ശാന്തിമന്ത്രങ്ങൾ
-----------------
യജ്ജൂർവ്വേദം ശാന്തിഃ മന്ത്രം.
ഓം സഹനാവവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാ വഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഉപനിഷത്ത് പ്രതിപാദിതമായ ഈശ്വരൻ നമ്മെ (ഗുരുവിനെയും ശിഷ്യനേയും) ഒരുമിച്ച് സംരക്ഷിക്കട്ടേ .നാം ഒരുമിച്ച് ഭഗവത് തത്ത്വം അനുഭവിക്കുമാറാവട്ടെ. നമുക്കു് വീര്യത്തോടും, സാമാർത്ഥ്യത്തോടും ഒന്നിച്ച് പ്രയത്നിക്കാം. നാം അദ്ധ്യയനം ചെയ്തത് തേജസ്സുള്ള തായി തീരട്ടേ . നമുക്കു് തമ്മിൽ തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കട്ടേ . പരസ്പരം യാതോരു വിദ്വേഷവും നമ്മുടെ മനസ്സുകളിൽ തോന്നാതിരിക്കട്ടെ🙏🏻
ഋക് വേദം ശാന്തിഃ മന്ത്രം
ഓം വാങ്മേ മനസ്സി പ്രതിഷ്ടിതാ
മനോമേ വാചി പ്രതിഷ്ഠിതം
ആവീരാവീർമ ഏധി
വേദസ്യ മ ആണീസ്ഥഃ
ശ്രുതം മേ മാ പ്രഹാസീഃ
അനേനാധീതേന അഹോരാത്രാൻ സംദധാമി
ഋതം വദിഷ്യാമി സത്യം വദിഷ്യാമി
തന്മാമവതു തദ്വക്താരമവതു
അവതു മാം അവതു വക്താരം അവതു വക്താരം
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
എന്റെ വാക്ക് മനസ്സിലും, മനസ്സ് വാക്കിലും ഉറച്ചു നിൽക്കട്ടെ. സ്വയം പ്രകാശിക്കുന്ന അവിടുത്തെ ചൈതന്യം എന്നിലും നിറയുമാറാകട്ടെ. അല്ലയോ വാക്കേ, മനസ്സേ, വേദങ്ങളുടെ സത്യം മുഴുവനായി എനിക്ക് മനസ്സിലാക്കി തരേണമേ! ഞാൻ ശ്രവിച്ച തത്വം എന്നെ കൈവിടാതിരിക്കട്ടെ! രാവും പകലും ഈ തത്വങ്ങളിൽ ഉറച്ചു നിന്ന് ജീവിതം നയിക്കാൻ എന്നെ പ്രാപ്തനാക്കട്ടേ! ഞാൻ സത്യം പറയുകയും പ്രവർത്തിക്കുകയും ചെയ്യട്ടെ! ആ പരമ സത്യം എന്നേയും, ഗുരുവിനെയും പാലിക്കട്ടെ! എന്നേയും, ഗുരുവിനെയും സത്യം രക്ഷിക്കട്ടെ!🙏🏻
യജൂർവേദം ശാന്തിഃ മന്ത്രം
ഓം ശം നോ മിത്രഃ ശം വരുണഃ
ശം നോ ഭവത്വര്യമാ
ശം ന ഇന്ദ്രോ ബൃഹസ്പതിഃ
ശം നോ വിഷ്ണു രുരുക്രമഃ
നമോ ബ്രഹ്മണേ നമസ്തേവായോ
ത്വമേവ പ്രത്യക്ഷം ബ്രഹ്മാസി
ത്വമേവ പ്രത്യക്ഷം ബ്രഹ്മ വദിഷ്യാമി
ഋതം വദിഷ്യാമി സത്യം വദിഷ്യാമി
തന്മാമവതു തത്വക്താരമവതു
അവതു മാം അവതു വക്താരം
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ദേവന്മാരായ മിത്രൻ, വരുണൻ, ആര്യമാവ്, ഇന്ദ്രൻ , ബ്രഹസ്പതി, ഉരുക്രമനനായ വിഷ്ണു, (വാമനന്റെ മറ്റൊരു പേര്.)
ഇവരെല്ലാം നമുക്ക് മംഗളം തരുമാറാകട്ടെ! ബ്രഹ്മത്തിന് നമസ്കാരം! വായുദേവാ അവിടുത്തെ ക്ക് നമസ്കാരം! അവിടുന്ന് തന്നെയാണ് പ്രത്യക്ഷ ബ്രഹ്മമായി പറയപ്പെടുന്നത്. സത്യം മാത്രം പറയുവാനും, പ്രവൃത്തിക്കുവാനും എന്നെ പ്രാപ്തനാക്കട്ടെ! ആ സത്യമായ ബ്രഹ്മം എന്നെയും എന്റെ ആചാര്യനെയും രക്ഷിക്കട്ടെ!
സാമവേദം ശാന്തിഃ മന്ത്രം
ഓം ആപ്യായന്തു മമാംഗാ നി
വാക് പ്രാണശ്ച്ക്ഷു ശ്രോത്രമഥോ
ബലമിന്ദ്രിയാണി ച സർവ്വാണി
സർവ്വം ബ്രഹ്മൗപനിഷദം
മാഹം ബ്രഹ്മ നിരാകുര്യാം
മാ മാ ബ്രഹ്മ നിരാകരോത്
അനിരാകരണമസ്തു അനിരാകരണ മേfസ്തു
തദ്ദാത്മനി നിരതേ
യ ഉപനിഷത്സു
ധർമ്മാഹ സ്തേമയി സന്തു
തേ മയി സന്തു
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അല്ലയോ പരമാത്മാവേ, എന്റെ അംഗങ്ങൾ എല്ലാം തന്നെ പുഷ്ടി പ്രാപിക്കട്ടെ! വാക്ക്, പ്രാണൻ, കണ്ണ്, ചെവി മുതലായ എല്ലാ ഇന്ദ്രീയങ്ങളും, ബലത്തോടും, ആരോഗ്യത്തോടും കൂടി ഇരിക്കട്ടെ! ഉപനിഷത്ത് പ്രതിപാദിതമായ ബ്രഹ്മം തന്നെയാണ്, എന്നറിഞ്ഞ്, ഞാൻ ആ ബ്രഹ്മത്തെ നിരാകരിക്കാതിരിക്കട്ടെ! ആ സത്യം എന്നേയും കൈവിടാതിരിക്കട്ടെ! പരസ്പരം നാം കൈവെടിയാതിരിക്കട്ടേ! ഉപനിഷത്തിൽ പ്രതിപാദിച്ച എല്ലാ ധർമ്മങ്ങളും (യോഗ്യതകളും) എന്നിൽ ഉണ്ടാവട്ടേ! അവ എന്നിൽ ഉണ്ടാകട്ടെ! എന്നിൽ എപ്പോഴും ശാന്തി നിറയട്ടെ!🙏🏻
അഥർവ്വവേദം ശാന്തിമന്ത്രം
ഓം ഭദ്രം കർണ്ണേഭിഃ ശ്രുണുയാമ ദേവഃ
ഭദ്രം പശ്യേമാക്ഷഭിർ യജത്രാഃ
സ്ഥിരൈരംഗൈസ്തുഷ്ട വാംസസ്തുനുഭി -
വ്യശേമ ദേവഹിതം യദായുഃ
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്ര വാഃ
സ്വസ്തി നഃ പുഷാഃ വിശ്വ വേദാഃ
സ്വസ്തി ന സ്താർക്ഷ്യോ അരിഷ്ഠനേമിഃ
സ്വസ്തിനോ ബൃഹസ്പിർദദാതുഃ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അല്ലയോ ദേവദേവന്മാരെ, ഞങ്ങളുടെ ചെവികൾ കൊണ്ട് മംഗളവാക്യങ്ങൾ കേട്ട് ഞങ്ങൾ ധന്യരാകട്ടേ!
കണ്ണുകൾ കൊണ്ട് മംഗളം കാണുമാറാകട്ടെ! അരോഗദൃഢഗാത്രരായി ഈശ്വരനിശ്ചിതമായ ജീവിതം ഞങ്ങൾ നയിക്കുമാറാവട്ടെ! കീർത്തിമാനായ ഇന്ദ്രനും, സർവ്വജ്ഞനായ സൂര്യ ഭഗവാനും എല്ലാ ആപത്തുകളേയും നിഷ്പ്രയാസം ദോഷനിവാരണം ചെയ്യുന്ന വായുവും, ദേവഗുരുവായ ബ്രഹസ്പതിയും, ഞങ്ങളെ അനുഗ്രഹിക്കട്ടെ! വിഘ്നങ്ങൾ നീക്കി ശാന്തി ലഭിക്കുമാറാകട്ടെ!🙏🏻
ഓം പൂർണ്ണമദഃ പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ
ഓംശാന്തിഃ ശാന്തിഃ ശാന്തിഃ
ഹേ ഭഗവാൻ, ജഗത് കാരണമായ അങ്ങ് പൂർണ്ണനാണ്. ജഗത്തും പൂർണ്ണം തന്നെ . ആ പൂർണ്ണമായ ഈശ്വരനിൽ നിന്നും, ഈ പൂർണ്ണമായ സൃഷ്ടി ഉണ്ടായി എന്ന് പറയുന്നു. ഈശ്വരൻ തന്നെ ജഗത് . അതിൽ നിന്ന് സൃഷ്ടമായ ജഗത്തിനെ മാറ്റിയാലും, കാരണമായ ഈശ്വരൻ പൂർണ്ണമായി തന്നെ നിലനിൽക്കുന്നു.🙏🏻
ഓം ശാന്തിഃശാന്തിഃശാന്തിഃ
പ്രകൃതിയിൽ നിന്നും, (ആധിദൈവികം) ചുറ്റുപാടുകളിൽ നിന്നും, (ആധിഭൗതികം)
ആദ്ധ്യാത്മീകവും (അവനവനിൽ നിന്ന്) ഉണ്ടാകുന്ന എല്ലാ ഉപദ്രവങ്ങളും, നമ്മെ ബാധിക്കാതെ ഇരിക്കാതിരിക്കാൻ മൂന്ന് പ്രാവശ്യം ശാന്തി മന്ത്രം ചൊല്ലി ശാന്താകാരനായ ഭഗവാനോട് "ശാന്തി" പ്രദാനം ചെയ്യാൻ പ്രാർത്ഥിക്കുന്നു.🙏🏻

No comments:
Post a Comment