(അധ്യായം- 18 ശ്ലോകം-78)
യോഗേശ്വരഃ കൃഷ്ണഃ യത്ര
''ശ്രീകൃഷ്ണന്‍ യോഗേശ്വരനാണ്
യോഗങ്ങളുടെ ഈശ്വരനാണ്''. പരസ്പരം യോജിച്ച് നില്‍ക്കാന്‍ കഴിയാത്ത വസ്തുക്കളെ യോജിപ്പിക്കുക എന്നാണ് യോഗം എന്ന വാക്കിന്റെ അര്‍ഥം. അങ്ങനെ യോജിപ്പിക്കാന്‍ ഉള്ള സാമര്‍ത്ഥ്യമുള്ളവന്‍ യോഗേശ്വരന്‍ എന്ന് ഒരു അര്‍ത്ഥം.
തനിക്ക് ഇല്ലാത്ത രാജ്യം, ഐശ്വര്യം, ധനം മുതലായവ നേടാനുള്ള ഉപായം എന്ന് യോഗത്തിന് അര്‍ഥം. ഉപായത്തെ ലക്ഷ്യത്തിലെത്തിക്കുന്നവനെന്നും, നിയന്ത്രിക്കുന്നവനെന്നും യോഗേശ്വരന്‍ എന്ന പദത്തിന് അര്‍ഥം.
'കൃഷ്ണന്‍' എന്ന നാമത്തിന് അര്‍ഥ ഭേദങ്ങല്‍ ഉണ്ട്
തന്നെ ശരണം പ്രാപിച്ച ഭക്തന്മാരുടെ ദുഃഖങ്ങള്‍ നശിപ്പിക്കുന്നവന്‍; പാപങ്ങളെ നശിപ്പിക്കുന്നവന്‍, ഭൗതികസുഖങ്ങളിലുള്ള ആസക്തിയെ നശിപ്പിക്കുന്നവന്‍, എന്നൊക്കെയാണ് അര്‍ഥങ്ങള്‍.
''കൃഷിര്‍ ഭുവാചകശ്ശബ്ദഃ
നശ്ച നിര്‍വൃതിദായകഃ
തയോരൈക്യം പരം ബ്രഹ്മ
കൃഷ്ണ ഇത്യഭിധീയതേ
എന്ന പ്രമാണപ്രകാരം
കൃഷ്-എന്ന പദത്തിന് സത്- എന്നും സത്യമായ സ്വരൂപത്തോടുകൂടിയവനെന്നും ണഃ എന്ന അക്ഷരത്തിന് ആനന്ദം കൊടുക്കുന്നവനെന്നും അര്‍ഥം. സച്ചിദാനന്ദ സ്വരൂപന്‍- കൃഷ്ണന്‍ എന്ന് അര്‍ഥം.
എവിടെയാണോ ഈവിധം മഹത്വമുള്ള ശ്രീകൃഷ്ണനും, സമീപത്തുതന്നെ ഗാണ്ഡീവം എന്ന് പേരുള്ള ദിവ്യമായ ധനുസ്സ്- വില്ലും എടുത്ത് പാര്‍ത്ഥനും നില്‍ക്കുന്നത്, അവിടെയാണ്- താഴെ പറയുന്ന ഗുണങ്ങള്‍ എപ്പോഴും ഉണ്ടാവുക.
(1) ശ്രീഃ- രാജ്യഭരണമെന്ന സമ്പത്ത്
(2) വിജയഃ- ശത്രുവിനെ നശിപ്പിച്ച് ജയം-നേടുക എന്ന അവസ്ഥ-ഉത്കര്‍ഷം ഉണ്ടാവുക.
(3) ഭൂതിഃ-ക്രമേണ രാജ്യസുഖങ്ങളുടെ വര്‍ധനം. ഗജം (ആന)തുരഗം (കുതിര) രഥം (തേര്‍)മുതലായവയുടെ വര്‍ധനവ് ഉണ്ടാവുക.
(4) ധ്രുവാ നീതിഃ-
മുന്‍പറഞ്ഞ എല്ലാ നന്മകള്‍ക്കും അടിസ്ഥാനമായ കാരണം ഇതാണ്. ധ്രുവാ നീതിഃ- നീതി എന്നാല്‍-ശാസ്ത്രങ്ങളില്‍ വിവരിച്ച വിധം മര്യാദ എപ്പോഴും ഉണ്ടാവണം- ഉണ്ടാവും- യഥാര്‍ഥമായ ധര്‍മാചരണം എപ്പോഴും ഉണ്ടാവും.
''യതോ ധര്‍മഃ തതോ ജയഃ''
എന്ന് മുന്‍പ് പലതവണ പറഞ്ഞ ഈ സത്യം ഇതുതന്നെയാണ് ഇപ്പോഴും എന്റെ അന്തിമതീരുമാനം- മതിര്‍മഠ-
അതുകൊണ്ട്, അങ്ങയുടെ പുത്രന്മാര്‍ ജയിക്കും എന്ന ദുരാശ അങ്ങ് ഉപേക്ഷിക്കണം. ശ്രേയസ്സുണ്ടാവണം എന്ന് ആഗ്രഹമുണ്ടെങ്കില്‍, ശ്രീകൃഷ്ണ ഭഗവാനെ ശരണം പ്രാ
പിച്ച്, പാണ്ഡവന്മാര്‍ക്ക്, രാജ്യം സമര്‍പ്പിച്ച് അങ്ങയുടെ പുത്രന്മാരുടെ ജീവനെങ്കിലും സംരക്ഷിക്കൂ- എന്ന് താല്‍പ്പര്യം.
പതിനെട്ടാം അധ്യായം കഴിഞ്ഞു.
No comments:
Post a Comment