രാസലീല 18*
നിശമ്യ ഗീതം തദനംഗവർദ്ധനം
വ്രജസ്ത്രിയ: കൃഷ്ണ ഗൃഹീതമാനസാ:
കൃഷ്ണനാൽ ഗ്രഹിക്കപ്പെട്ട മനസ്സോടുകൂടിയവരാണ് ഗോപസ്ത്രീകൾ. കൃഷ്ണൻ നമ്മുടെ മനസ്സിനെ പിടിച്ചു കഴിഞ്ഞാൽ നമ്മൾ രക്ഷപെട്ടു. ഒരു ചെറിയ കുട്ടിയെ അച്ഛൻ അങ്ങാടിക്ക് കൊണ്ടുപോണു. കുട്ടി അച്ഛനോട് പറഞ്ഞു ഞാൻ അച്ഛന്റെ കൈ പിടിച്ചോളാംന്ന് പറഞ്ഞു. ധൈര്യമായിട്ട് ഓടാൻ പറ്റ്വോ. കുട്ടി അച്ഛന്റെ അടുത്ത് പറയാണ് അച്ഛാ അച്ഛന്റെ കൈയ് ഞാൻ പിടിച്ചു കൊള്ളാം. അറിവില്ലാതെ അച്ഛൻ അതിന് സമ്മതിക്കാണെങ്കിൽ കുട്ടി എവിടെയെങ്കിലും ഒക്കെ കൈവിട്ടു കൂട്ടത്തില് എവിടെയെങ്കിലുമൊക്കെ പോയാൽ പിന്നെ തെരഞ്ഞിട്ട് കിട്ടില്ല്യ. നേരെ മറിച്ച് അച്ഛനാണ് കുട്ടിയെ പിടിക്കണതെങ്കിലോ. തിരുവണ്ണാമലയിൽ ഉത്സവത്തിന് ധാരാളം ആളുകൾ വരും.ഈ പണിക്കാരൊക്കെ വരും. അവിടുത്തെ ഗ്രാമത്തിലൊക്കെയുള്ള സാധുജനങ്ങൾ. അതില് കണ്ടു ഒരമ്മ കൂടെ ഒരു ചെറിയ കുട്ടിയെ ഇടുപ്പിലൊരു കയറ് കെട്ടി പിടിച്ചണ്ട്. കുട്ടി എന്തൊക്കെ തന്നെ ചെയ്താലും അമ്മയെ വിട്ടു പോവില്ല്യാന്നർത്ഥം. ഒരു കയറു കെട്ടി അമ്മ കുട്ടിയെ പിടിച്ചണ്ട്. കൈയ്യൊക്കെ പിടിച്ചാൽ എവിടെങ്കിലുമൊക്കെ പൊയ്പോവും. അതോണ്ട് കയറുപിടിച്ച് തന്റെ കൈയിൽ കെട്ടീണ്ട് .അതുപോലെ ഈ ജീവൻ ഭഗവാന്റെ കൈയിലാണെങ്കിൽ എത്ര കാലം എന്റെ ഗുരുവായൂരപ്പൻ എന്ന് പറയുന്നിടത്ത് കുറച്ചു കുറച്ചു അപകടംണ്ട്. എപ്പഴാണോ ഞാൻ ഗുരുവായൂരപ്പന്റെ ആവണത് അപ്പോ അപകടംക്കെ പോയി. പിന്നെ നമ്മളെ നോക്കണ്ട ചുമതല ഗുരുവായൂപ്പന്റെ ആയി. ഗുരുവായൂരപ്പൻ നമ്മളെ ഗ്രഹിച്ചാൽ നമ്മള് രക്ഷപെട്ടു. നമ്മള് ഗുരുവായൂരപ്പനെ ഗ്രഹിച്ചോണ്ടിരിക്കുന്നിടത്തോളം കാലം എപ്പോ വേണേലും ഇട്ടിട്ട് പോവാം. ഞാൻ പിടിച്ചാൽ എന്റെ ബലത്തിലാണ് ഇരിക്കുന്നത്. എന്റെ സാധനയിലാണിരിക്കുന്നത്. എന്റെ അനുഷ്ഠാനത്തിലാണിരിക്കുന്നത്. എപ്പോ ഭഗവാനാണ് പിടിക്കുന്നതെങ്കിൽ ഭഗവാനാണ് ആകർഷിക്കുന്നതെങ്കിൽ ഭഗവാന്റെ അലൗകികമായ സൗന്ദര്യം കണ്ട് ആകർഷിക്കപ്പെട്ട ജീവന് ഭയപ്പെടാനൊന്നുമില്ല്യ. മനസ്സ് കൃഷ്ണന്റെ കൈയിലാണ്. മനസ്സ് എന്റെ കൈയിലല്ല. അതുകൊണ്ട് ഭക്തൻ സ്വതന്ത്രനാണ്. ശരണാഗതി ചെയ്തവൻ സ്വതന്ത്രനാണ്. എന്താന്നെച്ച്വാൽ ഇനി ഞാൻ മനസ്സിനെ നിയന്ത്രിക്കുക, ഞാൻ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക എന്ന തോന്നലൊക്കെ പോയി എന്റെ ശരീരം തന്നെ കൃഷ്ണന്റെ ആണ്. എന്റെ മനസ്സ് തന്നെ കൃഷ്ണന്റെ ആണ്. അകമേക്ക് കൃഷ്ണന്റെ വേണുഗാനശ്രവണം സദാ ഉണ്ടായിക്കൊണ്ടിരിക്കണു. മറന്നുപോയിരിക്കണു. ലൗകികവ്യവഹാരം തന്നെ മറന്നുപോയിരിക്കണു. ആ സ്ഥിതിയിൽ കൃഷ്ണഗൃഹീതമാനസാ: ഇങ്ങനെ ഒരാളെ കൃഷ്ണഗൃഹീതാത്മാ എന്നു പറയണു ഭാഗവതം. ഭക്ത ശിരോമണി. ഭക്തന്മാരുടെ ലിസ്റ്റിൽ first വരുന്ന ആള്. പ്രഹ്ളാദൻ. പ്രഹ്ളാദനെ കുറിച്ച് സപ്തമ സ്കന്ധത്തിൽ പറഞ്ഞു
ക്വചിദ്രുദതി വൈകുണ്ഠചിന്താശബളചേതന:
ക്വചിദ്ധസതി തച്ചിന്താഹ്ലാദ ഉദ്ഗായതി ക്വചിത്
നദതി ക്വചിദുത്കണ്ഠോ വിലജ്ജോ നൃത്യതി ക്വചിൽ ക്വചിത്തത്ഭാവനാ യുക്തസ്തന്മയോനുചകാര ഹ
എങ്ങനെയിരിക്കുണു കൃഷ്ണഗ്രഹഗൃഹീതാത്മ ന വേദ ജഗദീദൃശം
എല്ലാരെപ്പോലെയും പുറമേക്ക് വ്യവഹാരം ചെയ്തു നടക്കേം ഒക്കെ ചെയ്യുമ്പോഴും കൃഷ്ണഗ്രഹഗൃഹീതാത്മ. കൃഷ്ണൻ എന്നു പറയുന്ന ഗ്രഹം പ്രഹ്ളാദന്റെ മനസ്സിനെ വിഴുങ്ങി. പ്രഹ്ളാദനെ പിടിച്ചു വെച്ച് കൊണ്ടിരിക്കുണു. പ്രഹ്ളാദന് ലോകമില്ല്യ. ലോകത്തില് നടക്കേം വ്യവഹരിക്കേം ഒക്കെ ചെയ്യുമ്പോഴും കൃഷ്ണനാണ് ഉള്ളിലുള്ളത്. കൃഷ്ണനാണ് ഗ്രഹിച്ചിരിക്കണത്. കൃഷ്ണന്റെ കൈയ്യിലാണ്. കൃഷ്ണലോകത്തിലാണ്. ജഡപ്രപഞ്ചം ഇല്ല്യ. കൃഷ്ണഗ്രഹഗൃഹീതാത്മാ. അവിടെ അല്പം ബലം കൂടിയോന്ന് തോന്നുണു. കൃഷ്ണൻ ഒരു ഗ്രഹബാധ പോലെ പിടിച്ചു എന്നാണ്. അതുകൊണ്ടെന്താ ന വേദ ജഗദീദൃശം. ജഗത്തിനെ ഈ ദൃശം ന വേദ. നമ്മളെ പോലെ ലോകം ഒന്നും കണ്ടില്ല്യാത്രേ. എന്റെ ഭാര്യ എന്റെ കുട്ടികൾ എന്റെ കുടുംബം ഒന്നും അറിയിണില്ല്യ. അവിടെ എല്ലാം കൃഷ്ണനാൽ ഗ്രഹിക്കപ്പെട്ടിരിക്കുന്നു. കൃഷ്ണനാൽ വിഴുങ്ങപ്പെട്ടിരിക്കുന്നു. കൃഷ്ണഭാവം മാത്രേ ഉള്ളൂ. കൃഷ്ണനേ ഉള്ളൂ. വേറൊന്നുമില്ല്യ.
ശ്രീനൊച്ചൂർജി

No comments:
Post a Comment