കൃപാപാംഗാലോകംവിതരതരസാ സാധുചരിതേ ന തേയുക്തോപേക്ഷാ മയിശരണദീക്ഷാമുപഗതേ നചേദിഷ്ടം ദദ്യാദനുപദമഹോകല്പലതികാ വിശേഷഃസാമാനൈ്യഃ കഥമിതരവല്ലീപരികരൈഃ സാധു സംരക്ഷണംശീലമാക്കിയഅല്ലയോദേവീ, നിന്തിരുവടിയില്‍ശരണംതേടിയിരിക്കുന്ന അടിയനില്‍ കാരുണ്യകടാക്ഷവര്‍ഷംവേഗത്തില്‍ ചൊരിഞ്ഞാലും. അപ്രകാരംചെയ്യുന്നതില്‍ ഉദാസീനഭാവംകൈക്കൊള്ളുന്നത് അവിടുത്തേയ്ക്ക്ഒരിക്കലുംയോജിക്കുകയില്ല. ഭവതികല്പലതയാണ്. ഇച്ഛിക്കുന്ന മാത്രയില്‍തന്നെ അഥവാ അപേക്ഷിക്കുന്ന മാത്രയില്‍ത്തന്നെ ഭക്തരുടെ ആഗ്രഹങ്ങളെ സാധിപ്പിച്ചുകൊടുക്കുവാന്‍ കഴിയുന്നില്ലെങ്കില്‍കല്പലതയും സാധാരണലതയും (വള്ളിച്ചെടി) തമ്മില്‍ എന്തുഭേദമാണുള്ളത് ? സാധുചരിതഎന്നതിനു യഥായോഗ്യംഅറിയപ്പെടുന്നവള്‍എന്നും സാധുക്കള്‍ക്ക്(സജ്ജനങ്ങള്‍ക്ക്, സന്ന്യാസിമാര്‍ക്ക്)പ്രാപ്തമാകുന്നവള്‍എന്നുംലോകത്തിനു ഉപകാരംചെയ്യുക എന്ന സ്വഭാവവിശേഷത്തോടുകൂടിയവള്‍എന്നുംഅര്‍ത്ഥം. ഭക്തരില്‍കാരുണ്യംവേഗത്തില്‍ ചൊരിയുവാന്‍ കഴിയുന്നില്ലെങ്കില്‍ദേവിയും അന്യദേവതകളും തമ്മില്‍ എന്താണുവ്യത്യാസമെന്ന്‌സ്വാമികള്‍ ചോദിക്കുന്നു.മഹാന്തംവിശ്വാസംതവചരണ പങ്കേരുഹയുഗേ നിധായാന്യംനൈവാശ്രിതമിഹമയാദൈവതമുമേതഥാപിത്വച്ചേതോയദിമയി ന ജായേതസദയം നിരാലംബോ, ലംബോദര ജനനികംയാമിശരണം? അല്ലയോ ഉമാ ദേവീ, അവിടുത്തെ പാദപങ്കജയുഗ്മങ്ങളില്‍വലിയവിശ്വാസത്തോടുകൂടിയ ഭജനമല്ലാതെ ഞാന്‍ മറ്റൊരുദേവതയേയും ആശ്രയിച്ചിട്ടില്ല. എന്നാലും നിന്തിരുവടിയുടെ മനസ്സ്എന്നില്‍താല്പര്യംകാണിക്കുന്നില്ലഎങ്കില്‍, ഹേലംബോദരജനനീ (ഗണപതിയുടെമാതാവേ) നിരാലംബനായ (മറ്റൊരാശ്രയവുമില്ലാത്തവനായ) അടിയന്‍ മറ്റാരെയാണ് ഇനി ശരണം പ്രാപിക്കേണ്ടത്. ശ്രീപാര്‍വതിയുടെമറ്റൊരു നാമമാണ് ഉമ. ശിവനെ പതിയായി ലഭിക്കുവാന്‍ ആഗ്രഹിച്ച പാര്‍വ്വതി തപസ്സു ചെയ്യാന്‍ പുറപ്പെട്ടു. അപ്പോള്‍മാതാവായ മേനക പുത്രിയെതടഞ്ഞു. ഉ(വിളി, കോപം), മാ(അരുത്)എന്ന അര്‍ത്ഥപ്രകാരം മേനകാദേവിഅരുത്എന്നു പറഞ്ഞ് പാര്‍വതിയെ പിന്‍വിളിക്കുകയാല്‍ ഉമാ എന്ന പേരുംദേവിക്കുലഭിച്ചു. ഉമേതി മാത്രാ തപസാനിഷിദ്ധ പശ്ചാദുമാഖ്യാംസുദതീ(സുമുഖീ) ജഗാമഎന്നുകുമാരസംഭവത്തിലുംയതോഹി തപസേ പുത്രി വനം ഗന്തുശ്ച മേനകാഉമേതിതേന സോമേതി നാമ പ്രാപ തദാസതീഎന്നുകാളികാപുരാണം നാല്‍പ്പത്തിരണ്ടാം അദ്ധ്യായത്തിലും പരാമര്‍ശിക്കുന്നു. ഉ കാരത്തിനു ശിവന്‍ എന്നും മാ ശബ്ദത്തിനു ഐശ്വര്യം, ശ്രീ, ലക്ഷ്മി, മാതാവ്, ഭക്തരുടെ ഭക്തിയെ പരിഗണിക്കുന്നവള്‍എന്നിങ്ങനെയുമാണ്അര്‍ത്ഥം. 'ഉ'വിന്റെ(ശിവന്റെ)ഐശ്വര്യം(പത്‌നി) ആകയാല്‍ദേവിഉമയായി(ഉംശിവംമാതിമിമീതേവാ). വളരെ പെട്ടന്ന് പ്രസാദിക്കുന്നവനാണുലംബോദരനായ ഗണപതി. ആ ഗണപതിയുടെമാതാവായ ഉമാദേവിഅപ്പോള്‍ പിന്നെ ക്ഷിപ്രപ്രസാദിയായില്ലെങ്കില്‍ശരിയാകുന്നതെങ്ങനെ? എന്ന സംശയംഇവിടെ ശങ്കരാചാര്യര്‍ ഉന്നയിക്കുന്നു. ശങ്കരാചാര്യരുടെസ്‌തോത്രങ്ങളിലെല്ലാം ഈ വിധമുള്ളചോദ്യങ്ങള്‍ കാണാവുന്നതാണ്. ഏതുദേവനെ അല്ലെങ്കില്‍ദേവിയെസ്തുതിക്കുന്നുവോ ആ ശക്തിചൈതന്യമാണ്‌സര്‍വ്വശ്രേഷ്ഠമെന്ന് പ്രകീര്‍ത്തിക്കുകയാണു ശങ്കരാചാര്യര്‍ചെയ്യുക. എല്ലാമൂര്‍ത്തികളുംഒരേ പരബ്രഹ്മത്തിന്റെ ഭാവങ്ങളാണെന്നസത്യം അനുഭവിച്ചറിഞ്ഞ അദ്വൈതാചാര്യന്‍ സാധാരണക്കാരായ ഭക്തര്‍ക്കുരുചിക്കുന്ന വിധമാണുസ്‌തോത്രങ്ങള്‍ എഴുതിയിരുന്നത്. ഹരിയല്ലാതെമറ്റൊരുദൈവം ഇല്ല (ഹരേരന്യദൈവം നമന്യേ ന മന്യേ) എന്നുവിഷ്ണുഭുജംഗത്തിലും കപാലപാണിയായശിവനല്ലാതെമറ്റൊരുദൈവമില്ല(അപാണൗ കപാലാദഹംദേവതുല്യംനമന്യേ നമന്യേ നമന്യേ നമന്യേ)എന്ന്ശിവഭുജംഗത്തിലുംഭജേഹം ഭജേഹംസദാരാമചന്ദ്രംനമന്യേ നമന്യേ നമന്യേ നമന്യേ എന്ന് ശ്രീരാമ ഭുജംഗത്തിലുംസ്വാമികള്‍ പ്രകീര്‍ത്തിക്കുന്നത് അതുകൊണ്ടാണ്.ആനന്ദലഹരിയിലെ ഈ ശ്ലോകത്തിന് സമാനമായഒരുശ്ലോകംവിദ്യാരണ്യസ്വാമികള്‍രചിച്ചദേവ്യപരാധക്ഷമാപണസ്‌തോത്രത്തിലും കാണാം. പരിത്യക്ത്വാ ദേവാന്‍ വിവിധവിധിസേവാളളകുലതയാ മയാ പഞ്ചാശീതേരധികമപനീതേതുവയസി ഇദാനീഞ്ചേ•ാതസ്തവയദികൃപാ നാപി ഭവിതാ നിരാലംബോ ലംബോദര ജനനി കംയാമിശരണം (ദേവ്യപരാധക്ഷമാപണസ്‌തോത്രം 5)
No comments:
Post a Comment