Thursday, September 20, 2018


സംസ്കൃതത്തിൽ രുത്വസന്ധിവിസർഗ്ഗസന്ധി എന്ന വിഭാഗങ്ങളിൽ വരുന്ന ഇവയിൽ കുറേയധികം നൂലാമാലകളുണ്ട്

(a) ‘അസ്‘ ൽ അവസാനിക്കുന്ന പദങ്ങളുടെ പിന്നാലെ മൃദു,ഘോഷംഅനുനാസികംമദ്ധ്യമംഹകാരംഅകാരം എന്നിവയിലേതെങ്കിലും വന്നാൽ സകാരത്തിനെ ഉകാരം ആദേശംചെയ്യും. 
അധസ്‌+ഗതി=അധോഗതി,അധസ്‌+ലോകം=അധോലോകംഅധസ്‌+ദൃഷ്ടി=അധോദൃഷ്ടി,അധസ്‌+മണ്ഡലം=അധോമണ്ഡലം,ചേതസ്+ഹരം=ചേതോഹരംതപസ്+ഭയം=തപോഭയം,തപസ്+വീര്യം=തപോവീര്യംതപസ്+നിഷ്ഠ=തപോനിഷ്ഠ,മനസ്+ദാർഢ്യം=മനോദാർഢ്യം,മനസ്+മാലിന്യം=മനോമാലിന്യം,മനസ്+രഞ്ജനം=മനോരഞ്ജനംമനസ്+രഥം=മനോരഥം,മനസ്+വൈകല്യം=മനോവൈകല്യംമനസ്+വ്യഥ=മനോവ്യഥ,മനസ്+രോഗം=മനോരോഗംമനസ്+ഹരം=മനോഹരം,മനസ്+വേദന=മനോവേദനമനസ്+മുകുരം=മനോമുകുരം,വചസ്+നിയന്ത്രണം=വചോനിയന്ത്രണം,യശസ്+ലാഭം=യശോലാഭംനഭസ്+ദൃഷി=നഭോദൃഷ്ടി,നഭസ്+മണ്ഡലം നഭോമണ്ഡലംതേജസ്+മയം=തേജോമയം,തേജസ്+ദ്വയം=തേജോദ്വയംയശസ്+ലാഭം=യശോലാഭം,ശിരസ്+ഗൃഹം=ശിരോഗൃഹം,ശിരസ്+ലിഖിതം=ശിരോലിഖിതംയശസ്+ധനം=യശോധനം,തമസ്+ജ്യോതിസ്=തമോജ്യോതിസ്സ്‍,ചേതസ്+ഗതി=ചേതോഗതിചേതസ്+വിഭ്രമം=ചേതോവിഭ്രമം,തപഃ+ലോകം=തപോലോകം.
(b) അസ് എന്നതിന്നുശേഷം അകാരം വന്നാൽ സകാരത്തിനെ ഉകാരം ആദേശം ചെയ്തതിനുശേഷം പരമായ അകാരം ലോപിക്കുംവയസ്+അധികൻ>വയ:++അധികൻ=വയോധികൻ,വയസ്+അവസ്ഥാ>വയ:++അവസ്ഥ=വയോവസ്ഥ)
(c ) അസ് എന്നതിന്നു ശേഷം ഹ്രസ്വമായ അ ഒഴികെ മറ്റു സ്വരങ്ങൾ വന്നാൽ സ് ലോപിക്കും. 
തപസ്+ആധിക്യം=തപആധിക്യം,മനസ്+ഇന്ദ്രിയം=മനഇന്ദ്രിയംമനസ്+ഉത്സാഹം=മനഉത്സാഹം,മനസ്+ഐക്യം=മനഐക്യംമനസ്+ഔന്നത്യം=മനഔന്നത്യം.എന്നൊക്കെയാണു രൂപങ്ങൾ. (ഇവയിൽ സവർണ്ണദീർഗ്ഘസന്ധിഗുണസന്ധിവൃദ്ധിസന്ധി മുതലായവ വരില്ലഇതിനു കാരണം പാണിനീയത്തിലെ വളരെ കൃത്യമായ സൂത്രക്രമത്തിലെ അസിദ്ധം എന്ന ഒരു പ്രത്യേകവ്യവസ്ഥയാണ്ചില വിധികൾക്കു ശേഷം വേറെ ചില വിധികൾ വരില്ല എന്ന ഒരു പൗർവ്വാപര്യക്രമമാണ് അത്.)
