Friday, September 21, 2018

എന്റെ ലോകം എന്റെ സ്ര്‌ഷ്ടി
യദാ സുഷുപ്തോ ഭവതി യദാ ന കസ്യ ച ന വേദ, ഹിതാനാം നാഡ്യോ ദ്വാസപ്തതി:സഹസ്രാണി ഹ്ര്‌ദയാത്‍ പുരീതതമഭിപ്രതിഷ്ഠന്തേതാഭീ: പ്രത്യവസ്ര്‌പ്യ പുരീതതിശേതേ - ബ്ര്‌.ഉ. 2/1/19
എപ്പോഴാണോ സുഷുപ്തനായിതീരുന്നത്‍ എപ്പോഴാണോ ഒന്നിനേയും അറിയാതിരിക്കുന്നത്‍ അപ്പോള്‍ ഹിതകള്‍ എന്ന്‌ പറയുന്ന എഴുപത്തീരായിരം നാഡികള്‍ ഋദയത്തില്‍നിന്ന്‌ പുരീതത്തിനെ അഭിമുഖീകരിച്ച്‍ ഗമിക്കുന്നു. അവയില്‍കൂടി പ്രത്യവസര്‍പ്പണം ചെയ്തിട്ട് - പിന്‍വലിഞ്ഞിട്ട്‍ - പുരീതത്തില്‍ ശയിക്കുന്നു.
കുറിപ്പ്‍ : ശരീരത്തില്‍, ഋദയത്തില്‍ നിന്ന്‌ പുറപ്പെടുന്ന 100 x 101 x 72000 = എഴുപത്തിരണ്ട്‍കോടി എഴുപത്തിരണ്ട്‍ ലക്ഷം
നാഡികളിലൂടെ പ്രാണന്‍ ചലിച്ചുകൊണ്ടിരിക്കുന്നു. ഗാഢസുഷുപ്തിയില്‍ ആ പ്രാണന്‍ ഋദയപുണ്ഡരീകത്തില്‍ വസിക്കുന്നു. ജാഗരണത്തില്‍, ഉണര്‍ന്നിരിക്കുമ്പോള്‍ എഴുപത്തീരായിരം നാഡികളും ഉന്മത്തമാവുകയും പ്രാണന്‍ പുരീതത്തില്‍നിന്ന്‌ ഋദയാഭിമുഖമായിതീരുകയും ചെയ്യുന്നു. ഗാഡസുഷുപ്തിയില്‍ ഋദയാന്തര്‍ഭാഗത്തെ അവ്യാക്ര്‌തമായ ആത്മസ്വരുപം എപ്പോള്‍ വ്യാക്ര്‌തമാകുന്നുവോ അപ്പോള്‍ ജാഗ്രത്‍ അനുഭവപ്പെടുന്നു, പ്രപഞ്ചബോധം ഉണ്ടാകുന്നു, ലോകം സ്ര്‌ഷ്ടമാകുന്നു. വീണ്ടും സുഷുപ്തിയില്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്നു.
യഥോര്‍ണ്ണനാഭിസ്തന്തുനോച്ചരേദ്‍ - എന്ന്‌ ഋഷി ശിഷ്യനെ ഉപദേശിക്കുന്നു. എട്ടുകാലി തന്നില്‍നിന്നുതന്നെ നൂലുണ്ടാക്കി അതിന്റെ സാമ്രാജ്യം സ്ര്‌ഷ്ടിക്കുന്നു, വലയുണ്ടാക്കുന്നു, പിന്നീട്‍ ആ വലയിലെ നൂല്‌ മുഴുവനും അതിന്റെ ഉദരത്തിലേയ്ക്ക് തന്നെ വലിച്ചെടുത്ത്‍ ആ പൂര്‍വ്വസ്ഥിതിയെ പ്രാപിയ്ക്കുന്നു. എന്റെ ജഗത്ത്‍ എന്നില്‍നിന്ന് ഉല്‍ഭവിച്ച്‍ എന്നില്‍ത്തന്നെ വിലയം പ്രാപിക്കുന്നു. സുഷുപ്തിയില്‍ അവ്യാക്ര്‌തമായിത്തീരുന്ന ആത്മതത്ത്വം ഏത്‍ വിധത്തില്‍ വ്യാകരണമായിത്തീരുന്നു എന്നതിന്‌ ഋഷി വീണ്ടും പറയുന്നു - യഥാഽഗ്നേക്ഷുദ്രാവിസ്‍ഫുലിംഗാവ്യുച്ചരന്ത്യേവമേ വാസ്‍മാദാത്മന: - എപ്രകാരമാണോ അഗ്നിയില്‍നിന്ന് ക്ഷുദ്രങ്ങളായ - നൈമിഷികങ്ങളായ, തുച്ഛങ്ങളായ - ചെറിയ ചെറിയ വിസ്‍ഫുലിംഗങ്ങള്‍ - തീപ്പൊരികള്‍ - വ്യുച്ചരിക്കുന്നത്‍, വിസര്‍ജ്ജിയ്ക്കുന്നത്‍, പലവിധത്തില്‍ ഉദ്‍ഗമിയ്ക്കുന്നത്‍, അല്ലെങ്കില്‍ പലതായി ഉദ്‍ഗമിക്കുന്നത്‍, അതേ പ്രകാരംതന്നെ എല്ലാ ലോകങ്ങളും എല്ലാ ദേവതമാരും ( ഇന്ദ്രിയങ്ങളും } എല്ലാ ഭൂതങ്ങളും വ്യുച്ചരിക്കുന്നു. (വിസര്‍ജ്ജിയ്ക്കുക = വിശേഷേണ സര്‍ജ്ജിയ്ക്കുക)...VIJAYAN JI

No comments: