ഭഗവത്തത്ത്വജ്ഞാനം നേടിയ ആ വ്യക്തിക്ക് എങ്ങനെയൊക്കെയാണ് ഭഗവാനെ സേവിക്കേണ്ടത് എന്നും അറിയാം.
''മാം ച യോളവ്യഭിചാരേണ
ഭക്തിയോഗേന സേവതേ
സഗുണാന്‍ തീതൈ്യ താന്‍
ബ്രഹ്മഭൂയായ കല്‍പനേ.'' (14-26)
(ഒരിക്കലും ഒരു കാരണവശാലും തെറ്റുപറ്റാത്ത ഭക്തിയോഗത്തിലൂടെ എന്നെ സേവിക്കുന്നവന്‍ ത്രിഗുണങ്ങളെ അതാക്രമിച്ച് ഭഗവാന്റെ ബ്രഹ്മഭാവത്തില്‍ ആദ്യം എത്തിച്ചേരും.)
''ബ്രഹ്മണോഹി പ്രതിഷ്ഠാനം''
(14-27)
(ആ ബ്രഹ്മം ഭഗവാനില്‍ തന്നെയാണല്ലോ തേജോ രൂപത്തില്‍ നിലകൊള്ളുന്നത് എന്ന വസ്തുതയും അറിയാം. അതിനാല്‍ ഭഗവാനോടു ചേര്‍ന്നു നില്‍ക്കുന്നു.)
മാം സര്‍വ്വ ഭാവേന ഭജതി (15-19)
ശ്രീകൃഷ്ണന്‍ തന്നെയാണ് പുരുഷോത്തമന്‍-പരമപുരുഷന്‍ എന്ന് അറിയുന്നവനാണ് യഥാര്‍ത്ഥവും പരിപൂര്‍ണവും ആയ ജ്ഞാനം ഉള്ളവന്‍. ഈ വാസ്തവം മറ്റുള്ളവര്‍ക്ക് എങ്ങനെ അറിയാന്‍ കഴിയും?
പറയാം- ജ്ഞാനസിദ്ധന്‍ പരമതത്ത്വത്തെ പറ്റി ഗവേഷണം ചെയ്യാനോ, ഊഹാപോഹങ്ങള്‍ ചെയ്യാനോ സമയം പാഴാക്കുകയില്ല.
ഭഗവാനെ ഭക്തിപൂര്‍വ്വം സേവിക്കാനുള്ള രീതികളെല്ലാം അയാള്‍ക്ക് അറിയാം. പ്രഹ്ലാദന്‍ അസുരബാലന്മാര്‍ക്ക് ഉപദേശിച്ച ശ്രവണം, കീര്‍ത്തനം തുടങ്ങിയ നവവിധ ഭക്തിയും, അംബരീഷ മഹാരാജാവ് അനുഷ്ഠിച്ച് ശീലച്ച സര്‍വ്വേന്ദ്രിയങ്ങളുടെയും സ്വാഭാവിക പ്രവര്‍ത്തനം ഭഗവാനിലേക്ക് പ്രവഹിപ്പിക്കുക എന്ന രീതിയും അറിയാം.
യശോദാദേവിയുടെ വാത്സല്യഭക്തിയും സുദാമാവിന്റെയും അര്‍ജ്ജുനന്റെയും സഖ്യഭക്തിയും യാദവന്മാരുടെ സുഹൃദ് ഭക്തിയും രാധാദി ഗോപിമാരുടെ പ്രേമലക്ഷണയായ ഭക്തിയും അവര്‍ക്ക് അറിയാം. അവരുടെ യോഗ്യതയും ഇഷ്ടവും അനുസരിച്ച് ഭഗവാനെ ഭജിച്ചുകൊണ്ട് ഭഗവദീയാനന്ദത്തില്‍ മുഴുകി നില്‍ക്കും. ഒരു നിമിഷംപോലും ആ ആനന്ദത്തില്‍നിന്നു വേര്‍പെടുന്ന അവര്‍ക്ക് അറിയാം, അവരുടെ യോഗ്യതയും ഇഷ്ടവും അനുസരിച്ച് ഭഗവാനെ ഭജിച്ചുകൊണ്ട് ഭഗവദീയാനന്ദത്തില്‍ മുഴുകി നില്‍ക്കും. ഒരു നിമിഷംപോലും ആ ആനന്ദത്തില്‍നിന്നു വേര്‍പെടുന്നത് അവര്‍ക്ക് ഒരു യുഗം വേര്‍പെട്ടു നില്‍ക്കുന്നതുപോലെ തോന്നുകയും ചെയ്യും. അതുതന്നെയാണ് പ്രേമഭക്തിയുടെ ഉത്കൃഷ്ടവും അത്യുന്നതവുമായ അവസ്ഥ.
ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു എപ്പോഴും ആ അവസ്ഥയിലായിരുന്നു. നിമിഷനേരം വേര്‍പ്പെട്ടു പോയാല്‍-
യുഗാചിതം നിമേഷേണ.
ചക്ഷുഷാ പ്രാവൃഷായിതം
ശൂന്യായിതം ജഗത് സര്‍വ്വം
ഗോവിന്ദവിരഹേണ മേ'' (ശിക്ഷാഷ്ടകം)
(=വേദവേദ്യനും ഗോലോക നാഥനുമായ ശ്രീകൃഷ്ണനില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കേണ്ടി വരുമ്പോള്‍, ആ വ്യസനം കൊണ്ട് ഒരു നിമിഷം യുഗമായി തോന്നുന്നു. കണ്ണീര്‍ എല്ലാം സമയവും ഒഴുകി ഒഴുകി മഴക്കാലമായിരുന്നു. എന്തിനധികം? ലോകം മുഴുവനും തന്നെ ശൂന്യമായിത്തീരുന്നു എന്ന അവസ്ഥയിലും എത്തുന്നു..
janmabhumi
No comments:
Post a Comment