(d) ‘അസ്‘ ൽ അവസാനിക്കുന്ന പദങ്ങൾക്കു പിന്നാലെ ക.ഫ എന്നീ അക്ഷരങ്ങൾ വന്നാൽ അസ് എന്നതിലെ സകാരം വിസർഗ്ഗമായി മാറും. (അതായതു മുന്നിൽ അകാരമുള്ള വിസർഗ്ഗം)
അധസ്+കരിക്കുക=അധഃകരിക്കുക,അധസ്‌+പതനം=അധഃപതനംമനസ്+കാഠിന്യം=മനഃകാഠിന്യം,മനസ്+ഖഗം=മനഃഖഗംമനസ്+ഖേദം=മനഃഖേദം,മനസ്+പൊരുത്തം=മനഃപൊരുത്തം,മനസ്+പരിവർത്തനം=മനഃപരിവർത്തനം,മനഃ+പീഡ=മനഃപീഡമനഃ+കല്പിതം=മനഃകല്പിതം,മനഃ+കർണ്ണികാ=മനഃകർണ്ണികമനഃ+പരിഷ്‌കാരം=മനഃപരിഷ്കാരംമനഃ+പാഠം=മനഃപാഠം,മനഃ+പൂർവ്വം=മനഃപൂർവ്വംതപസ്+ഫലം=തപഃഫലം,ശിരസ്+പീഡ=ശിരഃപീഡശിരസ്+കമ്പം=ശിരഃകമ്പം,യശസ്+കായം=യശഃകായംയശസ്+പടഹം=യശഃപടഹം,പുനഃ+പരിശോധന=പുനഃപരിശോധന.
ഖ എന്നിവയ്ക്കു മുന്നിലെ വിസർഗ്ഗം ഒരു കാരണവശാലും ലോപിക്കില്ലയശഃകായംയശഃപടഹംയശഃപതാക,ഇതഃപര്യന്തംഅധഃകൃതൻമനഃപൂർവ്വം ഇങ്ങനെയുള്ള ശരിയായ വാക്കുകൾവിസർഗ്ഗം കളഞ്ഞിട്ട് യശക്കായം,യശപ്പടഹംയശ്ശപ്പതാകഇതപ്പര്യന്തംഅധക്കൃതൻമനപ്പൂർവ്വം ഇങ്ങനെയൊക്കെ എഴുതുന്നതു തെറ്റാണ്. 
(എന്നാൽ അഹസ്ക്കാരൻഅയസ്പാത്രംപുരസ്ക്കാരംതിരസ്‌ക്കാരം,നമസ്ക്കാരംയശസ്ക്കാമം എന്നിവയ്ക്ക് ഇതു ബാധകമല്ല)
e. ആയുസ്തപസ്മനസ്യശസ്അന്തര്പുനര് എന്നിങ്ങനെയുള്ള സംസ്കൃതശബ്ദങ്ങൾക്ക് പിന്നാലെ ചേർക്കുന്ന ശബ്ദങ്ങൾക്കനുസരിച്ചു മാറ്റങ്ങൾ സംഭവിക്കും.വിസർഗ്ഗം (സകാരംരേഫമാകും (ർ എന്നും ര് എന്നും ചിലപ്പോൾ രൂപം മാറുംഇതു രണ്ടും ഒന്നുതന്നെർ എന്നത് ഏതെങ്കിലും സ്വരത്തോടു ചേരുമ്പോൾ ര് എന്നായി മാറുന്നു എന്നേയുള്ളൂ.)
(1) ആയുസ് (ആയുഃ)എന്ന സംസ്കൃതപദം പിന്നാലെ വരുന്ന പദങ്ങൾക്കനുസൃതമായി ആയുർആയുഷ്ആയുശ് എന്നൊക്കെ മാറും. 
