലായ്മയും വിശപ്പില്ലായ്മയും ശരീരം തന്നെയുണ്ടാക്കുന്നതിനൊരു നിയമമുണ്ട്. കൂടുതല്‍ ഭക്ഷണം അകത്തു വരാതിരിക്കാനും ദഹിപ്പിക്കാതിരിക്കാനുമുള്ള നിയമം! അഗ്നിക്കും വായുവിനും അവയുടെ പ്രവര്‍ത്തനത്തിന് ബോധതലമുണ്ട് അതുകൊണ്ട് അഗ്നിയും വായുവും ബ്രഹ്മമാണ് എന്ന് പൂര്‍വികര്‍ തറപ്പിച്ചുപറയുന്നു.
വായു ബ്രഹ്മമാണെന്നും ഉപനിഷദ് ഉദ്‌ഘോഷിക്കുന്നതിന്റെ സാരമെന്ത്? നമസ്‌തേ വായോ ത്വമേവ പ്രത്യക്ഷം ബ്രഹ്മാസി- ഹേ വായുദേവ, നീയും പ്രത്യക്ഷമായ ബ്രഹ്മചൈതന്യമാണ് എന്നര്‍ത്ഥം. ജീവജാലങ്ങള്‍, വായുവില്‍നിന്നും ഓക്‌സിജന്‍ തന്മാത്രകള്‍ സ്വീകരിച്ച് കോശത്തിനകത്തെ വ്യക്തമായ കര്‍മങ്ങള്‍ നിര്‍വഹിപ്പിച്ച് അന്ത്യത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡായി മാറി പുറത്തുവരുമ്പോള്‍, നടക്കുന്ന പ്രക്രിയയിലൂടെ ജീവന്‍ നിലനില്‍ക്കുന്നു എന്നതാണ് സത്യം. അതിനാല്‍ വായു, ജീവ ഊര്‍ജ്ജത്തിനും ജീവല്‍ പ്രക്രിയക്കും കാരണമാകുന്ന ബ്രഹ്മചൈതന്യമാണ്. ജീവകോശങ്ങളില്‍ ഓക്‌സിജന്‍ തന്മാത്രക്ക് ദിശാബോധമുണ്ട്, ഊര്‍ജ്ജ പ്രദാന ശക്തിയുമുണ്ട്. ഓരോ ഓക്‌സിജനും ഹീമോഗ്ലോബിനുമായി ചേര്‍ന്ന് എത്തേണ്ട സ്ഥലത്തെത്തി സ്വന്തം ദൗത്യം നിര്‍വഹിക്കുന്നു.
അക്ഷരമായത് ബ്രഹ്മം
അക്ഷരം ബ്രഹ്മപരമം (ഭഗവദ്ഗീത) എന്ന വരിയുടെ സന്ദേശം: ഭഗവദ്ഗീതയില്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുന്നതാണ് കിം തദ് ബ്രഹ്മഃ എന്ന പ്രശ്‌നം (ബ്രഹ്മം എന്താണെന്ന്) അതിനുത്തരമായി ശ്രീകൃഷ്ണന്‍ നല്‍കുന്നതാണ് മേലുദ്ധരിച്ചത്. അക്ഷരം ബ്രഹ്മ പരമം. ക്ഷരം എന്ന പദത്തിന്റെ അര്‍ത്ഥം നശിക്കുന്നത്, അക്ഷരം എന്നത് നശിക്കാത്തത്. ബ്രഹ്മം നശിക്കാത്തതാണ്. ആധുനിക ശാസ്ത്രദൃഷ്ട്യാ തന്നെ വിവരിച്ചാല്‍ നശിക്കാത്തതായിട്ടുള്ളത് ഊര്‍ജ്ജം മാത്രമാണ്. energy can neither be created nor be destroyed. ജനിപ്പിക്കാനും നശിപ്പിക്കാനും സാധിക്കാത്തതിനാല്‍ ഊര്‍ജ്ജം-ബ്രഹ്മം-അക്ഷരമായി-നാശഹീനമായി വര്‍ത്തിക്കുന്നു. അതിനാല്‍ അക്ഷരംബ്രഹ്മപരമം എന്ന പരിശുദ്ധശാസ്ത്രത്തില്‍ ബ്രഹ്മത്തെ വിവരിക്കാവുന്നതാണ്. ഊര്‍ജ്ജത്തെ, ബ്രഹ്മത്തെ പരമാത്മചൈതന്യത്തെ നശിപ്പിക്കാവതല്ല എന്ന് ഗീത ആവര്‍ത്തിക്കുന്നു.
നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതിപാവക
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ
അച്ഛേദ്യോളയം അദാഹ്യോയം അക്ലേദ്യോളശോഷ്യഏവച
നിത്യ സര്‍വഗത്ഥാണുരചലോയം സനാതനഃ (ഭഗവദ്ഗീത)
(ഊര്‍ജ്ജത്തെ-ബ്രഹ്മത്തെ-പരബ്രഹ്മത്തെ-പരമാത്മ ചൈതന്യത്തെ ഒരിക്കലും ഇല്ലാതാക്കാനാകില്ല.)
വാസാംസി ജീര്‍ണാനി യഥാവിഹായ നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാന്യന്യാനി സംയാതി നവാന ദേഹി
മനുഷ്യന്‍ പഴയവസ്ത്രം മാറ്റി പുതിയത് സ്വീകരിക്കുന്നതുപോലെ പരമാത്മചൈതന്യം പഴയ ശരീരത്തെ മാറ്റി പുതിയതിനെ സ്വീകരിക്കുന്നു.
സര്‍വം ബ്രഹ്മമയം എന്ന വരിയുടെ സന്ദേശം: ആറ്റത്തിന്റെ ചലനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് സ്വബോധത്തോടെയുള്ള ചൈതന്യമാണെന്ന് വ്യക്തമായി. അതുതന്നെ പ്രപഞ്ചത്തിലും നിറഞ്ഞിരിക്കുന്നു എന്ന് വ്യക്തമാകുവാന്‍ ശാസ്ത്ര സഹായത്താല്‍ സാധിക്കും. നമുക്കു ചുറ്റുമുള്ള വായുവിന്റെ തന്മാത്രകള്‍ അതിവേഗത്തില്‍ ഒരു പ്രത്യേകതരം ചലനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നത് ശാസ്ത്ര സത്യം. ഈ ചലനത്തെ ബ്രൗനിയന്‍ ചലനം എന്നുപറയുന്നു. എല്ലാ തന്മാത്രകള്‍ക്കും ചലനത്തിന് ഊര്‍ജ്ജം ആവശ്യമായതിനാല്‍ അവയില്‍ ഊര്‍ജ്ജം ഉണ്ട്. ഓരോ ബ്രൗനിയന്‍ ചലനത്തിനും വ്യക്തമായ നിയമവും അതിലൂടെ മാനവും ദിശയും ഉണ്ട്. അതിനാല്‍ നമുക്കു ചുറ്റുമുള്ള വായു മണ്ഡലത്തില്‍ ബ്രഹ്മചൈതന്യമുണ്ട്. ശൂന്യാകാശം, പ്രകാശത്തിന്റെ സഞ്ചാരപഥമായതിനാല്‍ പ്രകാശോര്‍ജ്ജമുണ്ട്. അനവധി തരത്തിലുള്ള ശബ്ദതരംഗം, കാന്തിക തരംഗം, വൈദ്യുത തരംഗം ഇവയെല്ലാം ശൂന്യാകാശത്തില്‍ നിറഞ്ഞിരിക്കുന്നു.
കുറേക്കൂടി കടന്നുപോയാല്‍ ഓരോ ഗ്രഹത്തിലും ഭൂമിയിലുള്ളതുപോലുള്ള ഊര്‍ജ്ജ സ്രോതസ്സുകളാണ് സൂര്യനില്‍, പ്രകാശത്തിന്റെയും താപത്തിന്റെയും ഇലക്‌ട്രോ മാഗ്‌നറ്റിക് ഫ്യൂഷന്റെയും ഗുരുത്വാകര്‍ഷണത്തിന്റെയും ഊര്‍ജ്ജമുണ്ട്. തമോഗര്‍ത്തം എന്ന ബ്ലാക് ഹോളില്‍ പ്രകാശത്തെപ്പോലും ആകര്‍ഷിച്ച് നിര്‍ത്തുവാനുള്ള ആകര്‍ഷണ ശക്തിയുണ്ട്. സമുദ്രത്തിലെ തിരയും വായുവിന്റെ പ്രവാഹവും അഗ്നിയുടെ ചൂടും മേഘത്തിന്റെ ഗര്‍ജ്ജനവും മിന്നല്‍ പിണരിലെ വൈദ്യുതിയും ഊര്‍ജ്ജസ്രോതസ്സുകളുടെ ബഹി:സ്ഫുരണമാണ്. അതിനാല്‍ ബ്രഹ്മചൈതന്യമില്ലാത്തതായി ഒന്നുമില്ല. അതിന്റെ ശാസ്ത്രീയമായ അര്‍ത്ഥമാണല്ലോ സര്‍വ്വം ബ്രഹ്മമയം എന്നത്.
ബ്രഹ്മസത്യം ജഗത് മിഥ്യ: ഭൗതികവാദത്തില്‍ ശങ്കരാചാര്യരുടെ ഈ വചനം അര്‍ത്ഥമില്ലാത്തതായി തോന്നാം. പക്ഷേ ശാസ്ത്രത്തിന്റെ പ്രാഥമിക മണ്ഡലത്തില്‍ നിന്നും വിശകലനം ചെയ്താല്‍ പോലും പരമമായ പ്രപഞ്ചസത്യം എന്നത് ഈ വരി മാത്രമാണെന്ന് വ്യക്തമാകും. അതൊന്നു വിശകലനം ചെയ്യണം.
ബ്രഹ്മം എന്ന പദത്തിന് അര്‍ത്ഥം വിവരിച്ചു കഴിഞ്ഞു. സത്യം എന്ന പദത്തിന് സംസ്‌കൃതത്തില്‍ വ്യക്തമായ മൂന്ന് അര്‍ത്ഥങ്ങളുണ്ട്. ആ അര്‍ത്ഥം (ഇംഗ്ലീഷില്‍) പര്യായപദങ്ങളിലൂടെ കൂടുതല്‍ വ്യക്തമാകും. സത്യം എന്നാല്‍ essence, truth, fact ഇവയാണ്. ജഗത് എന്ന പദത്തിലൂടെ നമ്മുടെ ശരീരമുള്‍പ്പെടെ ഈ ഭൂമിയിലും, അതിനുപുറത്തുമുള്ള പ്രപഞ്ചത്തിലും കാണുവാന്‍ സാധിക്കുന്ന ദ്രവ്യങ്ങള്‍ ഏതെല്ലാമാണോ അവയെല്ലാം ജഗത് അഥവാ ഭൗതിക ലോകത്തിന്റെ ഘടനയുടെ ഭാഗമാണ്. ജഗത് എന്നാല്‍ ജനിച്ച് കുറേക്കാലം നിലനിന്ന് ഇല്ലാതാകുന്നത്. ഈ ഭൗതിക ലോകം എന്നത് മിഥ്യയാണത്രെ. അതായത് ഭൗതികലോകം താല്‍ക്കാലികം എന്നുതോന്നുംവിധം മാത്രം അസ്തിത്വമുള്ളതാണ്.
ഈ പ്രപഞ്ചത്തില്‍ കാണുന്ന മണ്ണും ജലവും വായുവും ഇരുമ്പും വാഴപ്പഴവും അമീബയും ആനയും ഞാനും നിങ്ങളും റോസാപുഷ്പവും നിര്‍മിച്ചിരിക്കുന്നത് ചെറുതും വലുതുമായ തന്മാത്രകള്‍ അഥവാ മോളിക്യൂളുകള്‍കൊണ്ടാണ്. ഈ മോളിക്യൂളുകളാകട്ടെ ആറ്റങ്ങള്‍കൊണ്ട് നിര്‍മിച്ചിരിക്കുന്നു. അതായത് നമ്മുടെയെല്ലാം ശരീരം നിര്‍മിച്ചിരിക്കുന്നത് കാര്‍ബണ്‍, നൈട്രജന്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ തുടങ്ങിയ ആറ്റങ്ങളെ കൊണ്ടാണ് മണ്ണ്; സിലിക്കണ്‍, ഓക്‌സിജന്‍ എന്നീ ആറ്റങ്ങളെക്കൊണ്ടും ജലം; ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നീ ആറ്റങ്ങളെക്കൊണ്ടും… അങ്ങനെ പോകുന്നു ഘടന. ആധുനിക ശാസ്ത്രത്തിന്റെ വിജ്ഞാനപരിധിക്കുള്ളില്‍നിന്നും പരിശോധിച്ചാല്‍ ജഗത്തിലെ ഇന്നുള്ള എല്ലാ വസ്തുക്കളും നിര്‍മിച്ചിരിക്കുന്നത്, 106 മൂലകങ്ങളുള്ളതില്‍ നൂറോളം മൂലകങ്ങളുടെ ആറ്റങ്ങള്‍കൊണ്ടാണ് എന്ന് വ്യക്തമാകും. നൂറ് മൂലകങ്ങള്‍കൊണ്ട് പ്രപഞ്ചസൃഷ്ടി നടന്നിരിക്കുന്നു എന്നര്‍ത്ഥം.
മൂലകങ്ങള്‍ മറ്റു മൂലകങ്ങളുമായി സംയുക്തങ്ങളുണ്ടാകുമ്പോഴുള്ള ഗുണങ്ങളും സ്വഭാവങ്ങളും വ്യത്യാസപ്പെടുന്നു. ഹൈഡ്രജന്റെയും ഓക്‌സിജന്റെയും ഗുണങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ജലത്തിന്റെ ഗുണം എന്നറിയാവുന്നതാണ്. ബാഹ്യമായി നോക്കിയാല്‍ വ്യത്യാസമുണ്ടെങ്കിലും ഈ മൂലകങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായി ബന്ധമുണ്ട്. അവയിലെല്ലാം അടങ്ങിയിരിക്കുന്നത് ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളുമാണ്. കൂടാതെ മറ്റു ചില ആറ്റമിക കണങ്ങളും ഉണ്ട്.
ഇരുമ്പ് ആറ്റത്തിലടങ്ങിയിരിക്കുന്ന പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ ഇവയ്ക്കും സോഡിയം ആറ്റത്തിലടങ്ങിയിരിക്കുന്ന പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ ഇവയ്ക്കും തമ്മില്‍ ഒരു വ്യത്യാസവുമില്ല. പിന്നെ എന്തുകൊണ്ടാണ് ഇരുമ്പ് ഇരുമ്പായും സോഡിയം സോഡിയമായും ഇരിക്കുന്നത്. അവയുടെ ആറ്റങ്ങളിലുള്ള പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ എന്നിവയുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുമാത്രമാണ്, മൂലകങ്ങളുടെ രാസ-ഭൗതിക ഗുണങ്ങളെ വേര്‍തിരിക്കുന്നതും, ദ്രവ്യങ്ങള്‍ക്ക് വ്യത്യസ്ത സ്വഭാവം നല്‍കുന്നതും.
കാണുവാന്‍ സാധ്യമല്ലാത്ത ചൈതന്യം
ബ്രഹ്മചൈതന്യത്തെ കാണുവാന്‍ സാധിക്കുമോ എന്ന ശിഷ്യന്മാര്‍ ഋഷിയോട് ചോദിക്കുന്നതിന് ഉത്തരമായി ഋഷി കേനോപനിഷത്തില്‍ ഇപ്രകാരം വിവരിക്കുന്നുയ
യച്ചക്ഷുഷാ ന പശ്യതി യേന ചക്ഷുഷി പശ്യതി
തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതെ(കേനോപനിഷദ് 1-7)
ഏതൊരു ചൈതന്യത്തെയാണോ കണ്ണുകൊണ്ട് കാണുവാന്‍ സാധ്യമല്ലാത്തത്, പക്ഷെ കണ്ണുകളെ കാണിപ്പിക്കുന്നത്, അതാണ് ബ്രഹ്മചൈതന്യം എന്നു മനസ്സിലാക്കി, എന്നാല്‍ അതുമാത്രമല്ല ബ്രഹ്മചൈതന്യം, അതുകൂടി ബ്രഹ്മചൈതന്യമാണെന്ന് മനസ്സിലാക്കി ഉപാസിക്കുക. അതിഗഹനമായ ഒരു ബയോകെമിസ്ട്രിയുടെ സന്ദേശം ഈ വരികളിലുണ്ടെന്നറിയണം. ദ്രവ്യത്തെ കാണാം, എന്നാല്‍ ഊര്‍ജ്ജത്തെ കാണുവാന്‍ സാധ്യമല്ല എന്നത് ശാസ്ത്രമതംപോലെ തന്നെ ഉപനിഷദ് സന്ദേശവുമാണ്. അതുകൊണ്ട് ബ്രഹ്മചൈതന്യമെന്ന ഊര്‍ജ്ജത്തെ കണ്ണുകൊണ്ട് കാണുവാന്‍ സാധ്യമല്ല. കണ്ണിനെ കാണിപ്പിക്കുന്ന ചൈതന്യം എന്നത് സങ്കീര്‍ണമായതും ദിശാബോധത്തോടുകൂടിയതുമായ ഒരു ബയോകെമിക്കല്‍ പ്രക്രിയയാണ്.
ഒരു വസ്തുവില്‍നിന്നുവരുന്ന പ്രകാശരശ്മി കണ്ണിന്റെ കൃഷ്ണമണിയിലൂടെ കടന്ന് റെറ്റിനയില്‍ തലകീഴായി പതിക്കുന്നു. റെറ്റിനയിലുള്ള റെട്ടിനാള്‍ഡിഹൈഡ് എന്ന രാസപദാര്‍ത്ഥം പ്രത്യേക പ്രക്രിയയ്ക്ക് വിധേയമായി റെട്ടിനോയിക് ആസിഡ് തുടങ്ങിയവയായി മാറുന്നു. ഇത്തരം രാസക്രിയയിലൂടെ സംജാതമാകുന്ന ജൈവവൈദ്യുതി ഒപ്റ്റിക്കല്‍ നെര്‍വുകളിലൂടെ തലച്ചോറിലെ പ്രത്യേക കേന്ദ്രത്തിലെത്തി വിശകലനം ചെയ്ത് നാം കാണുന്ന വസ്തു എന്താണെന്ന് തിരിച്ചറിവുണ്ടാകുന്നു. ഈ വസ്തു നമുക്കറിയാവുന്നതും ഇതിന് മുന്‍പ് കണ്ടിട്ടുള്ളതുമാണെങ്കില്‍, തലച്ചോറില്‍ സൂക്ഷിച്ചുവച്ചിട്ടുള്ള ദശകോടി കണക്കിന് രൂപങ്ങളുമായി താരതമ്യം ചെയ്ത് നാം ദര്‍ശിച്ച വസ്തു ഇന്നതാണ്, അല്ലെങ്കില്‍ ദര്‍ശിച്ച വ്യക്തി ഇന്നയാളാണ് എന്ന് നാം അറിയുന്നു. ഇത്രയും പ്രക്രിയ ഏതാനും വരികളിലൂടെ ഞാനിവിടെ എഴുതിയെങ്കിലും എത്രത്തോളം സങ്കീര്‍ണമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. (ഊഹിക്കുവാനേ സാധിക്കുകയുള്ളൂ).
കണ്ണിലും തലച്ചോറിലും നടക്കുന്ന വ്യക്തമായ ഈ യശീരവലാശരമഹ ലിലൃഴ്യ ൃേമിളെലൃ ഒരു വ്യക്തിക്കോ മറ്റൊരു വ്യക്തിക്കോ കാണുവാന്‍ സാധ്യവുമല്ല. അപ്രകാരം വിശകലനം ചെയ്താല്‍ മേലുദ്ധരിച്ച ഉപനിഷദ് വരിയുടെ ശാസ്ത്രീയമായ അര്‍ത്ഥം വ്യക്തമാകുമല്ലോ. നമുക്ക് കാണുവാന്‍ സാധിക്കാത്തത് എന്നാല്‍ നമ്മെ കാണിപ്പിക്കുന്ന ചൈതന്യം. കണ്ണില്‍ ജാഗ്രത്തിലും സുഷുപ്തിയിലും നിരന്തരം പ്രവര്‍ത്തിക്കുന്നതിനാലാണ് കണ്ണുകൊണ്ട് കാണുവാന്‍ സാധിക്കുന്നത്. ഈ രാസപ്രക്രിയയില്‍ കണ്ണിന്റെ ഉടമയ്ക്ക് ഒരു നിയന്ത്രണവുമില്ലാ എന്നും വ്യക്തമാണ്. കണ്ണില്‍ കാണുന്നത് വിശകലനം ചെയ്യേണ്ടതില്ല എന്നു തീരുമാനിക്കാം. പക്ഷേ കണ്ണുതുറന്ന് പിടിച്ച് ചുറ്റുമുള്ളത് കാണേണ്ട എന്നു തീരുമാനിക്കാന്‍ സാധ്യമല്ല.
യച്ഛ്രോത്രേണ ന ശൃണോതി യേന ശ്രോതമിദം ശ്രുതം
തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതേ
(കേനോപനിഷദ് 1-8)
ചെവികൊണ്ട് കേള്‍ക്കാന്‍ സാധ്യമല്ല. ചെവിയെ കേള്‍പ്പിക്കുന്ന ചൈതന്യമേതാണോ അതാണ് ബ്രഹ്മചൈതന്യം. അതുമാത്രമല്ല, അതുംകൂടി ബ്രഹ്മചൈതന്യത്തിന്റെ ഭാഗമാണ് എന്ന് അറിഞ്ഞ് ഉപാസിക്കുക.
കണ്ണിന്റെ അതേ വിവരണമാണ് ഇവിടേയും നല്‍കേണ്ടത്. ചെവിയിലെ കര്‍ണപുടത്തില്‍ ശബ്ദതരംഗങ്ങള്‍ തട്ടി അതിലുണ്ടാകുന്ന കമ്പനം കോക്‌ളിയ എന്ന ‘സെല്ലില്‍’ ഉണ്ടാക്കുന്ന മര്‍ദ്ദവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ സംജാതമാകുന്ന വൈദ്യുതി ശബ്ദനാഡികള്‍ വഴി തലച്ചോറിലെ ശബ്ദം കേന്ദ്രത്തിലെത്തി അക്ഷരങ്ങളുടെ സംയോഗമായി ജനിക്കുന്ന പദങ്ങളും അവ സംയോജിച്ചുണ്ടാകുന്ന വരികളും അവയുടെ അര്‍ത്ഥവും വികാരവും, തലച്ചോറ് തിരിച്ചറിഞ്ഞ് പ്രതികരിക്കുമ്പോഴാണ് നാം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശബ്ദം, യേശുദാസിന്റെ ശബ്ദം, സിനിമാനടന്റെ ശബ്ദം, അച്ഛന്റെയും അമ്മയുടെയും മക്കളുടെയും ശബ്ദങ്ങള്‍ ഇവ തിരിച്ചറിയുന്നത്. കൂടാതെ വാക്കുകളുടെ അര്‍ത്ഥവും അതിലെ സന്തോഷ-ദുഃഖ-ദേഷ്യ നിര്‍ദ്ദേശവികാരങ്ങളും അതേ ശബ്ദതരംഗങ്ങളില്‍ നിന്ന് നാം അറിയുന്നുമുണ്ട്.
ഈ പ്രക്രിയകളെല്ലാം വ്യക്തമായി നടക്കുന്നത്, ചെവിയുടെ കഴിവുകൊണ്ടല്ല, മറിച്ച് ചെവിയുള്‍പ്പെടെയുള്ള തലച്ചോറിലെ ഓഡിയോസിസ്റ്റത്തില്‍ സ്വബോധത്തോടെ പ്രവര്‍ത്തിച്ച് വിശകലനം ചെയ്യുന്ന ശതകോടിക്കണക്കിന് ന്യൂറോണുകളിലന്തര്‍ലീനമായിരിക്കുന്ന ചൈതന്യത്താലാണ്. ആ ചൈതന്യമാണ് ഭാരതീയ അടിസ്ഥാന ഈശ്വരചൈതന്യമായ ബ്രഹ്മചൈതന്യം എന്ന് കേനോപനിഷത്ത് വിവരിക്കുന്നത്.
യത് മനസാ ന മനുതേ യേനാഹുര്‍മ്മ നോ മതം
തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതേ
(കേനോപനിഷദ് 1-6)
മനസ്സുകൊണ്ട് മനനം ചെയ്ത് ബ്രഹ്മ ചൈതന്യത്തെ വിശകലനം ചെയ്യുക എന്നത് അസാദ്ധ്യമാണ്. എന്നാല്‍ മനസ്സിനെ മനനം ചെയ്യിപ്പിക്കുന്ന ചൈതന്യമേതാണോ അതും (മറ്റും പല ഊര്‍ജ്ജ സ്രോതസ്സുകളും പോലെ) ബ്രഹ്മചൈതന്യത്തിന്റെ തന്നെ ഭാഗമാണെന്നറിഞ്ഞുപാസിക്കുക. ഈ വരിയുടെ ആധുനിക ശാസ്ത്രവിവരണം സാധ്യമാണോ എന്നറിഞ്ഞുകൂടാ. കാരണം മനനം, ഓര്‍മ്മ, വിശകലനം ഇവക്കെല്ലാം ആധുനിക ശാസ്ത്രത്തിന് പരിമിതമായ ഒരു ഭൗതിക വിവരണമേ നല്‍കുവാന്‍ സാധ്യമാകൂ. അപ്രകാരം ശരീരത്തില്‍ വര്‍ത്തിച്ച് മനനം ചെയ്യിക്കുന്ന ഊര്‍ജ്ജ പ്രതിഭാസത്തേയും ചേര്‍ത്താണ് ഋഷിവര്യന്മാര്‍ ബ്രഹ്മചൈതന്യമെന്ന് വിവരിച്ചത്. അതില്‍ പ്രജ്ഞാനം എന്ന സ്വബോധവും ഊര്‍ജ്ജവും ഒരുമിച്ചു വര്‍ത്തിക്കുന്നുവെന്ന് വ്യക്തം.
മസ്തിഷ്‌കത്തെ മനസ്സിലാക്കുക
അഹം ബ്രഹ്മാസ്മി (ബൃഹദാരണ്യകോപനിഷദ്) എന്ന വരിയുടെ വിശകലനം: എന്റെ കണ്ണുകള്‍ പ്രവര്‍ത്തിക്കുന്നത് എന്റെ നിയന്ത്രണത്തിനതീതമായ ഒരു ചൈതന്യത്താലാണ്. എന്റെ ചെവികളും, മനസ്സും അപ്രകാരം തന്നെ പ്രവര്‍ത്തിക്കുന്നു.ഇതുപോലൊരു ഊര്‍ജ്ജ സ്രോതസ്സിന്റെ പ്രവര്‍ത്തനം കൊണ്ടാണ് എന്റെ നാസാരന്ധ്രം ഗന്ധം അറിയുന്നത്. ഏകദേശം 50 മൈക്രോ ആമ്പിയര്‍ വൈദ്യുതി മൂക്കിലെ ഒരു സ്‌ക്വയര്‍ സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണമുളള പ്രതലത്തില്‍, പല തന്മാത്രകള്‍ വന്നുമുട്ടുമ്പോള്‍, ഉണ്ടാവുന്നുവത്രെ. മുല്ലപ്പൂവിന്റെയും, റോസാപ്പൂവിന്റെയും, പാലപ്പൂവിന്റെയും, ടാല്‍ക്കം പൗഡറിന്റെയും ഗന്ധം വ്യത്യസ്തമായും വ്യക്തമായും നാം അറിയുന്നത്, ഈ ബയോ വൈദ്യുതി തലച്ചോറ് തിരിച്ചറിയുമ്പോഴാണ്.
ത്വക്കിലൂടെ നാം സ്പര്‍ശനമറിയുന്നതും ഇത്തരത്തിലുളള മറ്റൊരു പ്രതിഭാസത്തിലൂടെയാണ്. നാം ഭക്ഷിക്കുന്ന എല്ലാ വസ്തുക്കളുടേയും രുചിയറിയുവാന്‍ സാധിക്കുന്നത് നാക്കില്‍ നടക്കുന്ന സങ്കീര്‍ണമായ പ്രക്രീയയിലൂടെയാണ്. ഇതിനെക്കുറച്ചൊന്നു ചിന്തിച്ചുനോക്കുക. എത്രവിധത്തിലുളള ഭക്ഷ്യദ്രവ്യങ്ങളെയാണ് നിമിഷം കൊണ്ട് തിരിച്ചറിയുവാന്‍ നാവിന് സാധിക്കുന്നത്. രുചിയും അരുചിയും അറിഞ്ഞ് നമ്മെ പ്രതിക്കരിപ്പിക്കുന്ന നാക്കിന്റെ പ്രവര്‍ത്തനം അത്ഭുതകരമാണ്. ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോഴും അതേനാവുകൊണ്ട്, നാം സംസാരിക്കാറുമുണ്ട്. ഭക്ഷണത്തെ ചവച്ചരക്കുന്നതിന് പല്ലുകള്‍ക്കിടയ്ക്ക് എത്തിക്കുകയും സ്വബോധത്തോടെ, സ്വയം പല്ലുകള്‍ക്ക് ഇടയ്ക്ക് പോകാതെ സൂക്ഷിക്കുകയും ചെയ്യുന്ന നാക്കിനെ നിയന്ത്രിക്കുന്നതാര്? നാക്കിന്റെ ഉടമസ്ഥനല്ല എന്നു തീര്‍ച്ച! നാം കഴിക്കുന്ന ഭക്ഷണം ശ്വാസകോശത്തിലേക്കു പോകാതെ നിയന്ത്രിക്കുന്ന ഒരു കവാടമുണ്ട്. അത് സ്വയം യഥേഷ്ടം അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം അന്നനാളം വഴി കടന്നു പോകുവാനും അതിനിടയ്ക്ക് വായു ശ്വാസനാളത്തിലൂടെ കടത്തിവിടാനുമുളള ഈ ജംഗ്ഷനും സ്വയം പ്രവര്‍ത്തിക്കുന്നു.
ഭക്ഷണം കഴിക്കുന്ന വേളയില്‍ ഉമിനീര്‍ വന്ന്, വായിലെ ഭക്ഷണത്തെ കുഴമ്പുരൂപത്തിലാക്കുന്നു. നിമിഷങ്ങള്‍ക്കുളളില്‍ ഇത്രയും ഉമിനീര്‍ എങ്ങനെ എവിടെ നിന്നുണ്ടാകുന്നു. ഭക്ഷ്യവസ്തുക്കളുടെ സ്വഭാവവും ഘടനയുമനുസരിച്ച് വളരെ വ്യക്തമായ കര്‍മ്മശേഷിയുളള വിവിധ എന്‍സൈമുകള്‍ ശരീരം ഇത്രപെട്ടെന്ന് ഏതു രൂപത്തിലുണ്ടാക്കി ആമാശയത്തിലെത്തിക്കുന്നു ? ആഹാരത്തിലെ പ്രോട്ടീനിനെ ദഹിപ്പിക്കുമ്പോഴും ആമാശയ ഭിത്തിയിലെ പ്രോട്ടീനിനെ ദഹിപ്പിക്കാതെ സൂക്ഷിക്കുന്ന ഘടന ഈ എന്‍സൈമിനു നല്‍കിയതാര് ? ഓരോ എന്‍സൈമിന്റേയും തന്മാത്രാഭാരം പതിനായിരകണക്കിന് യൂണീറ്റുകളാണ്. അതിസങ്കീര്‍ണങ്ങളായ ഇവയെല്ലാം ശരീരത്തിലെ ചൈതന്യം സ്വയം നിര്‍മ്മിച്ചതാണ്. ശരീരത്തില്‍ വര്‍ത്തിക്കുന്ന ഈ ചൈതന്യത്തിന്റെ ശക്തിയും നിര്‍ദ്ദേശവും സ്വീകരിച്ചുകൊണ്ടാണ് പല സംയുക്തങ്ങളും പ്രകൃതി അഥവാ ശരീരം നിര്‍മ്മിക്കുന്നത്.
മസ്തിഷ്‌കത്തിനുള്ളിലെ ഓരോ പ്രവര്‍ത്തനവും, അതിനകത്ത് സൂക്ഷിച്ചുവെച്ചിരിക്കുന്ന കോടിക്കണക്കിന് ഓര്‍മ്മകളുടെ തന്തുക്കളും അവ ആവശ്യത്തിനനുസരിച്ച് പുറത്ത് വന്ന് പ്രതിഫലിക്കുന്നതും ഒന്നു വിശകലനം ചെയ്യുക. എന്തെല്ലാം ഭാഷകള്‍, ശബ്ദങ്ങള്‍, ഗീതങ്ങള്‍, വികാരങ്ങളിവയടങ്ങിയ പദങ്ങള്‍ നമ്മള്‍ കേട്ടതും പ്രയോഗിക്കുന്നതും നമ്മുടെ തലച്ചോറിലുണ്ട്. എന്തെല്ലാം കാഴ്ച്ചകള്‍, രൂപങ്ങള്‍, ദൃശ്യങ്ങള്‍, വസ്തുക്കള്‍, വ്യക്തികള്‍, ഭാവങ്ങള്‍, ദ്രവ്യങ്ങള്‍ നാം കണ്ടത് നമ്മുടെ ആവശ്യത്തിന് ഓര്‍മ്മയില്‍ വരത്തക്കവിധത്തില്‍ തലച്ചോറിലുണ്ട്.എന്തെല്ലാം ഗന്ധങ്ങള്‍ മൂക്കിലൂടെയറിഞ്ഞത് ഏതെല്ലാം രസങ്ങള്‍/ സ്വാദുകള്‍ നാവിലൂടെ അറിഞ്ഞതും നാം തലച്ചോറില്‍ വെച്ചിട്ടുണ്ട്. ഈ തലച്ചോറിലെ ശതക്കോടിക്കണക്കിന് ന്യൂറോണുകളില്‍ ഈ സ്മരണകളെല്ലാം എങ്ങിനെ നിലനില്‍ക്കുന്നു? ബാഹ്യമായി, പഞ്ചജ്ഞാനേന്ദ്രിയങ്ങളിലൂടെ ലഭിച്ചതെല്ലാം തലച്ചോറ് സൂക്ഷിച്ച് വെച്ച് ആവശ്യത്തിനെല്ലാം എടുക്കുന്നതുപോലെ, എങ്ങനെയാണ് സൂക്ഷിച്ചു വെച്ച പദങ്ങള്‍ കോര്‍ത്തിണക്കി തലച്ചോറിലെ നിര്‍ദ്ദേശമനുസരിച്ച്, നമ്മുടെ സൗണ്ട് ബോക്‌സ് പ്രവര്‍ത്തിച്ച്, സൗണ്ട് ബോക്‌സിലൂടെ പ്രത്യേക അളവില്‍ വായു കടത്തിവിട്ട്, അനവധി മസിലുകളുടെ സമഞ്ജസമായ പ്രവര്‍ത്തനത്തിലൂടെ ശബ്ദം അക്ഷരങ്ങളായി, പദങ്ങളായി, വരികളായി, വികാരത്തോടെ പുറത്തു വരുന്നത്. ആ പുറത്തു വരവിനനുയോജ്യമായി നാവും ചുണ്ടും ചലിപ്പിക്കുന്നതും മുഖഭാവം അനുയോജ്യമാകുന്നതും ചിന്തിച്ചാല്‍…….! ഒരു വരി മനുഷ്യന്‍ സംസാരിക്കണമെങ്കില്‍ തലച്ചോറിലെവിടെയെല്ലാം ശക്തമായ വൈദ്യുതി – രാസകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്നു ചിന്തിക്കുക.
ഇതേ തലച്ചോറല്ലെ നമ്മുടെ ഹൃദയത്തെ ക്രമമായി പ്രവര്‍ത്തിപ്പിക്കുന്നത് ? പിന്നെ കരള്‍, കുടലുകള്‍, ധമനികള്‍, ഓരോ സെല്ലും, കോശവും, ഇന്ദ്രിയവും പ്രവര്‍ത്തിക്കുന്നതിന്റെ നിര്‍ദ്ദേശം ആരാണ് നല്‍കുന്നത് ? രാത്രി ഉറങ്ങുന്നതിനു മുമ്പ് നാം കഴിക്കുന്ന ഭക്ഷണം 22 അടി നീളമുളള കുടലില്‍ കുടുങ്ങി തടസ്സമുണ്ടാക്കാതെ മറ്റേയറ്റത്ത് എത്തുന്ന പ്രക്രിയ, ജനനം മുതല്‍ ആരംഭിച്ചതാണ്. അത് നിര്‍ബാധം തുടരുന്നു. കട്ടിയുളള പൈപ്പുകള്‍ പോലും ബ്ലോക്കാകുമ്പോള്‍, ഈ ചുറ്റികറങ്ങികിടക്കുന്ന കുടലില്‍ എത്ര ചപ്പാത്തി കഴിച്ചാലും അതുവെളളവുമായി ചേര്‍ന്ന് സിമന്റ് പരുവത്തിലായാലും കുടല്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നു.’കുടലിന്റെ ഉടമസ്ഥന്‍’ ഭക്ഷണമായി കഴിച്ചതില്‍ വിഷാംശമോ ഇഷ്ടമില്ലാത്തതോ ഉണ്ടെങ്കില്‍ അവയെല്ലാം വായിലൂടെ ഛര്‍ദ്ദിച്ചുകളയണമെന്നും ആമാശയത്തിനറിയാം അല്ലെങ്കില്‍ മലത്തോടൊപ്പം ദ്രാവകരൂപത്തില്‍ വിസര്‍ജ്ജിക്കണമെന്നും കുടലിനറിയാം.
മിനിറ്റില്‍ ഏകദേശം 60,000 കിലോമീറ്റര്‍ ദൂരം നമ്മുടെ ശരീരത്തിലെ ധമനികളില്‍ കൂടി രക്തം സഞ്ചരിക്കുന്നുവെന്നുകൂടിയറിയുമ്പോള്‍ ഈ ശരീരത്തെ ജാഗ്രത് അവസ്ഥയിലും സുഷുപ്താവസ്ഥയിലും സ്വപ്‌നാവസ്ഥയിലും ചലിപ്പിക്കുന്ന/ പ്രവര്‍ത്തിപ്പിക്കുന്ന നിയമങ്ങള്‍ പുറത്ത് നിന്ന് വന്നതല്ല, എല്ലാവരുടെ ശരീരത്തിനകത്തുനിന്നു തന്നെ പ്രവര്‍ത്തിപ്പിക്കുന്നതാണെന്നു ബോധ്യം വരും. ആ പ്രവര്‍ത്തനം നടത്തുന്ന ശക്തി (സത്ത്)ഇല്ലാതായാല്‍ ശരീരത്തിലെ ഓരോ സെല്ലിന്റെ പ്രവര്‍ത്തനവും ഇല്ലാതാകുന്നു. ആ സത്ത് പോയാല്‍ നാം പറയാറുണ്ട് ‘സത്തു പോയി’ (ചത്തു പോയിയെന്ന്) ആ സത്തുളളിടത്തോളം ഞാന്‍ അഹം ബ്രഹ്മാസ്മിയാണ്. അതുപോയാല്‍ ഇതു ജഡം. ജീവനുളളതിലുണ്ടായിരുന്ന ജീവന്‍ പ്രപഞ്ചചൈതന്യത്തിന്റെ ഭാഗമായതിനാല്‍ ആത്മചൈതന്യം ബ്രഹ്മത്തിന്റെ ഭാഗം തന്നെ. എന്നിലുളളതെല്ലാം നിന്നിലുമുളളതിനാല്‍ നീയും തത് ത്വം അസി നീയുമതാകുന്നു. അതായത് ഞാനും നീയും അഥവാ നമ്മളെല്ലാം ഒരേ ചൈതന്യാംശമാകുന്നു.
എന്നിലും നിന്നിലും ഒരേ ചൈതന്യം
സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ ഓരോ സസ്യത്തിലും നടക്കുന്നുണ്ട്. അതിനു കാരണമായ ശക്തിയേത് എന്ന ചോദ്യത്തിനുത്തരം ശാസ്ത്രജ്ഞനും ലഭ്യമല്ല. മറ്റ് പലകാര്യങ്ങളും ശാസ്ത്രജ്ഞന് വിവരിക്കാന്‍ സാധിക്കും. ഇവയെല്ലാം ഇത്രയും കൃത്യമായി നിരന്തരം ശരീരത്തിലുല്‍പ്പാദിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ശക്തിയെക്കുറിച്ച് വ്യക്തമാക്കുവാന്‍ ശാസ്ത്രത്തിന് ഒരു പ്രത്യേക പദമില്ല.
ഈ ചൈതന്യത്തെ ഭാരതീയര്‍ ബ്രഹ്മചൈതന്യമെന്നു പറഞ്ഞു. ശരീരം എന്ന താല്ക്കാലിക ഭൗതിക ഘടനക്കകത്ത്, പ്രപഞ്ചം ദാനം നല്‍കി നിവസിക്കുന്ന ചൈതന്യം നിരന്തരം പ്രവര്‍ത്തിക്കുന്നതിനാല്‍ ഞാന്‍ എന്നത് ശരീരം മാത്രമല്ല. അതിനേക്കാള്‍ വലിയ ചൈതന്യമാണ്. ഞാന്‍ ബ്രഹ്മ ചൈതന്യമാണ് എന്ന അര്‍ത്ഥത്തില്‍ അഹം ബ്രഹ്മാസ്മി എന്ന് ഋഷിവര്യന്മാര്‍ പറഞ്ഞു.
തത്ത്വമസി (ഛാന്ദോഗ്യ ഉപനിഷത്) എന്ന വരിയുടെ സന്ദേശം, താല്‍ക്കാലിക ശരീരത്തില്‍ ശാശ്വതമായി നില്‍ക്കുന്ന ദിശാബോധവും, പ്രജ്ഞാനവും, വിവേചനവും, ഉളള ആ ചൈതന്യമാണ് ഞാന്‍ എന്ന് ഉത്തരം നല്‍കിയ ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു. അങ്ങ് ബ്രഹ്മ ചൈതന്യമാണെങ്കില്‍ ഞാനോ? തത് (ബ്രഹ്മ)ത്വം അസി, അതായത് തത്ത്വമസി. നീയും അതേ ബ്രഹ്മചൈതന്യമാണെന്ന് ഗുരു അരുളി ചെയ്തു. എന്റെ ശരീരത്തില്‍ നിലനില്‍ക്കുന്ന അതേ ചൈതന്യത്തിന്റെ നിര്‍ദ്ദേശത്താല്‍ തന്നെ നിന്റെ ശരീരത്തിലും പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ എന്നിലും നിന്നിലും ഉളളതായ ചൈതന്യം ഒന്നാണ്. അഹം എന്ന സ്ഥാനത്ത് ത്വം എന്നും എഴുതുകയോ പറയുകയോ ചെയ്യാമെന്നറിയാവുന്നവരായിരുന്നു ഭാരതീയര്‍. ആ ബ്രഹ്മചൈതന്യത്താലാണ് നിന്റെ ശരീരവും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തത് ത്വം അസി എന്നവര്‍ പറഞ്ഞു.
ത്വം സ്ത്രീ ത്വം പുമാന്‍ ത്വം കുമാരീ ഉതവാ കുമാരീ
ജീര്‍ണോ ദണ്‌ഡേന വഞ്ചസി ത്വം ജാതോഭവസി വിശ്വതോമുഖഃ (ശ്വേതാശ്വേതരോപനിഷത്4:3)
നീ സ്ത്രീയാകുന്നു, പുരുഷനാകുന്നു, കുമാരിയും കുമാരനുമാകുന്നു. പഴയ വടിപിടിച്ചു നടക്കുന്ന വൃദ്ധനും നീയാകുന്നു. ഈ പ്രപഞ്ചത്തിന്നാധാരമായ സര്‍വതിന്റേയും ആധാരവും നീയാകുന്നു. ആ നിന്നിലുളള ചൈതന്യം അതെല്ലാത്തിലും ഒന്നുതന്നെയാകുന്നു.
അയം ആത്മാ ബ്രഹ്മ: (മുണ്ഡകോപനിഷത്)എന്നതിന്റെ സാരം- എന്നിലും നിന്നിലും ഒരേ ചൈതന്യമാണുളളതെങ്കില്‍ ആ ചൈതന്യത്തിന്, അത് ശരീരത്തിനകത്ത് വര്‍ത്തിക്കുന്നതുകൊണ്ട്, എന്തുപേര് കൊടുക്കണം? ഇഷ്ടമുളള പേരുകൊടുക്കാം. ജീവശക്തി എന്നോ ആത്മാവ് എന്നോ കൊടുക്കാം. അത് വ്യക്തിയുടെ (ജീവിയുടെ) ഭാരം- ഉയരം- നിറം- സ്വഭാവം-ഭാവം-പ്രതികരണം-ആഗ്രഹം- തുടങ്ങിയ എല്ലാ വിചാര- വികാര-ആകൃതി രൂപങ്ങള്‍ക്കതീതമായതിനാല്‍ ഭാരതീയര്‍, ആത്മാവ് അഥവാ ആത്മചൈതന്യം എന്ന പേരു കൊടുത്തു. ബ്രഹ്മചൈതന്യത്തിന്റെ അംശം എന്നറിഞ്ഞുകൊണ്ട്, ശാസ്ത്രത്തിന്നധീനമായിട്ടുളള പരിമിതിയെ വാക്കുകള്‍ കൊണ്ട് വിവരിക്കുവാന്‍ സാധിക്കാത്ത പ്രതിഭാസത്തെ, ഭാരതീയര്‍ അയം ആത്മാ ബ്രഹ്മ എന്നു വര്‍ണിച്ചു.
ഈ ആത്മാവ് ബ്രഹ്മ ചൈതന്യം തന്നെയാണെന്ന് പറഞ്ഞു. പരമമായ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ശക്തിചൈതന്യം. പരമാത്മാ ചൈതന്യമെന്ന പരബ്രഹ്മചൈതന്യമാണ്. ശരീരം എന്ന കൊച്ചുക്ഷേത്രത്തില്‍ വര്‍ത്തിക്കുന്ന പരമാത്മാചൈതന്യാംശത്തെ ജീവാത്മചൈതന്യമെന്നും പറയുന്നു. കടലില്‍ നിന്നല്പം ജലം ചിരട്ടയില്‍ എടുത്താല്‍ അത് കടല്‍ ജലം തന്നെയാകുന്നതുപോലെ ചെറിയ ശരീരത്തില്‍ വലിയ പ്രപഞ്ചത്തിന്റെ അംശമായതിനാല്‍ അതും പരമാത്മ ചൈതന്യം തന്നെ. ജീവോ ബ്രഹ്മൈ നാപരാ- ജീവചൈതന്യം ബ്രഹ്മചൈതന്യമല്ലാതെ മറ്റൊന്നല്ല! ഈ ജീവാത്മ ചൈതന്യത്തെയും (Soul)അതുപലജന്മത്തിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചും വ്യക്തമായ ശാസ്ത്ര തെളിവുകള്‍ പുതിയ പുതിയ അറിവുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആത്മാവിനെക്കുറിച്ചും, ജ്ഞാന-കര്‍മ-ഭക്തി യോഗത്തിലൂടെ ആത്മാവിനുണ്ടാകുന്ന കര്‍മ്മഫലസഹിതയാത്രയും പുനര്‍ജനനത്തെക്കുറിച്ചുമുളള ഗീതയിലെ വരികള്‍ ഇന്നത്തെ ആധുനിക ശാസ്ത്രമായി തീര്‍ന്നുകൊണ്ടിരിക്കുന്നു.Brains L. Weiss Fgp-Xnb Many lives many masters, Messages from the masters, Same soul many bodies എന്നീ പുസ്തകങ്ങളിലെ വിവരണങ്ങള്‍ ആത്മാവിനെക്കുറിച്ചുളള അതിത്രനാശയങ്ങള്‍ തരുന്നു.
അവ അത്യന്താധുനികവും ആത്മീയതക്കതീതവുമാണുതാനും. ഈ ആത്മചൈതന്യം മനുഷ്യനിലും സഹസ്രജീവജാലങ്ങളിലും എങ്ങിനെ നിലനില്‍ക്കുന്നു എന്നതും അത് പല തട്ടുകളിലൂടെ കടന്നതിനുശേഷം പ്രപഞ്ചചൈതന്യവുമായിട്ടലിഞ്ഞു ചേരുന്നതിനെക്കുറിച്ചുളള വിവരണങ്ങളുമതിലുണ്ട്. ഒരു നിരീശ്വരവാദിയായി (കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ) സൈക്ക്യാട്രി പ്രൊഫസറെഴുതിയ ഈ ഗവേഷണ ഗ്രന്ഥം ഒരു ഭാരതീയന് അത്യത്ഭുതകരമായ ആവേശമുണ്ടാക്കുന്നതാണ്. അതിലെ ആത്മാവിനെക്കുറിച്ചുളള വിവരങ്ങള്‍ കേട്ടാല്‍ അഥവാ വായിച്ചാല്‍ ആത്മാവ് ബ്രഹ്മമാണെന്നും അതുപരമാത്മാവിന്റെ ഭാഗമാണെന്നും അതാണ് ഓരോ ജന്മത്തിലും ശരീരത്തെ തെരഞ്ഞെടുക്കുന്നതെന്നും, അതുതന്നെയാണ് ശരീരത്തിലെ സത്തെന്നും ഈ ഗ്രന്ഥങ്ങളിലൂടെ ചരിച്ചാല്‍ ആധുനിക ശാസ്ത്രപ്രകാരം തന്നെ മനസ്സിലാകും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍. ഗോപാലകൃഷ്ണന്‍റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്
കടപ്പാട് : ജന്മഭൂമി
No comments:
Post a Comment