ശാസ്ത്രീയനാമം : Ocimum grati-ssimum
സംസ്‌കൃതം: അജഭക്ഷ
തമിഴ്: എലുമിച്ചം തുളസി
എവിടെകാണാം: ഇന്ത്യയില്‍ ഉടനീളം കാണുന്നു.
പുനരുത്പാദനം : വിത്തില്‍ നിന്ന്
ഔഷധപ്രയോഗങ്ങള്‍: ഇല ഇടിച്ചു പിഴിഞ്ഞ നീര് ഓരോ തുള്ളി വീതം നസ്യം ചെയ്താല്‍ പീനസം മാറും. ദിവസം രണ്ട് നേരം വീതം ഒരാഴ്ച ചെയ്യുക. ഇല ഇടിച്ചു പിഴിഞ്ഞ നീര് 50 മില്ലിയില്‍ 10 മില്ലി തേന്‍ മേമ്പൊടി ചേര്‍ത്ത് ഏഴ് ദിവസം സേവിച്ചാല്‍ നെഞ്ചില്‍ കഫം കെട്ടുന്നതും ചെറിയ തോതിലുള്ള ആസ്മയും ശമിക്കും. രൂക്ഷമായ ജലദോഷം മാറുന്നതിന് കറുത്ത കാട്ടുകൃഷ്ണ തുളസിയിലയും കല്‍ക്കണ്ടവും ചേര്‍ത്ത് തേനില്‍ അരച്ച് നെഞ്ചില്‍ പുരട്ടുകയും തലയില്‍ തേയ്ക്കുകയും ചെയ്താല്‍ നെഞ്ചിലേയും ശിരസിലേയും കഫക്കെട്ട് മാറും.
ചെവി വേദന ശമിക്കുന്നതിന് കൃഷ്ണതുളസിയില അരച്ച് ചെവിയില്‍ തേച്ചാല്‍ മതി. 50 മില്ലി കറുത്ത കാട്ടുകൃഷ്ണ തുളസി നീരും 50 മില്ലി എള്ളെണ്ണയും ചേര്‍ത്ത് സേവിച്ചാല്‍ ഗര്‍ഭത്തില്‍ വച്ച് കുഞ്ഞ് മരിച്ചാല്‍ ചാപിള്ള പുറത്തുവരുന്നതിന് സഹായിക്കും. കറുത്ത കാട്ടുകൃഷ്ണ തുളസിയിലയും പച്ചമഞ്ഞളും കൂട്ടി അരച്ച് തേച്ചാല്‍ തേള്‍വിഷം ശമിക്കും. കാട്ടുകൃഷ്ണ തുളസി സമൂലം ഇട്ടുതിളപ്പിച്ച വെള്ളം കൊണ്ട് കുളിച്ചാല്‍ ശരീര ദുര്‍ഗന്ധം മാറും. വാതശമനത്തിനും നല്ലതാണ്. 15 മില്ലി കറുത്ത കാട്ടുകൃഷ്ണ തുളസിയില നീരില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ കുട്ടികളുടെ വയറുവേദന മാറും. ..janmabhumi
No comments:
Post a Comment