ആയുസ്+ആരോഗ്യം=ആയുരാരോഗ്യം,ആയുസ്+കാലം=ആയുഷ്കാലം,ആയുസ്+പര്യന്തം=ആയുഷ്‌പര്യന്തം,ആയുസ്+അന്തം=ആയുരന്തംആയുസ്+ശേഷം=ആയുശ്ശേഷം,ആയുസ്+ശിഷ്ടം=ആയുഃശിഷ്ടം (ആയുശ്ശിഷ്ടം)ആയുഃ+വേദം=ആയുർവ്വേദം,ആയുഃ+ദൈർഘ്യം=ആയുർദൈർഘ്യം. 
തപസ്+ശക്തി=തപഃശക്തി (തപശ്ശക്തി )യശസ്+ശരീരം=യശഃശരീരം (യശശ്ശരീരം)
(2) അന്തര്പുനര് ഇവയോടും മറ്റു പദങ്ങൾ ചേർക്കുമ്പോൾ ഇങ്ങനെയാണു വരുന്നത്:
അന്തഃ+ഇന്ദ്രിയം=അന്തരിന്ദ്രിയം,അന്തഃ+നേത്രം=അന്തർനേത്രം,പുനഃ+ആവൃത്തി=പുനരാവൃത്തി,പുനഃ+ഐക്യം=പുനരൈക്യംപുനഃ+ജന്മം=പുനർജ്ജന്മം,പുനഃ+ഉദ്ധരിക്കുക=പുനരുദ്ധരിക്കുക,പുനഃ+ഉത്ഥാനം=പുനരുത്ഥാനം,
(f) ഛ ഇങ്ങനെയുള്ള ചവർഗ്ഗാക്ഷരങ്ങൾ പിന്നാലെ വന്നാൽ വിസർഗ്ഗം ശകാരമാകും. (സകാരമോ വിസർഗ്ഗമോ ചയോടു ചേരുമ്പോൾ ശ്ച എന്നുവരും)
ദുഃ+ചിന്ത=ദുശ്ചിന്ത,പുനഃ+ചിന്ത=പുനശ്ചിന്തഅന്തഃ+ഛിദ്രം=അന്തശ്ചിദ്രം,അന്തഃ+ചോദന=അന്തശ്‌ചോദന,അന്തഃ+ചക്ഷുസ്സ്=അന്തശ്ചക്ഷുസ്സ്,അന്തഃ+ചൈതന്യം=അന്തശ്ചൈതന്യം,അന്തഃ+ചര=അന്തശ്ചര.
(‘അസ്‘ ൽ അവസാനിക്കുന്ന പദങ്ങൾക്കു പിന്നാലെ ചകാരം വന്നാൽ പൂർവ്വപദത്തിലെകാരം കാരമാകുംഇതു മേൽ വിവരിച്ചതുതന്നെ)
ശിരസ്+ഛേദം=ശിരശ്ഛേദംശിരസ്+ചർമ്മം=ശിരശ്ചർമ്മം,നഭസ്+ചക്ഷുസ്സ്=നഭശ്ചക്ഷുസ്സ്,മനസ്+ചാഞ്ചല്യം=മനശ്ചാഞ്ചല്യംതപസ്+ചര്യാ=തപശ്ചര്യ,ദുസ്+ചേഷ്ടിതം=ദുശ്ചേഷ്ടിതംപുനഃ+ചിന്ത=പുനശ്ചിന്ത.
g. ‘കാരം പിന്നാലെ വരുമ്പോൾ വിസർഗ്ഗം ചിലപ്പോൾകാരമായി മാറുംചിലപ്പോൾ മാറ്റമുണ്ടാകില്ല. (ഊഷ്മാക്കൾ പരമായാൽ വികല്പേന വിസർഗ്ഗമാം.) 
മനഃ+ശക്തി=മനശ്ശക്തി(മനഃശക്തി), മനഃ+ശുദ്ധി=മനഃശുദ്ധി(മനശ്ശുദ്ധി), മനഃ+സാക്ഷി=മനഃസാക്ഷി (മനസ്സാക്ഷി),മനഃ+സുഖം=മനഃസുഖം (മനസ്സുഖം),മനഃ+ശാസ്ത്രം=മനഃശാസ്ത്രം (മനശ്ശാസ്ത്രം),മനഃ+ശല്യം=മനഃശല്യം (മനശ്ശല്യം)മനഃ+സാന്നിദ്ധ്യം=മനഃസാന്നിദ്ധ്യം (മനസ്സാന്നിദ്ധ്യം)ആയുഃ+ശിഷ്ടം=ആയുഃശിഷ്ടം (ആയുശ്ശിഷ്ടം)ആയുഃ+ശേഷം=ആയുഃശേഷം (ആയുശ്ശേഷം)തപസ്+ശക്തി=തപഃശക്തി (തപശ്ശക്തി)യശസ്+ശരീരം=യശഃശരീരം (യശശ്ശരീരം), പുനഃസംഘടന(പുനസ്സംഘടനപുനഃസൃസ്ടി (പുനസ്സൃഷ്ടിപുനഃസമാഗമം(പുനസ്സമാഗമംഇതൊക്കെ ഇങ്ങനെതന്നെ ഉപയോഗിക്കണം.
h. അന്തർ (അന്തഃഎന്ന പദം പിന്നാലെ വരുന്ന വാക്കുകളുടെ സ്വഭാവമനുസരിച്ച് അന്തർഅന്തഃഅന്തശ്‌അന്തസ് എന്നൊക്കെ മാറുംഅന്തസ്താപം (അന്തഃ+താപം),അന്തശ്ചക്ഷുസ്സ് (അന്തഃ+ചക്ഷുസ്സ്അന്തശ്ഛിദ്രം (അന്തഃ+ഛിദ്രം),അന്തഃകരണം (അന്തഃ+കരണം), അന്തഃപുരം (അന്തഃ+പുരം),അന്താരാഷ്ട്രീയം (അന്തർ+രാഷ്ട്രീയം), അന്തഃ+സാരം(അന്തസ്സാരം), അന്തസ്സത്ത (അന്തഃ+സത്താ), അന്തസ്സംഘർഷം(അന്തഃ+സംഘർഷം)
(വിസർഗ്ഗം കഴിഞ്ഞ് ശസ ഇവ വന്നാൽ വിസർഗ്ഗം അങ്ങനെതന്നെ ഉപയോഗിക്കാംഅല്ലെങ്കിൽ വിസർഗ്ഗം ഉപേക്ഷിച്ചിട്ട് ശസ എന്നീ സ്വരങ്ങൾ ഇരട്ടിക്കണം.)
i. ഇസ്ഉസ് എന്നൊക്കെ അവസാനിക്കുന്ന പദങ്ങളിലെ സകാരം ദൃഢങ്ങൾ സന്ധിക്കുമ്പോൾ ഷകാരമാകും:
ആയുസ്+കാലം=ആയുഷ്കാലംധനുഷ്+പാണി=ധനുഷ്‌പാണി,ധനുസ്+കോടി=ധനുഷ്‌കോടി.
j. ആവി:, ചതു:, ദുഃബഹിഃനിഎന്നിവയ്ക്കു പിന്നാലെ ക,ഫ എന്നിവ വന്നാൽ വിസർഗ്ഗം ഷകാരമായി മാറും.
ആവി:+കാരം=ആവിഷ്കാരംചതു:+കോണം=ചതുഷ്‌കോണം,ചതു:+തയം=ചതുഷ്ടയംദുഃ+ക്രിയ=ദുഷ്‌ക്രിയ,ദുഃ+പ്രവൃത്തി=ദുഷ്പ്രവൃത്തിദുഃ+പ്രാവേശ്യ=ദുഷ്പ്രവേശം,ദുഃ+പ്രാപ്യ=ദുഷ്പ്രാപംദുഃ+കൃത്യം=ദുഷ്കൃത്യം,ദുഃ+കർമ്മം=ദുഷ്കർമ്മംബഹിഃ+കൃതം=ബഹിഷ്കൃതം,നി:+ഫലം=നിഷ്ഫലംനി:+കാമം=നിഷ്കാമം.
(ഇതിൽപ്പെട്ടതല്ല എന്നാലും മനസ്സിലാക്കാൻവേണ്ടി പറയുന്നു :ദുഃ+സാദ്ധ്യ=ദുസ്സാധദുഃ+സഹ്യം=ദുസ്സഹ ഇതു ദുസ്സാധം,ദുസ്സഹം എന്നും തർക്കമുണ്ട്,പുനഃ+നിരീക്ഷണം=പുനർന്നിരീക്ഷണം)
bobychayan

No comments: