അറിവും ആഗ്രഹവുമാണ് ചിന്ത ....!
മനുഷ്യ മനസ്സിൽ പ്രതിദിനം ഉരുത്തിരിയുന്ന ചിന്തകളുടെ എണ്ണം എത്രയാണെന്നോ? 60,000 വരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.
സംബോധ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 'തത്വ ബോധം' എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ജി.
അറിവും ആഗ്രഹവുമാണ് ചിന്തയ്ക്ക് നിദാനം. ജീവൻ മുക്തിയാണ് മോക്ഷം എന്ന പദം കൊണ്ട് ശ്രീശങ്കരാചാര്യർ വിവക്ഷിച്ചിരിക്കുന്നത്.മനസ്സിന്റെ നിയന്ത്രണം ആദ്യം നിരീക്ഷിക്കുന്നതിനാണ് മനോനി ഗ്രഹം - ശമം - എന്നു പറയുന്നതെന്നും സ്വാമിജി വിശദീകരിച്ചു.
സംബോധ് ഫൗണ്ടേഷന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പെരിന്തൽമണ്ണ ഘടകത്തിന്റെ സംഭാവനയായ 25,000 രൂപയുടെ ചെക്ക് പി.ആർ നരേന്ദ്ര ദേവ് സ്വാമിജിയെ ഏൽപ്പിച്ചു.....!!!
Posted by Sri.C.Rajan
Posted by Sri.C.Rajan
No comments:
Post a Comment